വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക് അറിയാ​മോ?

നിങ്ങൾക്ക് അറിയാ​മോ?

‘നായ്‌ക്കു​ട്ടി​യെ​ക്കു​റി​ച്ചുള്ള’ യേശു​വി​ന്‍റെ ഉദാഹ​രണം അധി​ക്ഷേ​പി​ക്കു​ന്ന​താ​യി​രു​ന്നോ?

നായ്‌ക്കുട്ടിയെ പിടി​ച്ചി​രി​ക്കുന്ന ഒരു കൊച്ചു​കു​ട്ടി​യു​ടെ ഗ്രീക്ക്/റോമൻ കൊച്ചു​പ്ര​തിമ (ബി.സി. ഒന്നാം നൂറ്റാണ്ട് — എ.ഡി. രണ്ടാം നൂറ്റാണ്ട്)

ഒരു സന്ദർഭ​ത്തിൽ ഇസ്രാ​യേ​ലി​ന്‍റെ അതിർത്തി​ക്കു വെളി​യി​ലാ​യി റോമൻ പ്രവി​ശ്യ​യു​ടെ കീഴി​ലുള്ള സിറി​യ​യി​ലാ​യി​രു​ന്ന​പ്പോൾ ഒരു ഗ്രീക്ക് സ്‌ത്രീ സഹായ​ത്തി​നാ​യി യേശു​വി​നെ സമീപി​ച്ചു. എന്നാൽ ജൂതന്മാ​ര​ല്ലാത്ത ആളുകളെ ‘നായ്‌ക്കു​ട്ടി​ക​ളോട്‌’ ഉപമി​ച്ചു​കൊ​ണ്ടുള്ള ഒരു ദൃഷ്ടാന്തം പറഞ്ഞു​കൊ​ണ്ടാണ്‌ യേശു ആ സ്‌ത്രീ​ക്കു മറുപടി കൊടു​ത്തത്‌. മോശ​യു​ടെ നിയമ​ത്തിൽ നായ്‌ക്കളെ അശുദ്ധ​മൃ​ഗ​ങ്ങ​ളു​ടെ ഗണത്തി​ലാ​ണു പെടു​ത്തി​യി​രു​ന്നത്‌. (ലേവ്യ 11:27) ഇവിടെ യേശു ജൂതര​ല്ലാ​ത്ത​വ​രെ​യും ആ ഗ്രീക്ക് സ്‌ത്രീ​യെ​യും അപമാ​നിച്ച് സംസാ​രി​ക്കു​ക​യാ​യി​രു​ന്നോ?

ഒരിക്ക​ലു​മല്ല. തന്‍റെ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞതു​പോ​ലെ, ആ സമയത്ത്‌ ജൂതന്മാ​രെ സഹായി​ക്കുക എന്നതാണ്‌ തന്‍റെ മുൻഗണന എന്നാണ്‌ യേശു പറഞ്ഞതി​ന്‍റെ സാരം. അതു​കൊ​ണ്ടാണ്‌ ഗ്രീക്കു​കാ​രി​യായ സ്‌ത്രീ​യോട്‌ യേശു ഇങ്ങനെ പറഞ്ഞത്‌: “മക്കളുടെ അപ്പം എടുത്ത്‌ നായ്‌ക്കു​ട്ടി​കൾക്ക് ഇട്ടു​കൊ​ടു​ക്കു​ന്നതു ശരിയ​ല്ല​ല്ലോ.” (മത്തായി 15:21-26; മർക്കോസ്‌ 7:26) ഗ്രീക്കു​കാ​രു​ടെ​യും റോമാ​ക്കാ​രു​ടെ​യും വീടു​ക​ളിൽ അവരുടെ കുട്ടി​ക​ളോ​ടൊ​പ്പം കളിക്കുന്ന, അവർക്കൊ​ക്കെ വളരെ പ്രിയ​പ്പെട്ട ഓമന​മൃ​ഗ​മാണ്‌ നായ്‌ക്കൾ. അതു​കൊ​ണ്ടു​തന്നെ “നായ്‌ക്കു​ട്ടി” എന്നു യേശു പറഞ്ഞ​പ്പോൾ ഓമനത്തം തുളു​മ്പുന്ന ഒരു ചിത്ര​മാ​യി​രി​ക്കും അവരുടെ മനസ്സി​ലേക്കു വന്നത്‌. യേശു​വി​ന്‍റെ വാക്കു​കൾക്ക് മറുപ​ടി​യാ​യി ആ ഗ്രീക്ക് സ്‌ത്രീ ഇങ്ങനെ പറയുന്നു: “അങ്ങ് പറഞ്ഞതു ശരിയാ​ണു കർത്താവേ. പക്ഷേ നായ്‌ക്കു​ട്ടി​ക​ളും യജമാ​നന്‍റെ മേശയിൽനിന്ന് വീഴുന്ന അപ്പക്കഷ​ണങ്ങൾ തിന്നാ​റു​ണ്ട​ല്ലോ.” അവളുടെ വിശ്വാ​സത്തെ യേശു അഭിന​ന്ദിച്ച് സംസാ​രി​ച്ചു. കൂടാതെ ആ സ്‌ത്രീ​യു​ടെ മകളെ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.—മത്തായി 15:27, 28.

