വിവരങ്ങള്‍ കാണിക്കുക

യേശു ഒരു നല്ല മനുഷ്യൻ മാത്ര​മാ​യി​രു​ന്നോ?

യേശു ഒരു നല്ല മനുഷ്യൻ മാത്ര​മാ​യി​രു​ന്നോ?

ബൈബി​ളി​ന്റെ ഉത്തരം

 യേശു കേവലം ഒരു നല്ല മനുഷ്യൻ മാത്ര​മ​ല്ലാ​യി​രു​ന്നു. കുറഞ്ഞ​പ​ക്ഷം മനുഷ്യ​ച​രി​ത്ര​ത്തിൽ ഏറ്റവു​മ​ധി​കം സ്വാധീ​നം ചെലു​ത്തി​യ ആളായി​രു​ന്നു. സുപ്ര​സി​ദ്ധ ചരി​ത്ര​കാ​ര​ന്മാ​രും എഴുത്തു​കാ​രും യേശു​വി​നെ​ക്കു​റിച്ച്‌ പറഞ്ഞത്‌ എന്താ​ണെന്ന്‌ നോക്കാം:

 “നസറെ​ത്തു​കാ​ര​നാ​യ യേശു. . . ചരി​ത്ര​ത്തി​ലെ ഏറ്റവും പ്രമുഖ വ്യക്തി​യാണ്‌.”—ഇംഗ്ലീഷ്‌ ചരി​ത്ര​കാ​ര​നാ​യ എച്ച്‌. ജി. വെൽസ്‌.

 “ഈ ഭൂഗ്ര​ഹ​ത്തിൽ ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തിൽവെച്ച്‌ ഏറ്റവും അധികം ആളുകളെ സ്വാധീ​നി​ച്ചി​ട്ടു​ള്ളത്‌ യേശു​വാണ്‌. ആ സ്വാധീ​നം കൂടി​ക്കൂ​ടി വരുക​യാണ്‌.”—അമേരി​ക്കൻ ചരി​ത്ര​കാ​ര​നും എഴുത്തു​കാ​ര​നും ആയ കെന്നത്ത്‌ സ്‌കോട്ട്‌ ലറ്റൂ​റെറ്റ്‌.

 ഇന്നുവരെ ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള മറ്റ്‌ ഏതൊരു നല്ല മനുഷ്യ​നെ​ക്കാ​ളും കൂടുതൽ സ്വാധീ​നം ചെലു​ത്താൻ യേശു​വി​നു കഴിഞ്ഞത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നു ബൈബിൾ പറയുന്നു. താൻ ആരാ​ണെ​ന്നാണ്‌ ശിഷ്യ​ന്മാർ കരുതു​ന്ന​തെന്ന്‌ യേശു ചോദി​ച്ച​പ്പോൾ അവരിൽ ഒരാൾ കൃത്യ​മാ​യ ഉത്തരം പറഞ്ഞു: “അങ്ങ്‌ ജീവനുള്ള ദൈവത്തിന്റെ മകനായ ക്രിസ്‌തുവാണ്‌.”—മത്തായി 16:16.