വിവരങ്ങള്‍ കാണിക്കുക

ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ഒരു വിജയം

ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ഒരു വിജയം

 ഒറ്റയ്‌ക്കുള്ള ഒരു അമ്മയായ ഡെസി​കാ​റിന്‌ സാധാരണ മുൻനി​ര​സേ​വനം ചെയ്‌തു​കൊണ്ട്‌ ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യാൻ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. സാമ്പത്തി​ക​പ്ര​തി​സ​ന്ധി​യുള്ള വെന​സ്വേല എന്ന രാജ്യ​ത്താണ്‌ ഡെസി​കാർ താമസി​ച്ചി​രു​ന്നത്‌. എങ്കിലും മുൻനി​ര​സേ​വനം തുടങ്ങാൻതന്നെ അവർ ആഗ്രഹി​ച്ചു, അതുതന്നെ ചെയ്‌തു. അങ്ങനെ സന്തോ​ഷ​ത്തോ​ടെ ഇരുന്ന​പ്പോ​ഴാണ്‌ കോവിഡ്‌-19 മഹാമാ​രി ആരംഭി​ച്ചത്‌.

 കോവിഡ്‌-19 തുടങ്ങി​യ​പ്പോൾ ശുശ്രൂ​ഷ​യു​ടെ പുതിയ സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടാൻ ഡെസി​കാർ ശരിക്കും ബുദ്ധി​മു​ട്ടി. കത്തുകൾ എഴുതു​ന്ന​തും അവർക്ക്‌ എളുപ്പ​മ​ല്ലാ​യി​രു​ന്നു. ഇനി, വീഡി​യോ കോൺഫ​റൻസി​ങ്ങി​ലൂ​ടെ ശുശ്രൂഷ ചെയ്യാ​മെന്നു വിചാ​രി​ച്ചാൽ, ആ പ്രദേ​ശത്ത്‌ ഇന്റർനെ​റ്റി​നു വലിയ ചെലവു​മാ​യി​രു​ന്നു. ഡെസി​കാർ പറയുന്നു: “എനിക്ക്‌ ശരിക്കും നിരാശ തോന്നി. ഒട്ടും പ്രതീ​ക്ഷി​ക്കാ​തെ പെട്ടെ​ന്നാ​യി​രു​ന്നു സാഹച​ര്യ​മെ​ല്ലാം മാറി​മ​റി​ഞ്ഞത്‌. ഒരു സാധാരണ മുൻനി​ര​സേ​വി​ക​യായ എനിക്ക്‌ ശുശ്രൂ​ഷ​യിൽ അധിക​മൊ​ന്നും ചെയ്യാൻ കഴിയു​ന്നി​ല്ല​ല്ലോ എന്നു ഞാൻ ചിന്തിച്ചു.”

