വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം | പുകവലി —ദൈവത്തിന്‍റെ വീക്ഷണം

എന്താണ്‌ പുകവലി സംബന്ധിച്ച ദൈവ​ത്തി​ന്‍റെ വീക്ഷണം?

എന്താണ്‌ പുകവലി സംബന്ധിച്ച ദൈവ​ത്തി​ന്‍റെ വീക്ഷണം?

ആമുഖ​ലേ​ഖ​ന​ത്തിൽ പരാമർശി​ച്ച നാക്കോ, പുകവ​ലിക്ക് എതിരെ വിജയം വരിക്കാ​നാ​യ​തി​നെ​ക്കു​റിച്ച് ഇങ്ങനെ പറയുന്നു: “ദൈവ​ത്തി​ന്‍റെ ഗുണങ്ങ​ളെ​ക്കു​റി​ച്ചും അവന്‍റെ ഉദ്ദേശ​ങ്ങ​ളെ​ക്കു​റി​ച്ചും ഉള്ള സത്യം പഠിച്ച​താണ്‌ എന്‍റെ ജീവി​ത​ത്തിന്‌ ഒരു വഴിത്തി​രി​വാ​യത്‌.” അവൾ പഠിച്ച കാര്യങ്ങൾ ബൈബി​ളിൽനി​ന്നു​ള്ള​താ​യി​രു​ന്നു. പുകയി​ല​യെ​ക്കു​റി​ച്ചു ബൈബിൾ പ്രതി​പാ​ദി​ക്കു​ന്നി​ല്ലെ​ങ്കി​ലും പുകവലി ദൈവം എങ്ങനെ വീക്ഷി​ക്കു​ന്നെന്നു മനസ്സി​ലാ​ക്കാൻ ബൈബിൾ നമ്മെ സഹായി​ക്കു​ന്നു. * ആ അറിവ്‌ അനേകർക്ക് ഈ ദുശ്ശീലം ചെറു​ക്കാ​നോ ഉപേക്ഷി​ക്കാ​നോ ആവശ്യ​മായ പ്രചോ​ദനം നൽകി​യി​രി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:16, 17) പുകവലി നിമി​ത്ത​മു​ണ്ടാ​കുന്ന മൂന്ന് ദൂഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും അതു സംബന്ധി​ച്ചു ബൈബിൾ പറയു​ന്നത്‌ എന്താ​ണെ​ന്നും പരിചി​ന്തി​ക്കാം.

പുകവലി—ആസക്തി​യു​ള​വാ​ക്കുന്ന ഒന്ന്

പുകയി​ല​യിൽ ഏറ്റവും ആസക്തി​യു​ള​വാ​ക്കുന്ന പദാർഥ​ങ്ങ​ളിൽ ഒന്നായ നിക്കോ​ട്ടിൻ അടങ്ങി​യി​രി​ക്കു​ന്നു. അതിന്‌ ഒരു ഉത്തേജ​ക​മാ​യോ അല്ലെങ്കിൽ പ്രവർത്ത​ന​ശേഷി കുറയ്‌ക്കു​ന്ന ഒരു വസ്‌തു​വാ​യോ പ്രവർത്തി​ക്കാ​നാ​കും. പുകവ​ലി​ക്കു​മ്പോൾ നിക്കോ​ട്ടിൻ തലച്ചോ​റി​ലേക്കു വേഗത്തിൽ പല ആവർത്തി എത്തുന്നു. ഒരോ തവണയും പുക ഉള്ളി​ലേക്ക് എടുക്കു​മ്പോൾ നിക്കോ​ട്ടി​ന്‍റെ ഒരു മാത്ര ശരീര​ത്തിൽ പ്രവേ​ശി​ക്കു​ന്ന​തി​നാൽ, ഒരു ദിവസം ഒരു കൂടു സിഗരറ്റ്‌ വലിച്ചു​തീർക്കുന്ന ഒരു വ്യക്തി നിക്കോ​ട്ടി​ന്‍റെ 200 മാത്ര​യാണ്‌ ശരീര​ത്തിൽ എത്തിക്കു​ന്നത്‌. ഒരു മരുന്നും ഈ അളവിൽ നാം ഉപയോ​ഗി​ക്കു​ക​യില്ല. എന്നാൽ, നിക്കോ​ട്ടിൻ ഇങ്ങനെ തുടർച്ച​യാ​യി ഉപയോ​ഗി​ക്കു​മ്പോൾ മറ്റ്‌ എന്തി​നെ​ക്കാ​ളും ആസക്തി​യു​ള​വാ​ക്കുന്ന ഒന്നായി ഇതു മാറുന്നു. ഒരിക്കൽ അടിമ​യാ​യി​ത്തീർന്ന വ്യക്തിക്കു വേണ്ടത്ര അളവിൽ അതു ലഭിക്കാ​തെ വരു​മ്പോൾ അതി​ന്‍റേ​തായ ചില അസ്വസ്ഥ​തകൾ അയാൾക്ക് അനുഭ​വ​പ്പെ​ടും.

