വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ

കുട്ടികൾ വായിച്ച്‌ വളരട്ടെ—ഭാഗം 2: സ്‌ക്രീ​നോ പേപ്പറോ?

കുട്ടികൾ വായിച്ച്‌ വളരട്ടെ—ഭാഗം 2: സ്‌ക്രീ​നോ പേപ്പറോ?

 നിങ്ങളു​ടെ കുട്ടിക്ക്‌ ഏതിൽനിന്ന്‌ വായി​ക്കാ​നാ​ണു കൂടുതൽ ഇഷ്ടം? ഒരു പുസ്‌ത​ക​ത്തിൽനി​ന്നോ അതോ ഒരു ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ത്തിൽനി​ന്നോ?

 പല ചെറു​പ്പ​ക്കാ​രും ഇലക്ര്‌ടോ​ണിക്‌ ഉപകര​ണ​ങ്ങ​ളു​ടെ സ്‌ക്രീ​നാ​യി​രി​ക്കും ഇഷ്ടപ്പെ​ടുക. “ലിങ്കു​ക​ളി​ലൂ​ടെ​യും പേജു​ക​ളി​ലൂ​ടെ​യും ക്ലിക്ക്‌ ചെയ്‌തും സ്‌​ക്രോൾ ചെയ്‌തും നിമി​ഷം​കൊണ്ട്‌ പാഞ്ഞു​പോ​കുന്ന ഒരു തലമു​റ​യ്‌ക്ക്‌ പുസ്‌ത​കങ്ങൾ അത്ര രസി​ച്ചെ​ന്നു​വ​രില്ല” എന്ന്‌ ഡോ. ജീൻ എം. റ്റ്വിഞ്ച്‌ എഴുതി. a

 ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളിൽനിന്ന്‌ വായി​ക്കു​ന്ന​തി​നു തീർച്ച​യാ​യും പല പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. “ഞാൻ പഠിച്ച സ്‌കൂ​ളിൽ പുസ്‌ത​ക​ങ്ങ​ളെ​ല്ലാം ഇല​ക്ട്രോ​ണിക്‌ രൂപത്തി​ലാ​യി​രു​ന്നു. അതു​കൊണ്ട്‌ എനിക്ക്‌ ആവശ്യ​മായ വിവരങ്ങൾ പെട്ടെന്നു സെർച്ച്‌ ചെയ്‌ത്‌ കണ്ടുപി​ടി​ക്കാൻ കഴിഞ്ഞു” എന്ന്‌ 20 വയസ്സുള്ള ജോൺ പറയുന്നു.

 ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളിൽനിന്ന്‌ വായി​ക്കു​ന്ന​വ​രു​ടെ വിരൽത്തു​മ്പിൽ ഒരുപാ​ടു സൗകര്യ​ങ്ങൾ ലഭ്യമാണ്‌. ഉദാഹ​ര​ണ​ത്തിന്‌ ഒന്നു തൊട്ടാൽ അല്ലെങ്കിൽ ഒന്നു ക്ലിക്ക്‌ ചെയ്‌താൽ വായന​ക്കാ​രന്‌ ഒരു വാക്കിന്റെ അർഥം കണ്ടുപി​ടി​ക്കാം, ഓഡി​യോ പ്ലേ ചെയ്യാം, ആ വിഷയ​ത്തെ​ക്കു​റി​ച്ചുള്ള ഒരു വീഡി​യോ കാണാം, കൊടു​ത്തി​രി​ക്കുന്ന ലിങ്കുകൾ ഉപയോ​ഗിച്ച്‌ കൂടുതൽ വിവരങ്ങൾ കണ്ടെത്തു​ക​യും ചെയ്യാം. അതിന്‌ അർഥം അച്ചടിച്ച പേജിൽനിന്ന്‌ വായി​ക്കു​ന്ന​തിന്‌ അധികം പ്രയോ​ജ​ന​മൊ​ന്നും ഇല്ലെന്നാ​ണോ?

