വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ എന്തു​കൊ​ണ്ടാണ്‌ ദേശഭ​ക്തി​പ​ര​മായ ചടങ്ങു​ക​ളിൽനി​ന്നും ആദരപൂർവം വിട്ടു​നിൽക്കു​ന്നത്‌?

യഹോ​വ​യു​ടെ സാക്ഷികൾ എന്തു​കൊ​ണ്ടാണ്‌ ദേശഭ​ക്തി​പ​ര​മായ ചടങ്ങു​ക​ളിൽനി​ന്നും ആദരപൂർവം വിട്ടു​നിൽക്കു​ന്നത്‌?

 യഹോ​വ​യു​ടെ സാക്ഷികൾ ഗവൺമെ​ന്റു​ക​ളെ​യും ദേശീ​യ​ചി​ഹ്ന​ങ്ങ​ളെ​യും ആദരി​ക്കു​ന്നുണ്ട്‌. മറ്റുള്ളവർ ദേശീ​യ​പ്ര​തിജ്ഞ ചൊല്ലു​ക​യും ദേശീ​യ​പ​താ​കയെ സല്യൂട്ട്‌ ചെയ്യു​ക​യും ദേശീ​യ​ഗാ​നം പാടു​ക​യും ചെയ്യു​ന്ന​തി​നെ ഞങ്ങൾ വിമർശി​ക്കാ​റില്ല.

 എന്നാൽ ഇത്തരം ദേശഭ​ക്തി​പ​ര​മായ ചടങ്ങു​ക​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ പങ്കെടു​ക്കു​ന്നില്ല. കാരണം അതു ബൈബിൾപ​ഠി​പ്പി​ക്ക​ലു​ക​ളു​മാ​യി ചേരു​ന്നി​ല്ലെന്ന്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നു. ഇതിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി ആളുകൾ തീരു​മാ​ന​മെ​ടു​ക്കു​മ്പോൾ ഞങ്ങൾ അതിനെ എതിർക്കു​ന്നില്ല, പകരം ആദരി​ക്കു​ന്നു. ഇതു​പോ​ലെ ഞങ്ങളുടെ തീരു​മാ​ന​ങ്ങ​ളെ​യും വിശ്വാ​സ​ങ്ങ​ളെ​യും മറ്റുള്ള​വ​രും ആദരി​ക്ക​ണ​മെന്ന്‌ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു.

ഈ ലേഖന​ത്തിൽ

 ഇതെക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌?

 പ്രധാ​ന​പ്പെട്ട രണ്ടു ബൈബിൾപ​ഠി​പ്പി​ക്ക​ലു​ക​ളാണ്‌ ഞങ്ങളുടെ തീരു​മാ​ന​ത്തി​ന്റെ അടിസ്ഥാ​നം:

  •   ആരാധി​ക്കേ​ണ്ടത്‌ ദൈവത്തെ മാത്ര​മാണ്‌. ബൈബിൾ പറയുന്നു: “നിന്റെ ദൈവ​മായ യഹോ​വ​യെ​യാ​ണു നീ ആരാധി​ക്കേ​ണ്ടത്‌. ആ ദൈവത്തെ മാത്രമേ നീ സേവി​ക്കാ​വൂ.” (ലൂക്കോസ്‌ 4:8) മിക്ക​പ്പോ​ഴും ദേശഭ​ക്തി​ഗാ​ന​ത്തി​ലോ പ്രതി​ജ്ഞ​യി​ലോ ഉള്ള വാക്കുകൾ, മറ്റെന്തി​നെ​ക്കാ​ളും ആ രാജ്യത്തെ സ്‌നേ​ഹി​ക്കും, അതിനു ഭക്തി കൊടു​ക്കും എന്നൊക്കെ കാണി​ക്കു​ന്ന​താണ്‌. അതു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഇത്തരം ദേശഭ​ക്തി​പ​ര​മായ ചടങ്ങു​ക​ളിൽ പങ്കെടു​ക്കു​ന്നത്‌ ഒരു തെറ്റായി തോന്നു​ന്നു.

