വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ വാക്‌സിനെടുക്കുന്നതിന്‌ എതിരാണോ?

യഹോവയുടെ സാക്ഷികൾ വാക്‌സിനെടുക്കുന്നതിന്‌ എതിരാണോ?

 അല്ല. യഹോ​വ​യു​ടെ സാക്ഷികൾ വാക്‌സി​നെ​ടു​ക്കു​ന്ന​തിന്‌ എതിരല്ല. വാക്‌സി​നെ​ടു​ക്ക​ണോ വേണ്ടയോ എന്നത്‌ ഓരോ ക്രിസ്‌ത്യാ​നി​യും സ്വന്തമാ​യി എടുക്കേണ്ട തീരു​മാ​ന​മാണ്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ പലരും വാക്‌സി​നെ​ടു​ക്കാൻ തീരു​മാ​നി​ക്കു​ന്നുണ്ട്‌.

 രോഗ​ങ്ങ​ളു​ടെ തീവ്രത കുറയ്‌ക്കു​ന്ന​തിൽ വൈദ്യ​ശാ​സ്‌ത്ര​രം​ഗം ഒരുപാട്‌ പുരോ​ഗതി കൈവ​രി​ച്ചി​ട്ടുണ്ട്‌. അതെല്ലാം ഞങ്ങൾ വിലമ​തി​ക്കു​ന്നു. നല്ല ചികിത്സ കിട്ടാ​നും ഞങ്ങൾ ആഗ്രഹി​ക്കു​ന്നു. ഡോക്ടർമാ​രു​ടെ​യും മറ്റ്‌ ആരോ​ഗ്യ​പ്ര​വർത്ത​ക​രു​ടെ​യും അർപ്പണ​മ​നോ​ഭാ​വം എടുത്തു​പ​റ​യേണ്ട ഒന്നുത​ന്നെ​യാണ്‌. പ്രത്യേ​കിച്ച്‌ ഈ പ്രതി​സ​ന്ധി​ക​ളു​ടെ സമയത്ത്‌ അവർ കൈയും മെയ്യും മറന്ന്‌ പ്രവർത്തി​ക്കു​ന്നു. അതിനും ഞങ്ങൾ നന്ദിയു​ള്ള​വ​രാണ്‌.

 യഹോ​വ​യു​ടെ സാക്ഷികൾ ആരോ​ഗ്യ​പ്ര​വർത്ത​ക​രു​മാ​യും ഗവൺമെന്റ്‌ അധികാ​രി​ക​ളു​മാ​യും സഹകരിച്ച്‌ പ്രവർത്തി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, കോവിഡ്‌-19 മഹാമാ​രി പൊട്ടി​പ്പു​റ​പ്പെ​ട്ട​തു​മു​തൽ അതി​നെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ നൂറു​ക​ണ​ക്കി​നു ഭാഷക​ളിൽ ഈ വെബ്‌​സൈ​റ്റിൽ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌. ഓരോ സ്ഥലത്തെ​യും സുരക്ഷാ​മാ​ന​ദ​ണ്ഡങ്ങൾ പാലി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​മാണ്‌ അതിലൂ​ടെ​യെ​ല്ലാം വ്യക്തമാ​ക്കി​യി​രി​ക്കു​ന്നത്‌. ഈ സുരക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളിൽ രോഗ​വ്യാ​പനം തടയു​ന്ന​തി​നു​വേണ്ടി അധികാ​രി​കൾ ആവശ്യ​പ്പെ​ടുന്ന എല്ലാ മുൻക​രു​ത​ലു​ക​ളും ഉൾപ്പെ​ടു​ന്നു. സാമൂ​ഹിക അകലം പാലി​ക്കു​ന്ന​തും ക്വാറ​ന്റീ​നി​ലി​രി​ക്കു​ന്ന​തും കൈ കഴുകു​ന്ന​തും മാസ്‌ക്‌ ധരിക്കു​ന്ന​തും പൊതു​കൂ​ടി​വ​ര​വു​ക​ളെ​ക്കു​റി​ച്ചുള്ള നിർദേ​ശങ്ങൾ പാലി​ക്കു​ന്ന​തും എല്ലാം.—റോമർ 13:1, 2.