 2021 ജനുവ​രി​യിൽ വെന​സ്വേ​ല​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീസ്‌ ഒരു പ്രത്യേക പ്രചാ​ര​ണ​പ​രി​പാ​ടി ക്രമീ​ക​രി​ച്ചു. ആ മാസത്തി​ലെ അഞ്ചു വാരാ​ന്ത​ങ്ങ​ളി​ലാ​യി പൊതു​ജ​ന​ങ്ങൾക്കു​വേണ്ടി തിര​ഞ്ഞെ​ടുത്ത ഏതാനും ചില ബൈബിൾപ്ര​സം​ഗങ്ങൾ പ്രക്ഷേ​പണം ചെയ്യാ​നാ​യി​രു​ന്നു പ്ലാൻ. അതിനു​വേണ്ടി അറുപത്‌ റേഡി​യോ നിലയ​ങ്ങ​ളും ഏഴു ടെലി​വി​ഷൻ ചാനലു​ക​ളും ഉപയോ​ഗി​ച്ചു. ഇതു കേൾക്കു​ന്ന​തി​നു​വേണ്ടി താത്‌പ​ര്യ​ക്കാ​രെ ക്ഷണിക്കാൻ സാക്ഷി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഓരോ പ്രസം​ഗ​ത്തി​നോ​ടും ബന്ധപ്പെട്ട ചോദ്യ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ക​ളും ബ്രാ​ഞ്ചോ​ഫീസ്‌ നൽകും. സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ കത്തു സാക്ഷീ​ക​ര​ണ​ത്തി​ലും ഫോൺ സാക്ഷീ​ക​ര​ണ​ത്തി​ലും ഇത്‌ ഉൾപ്പെ​ടു​ത്താ​നാ​കും. വെന​സ്വേ​ല​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ പലരും അതുവരെ പരീക്ഷി​ച്ചു​നോ​ക്കി​യി​ട്ടി​ല്ലാത്ത ഒരു പുതിയ രീതി ശുശ്രൂ​ഷ​യിൽ പരീക്ഷി​ക്കാ​നും ബ്രാഞ്ച്‌ പ്രോ​ത്സാ​ഹി​പ്പി​ച്ചു—മെസ്സേ​ജു​കൾ അയച്ചു​കൊണ്ട്‌ സാക്ഷീ​ക​രി​ക്കാൻ.

 പ്രത്യേക പ്രചാ​ര​ണ​പ​രി​പാ​ടി​യെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ ഡെസി​കാ​റിന്‌ ശരിക്കും സന്തോഷം തോന്നി. മെസ്സേ​ജു​ക​ളി​ലൂ​ടെ മുമ്പ്‌ സാക്ഷീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അതൊന്നു പരീക്ഷി​ച്ചു​നോ​ക്കാ​മെന്ന്‌ അവർ വിചാ​രി​ച്ചു. എങ്കിലും അവർക്കു സഹായം വേണമാ​യി​രു​ന്നു. “എനിക്ക്‌ ഇതൊ​ന്നും ഉപയോ​ഗിച്ച്‌ അത്ര ശീലമില്ല” എന്നു ഡെസി​കാർ പറയുന്നു. അതു​കൊണ്ട്‌ അവർ മോ​ളോ​ടു സഹായം ചോദി​ച്ചു. മകൾ കുറച്ച്‌ കാര്യ​ങ്ങ​ളൊ​ക്കെ പറഞ്ഞു​കൊ​ടു​ത്തു. അങ്ങനെ പ്രചാരണ പരിപാ​ടി​യിൽ പങ്കെടു​ക്കാൻ ഡെസി​കാർ റെഡി​യാ​യി.

ഡെസികാർ

 ഫോണി​ലൂ​ടെ മെസ്സേ​ജു​കൾ അയച്ചു​കൊണ്ട്‌ ഡെസി​കാർ റെക്കോർഡ്‌ ചെയ്‌ത ഈ പ്രസം​ഗങ്ങൾ കേൾക്കാൻ പരിച​യ​ക്കാ​രെ ക്ഷണിച്ചു. ഒട്ടും പ്രതീ​ക്ഷി​ക്കാത്ത കാര്യ​ങ്ങ​ളാണ്‌ പിന്നെ​യ​ങ്ങോട്ട്‌ നടന്നത്‌. മെസ്സേജ്‌ അയച്ചവ​രിൽ നല്ല ശതമാനം ആളുക​ളും പ്രസം​ഗങ്ങൾ കേൾക്കു​ക​യും ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും ചെയ്‌തു. മറ്റു ചിലർക്ക്‌ പ്രസംഗം കേൾക്കാൻ പറ്റിയില്ല. എങ്കിലും പ്രസം​ഗ​ത്തിൽ എന്താണു പറഞ്ഞത്‌ എന്ന്‌ ഡെസി​കാ​റി​നോ​ടു ചോദി​ച്ചു. “പ്രസം​ഗങ്ങൾ കേട്ട സമയത്ത്‌ ഞാൻ എടുത്ത നോട്ട്‌ ഉപയോ​ഗിച്ച്‌ അവർക്ക്‌ അതു വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു,” ഡെസി​കാർ പറയുന്നു. “സാധാരണ ഒരു മാസം എന്റെ മടക്കസ​ന്ദർശനം അഞ്ച്‌ എണ്ണത്തിൽ കൂടാ​റി​ല്ലാ​യി​രു​ന്നു. പക്ഷേ ആ പ്രചാ​ര​ണ​പ​രി​പാ​ടി കഴിഞ്ഞ​പ്പോൾ എന്റെ മടക്കസ​ന്ദർശനം 112 ആയി.” a