‘അയാളെ അനുസ​രി​ക്കു​ക​യാൽ നിങ്ങൾ അയാളു​ടെ അടിമ​ക​ളാണ്‌.’—റോമർ 6:16

പുകയിലയ്‌ക്ക് അടിമ​യാ​ണെ​ങ്കിൽ നിങ്ങൾക്കു യഥാർഥ​ത്തിൽ ദൈവത്തെ അനുസ​രി​ക്കാൻ കഴിയു​മോ?

ഇക്കാര്യ​ത്തിൽ ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ ബൈബിൾ നമ്മെ സഹായി​ക്കു​ന്നു. അത്‌ ഇപ്രകാ​രം പറയുന്നു: “നിങ്ങൾ നിങ്ങ​ളെ​ത്തന്നെ ആർക്കെ​ങ്കി​ലും സമർപ്പി​ക്കു​മ്പോൾ, അയാളെ അനുസ​രി​ക്കു​ക​യാൽ നിങ്ങൾ അയാളു​ടെ അടിമ​ക​ളാ​ണെന്ന് അറിയു​ന്നി​ല്ല​യോ?” (റോമർ 6:16) പുകയി​ല​യോ​ടുള്ള ആസക്തി ഒരു വ്യക്തി​യു​ടെ ചിന്തക​ളെ​യും പ്രവർത്ത​ന​ങ്ങ​ളെ​യും ഭരിക്കു​മ്പോൾ അദ്ദേഹം പെട്ടെ​ന്നു​തന്നെ ഒരു അധമശീ​ല​ത്തിന്‌ അടിമ​യാ​യി​ത്തീ​രു​ക​യാണ്‌. എന്നാൽ യഹോവ എന്ന നാമമുള്ള ദൈവം നാം ഇതിൽനി​ന്നെ​ല്ലാം സ്വത​ന്ത്ര​രാ​കാൻ ആഗ്രഹി​ക്കു​ന്നു. ശരീരത്തെ ബാധി​ക്കുന്ന മോശ​മായ ശീലങ്ങ​ളിൽനി​ന്നു മാത്രമല്ല ആത്മാവി​നെ, അതായത്‌ നമ്മുടെ മാനസിക ചായ്‌വി​നെ, ദുഷി​പ്പി​ക്കുന്ന ശീലങ്ങ​ളിൽനി​ന്നും നാം സ്വത​ന്ത്ര​രാ​കാൻ അവൻ ആഗ്രഹി​ക്കു​ന്നു. (സങ്കീർത്ത​നം 83:18; 2 കൊരി​ന്ത്യർ 7:1) അങ്ങനെ യഹോ​വ​യോ​ടുള്ള ഒരു വ്യക്തി​യു​ടെ വിലമ​തി​പ്പും ബഹുമാ​ന​വും വർധി​ക്കു​മ്പോൾ യഹോവ തന്നിൽനിന്ന് ഏറ്റവും മേത്തര​മാ​യത്‌ അർഹി​ക്കു​ന്നെന്ന് അദ്ദേഹം തിരി​ച്ച​റി​യു​ന്നു. അതേസ​മയം ഒരു മാരക​മായ ദുശ്ശീ​ല​ത്തിന്‌ അടിമ​യാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം തനിക്ക് അത്‌ സാധി​ക്കി​ല്ലെ​ന്നും അദ്ദേഹം മനസ്സി​ലാ​ക്കു​ന്നു. ഈ തിരി​ച്ച​റിവ്‌ തനിക്കു ഹാനി വരുത്തുന്ന മോഹ​ങ്ങളെ ചെറു​ക്കു​ന്ന​തി​നുള്ള നിശ്ചയ​ദാർഢ്യം അദ്ദേഹ​ത്തി​നു നൽകുന്നു.