 ആരോ​ഗ്യ​കാ​ര്യ​ങ്ങ​ളിൽ തീരു​മാ​ന​മെ​ടു​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌ പതിറ്റാ​ണ്ടു​ക​ളാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ എടുത്തു​പ​റ​യാ​റുള്ള തത്ത്വങ്ങൾ ഇവയാണ്‌:

  •   ആരോ​ഗ്യ​കാ​ര്യ​ങ്ങ​ളിൽ തീരു​മാ​ന​മെ​ടു​ക്കേ​ണ്ടത്‌ ഓരോ വ്യക്തി​യു​മാണ്‌.—ഗലാത്യർ 6:5.

     “(ഈ മാസിക) ഏതെങ്കി​ലും ചികി​ത്സാ​രീ​തി​യോ മരുന്നോ മറ്റൊ​ന്നി​നെ​ക്കാൾ നല്ലതാ​ണെന്ന്‌ പറയു​ന്നില്ല. വൈ​ദ്യോ​പ​ദേ​ശ​വും നൽകു​ന്നില്ല. വസ്‌തു​തകൾ അവതരി​പ്പി​ക്കുക എന്നതു മാത്ര​മാണ്‌ ഈ മാസി​ക​യു​ടെ ലക്ഷ്യം. തീരു​മാ​ന​മെ​ടു​ക്കേ​ണ്ടത്‌ ഓരോ വായന​ക്കാ​ര​നു​മാണ്‌.”—ഉണരുക!, ഫെബ്രു​വരി 8, 1987.

     “നിങ്ങളും നിങ്ങളു​ടെ മക്കളും വാക്‌സി​നെ​ടു​ക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കേ​ണ്ടത്‌ നിങ്ങളാണ്‌.”—ഉണരുക!, ആഗസ്റ്റ്‌ 22, 1965.

  •   ഞങ്ങൾ ജീവനെ വളരെ വില​പ്പെ​ട്ട​താ​യി കാണുന്നു. അതു​കൊ​ണ്ടാണ്‌ ഞങ്ങൾ വൈദ്യ​ചി​കിത്സ സ്വീക​രി​ക്കു​ന്നത്‌.—പ്രവൃ​ത്തി​കൾ 17:28.

     “ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ സാക്ഷികൾ പല ആരോ​ഗ്യ​വി​ദ​ഗ്‌ധ​രു​ടെ​യും സഹായം തേടുന്നു. അവർ ജീവനെ വളരെ വില​യേ​റി​യ​താ​യി കാണുന്നു. അതു​കൊ​ണ്ടു​തന്നെ തിരു​വെ​ഴു​ത്തു​കൾ വിലക്കാത്ത ന്യായ​മായ എല്ലാ കാര്യ​ങ്ങ​ളും ചെയ്‌തു​കൊണ്ട്‌ ജീവൻ നിലനി​റു​ത്താ​നാണ്‌ അവർ ആഗ്രഹി​ക്കു​ന്നത്‌.”—വീക്ഷാ​ഗോ​പു​രം, ജൂലൈ 1, 1975.

     “വൈദ്യ​ചി​കിത്സ സ്വീക​രി​ക്കാ​നോ മരുന്നു​കൾ കഴിക്കാ​നോ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഒരു മടിയു​മില്ല. നല്ല ആരോ​ഗ്യ​ത്തോ​ടെ​യി​രി​ക്കാ​നും ജീവൻ നിലനി​റു​ത്താ​നും അവർ ശരിക്കും ആഗ്രഹി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യിൽ ചിലർ ഡോക്ടർമാർ പോലു​മാണ്‌, ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​യായ ലൂക്കോ​സി​നെ​പ്പോ​ലെ. . . . ആരോ​ഗ്യ​രം​ഗത്ത്‌ പ്രവർത്തി​ക്കു​ന്ന​വ​രു​ടെ കഠിനാ​ധ്വാ​ന​വും അർപ്പണ​മ​നോ​ഭാ​വ​വും യഹോ​വ​യു​ടെ സാക്ഷികൾ ശരിക്കും വിലമ​തി​ക്കു​ന്നു. രോഗി​യാ​യി​രി​ക്കു​മ്പോൾ അവരിൽനിന്ന്‌ കിട്ടുന്ന ആശ്വാ​സ​ത്തി​നും സേവന​ത്തി​നും യഹോ​വ​യു​ടെ സാക്ഷികൾ വളരെ നന്ദിയു​ള്ള​വ​രാണ്‌.”—വീക്ഷാ​ഗോ​പു​രം, ഫെബ്രു​വരി 1, 2011.