വിവരങ്ങള്‍ കാണിക്കുക

“കണ്ണിനു പകരം കണ്ണ്‌” എന്നു പറയു​ന്ന​തി​ന്റെ അർഥം എന്താണ്‌?

“കണ്ണിനു പകരം കണ്ണ്‌” എന്നു പറയു​ന്ന​തി​ന്റെ അർഥം എന്താണ്‌?

ബൈബി​ളി​ന്റെ ഉത്തരം

 പുരാതന ഇസ്രാ​യേൽ ജനതയ്‌ക്കു ദൈവം മോശ​യി​ലൂ​ടെ നൽകിയ നിയമ​ത്തിൽ “കണ്ണിനു പകരം കണ്ണ്‌” എന്ന നിയമ​മു​ണ്ടാ​യി​രു​ന്നു. പിൽക്കാ​ലത്ത്‌ യേശു മലയിൽവെച്ച്‌ നടത്തിയ പ്രസം​ഗ​ത്തിൽ അത്‌ ഉദ്ധരിച്ചു. (മത്തായി 5:38; പുറപ്പാട്‌ 21:24, 25; ആവർത്തനം 19:21) ഈ നിയമ​ത്തി​ന്റെ അർഥം തെറ്റു ചെയ്‌ത വ്യക്തിക്കു കിട്ടുന്ന ശിക്ഷ അയാൾ ചെയ്‌ത തെറ്റിനു തക്കതാ​യി​രി​ക്കണം എന്നാണ്‌. a

 ഒരാളെ മനഃപൂർവം അപകട​പ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്ന​വ​രു​ടെ കാര്യ​ത്തി​ലാണ്‌ ഈ നിയമം ബാധക​മാ​കു​ന്നത്‌. അവരുടെ കാര്യ​ത്തിൽ മോശ​യു​ടെ നിയമം ഇങ്ങനെ പറയുന്നു: “ഒടിവി​നു പകരം ഒടിവ്‌, കണ്ണിനു പകരം കണ്ണ്‌, പല്ലിനു പകരം പല്ല്‌. അവൻ ഏതുത​ര​ത്തി​ലുള്ള പരിക്ക്‌ ഏൽപ്പി​ച്ചോ അതേ തരത്തി​ലുള്ള പരിക്ക്‌ അവനും ഏൽപ്പി​ക്കണം.”—ലേവ്യ 24:20.

 “കണ്ണിനു പകരം കണ്ണ്‌” എന്ന നിയമ​ത്തി​ന്റെ ഉദ്ദേശ്യം എന്തായി​രു​ന്നു?

 “കണ്ണിനു പകരം കണ്ണ്‌” എന്ന നിയമം, നിയമം കൈയി​ലെ​ടു​ക്കാ​നുള്ള അധികാ​രം ആളുകൾക്കു നൽകി​യില്ല. മറിച്ച്‌ അങ്ങേയറ്റം കഠിന​മോ നിസ്സാ​ര​മോ ആകാതെ, ഉചിത​മായ ശിക്ഷ നടപ്പി​ലാ​ക്കാൻ അതു നിയമി​ത​രായ ന്യായാ​ധി​പ​ന്മാ​രെ സഹായി​ച്ചു.

 കൂടാതെ, മറ്റുള്ള​വരെ മനഃപൂർവം അപകട​പ്പെ​ടു​ത്തു​ന്ന​തിൽനി​ന്നും അതിനുള്ള പദ്ധതി​യി​ടു​ന്ന​തിൽനി​ന്നും ഇത്‌ ആളുകളെ തടഞ്ഞു. നിയമം ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “മറ്റുള്ളവർ ഇതു കേട്ട്‌ ഭയപ്പെ​ടും; മേലാൽ ഇത്തര​മൊ​രു തിന്മ നിങ്ങൾക്കി​ട​യിൽ ചെയ്യാൻ അവർ മുതി​രില്ല.”—ആവർത്തനം 19:20.

 “കണ്ണിനു പകരം കണ്ണ്‌” എന്ന നിയമം ക്രിസ്‌ത്യാ​നി​കൾക്കു ബാധക​മാ​ണോ?

 അല്ല. ക്രിസ്‌ത്യാ​നി​കൾ ഈ നിയമ​ത്തിൻകീ​ഴിൽ വരുന്നില്ല. കാരണം ഇതു മോശ​യു​ടെ നിയമ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു. യേശു​വി​ന്റെ മരണ​ത്തോ​ടെ ഈ നിയമം അസാധു​വാ​യി.—റോമർ 10:4.

