വിവരങ്ങള്‍ കാണിക്കുക

വിശു​ദ്ധ​രാ​യി​രി​ക്കുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥം?

വിശു​ദ്ധ​രാ​യി​രി​ക്കുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥം?

ബൈബി​ളി​ന്റെ ഉത്തരം

 വിശു​ദ്ധ​മാ​യത്‌ എന്നു പറഞ്ഞാൽ അശുദ്ധി​യിൽനിന്ന്‌ വേറിട്ട്‌ നിൽക്കുന്ന ഒന്നി​നെ​യാണ്‌ കുറി​ക്കു​ന്നത്‌. ‘വിശുദ്ധി’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ പദം “വേറിട്ട” എന്ന്‌ അർഥം വരുന്ന ഒരു പദത്തിൽനി​ന്നാണ്‌ വന്നിരി​ക്കു​ന്നത്‌. വിശു​ദ്ധ​മാ​യി കണക്കാ​ക്കുന്ന ഒരു വസ്‌തു സാധാരണ ഉപയോ​ഗ​ത്തിൽനിന്ന്‌ മാറ്റി​നി​റു​ത്തിയ, വൃത്തി​യും വെടി​പ്പും ഉള്ള ഒന്നായി​രി​ക്കും.

 എന്നാൽ ദൈവ​ത്തി​ന്റെ വിശുദ്ധി വളരെ ഉയർന്ന തലത്തി​ലു​ള്ള​താണ്‌. ബൈബിൾ പറയുന്നു: “യഹോവയെപ്പോലെ a വിശുദ്ധൻ ആരുമില്ല.” (1 ശമുവേൽ 2:2) അതു​കൊണ്ട്‌ വിശുദ്ധി എന്താണ്‌, എന്തല്ല എന്നത്‌ നിർണ​യി​ക്കു​ന്നത്‌ ദൈവ​മാണ്‌.

 ദൈവ​വു​മാ​യി നേരിട്ട്‌ ബന്ധമുള്ള ഏതൊരു കാര്യ​ത്തെ​യും ‘വിശുദ്ധം’ എന്നു വിളി​ക്കാ​വു​ന്ന​താണ്‌. പ്രത്യേ​കിച്ച്‌, ആരാധ​ന​യ്‌ക്കാ​യി മാത്രം വേർതി​രി​ച്ചി​രി​ക്കുന്ന കാര്യ​ങ്ങ​ളോ​ടുള്ള ബന്ധത്തിൽ. ഉദാഹ​ര​ണ​ത്തിന്‌, ബൈബിൾ പറയുന്നു:

  •   വിശു​ദ്ധ​സ്ഥ​ലങ്ങൾ: കത്തുന്ന മുൾച്ചെ​ടി​യു​ടെ അടുത്തു​വെച്ച്‌ ദൈവം മോശ​യോട്‌ ഇങ്ങനെ പറഞ്ഞു: ‘നീ നിൽക്കുന്ന സ്ഥലം വിശു​ദ്ധ​മാണ്‌.’​—പുറപ്പാട്‌ 3:2-5.

  •   വിശു​ദ്ധ​സം​ഭ​വങ്ങൾ: പുരാ​ത​ന​കാ​ലത്തെ ഇസ്രാ​യേ​ല്യർ പതിവാ​യി അവരുടെ ഉത്സവങ്ങ​ളിൽ യഹോ​വയെ ആരാധി​ച്ചി​രു​ന്നു. അത്തരം ഉത്സവങ്ങളെ “വിശു​ദ്ധ​സ​മ്മേ​ള​നങ്ങൾ” എന്നു വിളി​ച്ചി​രു​ന്നു.​—ലേവ്യ 23:37.

  •   വിശു​ദ്ധ​വ​സ്‌തു​ക്കൾ: പുരാ​ത​ന​കാ​ലത്തെ യരുശ​ലേം ദേവാ​ല​യ​ത്തിൽ ദൈവത്തെ ആരാധി​ക്കു​ന്ന​തി​നാ​യി ഉപയോ​ഗി​ച്ചി​രുന്ന വസ്‌തു​ക്കളെ ‘വിശു​ദ്ധ​മായ ഉപകര​ണങ്ങൾ’ എന്നാണ്‌ വിളി​ച്ചി​രു​ന്നത്‌. (1 രാജാ​ക്ക​ന്മാർ 8:4) അത്തരം ഉപകര​ണ​ങ്ങളെ ആരാധി​ക്കാൻ ഉദ്ദേശി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും, b അവയെ വളരെ ആദര​വോ​ടെ കൈകാ​ര്യം ചെയ്യണ​മാ​യി​രു​ന്നു.