     അതു​പോ​ലെ പതാകയെ സല്യൂട്ട്‌ ചെയ്യു​ന്നത്‌ ആരാധ​ന​യു​ടെ ഒരു പ്രവൃ​ത്തി​യാ​യി, വിഗ്ര​ഹാ​രാ​ധ​ന​യാ​യി യഹോ​വ​യു​ടെ സാക്ഷികൾ കാണുന്നു. വിഗ്ര​ഹാ​രാ​ധന തെറ്റാ​ണെന്ന്‌ ബൈബിൾ പറയുന്നു. (1 കൊരി​ന്ത്യർ 10:14) ദേശത്തി​ന്റെ പതാകകൾ ഒരുത​ര​ത്തിൽ മതപര​മായ ചിഹ്നങ്ങ​ളാ​ണെന്ന്‌ ചില ചരി​ത്ര​കാ​ര​ന്മാ​രും സമ്മതി​ക്കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ചരി​ത്ര​കാ​ര​നായ കാൾട്ടൻ ജെ. എച്ച്‌. ഹെയ്‌സ്‌ ഇങ്ങനെ പറയുന്നു: “ദേശീയത ഒരു മതം​പോ​ലെ​യാണ്‌. ആ മതത്തിന്റെ പ്രധാ​ന​ചി​ഹ്ന​മോ, ദേശത്തി​ന്റെ പതാക​യും.” a ഇനി ആദ്യകാല ക്രിസ്‌ത്യാ​നി​ക​ളെ​ക്കു​റിച്ച്‌ എഴുത്തു​കാ​ര​നായ ഡാനി​യേൽ പി. മാനി​റ്റ്‌സ്‌ ഇങ്ങനെ പറയുന്നു: “(റോമൻ) ചക്രവർത്തി​യാ​രാ​ധ​ന​യു​ടെ ഭാഗമാ​യി ബലി അർപ്പി​ക്കാൻ . . . ക്രിസ്‌ത്യാ​നി​കൾ വിസമ്മ​തി​ച്ചി​രു​ന്നു. അത്‌ ഏതാണ്ട്‌ ഇന്നു പതാകയെ സല്യൂട്ട്‌ ചെയ്യാൻ വിസമ്മ​തി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു.” b

    യഹോവയുടെ സാക്ഷികൾ പതാകയെ സല്യൂട്ട്‌ ചെയ്യു​ന്നില്ല എന്നത്‌ ശരിയാണ്‌. എന്നാൽ ഞങ്ങൾ പതാക​പോ​ലുള്ള ദേശീ​യ​ചി​ഹ്നങ്ങൾ നശിപ്പി​ക്കു​ക​യോ കത്തിക്കു​ക​യോ ഒന്നും ചെയ്യു​ന്നില്ല. അതി​നോട്‌ അനാദ​ര​വും കാണി​ക്കു​ന്നില്ല.

  •   ദൈവ​ത്തി​ന്റെ മുമ്പിൽ എല്ലാ മനുഷ്യ​രും ഒരു​പോ​ലെ​യാണ്‌. (പ്രവൃ​ത്തി​കൾ 10:34, 35) “ദൈവം ഒരു മനുഷ്യ​നിൽനിന്ന്‌ എല്ലാ ജനതക​ളെ​യും ഉണ്ടാക്കി” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (പ്രവൃ​ത്തി​കൾ 17:26) അതു​കൊണ്ട്‌ ഏതെങ്കി​ലും ഒരു വർഗമോ രാജ്യ​മോ മറ്റൊ​ന്നി​നെ​ക്കാൾ മികച്ച​താ​യി കാണി​ക്കു​ന്ന​തി​നെ യഹോ​വ​യു​ടെ സാക്ഷികൾ തെറ്റായി വീക്ഷി​ക്കു​ന്നു. ഞങ്ങൾ എല്ലാ ആളുക​ളെ​യും ബഹുമാ​നി​ക്കു​ന്നു, അവർ ഏതു ദേശത്ത്‌ ജനിച്ച​വ​രാ​ണെ​ങ്കി​ലും എവിടെ താമസി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും.—1 പത്രോസ്‌ 2:17.