കപ്പൽയാത്ര നീട്ടി​വെ​ക്കാ​നുള്ള പൗലോസ്‌ അപ്പോ​സ്‌ത​ലന്‍റെ നിർദേശം ബുദ്ധി​യാ​യി​രു​ന്നോ?

തകർന്ന ഒരു വലിയ ചരക്കു​ക​പ്പ​ലിൽ രക്ഷാ​പ്ര​വർത്തനം നടത്തു​ന്ന​തി​ന്‍റെ കൊത്തു​പണി (എ.ഡി. ഒന്നാം നൂറ്റാണ്ട്)

പൗലോസിനെയുംകൊണ്ട് ഇറ്റലി​യി​ലേക്ക് പോയ കപ്പൽ ശക്തമായ പ്രതി​കൂ​ല​കാ​ലാ​വസ്ഥ കാരണം മുന്നോ​ട്ടു പോകാൻ കഷ്ടപ്പെ​ടു​ക​യാ​യി​രു​ന്നു. ഇടയ്‌ക്കൊ​രു തുറമു​ഖത്ത്‌ കപ്പൽ നിർത്തി​യ​പ്പോൾ ഇനിയുള്ള യാത്ര നീട്ടി വെക്കാൻ അപ്പോ​സ്‌തലൻ നിർദേ​ശി​ച്ചു. (പ്രവൃ​ത്തി​കൾ 27:9-12) അങ്ങനെ നിർദേ​ശി​ക്കാൻ എന്തെങ്കി​ലും കാരണ​മു​ണ്ടാ​യി​രു​ന്നോ?

മെഡിറ്ററേനിയൻ സമു​ദ്ര​ത്തി​ലൂ​ടെ​യുള്ള ശീതകാ​ലത്തെ കപ്പൽയാ​ത്ര വളരെ ദുഷ്‌ക​ര​മാ​ണെന്ന് പുരാ​ത​ന​കാ​ലത്തെ നാവി​കർക്കൊ​ക്കെ നന്നായി അറിയാം. നവംബർ പകുതി​മു​തൽ മാർച്ച് പകുതി​വരെ സമു​ദ്ര​മാർഗം വഴിയുള്ള കപ്പൽയാ​ത്ര ഏതാണ്ട് നിലച്ച​മ​ട്ടാണ്‌. പൗലോസ്‌ സംസാ​രി​ക്കുന്ന കപ്പൽയാ​ത്ര സെപ്‌റ്റം​ബർ/ഒക്‌ടോ​ബർ മാസങ്ങ​ളി​ലാ​യി​രു​ന്നു നടന്നത്‌. വെജീ​ഷി​യാസ്‌ എന്ന റോമൻ എഴുത്തു​കാ​രൻ (എ.ഡി. 4-‍ാ‍ം നൂറ്റാണ്ട്) സൈനിക ശാസ്‌ത്ര​ത്തി​ന്‍റെ സാരസം​ഗ്രഹം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ ഈ പാതയി​ലൂ​ടെ​യുള്ള സമു​ദ്ര​യാ​ത്ര​യെ​ക്കു​റിച്ച് വിശദീ​ക​രി​ക്കു​ന്നത്‌ ഇങ്ങനെ: “ചില മാസങ്ങൾ വളരെ അനു​യോ​ജ്യ​മാണ്‌. ചിലത്‌ സംശയ​മാണ്‌. മറ്റു ചിലത്‌ അസാധ്യ​മാണ്‌.” അദ്ദേഹ​ത്തി​ന്‍റെ അഭി​പ്രാ​യ​ത്തിൽ കപ്പൽയാ​ത്ര വളരെ അനു​യോ​ജ്യ​മായ സമയം മെയ്‌ 27 തൊട്ട് സെപ്‌റ്റം​ബർ 14 വരെയാണ്‌. എന്നാൽ സംശയ​ക​ര​വും അപകടം​പി​ടി​ച്ച​തും ആയ സമയം സെപ്‌റ്റം​ബർ 15 മുതൽ നവംബർ 11 വരെയും മാർച്ച് 11 മുതൽ മെയ്‌ 26 വരെയും ആണ്‌. സമു​ദ്ര​യാ​ത്രകൾ ചെയ്‌തു നല്ല പരിച​യ​മുള്ള പൗലോ​സിന്‌ ഈ കാര്യ​ങ്ങ​ളൊ​ക്കെ നന്നായി അറിയാ​മെന്ന കാര്യ​ത്തിൽ സംശയ​മില്ല. കപ്പിത്താ​നും കപ്പലു​ട​മ​യ്‌ക്കും ഇത്തരം കാര്യങ്ങൾ അറിയാ​മാ​യി​രു​ന്നി​രി​ക്കണം. എന്നാൽ അവർ പൗലോ​സി​ന്‍റെ വാക്കു​കൾക്കു ചെവി​കൊ​ടു​ത്തില്ല. അവസാനം കടലിൽ വെച്ചു കപ്പൽ തകർന്നു.—പ്രവൃ​ത്തി​കൾ 27:13-44.