വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 8

ദുരന്തം ആഞ്ഞടി​ക്കു​മ്പോൾ. . .

ദുരന്തം ആഞ്ഞടി​ക്കു​മ്പോൾ. . .

“ഇപ്പോൾ അൽപ്പകാ​ല​ത്തേക്ക്‌ പലവിധ പരീക്ഷ​ക​ളാൽ ദുഃഖി​ക്കേ​ണ്ടി​വ​രു​ന്നെ​ങ്കി​ലും, നിങ്ങൾ ആഹ്ലാദി​ക്കു​ന്നു.”—1 പത്രോസ്‌ 1:6

സന്തോഷഭരിതമായ ഒരു ദാമ്പത്യ​ജീ​വി​ത​വും കുടും​ബ​ബ​ന്ധ​ങ്ങ​ളും ആഗ്രഹി​ക്കാ​ത്ത​താ​യി ആരാണു​ള്ളത്‌! അതിനു​വേണ്ടി നമ്മൾ ആത്മാർഥ​മാ​യി ശ്രമി​ക്കു​ന്നു​മു​ണ്ടാ​കാം. പക്ഷേ, അപ്രതീ​ക്ഷി​ത​മാ​യു​ണ്ടാ​കുന്ന ചില സംഭവങ്ങൾ നമ്മുടെ സന്തോഷം കവർന്നെ​ടു​ത്തേ​ക്കാം. (സഭാ​പ്ര​സം​ഗി 9:11) എന്നാൽ പ്രതി​സ​ന്ധി​ഘ​ട്ട​ങ്ങ​ളിൽ നമുക്കു​വേണ്ട സഹായം ദൈവം സ്‌നേ​ഹ​പു​ര​സ്സരം നൽകു​ന്നുണ്ട്‌. ഇനിപ്പ​റ​യുന്ന തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നെ​ങ്കിൽ, ജീവി​ത​ത്തി​ലു​ണ്ടാ​കുന്ന ഏതു പ്രതി​സ​ന്ധി​യി​ലും, വൻദു​ര​ന്ത​ങ്ങ​ളിൽപ്പോ​ലും പിടി​ച്ചു​നിൽക്കാൻ നിങ്ങൾക്കും കുടും​ബാം​ഗ​ങ്ങൾക്കും കഴിയും!

1 യഹോവയെ ആശ്രയ​മാ​ക്കു​ക

ബൈബിൾ പറയു​ന്നത്‌: “അവൻ നിങ്ങ​ളെ​ക്കു​റി​ച്ചു കരുത​ലു​ള്ള​വ​നാ​ക​യാൽ നിങ്ങളു​ടെ സകല ചിന്താ​കു​ല​വും അവന്റെ​മേൽ ഇട്ടു​കൊ​ള്ളു​വിൻ.” (1 പത്രോസ്‌ 5:7) നിങ്ങൾക്കു വന്നുഭ​വി​ക്കുന്ന ദുരവ​സ്ഥ​കൾക്ക്‌ ദൈവ​ത്തെയല്ല പഴി​ക്കേ​ണ്ട​തെന്ന്‌ എല്ലായ്‌പോ​ഴും ഓർക്കുക. (യാക്കോബ്‌ 1:13) യഹോ​വ​യോട്‌ അടുത്ത്‌ ചെന്നാൽ നിങ്ങൾ നേരി​ടുന്ന വിഷമ​സ്ഥി​തി​യു​മാ​യി പൊരു​ത്ത​പ്പെ​ട്ടു​പോ​കാൻ ഏറ്റവും മെച്ചമായ വിധത്തിൽ അവൻ നിങ്ങളെ സഹായി​ക്കും. (യെശയ്യാ​വു 41:10) “നിങ്ങളു​ടെ ഹൃദയം അവന്റെ മുമ്പിൽ പകരു​വിൻ” എന്നും ബൈബിൾ പറയുന്നു.—സങ്കീർത്തനം 62:8.

