വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 03

ദൈവവചനം പറയുന്നത്‌ വിശ്വസിക്കാമോ?

ദൈവവചനം പറയുന്നത്‌ വിശ്വസിക്കാമോ?

ബൈബി​ളിൽ ധാരാളം വാഗ്‌ദാ​ന​ങ്ങ​ളും ഉപദേ​ശ​ങ്ങ​ളും ഉണ്ട്‌. അതൊക്കെ അറിഞ്ഞാൽ കൊള്ളാ​മെന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നു​ണ്ടാ​യി​രി​ക്കാം. എന്നാൽ ചില സംശയ​ങ്ങ​ളും കാണും. പണ്ടുകാ​ലത്ത്‌ എഴുതിയ ഒരു പുസ്‌ത​ക​ത്തി​ലെ നിർദേ​ശങ്ങൾ അനുസ​രിച്ച്‌ ഇപ്പോൾ ജീവി​ക്കാൻ കഴിയു​മോ? ഭാവി​യെ​ക്കു​റിച്ച്‌ ബൈബിൾ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ വിശ്വ​സി​ക്കാ​വു​ന്ന​താ​ണോ? ലക്ഷക്കണ​ക്കിന്‌ ആളുകൾ ബൈബി​ളി​ലെ വാഗ്‌ദാ​നങ്ങൾ വിശ്വ​സി​ക്കു​ന്നു. നിങ്ങൾക്കും അത്‌ വിശ്വ​സി​ക്കാൻ കഴിയു​മോ? ചില തെളി​വു​കൾ പരി​ശോ​ധി​ക്കാം.

1. ബൈബിൾ പറയു​ന്നതു കെട്ടു​ക​ഥ​യോ സത്യമോ?

ബൈബിൾ പറയുന്ന കാര്യങ്ങൾ ‘സത്യവും കൃത്യ​വും’ ആണെന്ന്‌ ബൈബിൾതന്നെ ഉറപ്പു തരുന്നു. (സഭാ​പ്ര​സം​ഗകൻ 12:10) ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന വ്യക്തി​ക​ളും സംഭവ​ങ്ങ​ളും സാങ്കല്‌പി​കമല്ല, യഥാർഥ​മാണ്‌. (ലൂക്കോസ്‌ 1:3; 3:​1, 2 വായി​ക്കുക.) അതിലെ പ്രധാ​ന​പ്പെട്ട തീയതി​ക​ളും സ്ഥലങ്ങളും ഒക്കെ പല ചരി​ത്ര​കാ​ര​ന്മാ​രും പുരാ​വ​സ്‌തു​ക്ക​ളെ​ക്കു​റിച്ച്‌ പഠനം നടത്തു​ന്ന​വ​രും അംഗീ​ക​രി​ച്ചി​ട്ടുണ്ട്‌.

2. ബൈബിൾ വെറും ഒരു പഴഞ്ചൻ പുസ്‌ത​ക​മാ​ണോ?

ബൈബിൾ എഴുതിയ കാലത്തെ ആളുകൾ ഒരുപക്ഷേ കേൾക്കു​ക​യോ ചിന്തി​ക്കു​ക​യോ പോലും ചെയ്യാത്ത പല കാര്യ​ങ്ങ​ളും ബൈബി​ളി​ലുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ചില ശാസ്‌ത്ര​വി​ഷ​യങ്ങൾ നൂറ്റാ​ണ്ടു​ക​ളോ​ളം ആളുകൾ വിശ്വ​സി​ച്ചി​രു​ന്നില്ല. എന്നാൽ പിന്നീട്‌ അക്കാര്യ​ങ്ങൾ സത്യമാ​ണെന്ന്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ കണ്ടെത്തി. അതു​കൊണ്ട്‌, ബൈബി​ളിൽ നമുക്ക്‌ ‘ഇന്നും എന്നും എപ്പോ​ഴും ആശ്രയി​ക്കാ​നാ​കും.’​—സങ്കീർത്തനം 111:8.

3. ഭാവി​യെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌ വിശ്വ​സി​ക്കാ​മോ?

‘ഇതുവരെ സംഭവി​ച്ചി​ട്ടി​ല്ലാത്ത’ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള പ്രവചനങ്ങൾ * ബൈബി​ളി​ലുണ്ട്‌. (യശയ്യ 46:10) അവ നടക്കു​മോ? മുൻകാ​ല​ങ്ങ​ളിൽ നടന്നി​ട്ടുള്ള പല സംഭവ​ങ്ങ​ളും അവ നടക്കു​ന്ന​തി​നു വളരെ മുമ്പേ ബൈബിൾ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. അത്‌ അങ്ങനെ​തന്നെ നടന്നി​ട്ടുണ്ട്‌. കൂടാതെ, ഇന്നത്തെ ലോക​ത്തി​ന്റെ അവസ്ഥ എന്തായി​രി​ക്കു​മെ​ന്നും ബൈബിൾ കൃത്യ​മാ​യി മുൻകൂ​ട്ടി പറഞ്ഞി​രി​ക്കു​ന്നു. ഈ പാഠത്തിൽ ബൈബി​ളി​ലെ ചില പ്രവച​ന​ങ്ങ​ളെ​ക്കു​റിച്ച്‌ നോക്കാം. അതു കൃത്യ​മാ​യി നടന്നതി​നെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കു​മ്പോൾ നിങ്ങൾ അതിശ​യി​ച്ചേ​ക്കാം.

