വിവരങ്ങള്‍ കാണിക്കുക

ദയാവ​ധ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ദയാവ​ധ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ബൈബി​ളി​ന്റെ ഉത്തരം

 ദയാവധത്തെക്കുറിച്ച്‌ a ബൈബിൾ പ്രത്യേ​കിച്ച്‌ ഒന്നും പറയു​ന്നില്ല. ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ സമനി​ല​യുള്ള ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ ജീവ​നെ​ക്കു​റി​ച്ചും മരണ​ത്തെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നത്‌ നമ്മെ സഹായി​ക്കു​ന്നു. ഒരാൾ മരിക്കാൻ ഇടവരു​ത്തു​ന്നത്‌ സ്വീകാ​ര്യ​മല്ല. എന്നാൽ മരിക്കാ​റായ ഒരാളു​ടെ ജീവൻ എങ്ങനെ​യെ​ങ്കി​ലും കുറച്ച്‌ കാലം​കൂ​ടി നീട്ടി​ക്കൊ​ണ്ടു​പോ​ക​ണ​മെന്നു നിർബ​ന്ധ​മില്ല.

 “ജീവന്റെ ഉറവ്‌” ആയ ദൈവത്തെ സ്രഷ്ടാവ്‌ എന്ന്‌ ബൈബിൾ പരിച​യ​പ്പെ​ടു​ത്തു​ന്നു. (സങ്കീർത്തനം 36:9; പ്രവൃ​ത്തി​കൾ 17:28) ദൈവ​ത്തി​ന്റെ കണ്ണിൽ ജീവൻ വളരെ മൂല്യ​വ​ത്തായ ഒന്നാണ്‌. അതു​കൊ​ണ്ടു​തന്നെ സ്വന്തം ജീവൻ എടുക്കു​ന്ന​തും മറ്റുള്ള​വ​രു​ടെ ജീവൻ എടുക്കു​ന്ന​തും ദൈവം കുറ്റം വിധി​ക്കു​ന്നു. (പുറപ്പാട്‌ 20:13; 1 യോഹ​ന്നാൻ 3:15) കൂടാതെ നമ്മു​ടെ​യും മറ്റുള്ള​വ​രു​ടെ​യും ജീവൻ സംരക്ഷി​ക്കാൻ ന്യായ​മായ മുൻക​രു​ത​ലു​കൾ എടുക്ക​ണ​മെന്ന്‌ ബൈബിൾ സൂചി​പ്പി​ക്കു​ന്നു. (ആവർത്തനം 22:8) ജീവൻ എന്ന സമ്മാനത്തെ മൂല്യ​വ​ത്താ​യി നമ്മൾ കാണാൻ ദൈവം ആഗ്രഹി​ക്കു​ന്നെന്ന്‌ വ്യക്തം.

ഒരു വ്യക്തിക്ക്‌ മാരക​മായ രോഗ​മാ​ണെ​ങ്കി​ലോ?

 മരണവു​മാ​യി മല്ലിടുന്ന ഒരാളു​ടെ ജീവനോ മരിക്കു​മെന്ന്‌ ഉറപ്പുള്ള ഒരാളു​ടെ ജീവനോ എടുക്കു​ന്നത്‌ ബൈബിൾ നിസ്സാ​ര​മാ​യി കാണു​ന്നില്ല. ഉദാഹ​രണം, ഇസ്രായേൽ രാജാ​വായ ശൗലിന്റെ അനുഭവം. ഒരു യുദ്ധത്തിൽ ഗുരു​ത​ര​മാ​യി മുറി​വേറ്റ ശൗൽ തന്റെ സേവക​നോട്‌ തന്റെ ജീവൻ എടുക്കാൻ പറഞ്ഞു. (1 ശമുവേൽ 31:3, 4) പക്ഷേ സേവകൻ അത്‌ ചെയ്‌തില്ല. എന്നാൽ മറ്റൊ​രാൾ, താനാണ്‌ ശൗലിന്റെ ജീവ​നെ​ടു​ത്ത​തെന്ന്‌ അവകാ​ശ​പ്പെ​ട്ടു​കൊണ്ട്‌ ദാവീ​ദി​ന്റെ അടുക്കൽ വന്നു. ദാവീദ്‌ അയാളെ രക്തപാ​തകി എന്നു വിളിച്ചു. ഈ സന്ദർഭ​ത്തിൽ ദൈവ​ത്തി​ന്റെ വീക്ഷണ​മാണ്‌ ദാവീദ്‌ പ്രതി​ഫ​ലി​പ്പി​ച്ചത്‌.​—2 ശമുവേൽ 1:6-16.

എന്തു വില കൊടു​ത്തും ജീവൻ നീട്ടി​ക്കൊ​ണ്ടു​പോ​ക​ണോ?