 ആഴമായി പഠിക്കു​ന്ന​തി​നു ചിലർ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ അച്ചടിച്ച കോപ്പി​യാണ്‌. അതിന്റെ കാരണ​മോ?

  •   ശ്രദ്ധി​ച്ചി​രി​ക്കാൻ എളുപ്പം. ചെറു​പ്പ​ക്കാ​ര​നായ നേഥൻ പറയുന്നു: “സ്‌ക്രീ​നിൽനിന്ന്‌ വായി​ക്കു​മ്പോൾ ഇടയ്‌ക്കു പൊങ്ങി​വ​രുന്ന നോട്ടി​ഫി​ക്കേ​ഷ​നു​ക​ളും മറ്റു പരസ്യ​ങ്ങ​ളും എന്റെ ശ്രദ്ധ കളയാ​റുണ്ട്‌.”

     20 വയസ്സുള്ള കാരനും ഇതു​പോ​ലുള്ള ഒരു പ്രശ്‌നം തോന്നി​യി​ട്ടുണ്ട്‌. “ഞാൻ ഫോണിൽനി​ന്നോ ടാബിൽനി​ന്നോ വായി​ക്കു​മ്പോൾ മറ്റ്‌ ആപ്പുകൾ തുറക്കാ​നോ അല്ലെങ്കിൽ ഒരു ഗെയിം കളിക്കാ​നോ ഒക്കെ എനിക്കു തോന്നാ​റുണ്ട്‌” എന്ന്‌ അവൾ പറയുന്നു.

     ബൈബിൾത​ത്ത്വം: “സമയം എറ്റവും നന്നായി ഉപയോ​ഗി​ക്കുക.”—കൊ​ലോ​സ്യർ 4:5.

     ചിന്തി​ക്കാ​നാ​യി: ഇല​ക്ട്രോ​ണിക്‌ ഉപകര​ണങ്ങൾ ഉപയോ​ഗിച്ച്‌ വായി​ക്കു​ക​യോ പഠിക്കു​ക​യോ ചെയ്യു​മ്പോൾ നിങ്ങളു​ടെ കുട്ടിക്ക്‌ ശ്രദ്ധ മാറി​പ്പോ​കാ​തെ സ്വയം നിയ​ന്ത്രി​ക്കാ​നുള്ള കഴിവു​ണ്ടോ? അങ്ങനെ​യി​ല്ലെ​ങ്കിൽ ശ്രദ്ധി​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ സഹായി​ക്കാ​നാ​കും?

     ചെയ്യാ​നാ​കു​ന്നത്‌: ഇല​ക്ട്രോ​ണിക്‌ ഉപകര​ണങ്ങൾ ഉപയോ​ഗി​ക്കു​മ്പോൾ ശ്രദ്ധ പതറി​യാൽ ഹോം​വർക്ക്‌ ചെയ്യാൻ കൂടുതൽ സമയ​മെ​ടു​ക്കു​മെന്നു മാത്രമല്ല മറ്റു കാര്യങ്ങൾ ചെയ്യാ​നുള്ള സമയം നഷ്ടമാ​കു​ക​യും ചെയ്യും എന്നു നിങ്ങളു​ടെ കുട്ടിയെ പറഞ്ഞു മനസ്സി​ലാ​ക്കുക.

  •   ഗ്രഹി​ക്കാൻ എളുപ്പം. “സ്‌ക്രീ​നിൽനിന്ന്‌ വായി​ക്കു​മ്പോൾ പേപ്പറിൽനിന്ന്‌ വായി​ക്കുന്ന അതേ വിധത്തിൽ വായന​ക്കാ​രനു കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ കഴിയു​ന്നി​ല്ലെന്നു പല പരീക്ഷ​ണങ്ങൾ തെളി​യി​ച്ചി​ട്ടുണ്ട്‌” എന്നു മക്കളെ വളർത്തു​ന്ന​തു​മാ​യി ബന്ധപ്പെട്ട നിർദേ​ശങ്ങൾ തരുന്ന ഒരു പുസ്‌തകം പറയുന്നു.

