വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിന്‍റെ വീക്ഷണം

ഉത്‌കണ്‌ഠ

ഉത്‌കണ്‌ഠ

ഉത്‌കണ്‌ഠയ്‌ക്ക് രണ്ടു മുഖങ്ങളുണ്ട്. ഒന്ന് ബാധ്യത; മറ്റേത്‌ മുതൽക്കൂട്ട്. ഇവ രണ്ടും തിരിച്ചറിയാൻ ബൈബിൾ സഹായിക്കുന്നു.

ഉത്‌കണ്‌ഠ തോന്നുന്നത്‌ സ്വാഭാവിമായ ഒരു കാര്യമാണോ?

യാഥാർഥ്യം:

ഉത്‌കണ്‌ഠപ്പെടുന്നതിൽ അസ്വസ്ഥരാകുന്നതും പിരിമുറുക്കവും ആകുലയും അനുഭപ്പെടുന്നതും ഉൾപ്പെടുന്നു. ഒന്നിനും യാതൊരു ഉറപ്പും ഇല്ലാത്ത ഒരു ലോകത്തിൽ ജീവിക്കുന്നതുകൊണ്ട് ആവർത്തിച്ചുള്ള ഉത്‌കണ്‌ഠകൾ നമ്മളെ എല്ലാവരെയും പിടികൂടിയേക്കാം.

ബൈബിൾ പറയുന്നത്‌:

“എത്രത്തോളം ഞാൻ എന്‍റെ ഉള്ളിൽ വിചാരംപിടിച്ചു എന്‍റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിരും?” എന്ന് ദാവീദ്‌ രാജാവ്‌ എഴുതി. (സങ്കീർത്തനം 13:2) സഹിച്ചുനിൽക്കാൻ ദാവീദിനെ സഹായിച്ചത്‌ എന്താണ്‌? അദ്ദേഹം, ദൈവത്തിന്‍റെ വിശ്വസ്‌തസ്‌നേത്തിൽ പൂർണമായി ആശ്രയിച്ചുകൊണ്ട് പ്രാർഥയിൽ തന്‍റെ ഹൃദയം മുഴുനും ദൈവത്തിലേക്ക് പകർന്നു. (സങ്കീർത്തനങ്ങൾ 13:5; 62:8) വാസ്‌തത്തിൽ, നമ്മുടെ സകല ആകുലളും തന്നിൽ ഇറക്കിവെക്കാൻ ദൈവം നമ്മളോട്‌ ആവശ്യപ്പെടുപോലും ചെയ്യുന്നു. “അവൻ നിങ്ങൾക്കായി കരുതുന്നതായാൽ നിങ്ങളുടെ സകല ചിന്താകുവും അവന്‍റെമേൽ ഇട്ടുകൊൾവിൻ” എന്നാണ്‌ 1 പത്രോസ്‌ 5:7 പറയുന്നത്‌.

നമ്മൾ സ്‌നേഹിക്കുന്നരുടെ ആവശ്യങ്ങൾ അറിഞ്ഞുപ്രവർത്തിക്കുന്നത്‌ അവരെക്കുറിച്ചുള്ള നമ്മുടെ ഉത്‌കണ്‌ഠ കുറയ്‌ക്കാൻ സഹായിക്കും

ഇനിയും, ഉത്‌കണ്‌ഠകൾ അകറ്റിനിറുത്താൻ ചില പ്രായോഗികാര്യങ്ങളും നമുക്ക് ചെയ്യാനാകും. ഉദാഹത്തിന്‌, “സർവ്വസളെയും കുറിച്ചുളള ചിന്താഭാരം” പൗലോസിനെ അലട്ടിപ്പോൾ ആ സഭകളിൽ സഹായമാശ്യമാവരെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും വേണ്ടി കഠിനാധ്വാനം ചെയ്യാൻ അദ്ദേഹം തയാറായി. (2 കൊരിന്ത്യർ 11:28) അങ്ങനെ നോക്കുമ്പോൾ, അവർക്കുവേണ്ടി ആവശ്യമാതെല്ലാം ചെയ്യാൻ പൗലോസിനെ പ്രേരിപ്പിച്ചുകൊണ്ട് ഉത്‌കണ്‌ഠ അദ്ദേഹത്തിന്‌ ഒരു മുതൽക്കൂട്ട് ആയിത്തീർന്നു. നമ്മുടെ കാര്യത്തിലും ഇത്‌ സത്യമാണ്‌. എന്നാൽ, ഇതിനു നേർവിരീമായ മനോഭാവങ്ങൾ—ഉദാസീയും അനാസ്ഥയും—സഭയിലെ അംഗങ്ങളോടുള്ള സ്‌നേശൂന്യതയെ ആയിരിക്കും സൂചിപ്പിക്കുന്നത്‌.—സദൃശവാക്യങ്ങൾ 17:17.