 ഡെസി​കാർ തൊട്ട​ടുത്ത വീട്ടിൽ താമസി​ക്കുന്ന വിശ്വാ​സ​ത്തി​ല​ല്ലാത്ത തന്റെ ചേച്ചിയെ റേഡി​യോ​യി​ലൂ​ടെ​യുള്ള ഈ പ്രസം​ഗങ്ങൾ കേൾക്കാൻ ക്ഷണിച്ചു. ഡെസി​കാർ പറയുന്നു: “ഞാൻ ഒട്ടും പ്രതീ​ക്ഷില്ല, ചേച്ചി അതിനു സമ്മതിച്ചു. എല്ലാ ഞായറാ​ഴ്‌ച​യും രാവിലെ എട്ടു മണിക്ക്‌ ഞാൻ ചേച്ചി​യു​ടെ വീട്ടിൽ പോകും. അവിടെ ഞങ്ങൾ ഒരുമി​ച്ചി​രുന്ന്‌ പ്രസം​ഗങ്ങൾ കേൾക്കും. പ്രസം​ഗ​ത്തി​ന്റെ സമയത്തും അതിനു ശേഷവും ചേച്ചി ഒരുപാ​ടു ചോദ്യ​ങ്ങൾ ചോദി​ക്കും.” ഡെസി​കാ​റി​ന്റെ ചേച്ചി യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ വീഡി​യോ കോൺഫ​റൻസി​ങ്ങി​ലൂ​ടെ നടന്ന​പ്പോൾ അതിലും പങ്കെടു​ത്തു. ശുശ്രൂ​ഷ​യ്‌ക്കു​വേണ്ടി അവരുടെ വീട്ടിലെ ഇന്റർനെറ്റ്‌ കണക്ഷൻ ഉപയോ​ഗി​ക്കാ​നും ചേച്ചി സമ്മതിച്ചു.

 “യഹോ​വ​യ്‌ക്ക്‌ ഒത്തിരി നന്ദി,” ഡെസി​കാർ പറയുന്നു. “അതു​പോ​ലെ സഭയിലെ മൂപ്പന്മാ​രോ​ടും എനിക്ക്‌ നന്ദിയുണ്ട്‌. അവർ എന്നെ ഒരുപാട്‌ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ശുശ്രൂ​ഷ​യി​ലെ സന്തോഷം വീണ്ടെ​ടു​ക്കാൻ അവരാണ്‌ എന്നെ സഹായി​ച്ചത്‌.” (യിരെമ്യ 15:16) ഡെസി​കാർ ഇപ്പോ​ഴും മുൻനി​ര​സേ​വനം ചെയ്യുന്നു. അതു​പോ​ലെ, മെസ്സേ​ജു​കൾ അയച്ച​പ്പോൾ കണ്ടെത്തിയ താത്‌പ​ര്യ​ക്കാ​രോ​ടൊ​പ്പം ബൈബിൾ പഠിക്കു​ക​യും ചെയ്യുന്നു.

a യഹോവയുടെ സാക്ഷികൾ അവരുടെ ശുശ്രൂഷ നിർവ​ഹി​ക്കു​ന്നത്‌ നിലവി​ലുള്ള വിവര​സം​രക്ഷണ നിയമ​ങ്ങൾക്കു ചേർച്ച​യി​ലാണ്‌.