കൂടാതെ, ഓരോ ദിവസ​വും ബൈബിൾ വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യു​മ്പോൾ നിങ്ങളു​ടെ മനോ​വ്യ​സ​ന​ത്തി​നു ക്രമേണ ശമനം വരും. അങ്ങനെ, “നമ്മുടെ കഷ്ടതക​ളി​ലൊ​ക്കെ​യും (യഹോവ) നമ്മെ ആശ്വസി​പ്പി​ക്കു”ന്നത്‌ എങ്ങനെ​യെന്ന്‌ അനുഭ​വി​ച്ച​റി​യാ​നാ​കും! (2 കൊരി​ന്ത്യർ 1:3, 4; റോമർ 15:4) അതെ, “മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാന”മാണ്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നത്‌!—ഫിലി​പ്പി​യർ 4:6, 7, 13.

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • ശാന്തത പാലി​ക്കാ​നും ശരിയാ​യി ചിന്തി​ക്കാ​നും ഉള്ള സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക

  • എല്ലാ പോം​വ​ഴി​ക​ളും ആലോ​ചി​ച്ചു​നോ​ക്കുക, ഉള്ളതിൽ ഏറ്റവും മെച്ചമാ​യതു സ്വീക​രി​ക്കു​ക

2 നിങ്ങളുടെയും കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും കാര്യങ്ങൾ ശ്രദ്ധി​ക്കു​ക

ബൈബിൾ പറയു​ന്നത്‌: “ബുദ്ധി​മാ​ന്റെ ഹൃദയം പരിജ്ഞാ​നം സമ്പാദി​ക്കു​ന്നു; ജ്ഞാനി​ക​ളു​ടെ ചെവി പരിജ്ഞാ​നം അന്വേ​ഷി​ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 18:15) സ്ഥിതി​ഗ​തി​കൾ മനസ്സി​ലാ​ക്കുക. കുടും​ബ​ത്തി​ലെ ഓരോ​രു​ത്ത​രു​ടെ​യും ആവശ്യങ്ങൾ തിരി​ച്ച​റി​യാൻ ശ്രമി​ക്കുക. അവരോ​ടു സംസാ​രി​ക്കുക, അവർ പറയു​ന്നതു കേൾക്കുക.—സദൃശ​വാ​ക്യ​ങ്ങൾ 20:5.

ഇനി, പ്രിയ​പ്പെട്ട ഒരാൾ മരിച്ചു​പോ​കു​ന്നെ​ങ്കി​ലോ? നിങ്ങളു​ടെ വിഷമം ഉള്ളി​ലൊ​തു​ക്കാൻ ശ്രമി​ക്ക​രുത്‌. ഇങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ യേശു​പോ​ലും “കണ്ണുനീർ വാർത്തു” എന്നോർക്കുക. (യോഹ​ന്നാൻ 11:35; സഭാ​പ്ര​സം​ഗി 3:4) ഇത്തരം സന്ദർഭ​ങ്ങ​ളിൽ മതിയായ വിശ്ര​മ​വും ഉറക്കവും കൂടിയേ തീരൂ. (സഭാ​പ്ര​സം​ഗി 4:6) തളർന്നു​പോ​കുന്ന അവസര​ങ്ങ​ളിൽ മനോ​ബലം വീണ്ടെ​ടു​ക്കാൻ ഇതൊക്കെ നിങ്ങളെ സഹായി​ക്കും.

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • കുടുംബാംഗങ്ങളുമായി ഹൃദയം​തു​റന്ന്‌ സംസാ​രി​ക്കുന്ന ഒരു രീതി ഇപ്പോൾത്തന്നെ വളർത്തി​യെ​ടു​ക്കുക. അതാകു​മ്പോൾ ദുരന്ത​സ​മ​യ​ങ്ങ​ളിൽ നിങ്ങ​ളോ​ടു സംസാ​രി​ക്കാൻ അവർക്കു മടി തോന്നു​ക​യി​ല്ല

  • നിങ്ങളുടേതുപോലുള്ള അനുഭ​വ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യി​ട്ടു​ള്ള​വ​രു​മാ​യി സംസാ​രി​ക്കു​ക