ജർമനി​യിൽ താമസി​ക്കുന്ന ഒലാഫ്‌ തന്‍റെ 12-‍ാ‍ം വയസ്സു​മു​തൽ സിഗര​റ്റിന്‌ അടിമ​യാ​യി​രു​ന്നു. നീണ്ട 16 വർഷങ്ങൾക്കു ശേഷം അദ്ദേഹം അതിൽനി​ന്നു മോചി​ത​നാ​യി. അദ്ദേഹം ഇങ്ങനെ പറയുന്നു: “ആദ്യസി​ഗ​രറ്റ്‌ വലിച്ച​പ്പോൾ എനിക്ക് അത്‌ ഒരു രസമായി തോന്നി. എന്നാൽ കാലം കടന്നു​പോ​കവെ അതൊരു വലിയ പ്രശ്‌ന​മാ​യി​ത്തീർന്നു. ഒരു ദിവസം സിഗരറ്റ്‌ കിട്ടാ​താ​യ​പ്പോൾ അസ്വസ്ഥ​നായ ഞാൻ വീട്ടി​ലു​ണ്ടാ​യി​രുന്ന സിഗരറ്റ്‌ കുറ്റി​ക​ളെ​ല്ലാം പെറു​ക്കി​യെ​ടുത്ത്‌ അതിലു​ണ്ടാ​യി​രുന്ന പുകയില ഒരു കടലാ​സിൽ പൊതിഞ്ഞ് ഒരു സിഗരറ്റ്‌ ഉണ്ടാക്കി വലിച്ചു. പിന്തി​രിഞ്ഞ് നോക്കു​മ്പോൾ, എത്ര നാണം​കെട്ട പ്രവർത്തി​യാ​യി​രു​ന്നു അതെന്ന് ഞാൻ ഓർക്കു​ന്നു.” ഈ തരംതാണ ശീലം അദ്ദേഹം എങ്ങനെ​യാണ്‌ തരണം ചെയ്‌തത്‌? അദ്ദേഹം തുടരു​ന്നു: “യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നുള്ള ആഗ്രഹ​മാ​യി​രു​ന്നു എന്നെ അതിനു പ്രേരി​പ്പിച്ച പ്രമു​ഖ​ഘ​ടകം. അതു​പോ​ലെ യഹോ​വയ്‌ക്ക് മനുഷ്യ​വർഗ​ത്തോ​ടുള്ള സ്‌നേ​ഹ​വും അവൻ വെച്ചു​നീ​ട്ടുന്ന പ്രത്യാ​ശ​യും ഈ ആസക്തി എന്നെ​ന്നേ​ക്കു​മാ​യി ഉപേക്ഷി​ക്കാൻവേണ്ട ശക്തി എനിക്കു പകർന്നു​നൽകി.”

പുകവലി—ശരീര​ത്തി​നു ഹാനി​കരം

“സിഗരറ്റ്‌ വലിക്കു​ന്നത്‌ . . . ശരീര​ത്തി​ലെ എല്ലാ അവയവ​ങ്ങ​ളെ​യും​തന്നെ ബാധി​ക്കു​ന്ന​താ​യും രോഗാ​വ​സ്ഥ​യും മരണസം​ഖ്യ​യും വർധി​പ്പി​ക്കു​ന്ന​താ​യും ശാസ്‌ത്രീ​യ​മാ​യി തെളി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” എന്ന് ഒരു മാസിക (The Tobacco Atlas) പറയുന്നു. കാൻസർ, ഹൃ​ദ്രോ​ഗം, ശ്വാസ​കോ​ശ​ത്ത​ക​രാ​റു​കൾ എന്നിവയ്‌ക്കു പുകവലി കാരണ​മാ​കു​ന്നു എന്നത്‌ എല്ലാവർക്കും അറിയാ​വു​ന്ന​താണ്‌. എന്നാൽ ‘ലോകാ​രോ​ഗ്യ സംഘടന’ പറയു​ന്ന​ത​നു​സ​രിച്ച് ക്ഷയം​പോ​ലുള്ള പകർച്ച​വ്യാ​ധി​ക​ളു​ള്ള​വ​രു​ടെ മരണത്തി​നും പുകവലി പ്രമു​ഖ​കാ​ര​ണ​മാ​കു​ന്നു.

