വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 3

പ്രശ്‌നങ്ങൾ എങ്ങനെ പരിഹ​രി​ക്കാം?

പ്രശ്‌നങ്ങൾ എങ്ങനെ പരിഹ​രി​ക്കാം?

“തമ്മിൽ ഉറ്റസ്‌നേഹം ഉള്ളവരാ​യി​രി​ക്കു​വിൻ; എന്തെന്നാൽ സ്‌നേഹം പാപങ്ങ​ളു​ടെ ബഹുത്വ​ത്തെ മറയ്‌ക്കു​ന്നു.”—1 പത്രോസ്‌ 4:8

നിങ്ങൾ ഒരുമി​ച്ചു ജീവി​ത​യാ​ത്ര തുടങ്ങു​മ്പോൾ പലവി​ധ​പ്ര​ശ്‌നങ്ങൾ തലപൊ​ക്കാ​നി​ട​യുണ്ട്‌. നിങ്ങൾ രണ്ടു​പേ​രു​ടെ​യും ചിന്തക​ളും വികാ​ര​ങ്ങ​ളും ജീവി​ത​സ​മീ​പ​ന​വും വ്യത്യ​സ്‌ത​മാ​യ​തു​കൊ​ണ്ടാണ്‌ അങ്ങനെ സംഭവി​ക്കു​ന്നത്‌. ഇനി, പ്രശ്‌നങ്ങൾ പുറ​മേ​നി​ന്നും വരാം. ജീവി​ത​ത്തി​ലു​ണ്ടാ​കുന്ന ചില അപ്രതീ​ക്ഷി​ത​സം​ഭ​വ​ങ്ങ​ളും പ്രശ്‌ന​ങ്ങ​ളാ​യി അവതരി​ക്കാം.

പക്ഷേ, അവ അവഗണിച്ച്‌ മുന്നോ​ട്ടു​പോ​കാ​നാ​യി​രി​ക്കാം നമ്മുടെ ചായ്‌വ്‌. എന്നാൽ അവ പരിഹ​രിച്ച്‌ മുന്നോ​ട്ടു​പോ​കാ​നാണ്‌ ബൈബിൾ നമ്മെ ഉപദേ​ശി​ക്കു​ന്നത്‌. (മത്തായി 5:23, 24) അതു​കൊണ്ട്‌ ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കുക. അതുവഴി നിങ്ങളു​ടെ പ്രശ്‌നങ്ങൾ ഏറ്റവും നന്നായി പരിഹ​രി​ക്കാ​നാ​കും!

1 പ്രശ്‌നം തുറന്നു​സം​സാ​രി​ക്കുക

ബൈബിൾ പറയു​ന്നത്‌: ‘സംസാ​രി​പ്പാൻ ഒരു കാലമുണ്ട്‌.’ (സഭാ​പ്ര​സം​ഗി 3:1, 7) പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ സമയ​മെ​ടു​ത്തു സംസാ​രി​ക്കണം. ആ വിഷയം സംബന്ധിച്ച്‌ നിങ്ങളു​ടെ ഉള്ളിലെ ചിന്തക​ളും തോന്ന​ലു​ക​ളും എന്താ​ണെന്ന്‌ സത്യസ​ന്ധ​മാ​യി ഇണയെ അറിയി​ക്കുക. എല്ലായ്‌പോ​ഴും നിങ്ങളു​ടെ ഇണയോ​ടു “സത്യം സംസാ​രി​ക്കണം.” (എഫെസ്യർ 4:25) ഉള്ളിൽ വികാ​രങ്ങൾ തിളച്ചു​മ​റി​യു​മ്പോൾപോ​ലും ഒരു ഏറ്റുമു​ട്ട​ലി​നുള്ള സാധ്യത ഒഴിവാ​ക്കുക. ശാന്തമാ​യി പ്രതി​ക​രി​ക്കുക! സൗമ്യ​മായ സംഭാ​ഷ​ണ​ത്തി​ലൊ​തു​ങ്ങേണ്ട ഒരു വിഷയം ഒരു വാക്‌പ​യ​റ്റാ​യി പരിണ​മി​ക്കാ​തി​രി​ക്കാൻ അതു സഹായി​ക്കും.—സദൃശ​വാ​ക്യ​ങ്ങൾ 15:4; 26:20.

വിയോജിക്കുന്നെങ്കിൽത്തന്നെയും ശാന്തത കൈവി​ടാ​തി​രി​ക്കുക! ഇണയോട്‌ സ്‌നേ​ഹ​വും ആദരവും കാണി​ക്കാൻ ഒരിക്ക​ലും മറക്കരുത്‌. (കൊ​ലോ​സ്യർ 4:6) പ്രശ്‌നം എത്രയും പെട്ടെന്ന്‌ പരിഹ​രി​ക്കാൻ ശ്രമി​ക്കുക. ആശയവി​നി​മയം നിറു​ത്തി​ക്ക​ള​യ​രുത്‌.—എഫെസ്യർ 4:26.

