വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചോദ്യം 2

എന്നെ കണ്ടാൽ എന്താ ഇങ്ങനെ?

എന്നെ കണ്ടാൽ എന്താ ഇങ്ങനെ?

ആ ചോദ്യം പ്രധാമാണോ?

കണ്ണാടിയിൽ നിങ്ങൾ കാണുന്നതിനെക്കാൾ പ്രധാമായ ചിലതൊക്കെയുണ്ട്.

നിങ്ങൾ എന്തു ചെയ്‌തേനേ?

ഈ രംഗമൊന്നു സങ്കൽപ്പിക്കുക: കണ്ണാടിയിലെ രൂപത്തിൽ ജൂലിയ ആകെ കാണുന്നത്‌ അവളുടെ വണ്ണം മാത്രമാണ്‌. “ഇനിയും തടി കുറയ്‌ക്കണം” എന്ന് അവൾ മനസ്സിൽ പറഞ്ഞു. പക്ഷേ മാതാപിതാക്കളുടെയും കൂട്ടുകാരുടെയും അഭിപ്രാത്തിൽ അവൾ “കോലുപോലാണിരിക്കുന്നത്‌.”

“കഷ്ടിച്ച് രണ്ടു കിലോ കുറയ്‌ക്കാൻ” ജൂലിയുടെ മനസ്സിൽ അൽപ്പം അതിരുകടന്ന ഒരു വഴി തെളിഞ്ഞിട്ടുണ്ട്. കുറച്ച് ദിവസം പട്ടിണി കിടക്കുതന്നെ.

ജൂലിയെപ്പോലെ നിങ്ങൾക്കും തോന്നിയാൽ നിങ്ങൾ എന്തു ചെയ്‌തേനേ?

ഒരു നിമിഷം ചിന്തിക്കുക!

യഥാർഥരൂപം കാണിക്കാത്ത കണ്ണാടിയിലെ പ്രതിബിംബം പോലെയായിരിക്കാം നിങ്ങൾ നിങ്ങളെ കാണുന്നത്‌

നിങ്ങളെ കണ്ടാൽ എങ്ങനെയിരിക്കും എന്നു ചിന്തിക്കുന്നതു തെറ്റൊന്നുമല്ല. വാസ്‌തത്തിൽ ബൈബിൾ കുറെ സ്‌ത്രീപുരുന്മാരുടെ ശാരീരിസൗന്ദര്യത്തെപ്പറ്റി എടുത്തുഞ്ഞിട്ടുണ്ട്. സാറാ, റാഹേൽ, അബീഗയിൽ, യോസേഫ്‌, ദാവീദ്‌ എന്നിങ്ങനെ ആ പട്ടിക നീളുന്നു. അബീശഗ്‌ എന്നൊരു സ്‌ത്രീ “അതിസുന്ദരിയായിരുന്നു” എന്നും ബൈബിൾ പറഞ്ഞിട്ടുണ്ട്.—1 രാജാക്കന്മാർ 1:4.

പക്ഷേ ധാരാളം യുവജനങ്ങൾ, അവരെ കണ്ടാൽ എങ്ങനെയിരിക്കും എന്നതിനെക്കുറിച്ച് അമിതമായി ചിന്തിച്ച് വിഷമിക്കുന്നരാണ്‌. അതു ഗുരുമായ പ്രശ്‌നങ്ങളിലേക്കു നയിച്ചേക്കാം. ഉദാഹത്തിന്‌:

  • ഒരു പഠനത്തിൽ, 58 ശതമാനം പെൺകുട്ടികൾ തങ്ങൾക്ക് അമിതഭാമുണ്ടെന്ന് അവകാപ്പെട്ടെങ്കിലും 17 ശതമാനം പേർക്കേ ശരിക്കും അമിതഭാമുണ്ടായിരുന്നുള്ളൂ.

  • മറ്റൊരു പഠനത്തിൽ, യഥാർഥത്തിൽ തൂക്കക്കുവുള്ള സ്‌ത്രീളിൽ 45 ശതമാനം പേരും കരുതിയത്‌ തങ്ങൾ കണക്കിലേറെ ഭാരമുള്ളരാണെന്നാണ്‌.

  • ഭാരം കുറയ്‌ക്കാനുള്ള നെട്ടോട്ടത്തിൽ ചില യുവജങ്ങൾക്ക് അനൊറെക്‌സിയ ബാധിച്ചിരിക്കുന്നു. ജീവനു ഭീഷണിയുയർത്തുന്ന ഈ ആഹാരശീവൈല്യമുള്ളയാൾ ഒരർഥത്തിൽ സ്വയം പട്ടിണിക്കിടുയാണ്‌.

നിങ്ങൾക്ക് അനൊറെക്‌സിയുടെയോ മറ്റ്‌ ഏതെങ്കിലും ആഹാരശീവൈല്യത്തിന്‍റെയോ ലക്ഷണങ്ങളുണ്ടെങ്കിൽ സഹായം തേടുക. ആദ്യംതന്നെ മാതാപിതാക്കളോടോ നിങ്ങൾക്കു വിശ്വാമുള്ള മുതിർന്ന ഒരാളോടോ ഉള്ളു തുറക്കുക. “സ്‌നേഹിതൻ എല്ലാകാത്തും സ്‌നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോനായ്‌തീരുന്നു” എന്നു ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 17:17.

ഏറ്റവും മികച്ച പോംവഴി!