“നിന്‍റെ ദൈവ​മായ യഹോ​വയെ നീ മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴു​ദേ​ഹി​യോ​ടും മുഴു​മ​ന​സ്സോ​ടും​കൂ​ടെ സ്‌നേ​ഹി​ക്കണം.”—മത്തായി 22:37

മോശമായ ഒരു ശീലത്തിൽ ഏർപ്പെ​ട്ടു​കൊണ്ട് ദൈവ​ദ​ത്ത​മായ ശരീരം ദുരു​പ​യോ​ഗം ചെയ്യു​ന്നു​വെ​ങ്കിൽ, നിങ്ങൾ ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​വും ആദരവും കാണി​ക്കു​ക​യാ​യി​രി​ക്കു​മോ?

നമ്മുടെ ജീവൻ, ശരീരം, കഴിവു​കൾ എന്നിവ​യെ​ക്കു​റിച്ച് ഒരു ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ യഹോ​വ​യാം ദൈവം തന്‍റെ വചനമായ ബൈബി​ളി​ലൂ​ടെ നമ്മെ പഠിപ്പി​ക്കു​ന്നു. “നിന്‍റെ ദൈവ​മായ യഹോ​വയെ നീ മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴു​ദേ​ഹി​യോ​ടും മുഴു​മ​ന​സ്സോ​ടും​കൂ​ടെ സ്‌നേ​ഹി​ക്കണം” എന്നു പറഞ്ഞ​പ്പോൾ അവന്‍റെ പുത്ര​നായ യേശു​ക്രിസ്‌തു ഇതിന്‍റെ പ്രാധാ​ന്യം ചൂണ്ടി​ക്കാ​ണി​ക്കു​ക​യാ​യി​രു​ന്നു. (മത്തായി 22:37) വ്യക്തമാ​യും, നമ്മുടെ ജീവനും ശരീര​വും പൂർണ​മാ​യി പ്രയോ​ജ​ന​പ്പെ​ടു​ത്താ​നും അവയെ ആദരപൂർവം പരിപാ​ലി​ക്കാ​നും ദൈവം പ്രതീ​ക്ഷി​ക്കു​ന്നു. നാം യഹോ​വ​യെ​യും അവന്‍റെ വാഗ്‌ദാ​ന​ങ്ങ​ളെ​യും കുറിച്ചു പഠിക്കവെ, അവൻ നമുക്കാ​യി ചെയ്‌തി​രി​ക്കുന്ന സകല കാര്യ​ങ്ങ​ളെ​യും സ്‌നേ​ഹി​ക്കാ​നും മൂല്യ​വ​ത്താ​യി കരുതാ​നും തുടങ്ങും. ഇത്‌, നമ്മുടെ ശരീരത്തെ അശുദ്ധ​മാ​ക്കുന്ന ഏതൊരു കാര്യ​ത്തിൽനി​ന്നും വിട്ടു​നിൽക്കാൻ നമ്മെ പ്രേരി​പ്പി​ക്കും.

ഇന്ത്യയിൽനി​ന്നു​ള്ള ജയവന്ത് എന്ന ചികി​ത്സകൻ കഴിഞ്ഞ 38 വർഷക്കാ​ല​മാ​യി പുകവ​ലിക്ക് അടിമ​യാ​യി​രു​ന്നു. അദ്ദേഹം പറയുന്നു: “വൈദ്യ​ശാസ്‌ത്രത്തെ സംബന്ധി​ച്ചുള്ള മാസി​ക​ക​ളി​ലൂ​ടെ പുകവ​ലി​മൂ​ല​മു​ണ്ടാ​കുന്ന അപകട​ങ്ങ​ളെ​ക്കു​റി​ച്ചു ഞാൻ മനസ്സി​ലാ​ക്കി. പുകവലി തെറ്റാ​ണെന്ന് എനിക്ക് അറിയാ​മാ​യി​രു​ന്നു. ഈ ശീലം ഉപേക്ഷി​ക്കാൻ ഞാൻ എന്‍റെ രോഗി​കളെ ഉപദേ​ശി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. പുകവലി ഉപേക്ഷി​ക്കാൻ ഞാൻ അഞ്ചാറു പ്രാവ​ശ്യം ശ്രമി​ച്ചെ​ങ്കി​ലും എനിക്കത്‌ നിറു​ത്താ​നാ​യില്ല.” എന്നാൽ ഈ ശീലം മറിക​ട​ക്കാൻ അദ്ദേഹത്തെ സഹായി​ച്ചത്‌ എന്താണ്‌? അദ്ദേഹം വിവരി​ക്കു​ന്നു: “ബൈബിൾ പഠിച്ച​താണ്‌ അത്‌ നിറു​ത്താൻ എന്നെ സഹായി​ച്ചത്‌. യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നുള്ള ആഗ്രഹം ഈ ശീലം ഉടനടി ഉപേക്ഷി​ക്കാൻ എന്നെ പ്രേരി​പ്പി​ച്ചു.”

