വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ജീവിത്തിനു മാറ്റം വരുത്തുന്നു

കൈ​ത്തോ​ക്കി​ല്ലാ​തെ ഞാൻ പുറത്ത്‌ ഇറങ്ങു​മാ​യി​രു​ന്നി​ല്ല

കൈ​ത്തോ​ക്കി​ല്ലാ​തെ ഞാൻ പുറത്ത്‌ ഇറങ്ങു​മാ​യി​രു​ന്നി​ല്ല
  • ജനനം: 1958

  • രാജ്യം: ഇറ്റലി

  • മുമ്പ്: അക്രമാസക്തനായ ഒരു ഗുണ്ട

മുൻകാല ജീവിതം:

പാവപ്പെട്ട തൊഴി​ലാ​ളി​വർഗം ഒന്നിച്ചു താമസി​ച്ചി​രു​ന്ന റോമി​ന്‍റെ അതിർത്തി​പ്ര​ദേ​ശ​ത്താണ്‌ ഞാൻ ജനിച്ചു​വ​ളർന്നത്‌. ജീവിതം ബുദ്ധി​മു​ട്ടു​നി​റഞ്ഞ ഒന്നായി​രു​ന്നു. ഞാൻ എന്‍റെ അമ്മയെ ഇതുവരെ കണ്ടിട്ടില്ല, പിതാ​വു​മാ​യി ഒരു നല്ല ബന്ധവും എനിക്കു​ണ്ടാ​യി​രു​ന്നി​ല്ല. ഒരു തെരു​വു​കു​ട്ടി​യാ​യി​ട്ടാണ്‌ ഞാൻ വളർന്നത്‌.

പത്തു വയസ്സാ​യ​പ്പോൾത്ത​ന്നെ ഞാൻ അല്ലറചി​ല്ലറ മോഷണം തുടങ്ങി​യി​രു​ന്നു. 12-‍ാ‍ം വയസ്സിൽ ഞാൻ ആദ്യമാ​യി വീടു​വി​ട്ടി​റ​ങ്ങി. എന്‍റെ പിതാ​വിന്‌ പല തവണ പോലീസ്‌ സ്റ്റേഷനിൽനിന്ന് എന്നെ ഇറക്കി​ക്കൊ​ണ്ടു​വ​രേ​ണ്ട​താ​യി വന്നിട്ടുണ്ട്. ആളുക​ളു​മാ​യി ഞാൻ നിരന്തരം വഴക്കു​കൂ​ടു​മാ​യി​രു​ന്നു. മുഴു​ലോ​ക​ത്തോ​ടും എനിക്കു ദേഷ്യ​വും വെറു​പ്പും ആയിരു​ന്നു. 14-‍ാ‍ം വയസ്സിൽ ഞാൻ എന്‍റെ വീടി​നോട്‌ വിടപ​റ​ഞ്ഞു. ഞാൻ മയക്കു​മ​രുന്ന് ഉപയോ​ഗി​ക്കാൻ തുടങ്ങി. തെരു​വു​ക​ളി​ലാ​യി​രു​ന്നു എന്‍റെ ജീവിതം. ഉറങ്ങാൻ ഒരിട​വു​മി​ല്ലാ​തി​രു​ന്ന​തി​നാൽ കാറുകൾ കുത്തി​ത്തു​റന്ന് അതിനു​ള്ളി​ലാ​യി​രു​ന്നു ഞാൻ കിടന്നു​റ​ങ്ങി​യി​രു​ന്നത്‌. അതിരാ​വി​ലെ കാറിൽനിന്ന് ഇറങ്ങി, വെള്ളം കാണുന്ന എവി​ടെ​യെ​ങ്കി​ലും ചെന്ന് എന്‍റെ മുഖവും കൈകാ​ലു​ക​ളും കഴുകു​മാ​യി​രു​ന്നു.

