വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചോദ്യം 1

ഞാൻ ആരാണ്‌?

ഞാൻ ആരാണ്‌?

ആ ചോദ്യം പ്രധാമാണോ?

നിങ്ങൾ ആരാണ്‌, നിങ്ങളുടെ മൂല്യങ്ങളും നിലപാടുളും എന്തെല്ലാമാണ്‌ എന്നീ കാര്യങ്ങളിൽ ബോധ്യമുണ്ടായിരിക്കുന്നത്‌, ഏതു സാഹചര്യത്തിലും ബുദ്ധിയോടെ തീരുമാമെടുക്കാൻ നിങ്ങളെ സഹായിക്കും.

നിങ്ങൾ എന്തു ചെയ്‌തേനേ?

ഈ രംഗമൊന്നു സങ്കൽപ്പിക്കുക: കാരെൻ ഒരു പാർട്ടിയിൽ പങ്കെടുക്കുയാണ്‌. കഷ്ടിച്ച് പത്തു മിനിട്ട് ആയിക്കാണും, പിറകിൽനിന്ന് പരിചമുള്ള ഒരു സ്വരം.

“എന്താ വെറുതേ നിൽക്കുന്നത്‌?”

തിരിഞ്ഞുനോക്കിയ കാരെൻ കണ്ടതു കൂട്ടുകാരി ജസീക്കയെ ആണ്‌. രണ്ടു കുപ്പിയും അവളുടെ കൈയിലുണ്ട്. എന്തോ ലഹരിപാനീമാണ്‌. കാരെന്‍റെ നേർക്ക് ഒരു കുപ്പി നീട്ടി ജസീക്ക പറഞ്ഞു: “ഇത്തിരി രസമൊക്കെയാകാന്നേ. നീ കുട്ടിയൊന്നുല്ലല്ലോ, ആണോ?”

കാരെനു ‘വേണ്ടാ’ എന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷെ, ജസീക്ക അവളുടെ കൂട്ടുകാരിയാണ്‌. താൻ ഒന്നിനും കൂടാത്ത ആളാണെന്ന് അവൾ കരുതരുല്ലോ? ജസീക്ക ഒരു നല്ല കുട്ടിയാണ്‌. അവൾ കുടിക്കുന്നെങ്കിൽ അത്‌ അത്ര വലിയ തെറ്റാകാൻ വഴിയില്ലല്ലോ. ‘ഇതു ലേശം കുടിക്കാം, അല്ലേലും ഇതു മയക്കുരുന്നൊന്നുല്ലല്ലോ,’ കാരെൻ ചിന്തിച്ചു.

കാരെന്‍റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്‌തേനേ?

ഒരു നിമിഷം ചിന്തിക്കുക!

ഇത്തരം സാഹചര്യങ്ങളിൽ ബുദ്ധിയോടെ തീരുമാമെടുക്കാൻ നിങ്ങൾക്കു സ്വന്തമായ ഒരു വ്യക്തിത്വം വേണം. അങ്ങനെയൊരു വ്യക്തിത്വമുണ്ടെങ്കിൽ നിങ്ങൾ ആരാണ്‌, നിങ്ങളുടെ മൂല്യങ്ങൾ എന്താണ്‌, എന്തു നിലപാടെടുക്കണം എന്നൊക്കെ മനസ്സ് നിങ്ങളെ ഓർമിപ്പിക്കും. അത്‌ ഓർക്കുന്നിത്തോളം നിങ്ങളുടെ ജീവിത്തിന്‍റെ നിയന്ത്രണം നിങ്ങളുടെ കൈയിലായിരിക്കും, മറ്റുള്ളരുടെ കൈയിലായിരിക്കില്ല.—1 കൊരിന്ത്യർ 9:26, 27.

അത്രയും ഉറപ്പുള്ളൊരു വ്യക്തിത്വം എങ്ങനെ വളർത്തിയെടുക്കാം? പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് തുടങ്ങാം.

1 എന്‍റെ കഴിവുകൾ എന്തെല്ലാം?

നിങ്ങളുടെ പ്രാപ്‌തിളും നല്ല ഗുണങ്ങളും തിരിച്ചറിയുന്നത്‌ ആത്മവിശ്വാസം കൂട്ടും.