     അതിന്റെ ഒരു കാരണം ഇതാണ്‌: സ്‌ക്രീ​നിൽനിന്ന്‌ വായി​ക്കു​ന്ന​വർക്കു കാര്യങ്ങൾ ഇരുത്തി​ച്ചി​ന്തി​ക്കു​ന്ന​തി​നു പകരം ഓടി​ച്ചു​വാ​യി​ച്ചു​പോ​കാ​നാ​യി​രി​ക്കും ചായ്‌വ്‌. “ഇന്റർനെ​റ്റിൽ, നമ്മുടെ കണ്ണും വിരലും പോകു​ന്നത്ര വേഗത്തിൽ വിവരങ്ങൾ ശേഖരി​ക്കാ​നാ​യി​രി​ക്കും നമ്മൾ ശ്രമി​ക്കു​ന്നത്‌” എന്ന്‌ എഴുത്തു​കാ​ര​നായ നിക്കോ​ളാസ്‌ കാർ പറയുന്നു. b

     ഓടി​ച്ചു​വാ​യി​ക്കു​ന്ന​തി​നു പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. പക്ഷേ “അങ്ങനെ വായി​ക്കു​ന്നതു നമ്മുടെ ഒരു രീതി​ത​ന്നെ​യാ​യി മാറി​യേ​ക്കാം” എന്ന കാര്യ​വും അദ്ദേഹം ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. നിങ്ങളു​ടെ കുട്ടി​യിൽ, അർഥം മനസ്സി​ലാ​ക്കാ​തെ വെറുതെ വായി​ച്ചു​പോ​കുന്ന ഒരു ശീലം വളർന്നു​വ​ന്നേ​ക്കാ​മെ​ന്നാണ്‌ ഇതു കാണി​ക്കു​ന്നത്‌.

     ബൈബിൾത​ത്ത്വം: “മറ്റ്‌ എന്തു നേടി​യാ​ലും ശരി, വകതി​രിവ്‌ നേടാൻ മറക്കരുത്‌.”—സുഭാ​ഷി​തങ്ങൾ 4:7.

     ചിന്തി​ക്കാ​നാ​യി: സ്‌ക്രീ​നോ പേപ്പറോ ഏതായാ​ലും ഒരു വിഷയ​ത്തെ​ക്കു​റിച്ച്‌ ആഴത്തിൽ പഠിക്കാൻ നിങ്ങൾക്കു കുട്ടിയെ എങ്ങനെ സഹായി​ക്കാം?

     ചെയ്യാ​നാ​കു​ന്നത്‌: കാര്യ​ങ്ങളെ സമനി​ല​യോ​ടെ വീക്ഷി​ക്കുക. സ്‌ക്രീ​നിൽനിന്ന്‌ വായി​ച്ചാ​ലും പേപ്പറിൽനിന്ന്‌ വായി​ച്ചാ​ലും രണ്ടിനും അതി​ന്റേ​തായ പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. വായി​ക്കു​ന്നതു നന്നായി മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ചില സൗകര്യ​ങ്ങൾ ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളി​ലുണ്ട്‌. അതു​കൊണ്ട്‌ കുട്ടി​ക​ളു​മാ​യി രണ്ടി​ന്റെ​യും ഗുണവും ദോഷ​വും ചർച്ച ചെയ്യു​മ്പോൾ ന്യായ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക. ഓരോ കുട്ടി​യും വ്യത്യ​സ്‌ത​നാ​ണെന്ന കാര്യം നിങ്ങൾ മറക്കരുത്‌.