ക്രമേണ ഞാനൊ​രു ‘നല്ല’ മോഷ്ടാ​വാ​യി​ത്തീർന്നു. ബാഗ്‌ തട്ടിപ്പ​റി​ക്കു​ന്ന​തി​ലും രാത്രി​യിൽ വീട്‌ കുത്തി​ത്തു​റന്ന് മോഷ്ടി​ക്കു​ന്ന​തി​ലും ഞാൻ വിദഗ്‌ധ​നാ​യി. ഒരു മോഷ്ടാവ്‌ എന്ന നിലയിൽ ഞാൻ അറിയ​പ്പെ​ട്ടു​തു​ട​ങ്ങി. പെട്ടെ​ന്നു​ത​ന്നെ, ഒരു കുപ്ര​സി​ദ്ധ ഗുണ്ടാ​സം​ഘ​ത്തി​ലേക്ക് എനിക്കു ക്ഷണം ലഭിച്ചു. അങ്ങനെ, ഒരുപ​ടി​കൂ​ടി ഉയർന്ന് ബാങ്കുകൾ കവർച്ച ചെയ്യുന്ന അളവോ​ളം ഞാൻ പുരോ​ഗ​തി പ്രാപി​ച്ചു. അക്രമ​വാ​സ​ന​യു​ള്ള ഒരാളാ​യ​തു​കൊണ്ട് പെട്ടെ​ന്നു​ത​ന്നെ ഞങ്ങളുടെ സംഘത്തിൽ ഞാൻ ആദരി​ക്ക​പ്പെ​ട്ടു​തു​ട​ങ്ങി. ഒരു കൈ​ത്തോ​ക്കി​ല്ലാ​തെ ഞാൻ പുറത്തി​റ​ങ്ങാ​റേ​യി​ല്ലാ​യി​രു​ന്നു. ശരിക്കു​പ​റ​ഞ്ഞാൽ തലയി​ണ​യ്‌ക്ക​ടി​യിൽ കൈ​ത്തോ​ക്കു​ണ്ടെന്ന് ഉറപ്പു​വ​രു​ത്തി​യാണ്‌ ഞാൻ കിടന്നു​റ​ങ്ങി​യി​രു​ന്നത്‌. അക്രമം, മയക്കു​മ​രു​ന്നു​കൾ, മോഷണം, അസഭ്യ​സം​സാ​രം, അധാർമി​കത ഇതെല്ലാം എന്‍റെ ജീവി​ത​ത്തി​ന്‍റെ ഭാഗമാ​യി​ത്തീർന്നു. പോലീ​സു​കാർക്ക് ഞാൻ ഒരു നോട്ട​പ്പു​ള്ളി​യാ​യി​രു​ന്നു. പലതവണ അവർ എന്നെ അറസ്റ്റു ചെയ്‌തി​ട്ടുണ്ട്. ജയിലു​കൾക്ക് അകത്തും​പു​റ​ത്തു​മാ​യി വർഷങ്ങൾത​ന്നെ ഞാൻ ചെലവ​ഴി​ച്ചു.

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു:

ഒരിക്കൽ ജയിലിൽനി​ന്നു പുറത്തി​റ​ങ്ങി​യ​പ്പോൾ, എന്‍റെ ചെറി​യ​മ്മ​മാ​രിൽ ഒരാളെ പോയി കാണാൻ ഞാൻ തീരു​മാ​നി​ച്ചു. എന്‍റെ ചെറി​യ​മ്മ​യും അവരുടെ രണ്ടു മക്കളും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീർന്ന വിവരം എനിക്ക് അപ്പോ​ഴാണ്‌ മനസ്സി​ലാ​യത്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു യോഗ​ത്തി​ലേക്ക് അവർ എന്നെ ക്ഷണിച്ചു. ജിജ്ഞാസ നിമിത്തം ഞാൻ അവരോ​ടൊ​പ്പം പോകാൻ തീരു​മാ​നി​ച്ചു. രാജ്യ​ഹാ​ളിൽ എത്തിയ​പ്പോൾ, അവിടെ വാതി​ലിന്‌ അടുത്തുള്ള ഒരു ഇരിപ്പി​ട​ത്തിൽ ഇരിക്ക​ണ​മെന്ന് ഞാൻ നിർബ​ന്ധം​പി​ടി​ച്ചു. വരുന്ന​വ​രും പോകു​ന്ന​വ​രും ആരൊ​ക്കെ​യാ​ണെന്ന് അറിയു​ന്ന​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു അത്‌. എന്‍റെ കൈവശം അപ്പോ​ഴും കൈ​ത്തോ​ക്കു​ണ്ടാ​യി​രു​ന്നെന്ന കാര്യം പറയേ​ണ്ട​തി​ല്ല​ല്ലോ.