ബൈബിളിലെ മാതൃക: “ഞാൻ വാക്‌ചാതുര്യം ഇല്ലാത്തനെങ്കിലും പരിജ്ഞാനം ഇല്ലാത്തവനല്ല” എന്നു പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി. (2 കൊരിന്ത്യർ 11:6) തിരുവെഴുത്തുളെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നതുകൊണ്ട്, മറ്റുള്ളവർ വെല്ലുവിളിച്ചപ്പോഴും പൗലോസ്‌ കുലുങ്ങിയില്ല. അവരുടെ ഇടിച്ചുതാഴ്‌ത്തുന്ന വാക്കുകൾക്കുപോലും പൗലോസിന്‍റെ ആത്മവിശ്വാസം കെടുത്തിക്കയാൻ കഴിഞ്ഞില്ല.—2 കൊരിന്ത്യർ 10:10; 11:5.

സ്വയം വിലയിരുത്തുക: നിങ്ങൾക്കുള്ള ഒരു കഴിവോ പ്രാപ്‌തിയോ എഴുതുക.

ഇനി, നിങ്ങൾക്കുള്ള ഒരു നല്ല ഗുണത്തെക്കുറിച്ച് വിവരിക്കുക. (ഉദാഹത്തിന്‌, പരിഗണന കാണിക്കുന്നയാളാണോ നിങ്ങൾ? നിങ്ങൾക്കു കൊടുക്കുന്ന ശീലമുണ്ടോ? നിങ്ങളെ വിശ്വസിക്കാൻ കൊള്ളാമോ? നിങ്ങൾക്കു കൃത്യനിഷ്‌ഠയുണ്ടോ?)

2 എന്‍റെ കുറവുകൾ എന്തെല്ലാം?

ഒരു ചങ്ങലയെ ദുർബമാക്കാൻ അതിലെ ബലമില്ലാത്ത ഒരൊറ്റ കണ്ണി മതി. അതുപോലെ, നിങ്ങൾക്കു നിയന്ത്രിച്ചുനിറുത്താൻ കഴിയാത്ത ഒരൊറ്റ കുറവ്‌ മതി നിങ്ങളുടെ വ്യക്തിത്വത്തെത്തന്നെ തകർത്തുയാൻ.

ബൈബിളിലെ മാതൃക: പൗലോസിനു തന്‍റെ കുറവുളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. അദ്ദേഹം എഴുതി: “എന്‍റെ അന്തരംത്തിൽ ഞാൻ ദൈവത്തിന്‍റെ ന്യായപ്രമാത്തിൽ പ്രമോദിക്കുന്നു; എങ്കിലും എന്‍റെ മനസ്സിന്‍റെ പ്രമാത്തോടു പോരാടുന്ന മറ്റൊരു പ്രമാണം എന്‍റെ അവയവങ്ങളിൽ ഞാൻ കാണുന്നു. എന്‍റെ അവയവങ്ങളിലുള്ള ആ പാപപ്രമാണം എന്നെ അടിമയാക്കിത്തീർക്കുന്നു.”—റോമർ 7:22, 23.

സ്വയം വിലയിരുത്തുക: നിയന്ത്രിച്ചുനിറുത്തേണ്ട ഏതു കുറവാണു നിങ്ങൾ കണ്ടെത്തിയത്‌?

3 എന്‍റെ ലക്ഷ്യങ്ങൾ എന്തെല്ലാം?

ഒരു ടാക്‌സിയിൽ കയറിയിട്ട് ഇന്ധനം തീരുന്നതുവരെ ആ പ്രദേത്തുകൂടെ വെറുതേ ഓടിക്കാൻ നിങ്ങൾ ഡ്രൈറോട്‌ ആവശ്യപ്പെടുമോ? അതു മണ്ടത്തരമായിരിക്കും—കാശും പോകും!

ഇതിൽനിന്നുള്ള പാഠം: ലക്ഷ്യങ്ങളുണ്ടെങ്കിൽ എവിടെ എത്തണമെന്ന് അറിയാതെ നിങ്ങൾ കറങ്ങിത്തിരിയില്ല. ജീവിത്തിൽ നിങ്ങൾക്ക് ഒരു ലക്ഷ്യസ്ഥാനം വേണം, അവിടെ എത്താൻ ഒരു പദ്ധതിയും വേണം.

