വിവരങ്ങള്‍ കാണിക്കുക

അർമ​ഗെ​ദോൻ യുദ്ധം എന്താണ്‌?

അർമ​ഗെ​ദോൻ യുദ്ധം എന്താണ്‌?

ബൈബി​ളി​ന്റെ ഉത്തരം

 ദൈവ​വും മനുഷ്യ​ഗ​വൺമെ​ന്റു​ക​ളും തമ്മിൽ നടക്കുന്ന അവസാ​ന​ത്തെ യുദ്ധ​ത്തെ​യാണ്‌ അർമ​ഗെ​ദോൻ അർഥമാ​ക്കു​ന്നത്‌. ഇന്നുള്ള ഗവൺമെ​ന്റു​ക​ളും അവയെ പിന്തു​ണ​യ്‌ക്കു​ന്ന​വ​രും ദൈവ​ത്തി​ന്റെ ഭരണത്തി​നു കീഴ്‌പെ​ടാൻ വിസമ്മ​തി​ച്ചു​കൊണ്ട്‌ ദൈവത്തെ എതിർക്കു​ന്നു. (സങ്കീർത്തനം 2:2) അർമ​ഗെ​ദോൻയു​ദ്ധം മനുഷ്യ​ഭ​ര​ണ​ത്തിന്‌ അറുതി​വ​രു​ത്തും.—ദാനി​യേൽ 2:44.

 “അർമ​ഗെ​ദോൻ” എന്ന പദം ഒരിക്കൽ മാത്ര​മാണ്‌ ബൈബി​ളിൽ കാണു​ന്നത്‌. അത്‌ വെളി​പാട്‌ 16:16-ലാണ്‌. “എബ്രായ ഭാഷയിൽ അർമ​ഗെ​ദോൻ എന്ന്‌ അറിയ​പ്പെ​ടു​ന്ന സ്ഥലത്ത്‌,” “ഭൂമി​യിൽ എല്ലായി​ട​ത്തു​മു​ള്ള രാജാ​ക്ക​ന്മാ​രെ സർവശ​ക്ത​നാ​യ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധത്തി​നു കൂട്ടി​ച്ചേർ”ക്കുമെന്നു വെളി​പാ​ടു​പു​സ്‌തകം പ്രവചി​ക്കു​ന്നു.—വെളി​പാട്‌ 16:14.

 അർമ​ഗെ​ദോ​നിൽ ആരാണ്‌ യുദ്ധം ചെയ്യു​ന്നത്‌? ദൈവ​ത്തി​ന്റെ ശത്രു​ക്കൾക്കെ​തി​രെ വിജയം വരിക്കു​ന്ന​തിന്‌ യേശു തന്റെ സ്വർഗീ​യ​സൈ​ന്യ​ത്തെ നയിക്കും. (വെളിപാട്‌ 19:11-16, 19-21) ഈ ശത്രു​ക്ക​ളിൽ ദൈവ​ത്തി​ന്റെ അധികാ​ര​ത്തെ എതിർക്കു​ന്ന​വ​രും ദൈവത്തെ ആദരി​ക്കാ​ത്ത​വ​രും ഉൾപ്പെ​ടും.—യഹസ്‌കേൽ 39:7.

 മധ്യപൂർവ​ദേ​ശത്ത്‌ അക്ഷരീ​യ​മാ​യി നടക്കുന്ന യുദ്ധമാ​ണോ അത്‌? അല്ല. ഇത്‌ ഏതെങ്കി​ലും ഒരു സ്ഥലത്തായി പരിമി​ത​പ്പെ​ടു​ന്ന ഒന്നല്ല. പകരം മുഴു​ഭൂ​മി​യി​ലും നടക്കുന്ന ഒരു യുദ്ധമാണ്‌.—യിരെമ്യ 25:32-34; യഹസ്‌കേൽ 39:17-20.

 അർമ​ഗെ​ദോൻ എന്ന പദം ചില​പ്പോ​ഴൊ​ക്കെ “ഹർ മഗെ​ദോൻ” (എബ്രാ​യ​യിൽ ഹാർ-മെഗി​ദ്ദോൻ) എന്നും പറയാ​റുണ്ട്‌. അതിന്റെ അർഥം “മെഗി​ദ്ദോ” പർവതം എന്നാണ്‌. പുരാതന ഇസ്രാ​യേ​ലി​ലെ ഒരു നഗരമാ​യി​രു​ന്നു അത്‌. ഇതിന്റെ പരിസ​ര​ത്താ​യി പല യുദ്ധങ്ങ​ളും നടന്നതാ​യി ചരിത്രം വ്യക്തമാ​ക്കു​ന്നു. അവയിൽ ചിലത്‌ ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​മുണ്ട്‌. (ന്യായാ​ധി​പ​ന്മാർ 5:19, 20; 2 രാജാ​ക്ക​ന്മാർ 9:27; 23:29) എന്നാൽ അർമ​ഗെ​ദോൻ എന്നത്‌ പുരാതന മെഗി​ദ്ദോ​യെ അർഥമാ​ക്കു​ന്നെന്ന്‌ പറയാ​നാ​വി​ല്ല. കാരണം അവിടെ വലിയ പർവത​മി​ല്ലെ​ന്നു മാത്രമല്ല അതിന്റെ പരിസ​ര​ത്തു​ള്ള ജസ്രീൽ താഴ്‌വ​ര​യും കൂടെ ഉൾപ്പെ​ടു​ത്തി​യാൽപ്പോ​ലും ദൈവ​ത്തി​നെ​തി​രെ പോരാ​ടു​ന്ന മുഴുവൻ ആളുക​ളെ​യും ഉൾക്കൊ​ള്ളാൻ അതിനാ​വി​ല്ല. പകരം അർമെ​ഗെ​ദോൻ എന്നത്‌ രാഷ്‌ട്രീയ ഗവൺമെ​ന്റു​കൾ ദൈവ​ഭ​ര​ണ​ത്തി​നെ​തി​രെ അവസാ​ന​മാ​യി അണിനി​ര​ക്കു​ന്ന ഒരു ലോക​വ്യാ​പ​ക​മാ​യ അവസ്ഥയാണ്‌.