“ഓരോരുത്തരും സ്വന്തം താത്‌പര്യം മാത്രം നോക്കാതെ മറ്റുള്ളരുടെ താത്‌പര്യവുംകൂടെ നോക്കണം.”ഫിലിപ്പിയർ 2:4.

അമിതമായ ഉത്‌കണ്‌ഠ തരണം ചെയ്യാൻ എങ്ങനെ കഴിയും?

യാഥാർഥ്യം:

കഴിഞ്ഞ കാലത്തെ പിഴവുളെപ്പറ്റിയോ ഭാവിയെക്കുറിച്ചോ സാമ്പത്തികാര്യങ്ങളെക്കുറിച്ചോ ഒക്കെ ആളുകൾ ഉത്‌കണ്‌ഠപ്പെട്ടേക്കാം. *

ബൈബിൾ പറയുന്നത്‌:

കഴിഞ്ഞകാല പിഴവുളെക്കുറിച്ചുള്ള ഉത്‌കണ്‌ഠ: ഒന്നാം നൂറ്റാണ്ടിലെ ചില ആളുകൾ ക്രിസ്‌ത്യാനിളായിത്തീരുന്നതിനു മുമ്പ് ‘മദ്യപന്മാരും, പിടിച്ചുറിക്കാരും പരസംഗിളും കള്ളന്മാരും’ ഒക്കെയായിരുന്നു. (1 കൊരിന്ത്യർ 6:9-11) തങ്ങളുടെ കഴിഞ്ഞകാത്തെക്കുറിച്ച് ചിന്തിച്ച് ആകുലപ്പെടുന്നതിനു പകരം ഇവർ, ദൈവം വെച്ചുനീട്ടിയ മഹത്തായ കരുണയിൽ പൂർണമായി ആശ്രയിച്ചുകൊണ്ട് തങ്ങളുടെ വഴി വിട്ടുതിരിഞ്ഞു. “നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്‍റെ പക്കൽ വിമോചനം ഉണ്ട്” എന്ന് സങ്കീർത്തനം 130:4 പറയുന്നു.

ഭാവിയെക്കുറിച്ചുള്ള ഉത്‌കണ്‌ഠ: “നാളെയെക്കുറിച്ച് ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്‌; നാളത്തെ ദിവസത്തിന്‌ അതിന്‍റേതായ ഉത്‌കണ്‌ഠകൾ ഉണ്ടായിരിക്കുല്ലോ” എന്ന് യേശുക്രിസ്‌തു പറഞ്ഞു. (മത്തായി 6:25, 34) യേശു എന്താണ്‌ ഉദ്ദേശിച്ചത്‌? ഇന്നത്തെ ദിവസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീരിക്കുക. അതിന്‍റെ കൂടെ നാളത്തെ കാര്യങ്ങളും കൂട്ടിക്കുയ്‌ക്കുന്നത്‌ ന്യായബോധത്തെ ഞെരുക്കാനും അതിന്‍റെ ഫലമായി എടുത്തുചാടിയുള്ള തീരുമാങ്ങളെടുക്കാനും ഇടയാക്കും. മാത്രമല്ല, ഇന്നു നമ്മൾ ചിന്തിച്ചുകൂട്ടുന്ന കാര്യങ്ങളിൽ പലതും ഭാവിയിൽ സംഭവിക്കാൻ പോകുന്നേ ഇല്ല എന്നതാണ്‌ വാസ്‌തവം.