കുറവു​ക​ളു​ള്ള മനുഷ്യർക്കു വിശു​ദ്ധ​രാ​കാൻ കഴിയു​മോ?

 കഴിയും. ക്രിസ്‌ത്യാ​നി​ക​ളോ​ടു ദൈവം കല്‌പി​ക്കു​ന്നു: “ഞാൻ വിശു​ദ്ധ​നാ​യ​തു​കൊണ്ട്‌ നിങ്ങളും വിശു​ദ്ധ​രാ​യി​രി​ക്കണം.” (1 പത്രോസ്‌ 1:16) അപൂർണ​രാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം മനുഷ്യർക്കാർക്കും ദൈവ​ത്തി​ന്റെ വിശു​ദ്ധി​യു​ടെ ഉയർന്ന നിലവാ​ര​ങ്ങ​ളിൽ എത്തി​ച്ചേ​രാ​നാ​കില്ല. അതൊരു വസ്‌തു​ത​യാണ്‌. എങ്കിലും, ദൈവ​ത്തി​ന്റെ നീതി​യുള്ള നിയമങ്ങൾ അനുസ​രി​ക്കു​ന്ന​വരെ ‘വിശു​ദ്ധ​രും ദൈവ​ത്തി​നു സ്വീകാ​ര്യ​രും’ ആയി കരുതാം. (റോമർ 12:1) അങ്ങനെ ജീവി​ക്കാൻ ആഗ്രഹി​ക്കുന്ന ഒരു വ്യക്തി​യു​ടെ വാക്കു​ക​ളും പ്രവർത്ത​ന​ങ്ങ​ളും അതിനു ചേർച്ച​യി​ലാ​യി​രി​ക്കും. അവർ ബൈബിൾ ബുദ്ധി​യു​പ​ദേ​ശങ്ങൾ അനുസ​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, ‘ലൈം​ഗിക അധാർമി​ക​ത​യിൽനിന്ന്‌ അകന്നി​രുന്ന്‌ വിശു​ദ്ധ​രാ​യി​രി​ക്കുക,’ ‘എല്ലാ കാര്യ​ങ്ങ​ളി​ലും വിശു​ദ്ധ​രാ​യി​രി​ക്കുക’ എന്നിങ്ങ​നെ​യുള്ള നിർദേ​ശങ്ങൾ അവർ പാലി​ക്കും.​—1 തെസ്സ​ലോ​നി​ക്യർ 4:3; 1 പത്രോസ്‌ 1:15.

ദൈവ​മു​മ്പാ​കെ​യുള്ള നമ്മുടെ വിശു​ദ്ധ​നില നഷ്ടമാ​കു​മോ?

 നഷ്ടപ്പെ​ടാം. ഒരു വ്യക്തി വിശു​ദ്ധി​യു​ടെ കാര്യ​ത്തിൽ ദൈവം വെച്ചി​രി​ക്കുന്ന നിലവാ​ര​ത്തി​നു ചേർച്ച​യിൽ ജീവി​ക്കു​ന്നതു നിറു​ത്തി​യാൽ, ആ വ്യക്തിയെ ദൈവം പിന്നെ വിശു​ദ്ധ​നാ​യി കാണില്ല. ഉദാഹ​ര​ണ​ത്തിന്‌, എബ്രാ​യർക്ക്‌ എഴുതിയ കത്ത്‌ “വിശു​ദ്ധ​സ​ഹോ​ദ​ര​ങ്ങളേ” എന്ന്‌ അഭിസം​ബോ​ധന ചെയ്‌തു​കൊ​ണ്ടു​ള്ള​താണ്‌. എന്നാൽ, “ദൈവ​ത്തിൽനിന്ന്‌ അകന്നു​പോ​യിട്ട്‌ വിശ്വാ​സ​മി​ല്ലാത്ത ഒരു ദുഷ്ടഹൃ​ദയം” അവരിൽ രൂപ​പ്പെ​ടാൻ സാധ്യ​ത​യു​ണ്ടെന്ന മുന്നറി​യി​പ്പും ഈ ബൈബിൾലേ​ഖ​ന​ത്തിൽ കാണാം.​—എബ്രായർ 3:1, 12.