ആഴത്തിൽ പഠിക്കാൻ

ബൈബിൾ പറയുന്ന കാര്യങ്ങൾ ശാസ്‌ത്ര​വു​മാ​യി യോജി​ക്കു​ന്നത്‌ എങ്ങനെ? ചില ബൈബിൾപ്ര​വ​ച​നങ്ങൾ കൃത്യ​മാ​യി നിറ​വേ​റി​യത്‌ എങ്ങനെ? നമുക്കു നോക്കാം.

4. ശാസ്‌ത്രം ബൈബി​ളി​നോ​ടു യോജി​ക്കു​ന്നു

പണ്ടുകാ​ലത്ത്‌ മിക്കവ​രും വിശ്വ​സി​ച്ചി​രു​ന്നത്‌, ഭൂമി എന്തി​ന്റെ​യോ പുറത്താണ്‌ ഇരിക്കു​ന്നത്‌ എന്നാണ്‌. വീഡി​യോ കാണുക.

ഏകദേശം 3,500 വർഷങ്ങൾക്കു മുമ്പ്‌ ഇയ്യോബ്‌ എന്ന ബൈബിൾ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന ചില കാര്യങ്ങൾ നോക്കാം. ഇയ്യോബ്‌ 26:7 വായി​ക്കുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • ‘ഭൂമി ശൂന്യ​ത​യിൽ നിൽക്കു​ന്നു’ എന്ന കാര്യം ശാസ്‌ത്ര​ജ്ഞ​ന്മാർ കണ്ടുപി​ടി​ക്കു​ന്ന​തി​നു മുമ്പേ ബൈബി​ളിൽ പറഞ്ഞി​ട്ടുണ്ട്‌. ഇതു കേട്ട​പ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നി?

കടൽവെള്ളം നീരാ​വി​യാ​യി മുകളി​ലേക്കു പോകു​ന്നു, പിന്നെ മഴയായി കടലി​ലേക്കു തിരി​ച്ചെ​ത്തു​ന്നു. ഇതിനെ ജലപരി​വൃ​ത്തി എന്നു വിളി​ക്കു​ന്നു. നമ്മൾ ഇതു മനസ്സി​ലാ​ക്കി​യിട്ട്‌ ഏതാണ്ട്‌ 200 വർഷമേ ആകുന്നു​ള്ളൂ. അതിനും 3,000-ത്തിലധി​കം വർഷം മുമ്പേ ബൈബിൾ ഇക്കാര്യം പറഞ്ഞി​ട്ടുണ്ട്‌. ഇയ്യോബ്‌ 36:​27, 28 വായി​ക്കുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • ജലപരി​വൃ​ത്തി​യെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ ലളിത​മായ വിശദീ​ക​രണം കണ്ടപ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നി?

  • നമുക്ക്‌ ബൈബിൾ പറയു​ന്നത്‌ വിശ്വ​സി​ക്കാൻ കഴിയി​ല്ലേ?

5. ബൈബിൾ മുൻകൂ​ട്ടി പറഞ്ഞ ചില പ്രധാ​ന​പ്പെട്ട സംഭവങ്ങൾ

യശയ്യ 44:27–45:2 വായി​ക്കുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • ബാബി​ലോൺ നഗരം നശിപ്പി​ക്ക​പ്പെ​ടു​ന്ന​തി​നും 200 വർഷം മുമ്പ്‌, അതെക്കു​റിച്ച്‌ ബൈബിൾ എന്തൊ​ക്കെ​യാ​ണു മുൻകൂ​ട്ടി പറഞ്ഞത്‌?

ബി.സി. 539-ൽ * പേർഷ്യൻ രാജാ​വായ കോ​രെ​ശും സൈന്യ​വും ബാബി​ലോൺ നഗരത്തെ ആക്രമിച്ച്‌ കീഴ്‌പെ​ടു​ത്തി​യെന്നു ചരിത്രം പറയുന്നു. നഗരത്തി​നു സംരക്ഷ​ണ​മാ​യി​രുന്ന നദി അവർ വഴിതി​രി​ച്ചു​വി​ട്ടു. തുറന്നു​കി​ടന്ന നഗരവാ​തി​ലി​ലൂ​ടെ അകത്തു കടന്ന സൈന്യം ഒരു പോരാ​ട്ട​വും കൂടാതെ നഗരം പിടി​ച്ച​ടക്കി. 2,500 വർഷങ്ങൾക്കു ശേഷം ഇന്നും ബാബി​ലോൺ പാഴ്‌നി​ല​മാ​യി കിടക്കു​ന്നു. ഇതെക്കു​റിച്ച്‌ ബൈബിൾ മുൻകൂ​ട്ടി പറഞ്ഞത്‌ എന്താ​ണെന്നു നോക്കാം.