ആ യോഗ​മാണ്‌ എന്‍റെ ജീവി​ത​ത്തിന്‌ ഒരു വഴിത്തി​രി​വാ​യത്‌. ഒരു അന്യഗൃ​ഹ​ത്തിൽ എത്തി​ച്ചേർന്നി​രി​ക്കു​ക​യാ​ണോ​യെന്ന് അന്നു ചിന്തി​ച്ചത്‌ ഇന്നും ഞാൻ ഓർക്കു​ന്നു. ഊഷ്‌മ​ള​ത​യും സൗഹൃ​ദ​ഭാ​വ​വും ഉള്ള പുഞ്ചി​രി​തൂ​കു​ന്ന മുഖങ്ങ​ളാണ്‌ അന്ന് എന്നെ എതി​രേ​റ്റത്‌. സാക്ഷി​ക​ളു​ടെ കണ്ണുക​ളിൽ കണ്ട സൗമ്യ​ത​യും നിഷ്‌ക​ള​ങ്ക​ത​യും ഇന്നും എന്‍റെ മനസ്സിൽ തെളി​ഞ്ഞു​നിൽക്കു​ന്നു. ഇത്‌ ഞാൻ സഹവസി​ച്ചു​പോ​ന്ന ലോക​ത്തിൽനി​ന്നും വളരെ വ്യത്യ​സ്‌ത​മാ​യി​രു​ന്നു!

അതെത്തു​ടർന്ന് ഞാൻ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾപ​ഠ​നം ആരംഭി​ച്ചു. പഠനം പുരോ​ഗ​മി​ക്ക​വെ, എന്‍റെ ജീവി​ത​രീ​തി​യിൽ സമ്പൂർണ​മാ​റ്റം ആവശ്യ​മാ​ണെന്ന് എനിക്കു വ്യക്തമാ​യി. “ജ്ഞാനി​ക​ളോ​ടു​കൂ​ടെ നടക്ക; നീയും ജ്ഞാനി​യാ​കും; ഭോഷ​ന്മാർക്കു കൂട്ടാ​ളി​യാ​യ​വ​നോ വ്യസനി​ക്കേ​ണ്ടി​വ​രും​” എന്ന് സദൃശ​വാ​ക്യ​ങ്ങൾ 13:20-ൽ പറയുന്ന ബുദ്ധി​യു​പ​ദേ​ശം ബാധക​മാ​ക്ക​ണ​മെ​ങ്കിൽ ഗുണ്ടാ​സം​ഘ​വു​മാ​യു​ള്ള കൂട്ടു​കെട്ട് ഒഴിവാ​ക്കേ​ണ്ട​തു​ണ്ടെ​ന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു. അത്‌ അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു, എന്നാൽ യഹോ​വ​യു​ടെ സഹായ​ത്താൽ എനിക്ക് അതിനു സാധിച്ചു.

ജീവിതത്തിൽ ആദ്യമാ​യി എന്‍റെ പ്രവൃ​ത്തി​കൾ ഞാൻ നിയന്ത്രിച്ചുതുടങ്ങി

ശാരീ​രി​ക​മാ​യും ഞാൻ അടിമു​ടി മാറ്റം വരുത്തി. വളരെ ശ്രമം​ചെ​യ്‌താണ്‌ പുകവ​ലി​യും മയക്കു​മ​രു​ന്നി​ന്‍റെ ഉപയോ​ഗ​വും നിറു​ത്തി​യത്‌. എന്‍റെ നീണ്ട മുടി മുറി​ച്ചു​ക​ള​ഞ്ഞു, കാതിൽ ഇട്ടിരുന്ന കടുക്കൻ ഊരി മാറ്റി കൂടാതെ അസഭ്യ​സം​സാ​രം ഒഴിവാ​ക്കു​ക​യും ചെയ്‌തു. ജീവി​ത​ത്തിൽ ആദ്യമാ​യി എന്‍റെ പ്രവൃ​ത്തി​കൾ ഞാൻ നിയ​ന്ത്രി​ച്ചു​തു​ട​ങ്ങി.

വായന​യും പഠനവും ഞാൻ ഇതുവരെ ആസ്വദി​ച്ചി​രു​ന്നി​ല്ല. അതു​കൊണ്ട് ബൈബിൾപ​ഠ​ന​ത്തിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്നത്‌ എനിക്ക് ഒരു പ്രശ്‌നം​ത​ന്നെ​യാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, അതിനു​വേ​ണ്ടി കഠിന​മാ​യി ശ്രമി​ച്ച​പ്പോൾ പതു​ക്കെ​പ്പ​തു​ക്കെ ഞാൻ യഹോ​വ​യെ സ്‌നേ​ഹി​ക്കാൻ പഠിച്ചു. എന്‍റെ ഉള്ളിൽ എന്തൊ​ക്കെ​യോ മാറ്റങ്ങൾ സംഭവി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു; മനസ്സാക്ഷി എന്നെ അലട്ടി​ത്തു​ട​ങ്ങി. ഇതുവരെ ചെയ്‌തു​പോ​ന്ന മോശ​മാ​യ കാര്യ​ങ്ങ​ളെ​പ്ര​തി യഹോവ എന്നോട്‌ ക്ഷമിക്കു​മോ എന്നു ഞാൻ സംശയി​ച്ചു. നിരാശ ഉളവാ​ക്കു​ന്ന ചിന്തകൾ എന്നെ പലപ്പോ​ഴും വേട്ടയാ​ടി. ആ സന്ദർഭ​ങ്ങ​ളി​ലെ​ല്ലാം, ദാവീദ്‌ രാജാ​വി​ന്‍റെ ഗുരു​ത​ര​മാ​യ പാപങ്ങൾ യഹോവ ക്ഷമിച്ച​തി​നെ​ക്കു​റി​ച്ചുള്ള ബൈബിൾഭാ​ഗ​ങ്ങൾ വായി​ച്ചത്‌ എനിക്കു വളരെ ആശ്വാസം നൽകി.—2 ശമൂവേൽ 11:1–12:13.