വാസ്‌തവത്തിൽ, മറ്റുള്ളവർ നിങ്ങളിലേക്ക് ആകർഷിക്കപ്പെടുമോ ഇല്ലയോ എന്നതു നിങ്ങൾ ഉള്ളിൽ എങ്ങനെയുള്ള ആളാണ്‌ എന്നതനുരിച്ചിരിക്കും. ദാവീദ്‌ രാജാവിന്‍റെ മകൻ അബ്‌ശാലോമിന്‍റെ കാര്യം നോക്കുക. ബൈബിൾ പറയുന്നു:

“സൌന്ദര്യംകൊണ്ടു അബ്‌ശാലോമിനോളം ശ്ലാഘ്യനായ ഒരുത്തനും ഉണ്ടായിരുന്നില്ല; . . . അവന്നു ഒരു ഊവും ഇല്ലായിരുന്നു.”—2 ശമുവേൽ 14:25.

പക്ഷേ ഈ ചെറുപ്പക്കാരൻ അഹങ്കാവും അധികാമോവും വഞ്ചനയും നിറഞ്ഞയാളായിരുന്നു. അതുകൊണ്ട് അബ്‌ശാലോമിന്‍റെ അത്ര നല്ല ഒരു ചിത്രമല്ല ബൈബിൾ നമുക്കു നൽകുന്നത്‌. വിശ്വാവഞ്ചന കാണിക്കാൻ മടിക്കാത്ത, മനസ്സിൽ കെടാത്ത പകയുമായി നടക്കുന്ന ഒരാളായാണു ബൈബിൾ അബ്‌ശാലോമിനെ വരച്ചുകാണിക്കുന്നത്‌.

വെറുതേയല്ല ബൈബിൾ നമ്മളെ ഇങ്ങനെ ഉപദേശിക്കുന്നത്‌:

“പുതിയ വ്യക്തിത്വം ധരിച്ചുകൊള്ളുവിൻ.”—കൊലോസ്യർ 3:10.

“നിങ്ങളുടെ അലങ്കാരം . . . ബാഹ്യമായുള്ളത്‌ ആയിരിക്കരുത്‌; പിന്നെയോ . . . ആന്തരിനുഷ്യൻ ആയിരിക്കണം.”—1 പത്രോസ്‌ 3:3, 4.

നിങ്ങളെ കാണാൻ നല്ല ഭംഗി വേണം എന്ന് ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ അതിനെക്കാളൊക്കെ പ്രാധാന്യമുള്ളതു നിങ്ങളുടെ വ്യക്തിത്വത്തിനാണ്‌. കാലം കടന്നുപോകുമ്പോൾ, കരുത്തുറ്റ ഒരു ശരീരത്തെക്കാളും ശരീരടിവിനെക്കാളും മറ്റുള്ളവർക്ക് ആകർഷമായി തോന്നുന്നതു നിങ്ങളുടെ നല്ലനല്ല ഗുണങ്ങളായിരിക്കും. ഫിലീഷ്യ പറയുന്നു: “സൗന്ദര്യം ആളുകളുടെ ശ്രദ്ധ എളുപ്പം പിടിച്ചുറ്റും. പക്ഷേ നിങ്ങൾ ഉള്ളിൽ എങ്ങനെയുള്ള ആളാണ്‌ എന്നതും നിങ്ങളുടെ നല്ല ഗുണങ്ങളും ആയിരിക്കും ആളുകളുടെ മനസ്സിൽ മായാതെ നിൽക്കുക.”

‘എന്നെ കണ്ടാൽ എങ്ങനെയുണ്ട്?’

‘കാണാൻ കൊള്ളില്ല’ എന്നു ചിന്തിച്ച് നിങ്ങൾ കൂടെക്കൂടെ നിരാപ്പെടാറുണ്ടോ?

നിങ്ങളുടെ ഏതെങ്കിലും സൗന്ദര്യപ്രശ്‌നം പരിഹരിക്കുന്നതിന്‌, സൗന്ദര്യം വർധിപ്പിക്കാനുള്ള ശസ്‌ത്രക്രിയോ ഭക്ഷണകാര്യത്തിൽ അമിതമായ നിയന്ത്രങ്ങളോ സ്വീകരിക്കമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ശരീരഭംഗി വരുത്താൻ കഴിയുമായിരുന്നെങ്കിൽ, താഴെക്കൊടുത്തിരിക്കുന്നതിൽ ഏതിനെല്ലാം നിങ്ങൾ മാറ്റം വരുത്തിയേനേ? (മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവ തിരഞ്ഞെടുക്കുക.)

  • ഉയരം

  • ഭാരം

  • തലമുടി

  • ശരീരവടിവ്‌

  • മുഖം

  • നിറം

ആദ്യത്തെ രണ്ടു ചോദ്യത്തിനു നിങ്ങൾ ‘ഉണ്ട്’ എന്ന് ഉത്തരം നൽകുയും മൂന്നാത്തേതിനു മൂന്നോ അതിലേറെയോ തിരഞ്ഞെടുക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ ഇതു മനസ്സിലാക്കുക: നിങ്ങൾ നിങ്ങളെത്തന്നെ കാണുന്നത്ര മോശമായിട്ടായിരിക്കില്ല മറ്റുള്ളവർ നിങ്ങളെ കാണുന്നത്‌. ശ്രദ്ധിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ ശരീരത്തെക്കുറിച്ച് അമിതമായി ചിന്തിച്ച് വിഷമിക്കാനും പോംവഴി തേടി ചില അറ്റകൈ പ്രയോങ്ങൾക്കു മുതിരാനും ഇടയുണ്ട്. —1 ശമുവേൽ 16:7.