വിവരങ്ങള്‍ കാണിക്കുക

ആരുടെ കരവി​രുത്‌?

കടൽവെ​ള​ള​രി​യു​ടെ അത്ഭുത​ചർമം

കടൽവെ​ള​ള​രി​യു​ടെ അത്ഭുത​ചർമം

 സമു​ദ്ര​ത്തി​ന്റെ മടിത്ത​ട്ടി​ലും പവിഴ​പ്പു​റ്റു​കൾക്കി​ട​യി​ലും താമസി​ക്കുന്ന ജീവി​ക​ളാ​ണു കടൽവെ​ള്ള​രി​കൾ. അവയിൽ ചിലതി​ന്റെ ശരീരം മുള്ളുകൾ നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. മറ്റു ചിലതി​നു നിറയെ മുഴകൾ ഉള്ളതു പോ​ലെ​യാണ്‌. ഇനി വേറെ ചിലതി​നു വളരെ പരുപ​രുത്ത ചർമമാണ്‌ ഉള്ളത്‌. ഏതാനും മിനി​ട്ടു​ക​ളോ സെക്കന്റു​ക​ളോ കൊണ്ട്‌ മെഴു​കു​പോ​ലെ മൃദു​ല​മാ​കാ​നും പലക​പോ​ലെ കട്ടിയാ​വാ​നും ഉള്ള അതിന്റെ കഴിവ്‌ വളരെ വിസ്‌മയം ജനിപ്പി​ക്കു​ന്ന​താണ്‌. ശത്രു ആക്രമി​ക്കാൻ വരു​മ്പോൾ ചെറിയ വിടവു​ക​ളിൽ നൂണ്ടു​ക​യ​റാ​നും പുറ​ത്തേക്കു വലിച്ചാൽപ്പോ​ലും വരാത്ത​വണ്ണം ശരീരത്തെ ദൃഢത​യു​ള്ള​താ​ക്കാ​നും അതിനു കഴിയു​ന്നു. കടൽവെ​ള്ള​രി​യു​ടെ ഈ സാമർഥ്യ​ത്തി​നു പിന്നിലെ രഹസ്യം അതിന്റെ ചർമമാണ്‌.

 സവി​ശേ​ഷത: കടൽവെ​ള്ള​രി​യു​ടെ ചർമത്തി​നു മൂന്ന്‌ അവസ്ഥക​ളി​ലേക്കു മാറാൻ കഴിയും. വളരെ കട്ടിയു​ള്ള​താ​കാ​നും വളരെ മൃദു​ല​മാ​കാ​നും ഇവ രണ്ടിനും പുറമേ സാധാരണ ചർമം​പോ​ലെ ആകാനും അതിനു കഴിയും. ചർമത്തി​ലെ ഇഴനാ​രു​കൾ ബന്ധിപ്പി​ച്ചു​നി​റു​ത്താ​നും ആവശ്യാ​നു​സ​രണം ആ ബന്ധം വേർപെ​ടു​ത്താ​നും അതിനുള്ള കഴിവാണ്‌ ഓരോ അവസ്ഥയി​ലേക്കു മാറാൻ അതിനെ സഹായി​ക്കു​ന്നത്‌. ചില പ്രോ​ട്ടീ​നു​കൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടാണ്‌ കടൽവെ​ള്ള​രി​കൾക്ക്‌ ഇങ്ങനെ ചെയ്യാൻ കഴിയു​ന്നത്‌.

 ചർമത്തി​ലെ ഇഴനാ​രു​കൾക്കി​ട​യിൽ ചെറിയ പാലങ്ങൾ അഥവാ കണ്ണികൾ തീർക്കാൻ സഹായി​ക്കുന്ന ചില പ്രോ​ട്ടീ​നു​ക​ളാ​ണു ചർമത്തെ കട്ടിയു​ള്ള​താ​കാൻ സഹായി​ക്കു​ന്നത്‌. എന്നാൽ ചർമം മൃദു​ല​മാ​കാൻ സഹായി​ക്കുന്ന ചില പ്രോ​ട്ടീ​നു​ക​ളും ഉണ്ട്‌. അവയ്‌ക്ക്‌ ആ കണ്ണിക​ളു​ടെ ബന്ധം വേർപെ​ടു​ത്തി കടൽവെ​ള്ള​രി​യു​ടെ ചർമത്തെ കൂടുതൽ മൃദു​ല​മാ​ക്കാ​നും കഴിയും. തൊട്ടാൽ അലിഞ്ഞു​പോ​കും എന്നു തോന്നു​ന്നത്ര മൃദു​ല​മാ​കാൻ കടൽവെ​ള്ള​രി​യു​ടെ ചർമത്തി​നാ​കും.

 കടൽവെ​ള്ള​രി​യു​ടെ ഈ അത്ഭുത​സ​വി​ശേഷത പകർത്തി ഉപകര​ണങ്ങൾ നിർമി​ക്കാൻ കഴിയു​മോ എന്നുള്ള ഗവേഷ​ണ​ത്തി​ലാ​ണു ശാസ്‌ത്ര​ജ്ഞ​ന്മാർ. അതി​ലൊ​ന്നാ​ണു മസ്‌തി​ഷ്‌ക​ശ​സ്‌ത്ര​ക്രി​യക്ക്‌ ഉപയോ​ഗി​ക്കാൻ കഴിയുന്ന ചില പ്രത്യേക ഇല​ക്ട്രോ​ഡു​കൾ. കടൽവെ​ള്ള​രി​യു​ടെ ചർമത്തി​ന്റെ സവി​ശേ​ഷ​തകൾ ഉള്ള ഇല​ക്ട്രോ​ഡു​കൾക്ക്‌, തലച്ചോ​റിൽ ഉദ്ദേശി​ക്കുന്ന സ്ഥാനത്തു​തന്നെ കൃത്യ​മാ​യി ഉറപ്പി​ച്ചു​നി​റു​ത്താൻവേണ്ട ദൃഢത​യും അതേസ​മയം പിന്നീടു മൃദു​വാ​കാ​നുള്ള കഴിവും ഉണ്ടായി​രി​ക്കും. ഇത്തരത്തി​ലുള്ള ഇല​ക്ട്രോ​ഡു​കളെ ശരീരം സ്വീക​രി​ക്കാ​നുള്ള സാധ്യത കൂടു​ത​ലാ​യ​തു​കൊണ്ട്‌ മസ്‌തി​ഷ്‌ക​ശ​സ്‌ത്ര​ക്രി​യ​ക​ളു​ടെ വിജയ​സാ​ധ്യ​ത​യേ​റും.

 നിങ്ങൾക്ക്‌ എന്ത്‌ തോന്നു​ന്നു? കടൽവെ​ള്ള​രി​യു​ടെ ചർമം പരിണ​മി​ച്ചു​വ​ന്ന​താ​ണോ അതോ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​താ​ണോ?