വിശു​ദ്ധ​രാ​യി​രി​ക്കു​ന്ന​തി​നോ​ടു ബന്ധപ്പെട്ട ചില തെറ്റി​ദ്ധാ​ര​ണ​കൾ

 തെറ്റി​ദ്ധാ​രണ: ആത്മപരി​ത്യാ​ഗ​ത്തി​ലൂ​ടെ വിശുദ്ധി നേടി​യെ​ടു​ക്കാം.

 വസ്‌തുത: “ദേഹപീ​ഡനം,” അതായത്‌ ആഗ്രഹ​ങ്ങ​ളും സുഖസൗ​ക​ര്യ​ങ്ങ​ളും എല്ലാം പരിത്യ​ജി​ക്കു​ന്നത്‌, ജഡാഭി​ലാ​ഷ​ങ്ങളെ അടക്കി​നി​റു​ത്താൻ “ഉപകരി​ക്കു​ന്നില്ല” എന്നു ബൈബിൾ പറയുന്നു. അതു​കൊ​ണ്ടു​തന്നെ ദൈവ​മു​മ്പാ​കെ അതിന്‌ ഒരു വിലയു​മില്ല. (കൊ​ലോ​സ്യർ 2:23) നമ്മൾ നല്ല കാര്യങ്ങൾ ആസ്വദി​ക്ക​ണ​മെ​ന്നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌. ബൈബിൾ പറയുന്നു: ‘ഓരോ​രു​ത്ത​രും തിന്നു​കു​ടിച്ച്‌ തന്റെ സകല കഠിനാ​ധ്വാ​ന​ത്തി​ലും ആസ്വാ​ദനം കണ്ടെത്തണം. ഇതു ദൈവ​ത്തി​ന്റെ ദാനമാണ്‌.’​—സഭാ​പ്ര​സം​ഗകൻ 3:13.

 തെറ്റി​ദ്ധാ​രണ: ബ്രഹ്മച​ര്യം ഒരാളെ കൂടുതൽ വിശു​ദ്ധ​നാ​ക്കു​ന്നു.

 വസ്‌തുത: ഒരു ക്രിസ്‌ത്യാ​നി വിവാഹം കഴിക്കാ​തെ ബ്രഹ്മച​ര്യം അനുഷ്‌ഠി​ച്ച​തു​കൊണ്ട്‌ ദൈവ​മു​മ്പാ​കെ അയാൾ വിശു​ദ്ധ​നാ​കു​ന്നില്ല. എന്നാൽ, അവിവാ​ഹി​തർക്ക്‌ ദൈവത്തെ ശൈഥി​ല്യ​ങ്ങൾകൂ​ടാ​തെ ആരാധി​ക്കാൻ കഴിയു​മെ​ന്നത്‌ ഒരു സത്യം​ത​ന്നെ​യാണ്‌. (1 കൊരി​ന്ത്യർ 7:32-34) വിവാ​ഹി​തർക്കും വിശു​ദ്ധ​രാ​യി​രി​ക്കാ​നാ​കും എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. യേശു​വി​ന്റെ അപ്പോ​സ്‌ത​ല​ന്മാ​രിൽ കുറഞ്ഞത്‌ ഒരാ​ളെ​ങ്കി​ലും വിവാ​ഹി​ത​നാ​യി​രു​ന്നു—പത്രോസ്‌.​—മത്തായി 8:14; 1 കൊരി​ന്ത്യർ 9:5.

a ദൈവത്തിന്റെ വ്യക്തി​പ​ര​മായ പേരാണ്‌ യഹോവ. ഈ പേരി​നോ​ടു ബന്ധപ്പെ​ടു​ത്തി ‘വിശുദ്ധം,’ ‘വിശുദ്ധി’ എന്നീ വാക്കുകൾ നൂറു​ക​ണ​ക്കി​നു പ്രാവ​ശ്യം ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.

b വിശുദ്ധവസ്‌തുക്കളെ ആരാധി​ക്കു​ന്ന​തി​നെ ബൈബിൾ കുറ്റം വിധി​ക്കു​ന്നു.​—1 കൊരി​ന്ത്യർ 10:14.