 അങ്ങനെ​യാ​ണെ​ങ്കി​ലും ദൈവ​ത്തി​ന്റെ ചിന്താ​ഗതി മനസ്സി​ലാ​ക്കാൻ ഈ നിയമം സഹായി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ദൈവം നീതിക്കു മൂല്യം കല്‌പി​ക്കു​ന്നു എന്ന്‌ ഇതു കാണി​ക്കു​ന്നു. (സങ്കീർത്തനം 89:14) ദൈവ​ത്തി​ന്റെ നീതി​യു​ടെ നിലവാ​ര​വും ഇതു വ്യക്തമാ​ക്കു​ന്നു. അതായത്‌ തെറ്റു ചെയ്‌ത​യാൾക്കു “ന്യായ​മായ തോതിൽ ശിക്ഷണം” കിട്ടണ​മെന്ന്‌ ഇതു കാണി​ക്കു​ന്നു.—യിരെമ്യ 30:11.

 “കണ്ണിനു പകരം കണ്ണ്‌” എന്ന നിയമ​ത്തെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​കൾ

 തെറ്റി​ദ്ധാ​രണ: “കണ്ണിനു പകരം കണ്ണ്‌” എന്ന നിയമം ക്രൂര​മാണ്‌.

 വസ്‌തുത: നീതി നടപ്പാ​ക്കു​ന്ന​തി​നു കഠിന​വും ക്രൂര​വും ആയ നടപടി​കൾ സ്വീക​രി​ക്കാൻ ഈ നിയമം അനുവാ​ദം നൽകി​യില്ല. മറിച്ച്‌ ഈ നിയമം നടപ്പാ​ക്കേണ്ട രീതി ഇതായി​രു​ന്നു: യോഗ്യ​ത​യുള്ള ന്യായാ​ധി​പ​ന്മാർ കുറ്റകൃ​ത്യ​ത്തിൽ കുറ്റക്കാ​ര​നുള്ള പങ്ക്‌ എത്ര​ത്തോ​ള​മു​ണ്ടെ​ന്നും മറ്റു സാഹച​ര്യ​ങ്ങ​ളും പരിഗ​ണി​ച്ച​തി​നു ശേഷം മാത്രം ശിക്ഷ വിധി​ക്കും. (പുറപ്പാട്‌ 21:28-30; സംഖ്യ 35:22-25) അതുവഴി അങ്ങേയറ്റം കടുത്ത ശിക്ഷാ​ന​ട​പ​ടി​കൾ ഒഴിവാ​ക്കാൻ ഈ നിയമം സഹായി​ച്ചു.

 തെറ്റി​ദ്ധാ​രണ: “കണ്ണിനു പകരം കണ്ണ്‌” എന്ന നിയമം ആളുകൾക്കു പ്രതി​കാ​രം ചെയ്യാ​നുള്ള അനുവാ​ദം നൽകുന്നു.

 വസ്‌തുത: മോശ​യു​ടെ നിയമ​ത്തിൽ ഇങ്ങനെ​യും പറയു​ന്നുണ്ട്‌: “നിന്റെ ജനത്തിലെ ആരോ​ടും പ്രതി​കാ​രം ചെയ്യു​ക​യോ പക വെച്ചു​കൊ​ണ്ടി​രി​ക്കു​ക​യോ അരുത്‌.” (ലേവ്യ 19:18) പരസ്‌പരം പ്രതി​കാ​രം ചെയ്യാൻ പ്രേരി​പ്പി​ക്കു​ന്ന​തി​നു പകരം, ദൈവ​ത്തി​ലും നീതി നടപ്പാ​ക്കാൻ അധികാ​ര​മുള്ള നിയമ​വ്യ​വ​സ്ഥ​യി​ലും ആശ്രയി​ക്കാ​നാ​ണു മോശ​യു​ടെ നിയമം ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌.—ആവർത്തനം 32:35.

a ഈ തത്ത്വത്തെ കുറി​ക്കാൻ ലെക്‌സ്‌ റ്റാലി​യോ​ണിസ്‌ എന്ന ലത്തീൻ പദപ്ര​യോ​ഗം ഉപയോ​ഗി​ക്കാ​റുണ്ട്‌. മറ്റു പുരാ​ത​ന​സ​മൂ​ഹ​ങ്ങ​ളു​ടെ നിയമ​വ്യ​വ​സ്ഥ​യി​ലും ഇതു കാണാം.