3 ആവശ്യമായ സഹായം സ്വീക​രി​ക്കാൻ മടിക്ക​രുത്‌

ബൈബിൾ പറയു​ന്നത്‌: “സ്‌നേ​ഹി​തൻ എല്ലാകാ​ല​ത്തും സ്‌നേ​ഹി​ക്കു​ന്നു; അനർത്ഥ​കാ​ലത്തു അവൻ സഹോ​ദ​ര​നാ​യ്‌തീ​രു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 17:17) നിങ്ങളു​ടെ സുഹൃ​ത്തു​ക്കൾക്ക്‌ നിങ്ങളെ സഹായി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും എന്താണ്‌ ചെയ്‌തു​ത​രേ​ണ്ട​തെന്ന്‌ അവർക്ക്‌ അറിയി​ല്ലാ​യി​രി​ക്കാം. അതു​കൊണ്ട്‌, നിങ്ങളു​ടെ ആവശ്യങ്ങൾ വ്യക്തമാ​യി അവരോ​ടു പറയുക; അതിൽ മടി വിചാ​രി​ക്ക​രുത്‌. (സദൃശ​വാ​ക്യ​ങ്ങൾ 12:25) അതു​പോ​ലെ, ബൈബി​ളിൽനി​ന്നു നിങ്ങൾക്ക്‌ ആശ്വാ​സ​വാ​ക്കു​കൾ പറഞ്ഞു​ത​രാൻ കഴിവു​ള്ള​വ​രു​ടെ സഹായ​വും തേടുക. ദുഃഖം മറിക​ടന്ന്‌ മുമ്പോ​ട്ടു​പോ​കാൻ ആ ബൈബിൾവ​ച​നങ്ങൾ നിങ്ങളെ സഹായി​ക്കും.—യാക്കോബ്‌ 5:14.

ദൈവത്തിലും അവന്റെ വാഗ്‌ദാ​ന​ങ്ങ​ളി​ലും ഉറച്ചു വിശ്വ​സി​ക്കുന്ന ആളുക​ളു​മാ​യി പതിവാ​യി ഒത്തു​ചേ​രുക. നിങ്ങൾക്ക്‌ ആവശ്യ​മായ പിന്തുണ അങ്ങനെ ലഭിക്കും. കൂടാതെ, പിന്തു​ണ​യും പരിഗ​ണ​ന​യും ഒക്കെ ആവശ്യ​മുള്ള മറ്റാളു​കളെ കണ്ടെത്തി അവരോട്‌ യഹോ​വ​യി​ലും അവൻ ചെയ്യാൻപോ​കുന്ന കാര്യ​ങ്ങ​ളി​ലും ഉള്ള നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റി​ച്ചു പറയുക. അങ്ങനെ നിങ്ങൾക്ക്‌ വലിയ ആശ്വാസം കണ്ടെത്താം. മറ്റുള്ള​വരെ അവരുടെ ആവശ്യ​ങ്ങ​ളിൽ സഹായി​ക്കു​ന്ന​തിൽ മുഴു​കുക. നിങ്ങ​ളെ​പ്പറ്റി ചിന്തയുള്ള, നിങ്ങ​ളോ​ടു സ്‌നേ​ഹ​മുള്ള പ്രിയ​പ്പെ​ട്ട​വ​രിൽനിന്ന്‌ ഒരിക്ക​ലും അകന്നു​നിൽക്ക​രുത്‌.—സദൃശ​വാ​ക്യ​ങ്ങൾ 18:1; 1 കൊരി​ന്ത്യർ 15:58.

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • ഉറ്റസുഹൃത്തിനോടു സംസാ​രി​ക്കുക, ആ സുഹൃ​ത്തി​ന്റെ സഹായം സ്വീക​രി​ക്കു​ക

  • നിങ്ങൾക്കു വേണ്ടത്‌ എന്താ​ണെന്നു സത്യസ​ന്ധ​മാ​യി, കൃത്യ​മാ​യി തിരി​ച്ച​റി​യു​ക