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • പ്രശ്‌നം തുറന്നു​സം​സാ​രി​ക്കാൻ യോജിച്ച ഒരു സമയം നിശ്ചയി​ക്കു​ക

  • കേട്ടിരിക്കാനുള്ള ഊഴമാണ്‌ നിങ്ങളു​ടേ​തെ​ങ്കിൽ കേട്ടി​രി​ക്കുക, ഇടയ്‌ക്കു​ക​യറി പറയാ​തി​രി​ക്കുക. സംസാ​രി​ക്കാ​നുള്ള നിങ്ങളു​ടെ ഊഴ​മെ​ത്തു​മ്പോൾ മാത്രം സംസാ​രി​ക്കു​ക

2 കേൾക്കുക, മനസ്സി​ലാ​ക്കു​ക

ബൈബിൾ പറയു​ന്നത്‌: “സഹോ​ദ​ര​സ്‌നേ​ഹ​ത്തിൽ അന്യോ​ന്യം ആർദ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കു​വിൻ. പരസ്‌പരം ബഹുമാ​നി​ക്കു​ന്ന​തിൽ മുന്നി​ട്ടു​നിൽക്കു​വിൻ.” (റോമർ 12:10) എങ്ങനെ കേൾക്കു​ന്നു എന്നത്‌ വളരെ പ്രധാ​ന​മാണ്‌. “സഹാനു​ഭൂ​തി​യും . . . താഴ്‌മ​യും” കാണി​ച്ചു​കൊണ്ട്‌ ഇണയുടെ കാഴ്‌ച​പ്പാട്‌ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. (1 പത്രോസ്‌ 3:8; യാക്കോബ്‌ 1:19) ഇണ സംസാ​രി​ക്കു​മ്പോൾ, കേൾക്കു​ന്ന​താ​യി വെറുതെ ഭാവി​ക്ക​രുത്‌! ഒന്നുകിൽ, ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന കാര്യം മാറ്റി​വെ​ച്ചിട്ട്‌ അപ്പോൾത്തന്നെ നിങ്ങളു​ടെ മുഴു​ശ്ര​ദ്ധ​യും ഇണയ്‌ക്കു നൽകുക. അല്ലെങ്കിൽ, ആ വിഷയം പിന്നീട്‌ സംസാ​രി​ച്ചാൽ മതിയോ എന്ന്‌ ആരായുക. നിങ്ങളു​ടെ ജീവി​ത​പ​ങ്കാ​ളി​യെ എതിരാ​ളി​യാ​യല്ല കൂട്ടാ​ളി​യാ​യി കാണുക! അപ്പോൾ “മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാക”യില്ല.—സഭാ​പ്ര​സം​ഗി 7:9.

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • കേൾക്കുന്ന കാര്യങ്ങൾ നിങ്ങളെ അലോ​സ​ര​പ്പെ​ടു​ത്തു​ന്ന​താ​ണെ​ങ്കി​ലും തുറന്ന മനസ്സോ​ടെ ശ്രദ്ധിച്ച്‌ കേൾക്കുക

  • വാക്കുകൾക്കപ്പുറം, ഇണ ‘പറയാതെ പറയു​ന്നത്‌’ എന്താ​ണെന്നു മനസ്സി​ലാ​ക്കി​യെ​ടു​ക്കുക. ഇണയുടെ ശരീര​ഭാ​ഷ​യും സ്വരത്തി​ലെ ധ്വനി​യും ശ്രദ്ധി​ക്കു​ക

3 തുടർനടപടികൾ സ്വീക​രി​ക്കു​ക

ബൈബിൾ പറയു​ന്നത്‌: “കഠിനാ​ധ്വാ​ന​ത്തി​നെ​ല്ലാം ഫലമുണ്ട്‌, വ്യർത്ഥ​ഭാ​ഷ​ണ​മോ ദാരി​ദ്ര്യ​ത്തി​ലേക്കേ നയിക്കൂ.” (സദൃശ​വാ​ക്യ​ങ്ങൾ 14:23, ന്യൂ ഇൻഡ്യ ഭാഷാ​ന്തരം) നിങ്ങളി​രു​വ​രും സംസാ​രിച്ച്‌ ഒരു നല്ല പരിഹാ​ര​മാർഗം കണ്ടെത്തു​ന്ന​തോ​ടെ കാര്യം തീരു​ന്നില്ല. തുടർന​ട​പ​ടി​കൾ ആവശ്യ​മാണ്‌. ഇതിന്‌ ശുഷ്‌കാ​ന്തി​യും നല്ല ശ്രമവും വേണം. ഒരിക്ക​ലും അതൊരു നഷ്ടമാ​കില്ല! (സദൃശ​വാ​ക്യ​ങ്ങൾ 10:4) ഒരു ‘ടീം’ ആയി, യോജിച്ച്‌ പ്രവർത്തി​ച്ചാൽ നിങ്ങളു​ടെ കഠിനാ​ധ്വാ​ന​ത്തിന്‌ ‘നല്ല പ്രതി​ഫലം കിട്ടും.’—സഭാ​പ്ര​സം​ഗി 4:9.

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • പ്രശ്‌നം പരിഹ​രി​ക്കു​ന്ന​തിന്‌ ഓരോ​രു​ത്തർക്കും ചെയ്യാ​നാ​കു​ന്നത്‌ എന്താ​ണെന്നു തീരു​മാ​നി​ക്കു​ക

  • ഇടയ്‌ക്കിടെ നിങ്ങളു​ടെ പുരോ​ഗതി വിലയി​രു​ത്തു​ക