പുകവലി—മറ്റുള്ള​വർക്കു ഹാനി​കരം

വലിച്ചു​വി​ടുന്ന പുകയും സിഗരറ്റ്‌ തുമ്പിൽനി​ന്നു വമിക്കുന്ന പുകയും വിഷലിപ്‌ത​മാണ്‌. ഇത്തരം പുക ശ്വസി​ക്കു​ന്നത്‌ കാൻസ​റി​നും ഇതര രോഗ​ങ്ങൾക്കും കാരണ​മാ​യേ​ക്കാം. ഇത്‌ പുകവ​ലി​ക്കാത്ത ആറു ലക്ഷത്തോ​ളം ആളുകളെ ഓരോ വർഷവും കൊ​ന്നൊ​ടു​ക്കു​ന്നു, ഇവയിൽ ഭൂരി​ഭാ​ഗ​വും സ്‌ത്രീ​ക​ളും കുട്ടി​ക​ളും ആണ്‌. ‘ലോകാ​രോ​ഗ്യ സംഘടന’യുടെ ഒരു റിപ്പോർട്ട് പറയു​ന്ന​പ്ര​കാ​രം ഇത്തരം പുക ശ്വസി​ക്കു​ന്നതു വളരെ കുറഞ്ഞ അളവി​ലാ​ണെ​ങ്കിൽപ്പോ​ലും അതു ഹാനി​ക​ര​മാണ്‌.

“നിന്‍റെ അയൽക്കാ​രനെ നീ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം.”—മത്തായി 22:39

നിങ്ങളുടെ പുകവലി കുടും​ബ​ത്തെ​യും അയൽക്കാ​രെ​യും അപകട​ത്തി​ലാ​ക്കു​ന്നെ​ങ്കിൽ നിങ്ങൾ അവരെ യഥാർഥ​ത്തിൽ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു പറയാ​നാ​കു​മോ?

യേശു പറഞ്ഞത​നു​സ​രിച്ച് ദൈവ​ത്തോ​ടുള്ള സ്‌നേഹം കഴിഞ്ഞാൽ അടുത്ത​താ​യി വരുന്നത്‌ അയൽക്കാ​രോ​ടുള്ള സ്‌നേ​ഹ​മാണ്‌. അതായത്‌ നമ്മുടെ കുടും​ബം, സുഹൃ​ത്തു​ക്കൾ, നമുക്കു ചുറ്റു​മു​ള്ളവർ എന്നിവ​രോ​ടുള്ള സ്‌നേഹം. “നിന്‍റെ അയൽക്കാ​രനെ നീ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം” എന്ന് അവൻ പറഞ്ഞു. (മത്തായി 22:39) അതെ, നമ്മുടെ ഉറ്റവർക്കു ഹാനി​ത​ട്ടുന്ന ഒരു ശീലം നമുക്കു​ണ്ടെ​ങ്കിൽ നാം അയൽക്കാ​രോ​ടുള്ള സ്‌നേഹം കാണി​ക്കു​ന്നില്ല എന്നാണ്‌ അതിന്‍റെ അർഥം. യഥാർഥസ്‌നേഹം ബൈബി​ളി​ന്‍റെ ഈ ഉദ്‌ബോ​ധനം പിൻപ​റ്റാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്നു: “ഓരോ​രു​ത്ത​നും സ്വന്തം നന്മയല്ല, മറ്റുള്ള​വ​രു​ടെ നന്മയാണ്‌ അന്വേ​ഷി​ക്കേ​ണ്ടത്‌.”—1 കൊരി​ന്ത്യർ 10:24.

