വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ പട്ടിക്കു​ട്ടി​ക​ളും ബിസ്‌ക്ക​റ്റും

എന്റെ പട്ടിക്കു​ട്ടി​ക​ളും ബിസ്‌ക്ക​റ്റും

യു.എസ്‌.എ.-യിലെ ഒറിഗ​ണി​ലാ​ണു നിക്ക്‌ താമസി​ക്കു​ന്നത്‌. അദ്ദേഹം എഴുതു​ന്നു: “2014-ന്റെ തുടക്കം. ഞാൻ എന്റെ പട്ടിക്കു​ട്ടി​ക​ളു​മാ​യി ടൗണി​ലൂ​ടെ നടക്കാൻ പോയി​ത്തു​ടങ്ങി. അങ്ങനെ പോകു​മ്പോൾ മിക്കവാ​റും യഹോ​വ​യു​ടെ സാക്ഷികൾ സാഹി​ത്യ​കൈ​വ​ണ്ടി​യു​മാ​യി അവിടെ നിൽക്കു​ന്നതു കാണാ​റു​ണ്ടാ​യി​രു​ന്നു. നല്ല വസ്‌ത്ര​മൊ​ക്കെ ധരിച്ച്‌, അതുവഴി പോകുന്ന എല്ലാവ​രെ​യും നോക്കി പുഞ്ചി​രി​ച്ചു​കൊ​ണ്ടാണ്‌ അവർ നിന്നി​രു​ന്നത്‌.

“മനുഷ്യ​രോ​ടു മാത്രമല്ല എന്റെ പട്ടിക്കു​ട്ടി​ക​ളോ​ടും അവർ വളരെ സ്‌നേ​ഹ​ത്തോ​ടെ ഇടപെട്ടു. ഒരു ദിവസം സാഹി​ത്യ​കൈ​വ​ണ്ടി​യു​ടെ അടുത്ത്‌ നിന്നി​രുന്ന ഇലേൻ എന്റെ പട്ടികൾക്കു കുറച്ച്‌ ബിസ്‌ക്കറ്റ്‌ കൊടു​ത്തു. അതിൽപ്പി​ന്നെ എപ്പോ​ഴൊ​ക്കെ അതുവഴി പോയാ​ലും പട്ടികൾ എന്നെ അവരുടെ അടു​ത്തേക്കു വലിച്ചു​കൊണ്ട്‌ പോകാൻ ശ്രമി​ക്കും.

“അങ്ങനെ കുറെ മാസങ്ങൾ കടന്നു​പോ​യി. ബിസ്‌ക്കറ്റ്‌ കിട്ടു​ന്നതു പട്ടികൾക്ക്‌ ഇഷ്ടമാ​യി​രു​ന്നു. ആ സാക്ഷി​ക​ളു​മാ​യി കുശലം പറയു​ന്നത്‌ എനിക്കും ഇഷ്ടമാ​യി​രു​ന്നു. പക്ഷേ അവരു​മാ​യി കൂടുതൽ അടുക്കാ​നൊ​ന്നും ഞാൻ ആഗ്രഹി​ച്ചില്ല. എനിക്ക്‌ അപ്പോൾ പ്രായം 70 കഴിഞ്ഞി​രു​ന്നു. സാക്ഷി​ക​ളു​ടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. സഭകളു​ടെ പല പഠിപ്പി​ക്ക​ലു​ക​ളോ​ടും യോജി​ക്കാൻ കഴിയാ​ഞ്ഞ​തു​കൊണ്ട്‌ സ്വന്തമാ​യി ബൈബിൾ പഠിക്കു​ന്ന​താ​ണു നല്ലതെന്നു ഞാൻ ചിന്തിച്ചു.