 ഉടനെ മരിക്കു​മെന്ന്‌ ഏറെക്കു​റെ ഉറപ്പു​ള്ള​പ്പോൾ, അത്തര​മൊ​രാ​ളു​ടെ ജീവൻ നീട്ടി​ക്കൊ​ണ്ടു​പോ​ക​ണ​മെന്ന്‌ ബൈബിൾ പറയു​ന്നില്ല. പകരം ജീവ​നെ​ക്കു​റിച്ച്‌ സമനി​ല​യുള്ള വീക്ഷണ​മാണ്‌ ബൈബി​ളി​നു​ള്ളത്‌. പാപപൂർണ​മായ നമ്മുടെ അവസ്ഥയു​ടെ പരിണ​ത​ഫ​ല​മാണ്‌ മരണമെന്ന മുഖ്യ​ശ​ത്രു. (റോമർ 5:12; 1 കൊരി​ന്ത്യർ 15:26) മരിക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല, എന്നാൽ അതിനെ പേടി​ക്കു​ന്നു​മില്ല. കാരണം മരിച്ച​വരെ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രു​മെന്നു ദൈവം വാക്കു തന്നിരി​ക്കു​ന്നു. (യോഹ​ന്നാൻ 6:39, 40) ജീവനെ ആദരി​ക്കുന്ന ഒരു വ്യക്തി ലഭ്യമാ​യി​രി​ക്കുന്ന ഏറ്റവും നല്ല ചികിത്സ തേടും. എന്നാൽ ആസന്നമാ​യി​രി​ക്കുന്ന മരണത്തെ വെറുതെ നീട്ടി​ക്കൊ​ണ്ടു​പോ​കാൻവേണ്ടി മാത്രം വൈദ്യ​ന​ട​പ​ടി​കൾ സ്വീക​രി​ക്ക​ണ​മെന്നല്ല അതിന്റെ അർഥം.

ആത്മഹത്യ ക്ഷമ കിട്ടാത്ത പാപമാ​ണോ?

 അല്ല, ആത്മഹത്യ​യെ ക്ഷമ ലഭിക്കു​ക​യി​ല്ലാത്ത പാപങ്ങ​ളു​ടെ പട്ടിക​യിൽ ബൈബിൾ ഉൾപ്പെ​ടു​ത്തു​ന്നില്ല. എന്നാൽ സ്വന്തം ജീവൻ എടുക്കു​ന്നത്‌ ഗുരു​ത​ര​മായ പാപം​ത​ന്നെ​യാണ്‌. b ആളുകളെ ആത്മഹത്യ ചെയ്യാൻ പ്രേരി​പ്പി​ക്കു​ന്നത്‌ മാനസി​ക​പ്ര​ശ്‌ന​മോ അമിത​മായ ഉത്‌ക​ണ്‌ഠ​യോ പാരമ്പ​ര്യ​മാ​യി കിട്ടിയ പ്രവണ​ത​യോ ഒക്കെ ആയിരി​ക്കാം. (സങ്കീർത്തനം 103:13, 14) പ്രയാ​സങ്ങൾ അനുഭ​വി​ക്കു​ന്ന​വർക്ക്‌ ബൈബി​ളി​ലൂ​ടെ ദൈവം ആശ്വാസം കൊടു​ക്കു​ന്നു. കൂടാതെ, “നീതി​മാ​ന്മാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകും” എന്നും ബൈബിൾ പറയുന്നു. (പ്രവൃ​ത്തി​കൾ 24:15) ഇതു കാണി​ക്കു​ന്നത്‌ ആത്മഹത്യ​പോ​ലുള്ള ഗുരു​ത​ര​മായ തെറ്റുകൾ ചെയ്‌ത​വർക്കു​പോ​ലും പുനരു​ത്ഥാ​ന​മു​ണ്ടെന്നു നമുക്ക്‌ പ്രതീ​ക്ഷി​ക്കാം എന്നാണ്‌.

a ദയാവധം എന്നാൽ “ചികി​ത്സി​ച്ചു ഭേദമാ​ക്കാ​നാ​വാത്ത രോഗ​ങ്ങൾമൂ​ലം കടുത്ത വേദന​യ​നു​ഭ​വി​ക്കുന്ന രോഗി​കളെ, അവരുടെ ആവശ്യ​പ്ര​കാ​രം മരിക്കാൻ അനുവ​ദി​ക്കുന്ന സമ്പ്രദാ​യം” ആണ്‌. (സർവവി​ജ്ഞാ​ന​കോ​ശം, വാല്യം 14) ചില രാജ്യ​ങ്ങ​ളിൽ, ഒരു രോഗി​യു​ടെ ജീവൻ അവസാ​നി​പ്പി​ക്കാൻ ഡോക്‌ട​റു​ടെ സഹായം തേടുന്നു. അതിനെ ഡോക്‌ട​റു​ടെ സഹായ​ത്തോ​ടെ​യുള്ള ആത്മഹത്യ എന്നാണ്‌ വിളി​ക്കു​ന്നത്‌.

b ബൈബിളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ആത്മഹത്യ​ക​ളെ​ല്ലാം ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ പ്രവർത്തി​ക്കാത്ത ആളുകൾ ചെയ്‌ത​താണ്‌.​—2 ശമുവേൽ 17:23; 1 രാജാ​ക്ക​ന്മാർ 16:18; മത്തായി 27:3-5.