വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരുടെ കരവിരുത്‌?

സഹാറയിലെ വെള്ളിയുറുമ്പിന്‍റെ കവചം

സഹാറയിലെ വെള്ളിയുറുമ്പിന്‍റെ കവചം

കരയിലെ ജീവജാങ്ങളിൽ ചൂടു താങ്ങാൻ ഏറ്റവുധികം കെല്‌പുള്ള ജീവിളിലൊന്നാണ്‌ സഹാറയിലെ വെള്ളിയുറുമ്പുകൾ (കാറ്റാഗ്ലിഫിസ്‌ ബോമ്പിസിന). വെള്ളിയുറുമ്പുകളെ ഇരയാക്കാൻ ലക്ഷ്യമിടുന്ന ഇരപിടിയൻ ജന്തുക്കൾക്ക് സഹാറാ മരുഭൂമിയിൽ നട്ടുച്ചയാകുമ്പോഴേക്കും തണൽ തേടി ഓടേണ്ടിരും. ഈ തക്കം നോക്കി വെള്ളിയുറുമ്പുകൾ ഭക്ഷണം തേടി മാളത്തിൽനിന്ന് പുറത്തേക്ക് ഇറങ്ങും. കഠിനചൂട്‌ താങ്ങാനാകാതെ ചത്തുപോയ പ്രാണിളെയും മറ്റും അവ മാളത്തിലേക്കു കൊണ്ടുപോകും.

(50) മൈക്രോമീറ്റർ

സവിശേഷത: വെള്ളിയുറുമ്പുളുടെ സവിശേളാണ്‌ പുറത്തും വശങ്ങളിലും ഉള്ള രോമങ്ങളും രോമങ്ങളില്ലാത്ത കീഴ്‌ഭാഗവും. ചൂടിൽനിന്ന് സംരക്ഷമേകുന്ന കവചമാണ്‌ ഇവ. ഉറുമ്പിനു വെള്ളിത്തിളക്കം നൽകുന്ന അതിന്‍റെ രോമങ്ങൾ ത്രികോണാകൃതിയിലുള്ള ചെറിയ കുഴലുകളാണ്‌. ഈ കുഴലിന്‍റെ രണ്ടു വശങ്ങൾ മിനുസമല്ല. എന്നാൽ അടിഭാഗം മിനുമുള്ളതാണ്‌. ഈ രൂപകല്‌പകൊണ്ട് രണ്ടു ഗുണമുണ്ട്. ഒന്നാമതായി, അവയുടെ രോമങ്ങൾക്കു സൂര്യനിൽനിന്നുള്ള അദൃശ്യമായ രശ്‌മികളെ പ്രതിലിപ്പിച്ചുവിടാനുള്ള കഴിവുണ്ട്. രണ്ടാമതായി, അന്തരീക്ഷത്തിൽനിന്ന് ശരീരം വലിച്ചെടുക്കുന്ന ചൂടിന്‍റെ അളവ്‌ കുറയ്‌ക്കാൻ ഇതു സഹായിക്കുന്നു. രോമങ്ങളില്ലാത്ത അടിഭാഗം മരൂഭൂമിയിലെ മണലാണ്യത്തിന്‍റെ ചൂട്‌ അതിന്‍റെ ശരീരത്തിൽ തട്ടാതെ തിരിച്ചുവിടാൻ സഹായിക്കുന്നു. *

(10) മൈക്രോമീറ്റർ

ശരീരത്തിന്‍റെ ഊഷ്‌മാവ്‌ അതിനു താങ്ങാവുന്നതിലും (53.6° സെൽഷ്യസിലും) താഴെ നിറുത്താൻ സഹാറയിലെ വെള്ളിയുറുമ്പുളുടെ കവചം അതിനെ സഹായിക്കുന്നു. ഈ ഇത്തിരിക്കുഞ്ഞനെ കണ്ടിട്ട്, ഫാനിന്‍റെയോ മറ്റ്‌ ഉപകരങ്ങളുടെയോ സഹായമില്ലാതെ തണുപ്പിക്കാൻ സാധിക്കുന്ന ഒരു പ്രത്യേക ആവരണം നിർമിക്കാനുള്ള പണിപ്പുയിലാണു ഗവേഷകർ.

നിങ്ങൾക്ക് എന്തു തോന്നുന്നു? സഹാറയിലെ വെള്ളിയുറുമ്പിന്‍റെ കവചം പരിണമിച്ച് ഉണ്ടായതാണോ? അതോ ആരെങ്കിലും രൂപകല്‌പന ചെയ്‌തതാണോ?

^ ഖ. 4 ഈ ഉറുമ്പുളുടെ മറ്റു പ്രത്യേതകൾ എന്താണെന്നോ? കൊടുംചൂടിലും വിഘടിച്ചുപോകാത്ത ഒരുതരം പ്രോട്ടീനുകൾ അവയുടെ ശരീരത്തിലുണ്ട്. മണലാണ്യത്തിൽ പൊന്തിനിൽക്കാനും വേഗത്തിൽ ഓടാനും അവയുടെ നീളമുള്ള കാലുകൾ സഹായിക്കുന്നു. മികച്ച ദിശാബോധം മാളത്തിലേക്കു വേഗം എത്തുന്ന വഴി കണ്ടെത്താൻ അതിനെ സഹായിക്കുന്നു.