പണത്തെക്കുറിച്ചുള്ള ഉത്‌കണ്‌ഠ: ‘ദാരിദ്ര്യവും സമ്പത്തും എനിക്കു തരരുതേ’ എന്ന് ജ്ഞാനിയായ ഒരു മനുഷ്യൻ ഒരിക്കൽ പ്രാർഥിച്ചു. (സദൃശവാക്യങ്ങൾ 30:8) പകരം, ഉള്ളതുകൊണ്ട് തൃപ്‌തിപ്പെടാനാണ്‌ അദ്ദേഹം ആഗ്രഹിച്ചത്‌. ദൈവാംഗീകാരം നേടിത്തരുന്ന ഒരു ഗുണമാണ്‌ അത്‌. “നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രമില്ലാത്തതായിരിക്കട്ടെ. ഉള്ളതുകൊണ്ട് തൃപ്‌തിപ്പെടുവിൻ. ‘ഞാൻ നിന്നെ ഒരുനാളും കൈവിടുയില്ല; ഒരുപ്രകാത്തിലും ഉപേക്ഷിക്കുയുമില്ല’ എന്ന് അവൻ അരുളിച്ചെയ്‌തിരിക്കുന്നുല്ലോ” എന്ന് എബ്രായർ 13:5-ൽ നമ്മൾ വായിക്കുന്നു. പണത്തിന്‌ നമ്മൾ ആഗ്രഹിക്കുന്ന സംരക്ഷണം നൽകാൻ എപ്പോഴും കഴിഞ്ഞെന്നുരില്ല. എന്നാൽ, തന്നിൽ ആശ്രയിച്ചുകൊണ്ട് ലളിതജീവിതം നയിക്കുന്നവരെ ദൈവം സംരക്ഷിക്കുതന്നെ ചെയ്യുന്നു.

“നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്‍റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.”സങ്കീർത്തനം 37:25.

ഉത്‌കണ്‌ഠകൾ ഏതുമില്ലാത്ത ഒരു കാലം വരുമോ?

ആളുകൾ പറയുന്നത്‌:

“നമ്മൾ ഉത്‌കണ്‌ഠയുടെ പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുയാണ്‌” എന്ന് 2008-ൽ ഒരു ദിനപ്പത്രത്തിൽ (The Guardian) വന്ന ലേഖനത്തിൽ ഹാരിയെറ്റ്‌ ഗ്രീൻ എന്ന പത്രപ്രവർത്തകൻ പറയുയുണ്ടായി. “അമേരിക്കക്കാർ മുമ്പെങ്ങുമില്ലാത്തവിധം ഉത്‌കണ്‌ഠയുടെ കൊടുമുടിയിൽ എത്തിച്ചേർന്നിരിക്കുന്നു” എന്ന് 2014-ൽ പാട്രിക്‌ ഓകോണർ ഒരു പ്രസിദ്ധീത്തിൽ (The Wall Street Journal) എഴുതി.

ബൈബിൾ പറയുന്നത്‌:

“മനോവ്യസനം ഹേതുവായി മനുഷ്യന്‍റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 12:25) ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്തയിൽ ഈ ‘നല്ല വാക്ക്’ കാണാൻ കഴിയും. (മത്തായി 24:14) ആ രാജ്യം, അതായത്‌ ദൈവം ഭരിക്കുന്ന ഒരു ഗവണ്മെന്‍റ് നമുക്ക് ഒരിക്കലും സ്വയം ചെയ്യാൻ കഴിയാത്ത എല്ലാ കാര്യങ്ങളും ചെയ്യും. അതെ, രോഗവും മരണവും ഉൾപ്പെടെ ഉത്‌കണ്‌ഠയുടെ സകലകാങ്ങളും ഇല്ലാതാക്കും. “അവൻ (ദൈവം) അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല.”—വെളിപാട്‌ 21:4.▪ (g16-E No. 2)

“പ്രത്യാശ നൽകുന്ന ദൈവം നിങ്ങളുടെ വിശ്വാത്താൽ നിങ്ങളെ സകല സന്തോവും സമാധാവുംകൊണ്ടു നിറയ്‌ക്കുമാറാകട്ടെ.”റോമർ 15:13.

^ ഖ. 10 ഗുരുതരമായ ഉത്‌കണ്‌ഠ അനുഭപ്പെടുന്നവർ ഒരു ആരോഗ്യവിഗ്‌ധനെ കാണേണ്ടതുണ്ടായിരിക്കാം. ഉണരുക! ഏതെങ്കിലും പ്രത്യേക ചികിത്സാരീതി ശുപാർശ ചെയ്യുന്നില്ല.