യശയ്യ 13:​19, 20 വായി​ക്കുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • ഈ വാക്യം ബാബി​ലോ​ണി​ന്റെ നാശ​ത്തെ​ക്കു​റിച്ച്‌ എന്താണ്‌ പറയു​ന്നത്‌?

ബാബി​ലോൺ നഗരത്തി​ന്റെ അവശി​ഷ്ടങ്ങൾ​—ഇന്നത്തെ ഇറാഖിൽ

6. നമ്മുടെ കാലത്ത്‌ നിറ​വേ​റുന്ന ബൈബിൾപ്ര​വ​ച​നങ്ങൾ

നമ്മൾ ‘അവസാ​ന​കാ​ല​ത്താണ്‌’ ജീവി​ക്കു​ന്ന​തെന്നു ബൈബിൾ പറയുന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1) ഈ കാല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു മുൻകൂ​ട്ടി പറയു​ന്നത്‌ എന്നു നോക്കാം.

മത്തായി 24:​6, 7 വായി​ക്കുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • അവസാ​ന​കാ​ലത്ത്‌ എന്തൊക്കെ പ്രത്യേ​ക​സം​ഭ​വങ്ങൾ നടക്കു​മെ​ന്നാ​ണു ബൈബിൾ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കു​ന്നത്‌?

2 തിമൊ​ഥെ​യൊസ്‌ 3:​1-5 വായി​ക്കുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • അവസാ​ന​കാ​ലത്ത്‌ മിക്കവ​രു​ടെ​യും സ്വഭാവം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും എന്നാണു ബൈബിൾ പറയു​ന്നത്‌?

  • ഇതിൽ ഏതൊ​ക്കെ​യാ​ണു നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടു​ള്ളത്‌?

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ബൈബിൾ ഒരു പഴഞ്ചൻ പുസ്‌ത​ക​മാണ്‌. അതിൽ പലതും കെട്ടു​ക​ഥ​ക​ളല്ലേ?”

  • ബൈബിൾ വിശ്വ​സി​ക്കാൻ കഴിയു​മെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്‌? എന്താണു നിങ്ങളു​ടെ അഭി​പ്രാ​യം?

ചുരു​ക്ക​ത്തിൽ

ബൈബിൾ വിശ്വ​സി​ക്കാൻ പറ്റു​മെന്നു ചരി​ത്ര​വും ശാസ്‌ത്ര​വും പ്രവച​ന​ങ്ങ​ളും തെളിവ്‌ തരുന്നു.

ഓർക്കുന്നുണ്ടോ?

  • ബൈബിൾ പറയു​ന്നതു കെട്ടു​ക​ഥ​യോ സത്യമോ?

  • ശാസ്‌ത്രം ബൈബി​ളു​മാ​യി യോജി​ക്കുന്ന ചില കാര്യങ്ങൾ ഏതൊ​ക്കെ​യാണ്‌?

  • ബൈബിൾ ഭാവി മുൻകൂ​ട്ടി പറയു​ന്നു​ണ്ടോ? വിശദീ​ക​രി​ക്കുക.

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

ശാസ്‌ത്രവിഷയങ്ങളെക്കുറിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ സത്യമാ​ണോ?

“ശാസ്‌ത്രം ബൈബി​ളു​മാ​യി യോജി​പ്പി​ലാ​ണോ?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

‘അവസാ​ന​കാ​ല​ത്തെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ.’

“കൺമു​ന്നിൽ നടക്കുന്ന 6 ബൈബിൾ പ്രവച​നങ്ങൾ” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

ഗ്രീക്ക്‌ സാമ്രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾപ്ര​വ​ച​നങ്ങൾ സത്യമാ​യത്‌ എങ്ങനെ​യെന്നു കാണുക.

“ബൈബിൾ പ്രവച​ന​ത്തി​ന്റെ ശക്തി” (5:​22)

ബൈബിൾപ്രവചനങ്ങൾ മനസ്സി​ലാ​ക്കി​യ​പ്പോൾ ഒരാളു​ടെ ജീവി​ത​ത്തിൽ എന്തു മാറ്റമു​ണ്ടാ​യി?

“എനിക്ക്‌ ദൈവം ഇല്ലായി​രു​ന്നു!” (വീക്ഷാ​ഗോ​പു​രം 2017 നമ്പർ 5)

^ ഭാവിയിൽ നടക്കാൻ പോകുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ദൈവം നൽകുന്ന സന്ദേശ​ങ്ങ​ളാണ്‌ പ്രവച​നങ്ങൾ.

^ ബി.സി. എന്നത്‌ യേശു ഭൂമി​യിൽ വരുന്ന​തി​നു മുമ്പുള്ള കാല​ത്തെ​യും എ.ഡി. എന്നത്‌ അതിനു ശേഷമുള്ള കാല​ത്തെ​യും സൂചി​പ്പി​ക്കു​ന്നു.