അർമേ​നി​യ​യിൽ ജീവി​ക്കുന്ന അർമെൻ ഇങ്ങനെ സ്‌മരി​ക്കു​ന്നു: “പുകവലി കുടും​ബാം​ഗ​ങ്ങളെ ബാധി​ച്ച​തി​നാൽ ഇത്‌ ഉപേക്ഷി​ക്കാൻ അവർ എന്നോടു കേണ​പേ​ക്ഷി​ച്ചു. എന്നാൽ ഈ ശീലം അവർക്കു ദോഷം ചെയ്‌തേ​ക്കാ​മെന്ന് അംഗീ​ക​രി​ക്കാൻ ഞാൻ തയ്യാറ​ല്ലാ​യി​രു​ന്നു.” തന്‍റെ മനോ​ഭാ​വ​ത്തി​നു മാറ്റം വരാനുള്ള കാരണം അദ്ദേഹം പറയുന്നു: “പുകവലി ഉപേക്ഷി​ക്കാ​നും, എനിക്കു മാത്രമല്ല എന്‍റെ ചുറ്റു​മു​ള്ള​വർക്കും അതു ഹാനി​വ​രു​ത്തു​മെന്ന കാര്യം അംഗീ​ക​രി​ക്കാ​നും ബൈബി​ളിൽനി​ന്നുള്ള അറിവും യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും എന്നെ സഹായി​ച്ചു.”

പുകവലി—സകലരു​ടെ​യും നന്മക്കായി തുടച്ചു​നീ​ക്കു​ന്നു

ബൈബിൾപ​രി​ജ്ഞാ​നം, തങ്ങൾക്കു​ത​ന്നെ​യും മറ്റുള്ള​വർക്കും ദോഷം ചെയ്യുന്ന ഒരു ദുശ്ശീ​ല​ത്തിൽനി​ന്നു കരകയ​റാൻ ഒലാഫി​നെ​യും ജയവന്തി​നെ​യും അർമെ​നെ​യും സഹായി​ച്ചു. കേവലം പുകവലി ഹാനി​ക​ര​മാ​ണെന്ന തിരി​ച്ച​റി​വു മാത്രമല്ല, പകരം യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും അവനെ പ്രസാ​ദി​പ്പി​ക്കാ​നുള്ള ആഗ്രഹ​വും ആണ്‌ ഈ ദുശ്ശീലം കീഴട​ക്കാൻ അവരെ സഹായി​ച്ചത്‌. സ്‌നേഹം വഹിക്കുന്ന നിർണാ​യ​ക​പ​ങ്കി​നെ​ക്കു​റിച്ച് 1 യോഹ​ന്നാൻ 5:3-ൽ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​മോ, അവന്‍റെ കൽപ്പനകൾ അനുസ​രി​ക്കു​ന്ന​താ​കു​ന്നു; അവന്‍റെ കൽപ്പനകൾ ഭാരമു​ള്ള​വ​യ​ല്ല​താ​നും.” എല്ലായ്‌പോ​ഴും ബൈബിൾത​ത്ത്വ​ങ്ങൾ പിൻപ​റ്റു​ന്നത്‌ അത്ര എളുപ്പ​മ​ല്ലെ​ങ്കി​ലും യഹോ​വ​യോ​ടുള്ള ശക്തമായ സ്‌നേ​ഹ​ത്താൽ പ്രേരി​ത​നാ​യി ഒരു വ്യക്തി പ്രവർത്തി​ക്കു​മ്പോൾ അനുസ​രി​ക്കു​ന്നത്‌ ഒരു ഭാരമ​ല്ലാ​താ​കു​ന്നു.