ഞാൻ നേരിട്ട മറ്റൊരു വെല്ലു​വി​ളി, വീടു​തോ​റും പോയി എന്‍റെ വിശ്വാ​സ​ത്തെ​ക്കു​റി​ച്ചു ആളുക​ളോട്‌ പറയുക എന്നതാ​യി​രു​ന്നു. (മത്തായി 28:19, 20) കഴിഞ്ഞ​കാ​ലത്ത്‌ ഞാൻ ദ്രോ​ഹി​ച്ച ആരെ​യെ​ങ്കി​ലും കണ്ടുമു​ട്ടു​മോ എന്നായി​രു​ന്നു എന്‍റെ പേടി. എന്നാൽ ക്രമേണ ആ പേടി മാറി. ധാരാ​ള​മാ​യി ക്ഷമിക്കുന്ന നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ​ക്കു​റി​ച്ചു പഠിക്കാൻ മറ്റുള്ള​വ​രെ സഹായി​ക്കു​ന്ന​തിൽ ഞാൻ ശരിക്കും സംതൃ​പ്‌തി കണ്ടെത്തി​ത്തു​ട​ങ്ങി.

എനിക്കു ലഭിച്ച പ്രയോ​ജ​ന​ങ്ങൾ:

യഹോ​വ​യെ​ക്കു​റി​ച്ചു പഠിച്ചത്‌ എന്‍റെ ജീവൻ രക്ഷിച്ചു! എന്‍റെ പഴയ കൂട്ടു​കാ​രിൽ മിക്കവ​രും ജയിലി​ലാണ്‌. മറ്റു ചിലരാ​ക​ട്ടെ മരിച്ചു​പോ​യി​രി​ക്കു​ന്നു. എന്നാൽ ഞാൻ എന്‍റെ ജീവിതം ശരിക്കും ആസ്വദി​ക്കു​ന്നു, എനി​ക്കൊ​രു നല്ല ഭാവി​യു​ണ്ടെ​ന്നും എനിക്ക​റി​യാം. ഞാൻ താഴ്‌മ​യും അനുസ​ര​ണ​വും പഠിച്ചു. അതു​പോ​ലെ, പെട്ടെന്നു പൊട്ടി​ത്തെ​റി​ക്കു​ന്ന സ്വഭാ​വ​ത്തെ നിയ​ന്ത്രി​ക്കാ​നും എനിക്കു സാധി​ക്കു​ന്നു. അതു​കൊണ്ട് എനിക്കി​പ്പോൾ മറ്റുള്ള​വ​രു​മാ​യി നല്ല ബന്ധങ്ങൾ ആസ്വദി​ക്കാൻ കഴിയു​ന്നു. സുന്ദരി​യാ​യ ഭാര്യ കാർമെ​നോ​ടൊ​പ്പം ഞാൻ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കു​ന്നു. മറ്റുള്ള​വ​രെ ബൈബിൾ പഠിക്കാൻ സഹായി​ക്കു​ന്ന​തിൽ ഞങ്ങൾ വളരെ​യേ​റെ സന്തോഷം കണ്ടെത്തു​ന്നു.

ഇപ്പോൾ ഞാൻ സത്യസ​ന്ധ​മാ​യ ജോലി​യാണ്‌ ചെയ്യു​ന്നത്‌. ചില​പ്പോൾ ബാങ്കു​ക​ളി​ലും ജോലി ചെയ്യേ​ണ്ട​താ​യി വരാറുണ്ട്. കവർച്ച ചെയ്യു​ന്ന​തി​നു പകരം ഞാൻ അവ വൃത്തി​യാ​ക്കു​ന്നു! ▪ (w14-E 07/01)