 അർമഗെദോൻ യുദ്ധത്തി​ന്റെ സമയത്ത്‌ ലോകാ​വ​സ്ഥ​കൾ എങ്ങനെ​യു​ള്ള​താ​യി​രി​ക്കും? ദൈവം തന്റെ ശക്തി ഏതു വിധത്തി​ലാ​യി​രി​ക്കും ഉപയോ​ഗി​ക്കാൻ പോകു​ന്ന​തെന്ന്‌ നമുക്ക്‌ അറിയി​ല്ലെ​ങ്കി​ലും കഴിഞ്ഞ കാലഘ​ട്ട​ങ്ങ​ളിൽ ദൈവം ഉപയോ​ഗി​ച്ചി​ട്ടു​ള്ള പല ആയുധ​ങ്ങ​ളെ​ക്കു​റി​ച്ചും നമുക്ക്‌ അറിയാം. ആലിപ്പഴം, ഭൂമി​കു​ലു​ക്കം, പെരുമഴ, തീയും ഗന്ധകവും, മിന്നൽപ്പി​ണർ, രോഗങ്ങൾ പോ​ലെ​യു​ള്ളവ. (ഇയ്യോബ്‌ 38:22, 23; യഹസ്‌കേൽ 38:19, 22; ഹബക്കൂക്ക്‌ 3:10, 11; സെഖര്യ 14:12) ആശയക്കു​ഴ​പ്പ​ത്തി​ലാ​കു​ന്ന ദൈവ​ത്തി​ന്റെ ചില ശത്രുക്കൾ പരസ്‌പ​രം പോര​ടി​ക്കും, വാസ്‌ത​വ​ത്തിൽ ദൈവ​മാ​ണു തങ്ങൾക്കെ​തി​രെ യുദ്ധം ചെയ്യു​ന്ന​തെന്ന്‌ അവർ ഒടുവി​ലാ​യി​രി​ക്കും തിരി​ച്ച​റി​യു​ന്നത്‌.—യഹസ്‌കേൽ 38:21, 23; സെഖര്യ 14:13.

 അർമ​ഗെ​ദോൻ ലോകാ​വ​സാ​ന​മാ​ണോ? ഭൂമി മനുഷ്യ​വർഗ​ത്തി​ന്റെ എന്നു​മെ​ന്നേ​ക്കു​മു​ള്ള ഭവനമാ​യ​തു​കൊണ്ട്‌ അർമ​ഗെ​ദോൻ നമ്മുടെ ഭൂഗ്ര​ഹ​ത്തി​ന്റെ അന്ത്യമാ​യി​രി​ക്കി​ല്ല. (സങ്കീർത്ത​നം 37:29; 96:10; സഭാ​പ്ര​സം​ഗ​കൻ 1:4) മാത്രമല്ല, ഒരു “മഹാപു​രു​ഷാ​രം” ഈ യുദ്ധത്തെ അതിജീ​വി​ക്കു​ന്ന​തു​കൊണ്ട്‌ അത്‌ മനുഷ്യ​വം​ശ​ത്തെ ഒന്നാകെ നശിപ്പി​ക്കു​ക​യല്ല പകരം അതിനെ സംരക്ഷി​ക്കു​ക​യാണ്‌ യഥാർഥ​ത്തിൽ ചെയ്യു​ന്നത്‌.—വെളി​പാട്‌ 7:9, 14; സങ്കീർത്ത​നം 37:34.

 എന്നാൽ, ദൈവ​ത്തി​നെ​തി​രെ നിൽക്കുന്ന മനുഷ്യ​സ​മൂ​ഹ​ത്തെ കുറി​ക്കാൻ ബൈബിൾ ചില സമയങ്ങ​ളിൽ “ലോകം” എന്ന പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (1 യോഹ​ന്നാൻ 2:15-17) ഈ അർഥത്തിൽ അർമ​ഗെ​ദോൻ ‘ലോകാ​വ​സാ​നം’ കൊണ്ടു​വ​രും.—മത്തായി 24:3, സത്യ​വേ​ദ​പു​സ്‌ത​കം.

 അർമ​ഗെ​ദോൻ എപ്പോ​ഴാ​യി​രി​ക്കും സംഭവി​ക്കു​ക? അർമ​ഗെ​ദോൻ യുദ്ധ​ത്തോ​ടെ പരിസ​മാ​പ്‌തി​യിൽ എത്തുന്ന “മഹാകഷ്ടത”യെക്കു​റിച്ച്‌ ചർച്ച ചെയ്‌ത​പ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “ആ ദിവസ​വും മണിക്കൂ​റും പിതാ​വി​ന​ല്ലാ​തെ ആർക്കും, സ്വർഗ​ത്തി​ലെ ദൂതന്മാർക്കോ പുത്ര​നു​പോ​ലു​മോ അറിയില്ല.” (മത്തായി 24:21, 36) എന്നിരു​ന്നാ​ലും 1914-ൽ ആരംഭിച്ച യേശു​വി​ന്റെ അദൃശ്യ​സാ​ന്നി​ധ്യ​ത്തി​ന്റെ സമയത്താ​യി​രി​ക്കും അർമ​ഗെ​ദോൻ നടക്കു​ന്ന​തെന്ന്‌ അത്‌ പറയു​ക​ത​ന്നെ ചെയ്യുന്നു.—മത്തായി 24:37-39.