യഹോ​വ​യാം ദൈവം ഇന്ന് ഒരു ആഗോ​ള​വി​ദ്യാ​ഭ്യാ​സ പരിപാ​ടി​യി​ലൂ​ടെ പുകയി​ല​യു​ടെ കെട്ടുകൾ പൊട്ടി​ച്ചെ​റി​യാൻ അല്ലെങ്കിൽ അതിന്‍റെ അടിമ​ത്ത​ത്തിൽനിന്ന് സ്വത​ന്ത്ര​രാ​കാൻ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകളെ സഹായി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (1 തിമൊ​ഥെ​യൊസ്‌ 2:3, 4) ഉടനെ, തന്‍റെ പുത്ര​നായ യേശു​ക്രിസ്‌തു​വി​ന്‍റെ കീഴി​ലുള്ള സ്വർഗീ​യ​ഗ​വ​ണ്മെ​ന്‍റി​ലൂ​ടെ, അതായത്‌ തന്‍റെ രാജ്യ​ത്തി​ലൂ​ടെ, ദശലക്ഷ​ങ്ങളെ പുകയി​ലയ്‌ക്ക് അടിമ​ക​ളാ​ക്കി​യ​തിന്‌ ഉത്തരവാ​ദി​ക​ളായ അത്യാർത്തി​പൂണ്ട വാണി​ജ്യ​വ്യ​വ​സ്ഥയെ യഹോവ ഉന്മൂലനം ചെയ്യും. അവൻ സകലരു​ടെ​യും നന്മയെ​പ്രതി ആഗോ​ള​ബാ​ധ​യായ പുകവ​ലിക്ക് അറുതി വരുത്തു​ക​യും അനുസ​ര​ണ​മുള്ള മനുഷ്യ​വർഗത്തെ ശാരീ​രി​ക​മാ​യും മാനസി​ക​മാ​യും പൂർണ​ത​യി​ലേക്ക് ഉയർത്തു​ക​യും ചെയ്യും.—യെശയ്യാ​വു 33:24; വെളി​പാട്‌ 19:11, 15.

നിങ്ങൾ പുകവലി ഉപേക്ഷി​ക്കാൻ പോരാ​ടുന്ന ഒരു വ്യക്തി​യാ​ണെ​ങ്കിൽ പ്രതീക്ഷ കൈവി​ട​രുത്‌. യഹോ​വയെ സ്‌നേ​ഹി​ക്കാ​നും പുകവലി സംബന്ധിച്ച അവന്‍റെ വീക്ഷണം മനസ്സി​ലാ​ക്കാ​നും പഠിക്കു​ന്ന​തി​ലൂ​ടെ വിജയം​വ​രി​ക്കാൻ ആവശ്യ​മായ പ്രേരണ നിങ്ങൾക്കും കണ്ടെത്താ​നാ​കും. ബൈബിൾത​ത്ത്വ​ങ്ങൾ പഠിക്കാ​നും ബാധക​മാ​ക്കാ​നും ഉള്ള പ്രാ​യോ​ഗി​ക​സ​ഹാ​യം വ്യക്തി​പ​ര​മാ​യി നൽകാൻ യഹോ​വ​യു​ടെ സാക്ഷികൾ സന്തോ​ഷ​മു​ള്ള​വ​രാണ്‌. പുകയി​ല​യു​ടെ അടിമ​ത്ത​ത്തിൽനിന്ന് സ്വത​ന്ത്ര​രാ​കാൻ യഹോ​വ​യു​ടെ സഹായം നിങ്ങൾക്ക് ആവശ്യ​മാ​ണെ​ങ്കിൽ അതിനു​വേണ്ട കരുത്തും ശക്തിയും അവൻ പ്രദാനം ചെയ്യു​മെന്ന കാര്യ​ത്തിൽ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കുക.—ഫിലി​പ്പി​യർ 4:13. ▪ (w14-E 06/01)

^ ഖ. 3 പുകവലി എന്ന് ഇവിടെ പ്രതി​പാ​ദി​ച്ചി​രി​ക്കു​ന്നത്‌ സിഗര​റ്റു​കൾ, ചുരു​ട്ടു​കൾ, പുകവ​ലി​ക്കു​ഴൽ, ജലനാളി എന്നിവ​യിൽ നിന്നുള്ള പുക നേരിട്ടു വലിക്കു​ന്ന​തി​നെ​യാണ്‌. എന്നാൽ, ഇവിടെ ചർച്ച ചെയ്‌തി​രി​ക്കുന്ന തത്ത്വങ്ങൾ പുകയില ചവയ്‌ക്കു​ന്ന​തി​നും മൂക്കി​പ്പൊ​ടി വലിക്കു​ന്ന​തി​നും നിക്കോ​ട്ടിൻ അടങ്ങുന്ന ഇലക്‌ട്രോ​ണിക്‌ സിഗര​റ്റു​കൾ വലിക്കു​ന്ന​തി​നും സമാന​മായ മറ്റ്‌ ഉത്‌പ​ന്നങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തി​നും ബാധക​മാണ്‌.