ബൈബിളിലെ മാതൃക: പൗലോസ്‌ എഴുതി: “അതിനാൽ ലക്ഷ്യമില്ലാതെയല്ല ഞാൻ ഓടുന്നത്‌.” (1 കൊരിന്ത്യർ 9:26) ജീവിത്തിന്‍റെ ഒഴുക്കിനൊപ്പം വെറുതേയങ്ങു നീങ്ങുന്നതിനു പകരം പൗലോസ്‌ ലക്ഷ്യങ്ങൾ വെച്ച് അതിനനുരിച്ച് ജീവിച്ചു.—ഫിലിപ്പിയർ 3:12-14.

സ്വയം വിലയിരുത്തുക: ഒരു വർഷത്തിനുള്ളിൽ നിങ്ങൾ എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന മൂന്നു ലക്ഷ്യങ്ങൾ എഴുതുക.

4 എന്‍റെ വിശ്വാസങ്ങൾ എന്തെല്ലാം?

ഉറപ്പുള്ളൊരു വ്യക്തിത്വം നിങ്ങൾക്കുണ്ടെങ്കിൽ ഏതു കൊടുങ്കാറ്റിലും മറിഞ്ഞുവീഴാതെ നിൽക്കുന്ന, ശക്തമായ വേരുളുള്ള വൃക്ഷംപോലെയായിരിക്കും നിങ്ങൾ

ഏതൊരു കാര്യത്തിലും, ഉറച്ച ബോധ്യമില്ലെങ്കിൽ നിങ്ങൾക്കു തീരുമാശേഷിയുണ്ടാകില്ല. കൂട്ടുകാരുടെ കൂടെക്കൂടാൻവേണ്ടി നിങ്ങൾ ഓന്തിനെപ്പോലെ നിറം മാറും—നിങ്ങൾക്കു സ്വന്തമായൊരു വ്യക്തിത്വമില്ല എന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ്‌ അത്‌.

നേരെ മറിച്ച്, ഉറച്ച ബോധ്യത്തിന്‍റെ അടിസ്ഥാത്തിലാണു കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ, മറ്റുള്ളവർ എങ്ങനെയുമായിക്കൊള്ളട്ടെ, നിങ്ങളെ അതൊന്നും ബാധിക്കില്ല.

ബൈബിളിലെ മാതൃക: ദാനിയേൽ പ്രവാചകൻ ദൈവനിമങ്ങൾ അനുസരിക്കാൻ “ഹൃദയത്തിൽ നിശ്ചയിച്ചു.” (ദാനിയേൽ 1:8) കുടുംബാംങ്ങളിൽനിന്ന് അകലെയായിരുന്ന അദ്ദേഹം സാധ്യനുരിച്ച് അപ്പോൾ കൗമാത്തിലായിരുന്നെന്ന് ഓർക്കണം. അങ്ങനെ തീരുമാമെടുത്തതുകൊണ്ട് ദാനിയേൽ തന്‍റെ വ്യക്തിത്വം കാത്തുസൂക്ഷിച്ചു. അതെ, അദ്ദേഹം തന്‍റെ ഉറച്ച ബോധ്യങ്ങൾക്കനുരിച്ച് ജീവിച്ചു.

സ്വയം വിലയിരുത്തുക: എന്തെല്ലാമാണു നിങ്ങളുടെ വിശ്വാസങ്ങൾ? ഉദാഹത്തിന്‌, നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട്? ദൈവമുണ്ടെന്നു നിങ്ങൾക്ക് ഉറപ്പു തരുന്ന തെളിവ്‌ ഏതാണ്‌?

ദൈവത്തിന്‍റെ ധാർമിനിവാരങ്ങൾ നിങ്ങളുടെ നന്മയ്‌ക്കുവേണ്ടിയാണെന്നു വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട്?

ഇപ്പോൾ എന്തു പറയുന്നു? ഇളങ്കാറ്റുപോലും പറത്തിക്കൊണ്ടുപോകുന്ന ഒരു കൊഴിഞ്ഞ ഇലയോ അതോ ശക്തമായ കൊടുങ്കാറ്റിലും മറിഞ്ഞുവീഴാതെ നിൽക്കുന്ന ഒരു വൃക്ഷമോ, ഏതാകാനാണു നിങ്ങളുടെ ആഗ്രഹം? ആ വൃക്ഷംപോലെയാകാൻ നിങ്ങളുടെ വ്യക്തിത്വം ശക്തിപ്പെടുത്തുക. എങ്കിൽ നിങ്ങൾക്ക്, ഞാൻ ആരാണ്‌ എന്ന ചോദ്യത്തിനും ഉത്തരം കിട്ടും.