 പങ്കെടു​ക്ക​ണ​മെ​ന്നത്‌ ഒരു നിയമ​മാ​ണെ​ങ്കി​ലോ?

 യഹോ​വ​യു​ടെ സാക്ഷികൾ ഗവൺമെ​ന്റു​കൾക്ക്‌ എതിരാ​യി പ്രവർത്തി​ക്കു​ന്ന​വരല്ല. ‘ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തി​ന്റെ’ ഭാഗമാണ്‌ ഗവൺമെ​ന്റു​കൾ എന്ന്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നു. അവ നിലനിൽക്കാൻ ദൈവം അനുവ​ദി​ച്ചി​രി​ക്കു​ന്ന​താണ്‌. (റോമർ 13:1-7) ക്രിസ്‌ത്യാ​നി​കൾ ഗവൺമെന്റ്‌ അധികാ​രി​കളെ അനുസ​രി​ക്ക​ണ​മെ​ന്നും ഞങ്ങൾ വിശ്വ​സി​ക്കു​ന്നു.—ലൂക്കോസ്‌ 20:25.

 ഗവൺമെന്റ്‌ വെക്കുന്ന നിയമങ്ങൾ ദൈവ​നി​യ​മ​ത്തിന്‌ എതിരാ​യി വന്നാലോ? ചില സാഹച​ര്യ​ങ്ങ​ളിൽ ഗവൺമെ​ന്റിന്‌ അപേക്ഷ സമർപ്പിച്ച്‌ നിയമ​ത്തിൽ ഭേദഗതി വരുത്താൻ സാധി​ച്ചേ​ക്കും. c അതിനു സാധി​ച്ചി​ല്ലെ​ങ്കിൽ യഹോ​വ​യു​ടെ സാക്ഷികൾ ‘മനുഷ്യ​രെ​ക്കാൾ ദൈവത്തെ അനുസ​രി​ക്കാൻ’ തീരു​മാ​നി​ക്കും. അപ്പോ​ഴും ഗവൺമെ​ന്റി​നോട്‌ ആദരവു​ള്ള​വ​രാ​യി​രി​ക്കും.—പ്രവൃ​ത്തി​കൾ 5:29.

 യഹോ​വ​യു​ടെ സാക്ഷികൾ രാഷ്ട്രീ​യ​മോ സാമൂ​ഹി​ക​മോ ആയ ഒരു മാറ്റത്തി​നു ശ്രമി​ക്കു​ക​യാ​ണോ?

 അല്ല. യഹോ​വ​യു​ടെ സാക്ഷികൾ രാഷ്ട്രീ​യ​മോ സാമൂ​ഹി​ക​മോ ആയ ഒരു പ്രശ്‌ന​ത്തി​ലും പക്ഷംപി​ടി​ക്കു​ന്ന​വരല്ല. പ്രതിജ്ഞ ചൊല്ലാ​തി​രി​ക്കു​ന്ന​തും പതാകയെ സല്യൂട്ട്‌ ചെയ്യാ​തി​രി​ക്കു​ന്ന​തും ദേശഭ​ക്തി​ഗാ​നം പാടാ​തി​രി​ക്കു​ന്ന​തും ഒക്കെ ഞങ്ങൾ രാഷ്ട്രീ​യ​വ്യ​വ​സ്ഥ​യ്‌ക്ക്‌ എതിരെ പ്രവർത്തി​ക്കു​ന്ന​തു​കൊ​ണ്ടല്ല. പകരം ഇത്തരം ചടങ്ങു​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌.

a ദേശീയതയെക്കുറിച്ചുള്ള പ്രബന്ധങ്ങൾ (ഇംഗ്ലീഷ്‌), പേജ്‌ 107-108.

b ഒരു പോരാ​ളി​യു​ടെ വഴികൾ (ഇംഗ്ലീഷ്‌), പേജ്‌ 212.