“ആ സമയത്ത്‌ നഗരത്തി​ന്റെ പല ഭാഗങ്ങ​ളി​ലും ഇതു​പോ​ലെ സാഹി​ത്യ​കൈ​വ​ണ്ടി​യു​മാ​യി നിൽക്കുന്ന സാക്ഷി​കളെ ഞാൻ കണ്ടു. അവരും നല്ല സൗഹൃ​ദ​ഭാ​വ​മു​ള്ള​വ​രാ​യി​രു​ന്നു. എന്റെ ചോദ്യ​ങ്ങൾക്കെ​ല്ലാം അവർ എപ്പോ​ഴും ബൈബി​ളിൽനി​ന്നാണ്‌ ഉത്തരം തന്നിരു​ന്നത്‌. അങ്ങനെ പതി​യെ​പ്പ​തി​യെ എനിക്ക്‌ അവരെ വിശ്വാ​സ​മാ​യി.

“ഒരു ദിവസം ഇലേൻ ചോദി​ച്ചു, ‘മൃഗങ്ങൾ ദൈവം തന്നിരി​ക്കുന്ന ഒരു സമ്മാന​മാ​ണെന്നു തോന്നു​ന്നു​ണ്ടോ?’ ഞാൻ പറഞ്ഞു, ‘പിന്നില്ലേ, അതി​നെന്താ സംശയം.’ അപ്പോൾ ഇലേൻ യശയ്യ 11:6-9 എന്നെ കാണിച്ചു. അതോടെ എനിക്കു ബൈബിൾ പഠിക്കാൻ ആഗ്രഹ​മാ​യി. പക്ഷേ അപ്പോ​ഴും സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണ​മൊ​ന്നും വായി​ക്കാൻ ഞാൻ ആഗ്രഹി​ച്ചില്ല.

“തുടർന്നുള്ള ദിവസ​ങ്ങ​ളിൽ ഇലേനും ഭർത്താവ്‌ ബ്രന്റും രസകര​മായ പല ബൈബിൾവി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും എന്നോടു സംസാ​രി​ച്ചു. ആ കൊച്ചു​കൊ​ച്ചു ചർച്ചകൾ എനിക്ക്‌ ഒരുപാട്‌ ഇഷ്ടമായി. ക്രിസ്‌തു​വി​നെ എങ്ങനെ അനുക​രി​ക്കാ​മെന്നു മനസ്സി​ലാ​ക്കാൻ മത്തായി മുതൽ പ്രവൃ​ത്തി​കൾ വരെയുള്ള ബൈബിൾപു​സ്‌ത​കങ്ങൾ വായി​ച്ചു​നോ​ക്കു​ന്നതു നന്നായി​രി​ക്കു​മെന്ന്‌ അവർ എന്നോടു പറഞ്ഞു. ഞാൻ അതു​പോ​ലെ ചെയ്‌തു. അധികം വൈകാ​തെ ഞാൻ അവരോ​ടൊ​പ്പം ബൈബിൾ പഠിക്കാൻതു​ടങ്ങി. 2016-ലെ വേനൽക്കാ​ല​ത്താ​യി​രു​ന്നു അത്‌.

“ബൈബിൾപ​ഠ​ന​ങ്ങൾക്കും രാജ്യ​ഹാ​ളിൽ നടക്കുന്ന മീറ്റി​ങ്ങു​കൾക്കും വേണ്ടി ഞാൻ എല്ലാ ആഴ്‌ച​യും കാത്തി​രി​ക്കു​മാ​യി​രു​ന്നു. ബൈബിൾ ശരിക്കും എന്താണു പറയു​ന്ന​തെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ എനിക്ക്‌ ഒത്തിരി സന്തോഷം തോന്നി. ഒരു വർഷം കഴിഞ്ഞ്‌ ഞാൻ സ്‌നാ​ന​പ്പെട്ട്‌ യഹോ​വ​യു​ടെ സാക്ഷി​യാ​യി. ഇപ്പോൾ എനിക്ക്‌ 79 വയസ്സുണ്ട്‌. സത്യമതം കണ്ടെത്താ​നാ​യ​തിൽ എനിക്ക്‌ ഒരുപാ​ടു സന്തോഷം തോന്നു​ന്നു. യഹോ​വ​യു​ടെ ലോക​മെ​ങ്ങു​മുള്ള കുടും​ബ​ത്തി​ലെ ഒരു അംഗമാ​യി സ്വീക​രി​ച്ചു​കൊണ്ട്‌ യഹോവ എന്നെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു.”