  •   ഓർത്തി​രി​ക്കാൻ എളുപ്പം. ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ത്തിൽനിന്ന്‌ വായി​ക്കു​മ്പോൾ അച്ചടിച്ച കോപ്പി​യിൽനിന്ന്‌ വായി​ക്കു​ന്ന​തി​നെ​ക്കാൾ “അധികം നമ്മുടെ തലച്ചോർ ക്ഷീണി​ക്കും. കൂടാതെ വായിച്ച കാര്യം ഓർത്തെ​ടു​ക്കാ​നും അൽപ്പം ബുദ്ധി​മു​ട്ടാ​യി​രി​ക്കും” എന്ന്‌ സയന്റി​ഫിക്‌ അമേരി​ക്കൻ (ഇംഗ്ലീഷ്‌) മാസി​ക​യിൽ പ്രസി​ദ്ധീ​ക​രിച്ച ഒരു ലേഖന​ത്തിൽ ഫെരിസ്‌ ജെയ്‌ബർ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

     ഉദാഹ​ര​ണ​ത്തിന്‌ അച്ചടിച്ച ഒരു പുസ്‌ത​ക​ത്തിൽനിന്ന്‌ വായി​ക്കു​ക​യാ​ണെ​ങ്കിൽ ആശയങ്ങൾ പേജിന്റെ ഏതു ഭാഗത്താ​ണു വരുന്ന​തെന്ന്‌ ഓർത്തി​രി​ക്കാൻ സഹായി​ക്കുന്ന വിധത്തി​ലുള്ള ഒരു ചിത്രം മനസ്സിൽ പതിയും. പിന്നീട്‌ ആ ഭാഗം നോ​ക്കേ​ണ്ടി​വ​രു​മ്പോൾ മനസ്സിൽ ഒരു അടയാളം വെച്ചതു​പോ​ലെ​യാ​യി​രി​ക്കും അത്‌.

     കൂടാതെ ഗവേഷകർ കണ്ടെത്തിയ ഒരു കാര്യം ഇതാണ്‌: അച്ചടിച്ച കോപ്പി​യിൽനിന്ന്‌ വായി​ക്കു​മ്പോൾ കുറെ​ക്കൂ​ടെ നന്നായി പഠിക്കാൻ കഴിയും. അതു​കൊണ്ട്‌ കാര്യങ്ങൾ ഓർത്തി​രി​ക്കാൻ എളുപ്പ​മാ​യി​രി​ക്കും.

     ബൈബിൾത​ത്ത്വം: “ജ്ഞാനവും ചിന്താ​ശേ​ഷി​യും കാത്തു​സൂ​ക്ഷി​ക്കുക.”—സുഭാ​ഷി​തങ്ങൾ 3:21.

     ചിന്തി​ക്കാ​നാ​യി: വായി​ക്കു​ക​യോ പഠിക്കു​ക​യോ ചെയ്‌ത കാര്യം മനസ്സി​ലാ​ക്കാ​നോ ഓർത്തി​രി​ക്കാ​നോ നിങ്ങളു​ടെ കുട്ടിക്കു ബുദ്ധി​മു​ട്ടു തോന്നാ​റു​ണ്ടോ? അങ്ങനെ​യു​ണ്ടെ​ങ്കിൽ കുട്ടി​യു​ടെ പഠനശീ​ലം മെച്ച​പ്പെ​ടു​ത്താൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും? അച്ചടിച്ച ഒരു കോപ്പി ഉപയോ​ഗി​ക്കു​ന്നതു ഗുണം ചെയ്യു​മോ?

     ചെയ്യാ​നാ​കു​ന്നത്‌: കുട്ടി​യു​ടെ ഇഷ്ടം അച്ചടിച്ച കോപ്പി​യിൽനിന്ന്‌ വായി​ക്കു​ന്ന​തോ സ്‌ക്രീ​നിൽനിന്ന്‌ വായി​ക്കു​ന്ന​തോ ഏതാ​ണെ​ങ്കി​ലും അവർക്കു ഏറ്റവും നന്നായി പഠിക്കാൻ കഴിയു​ന്നത്‌ ഏതിൽനി​ന്നാണ്‌ എന്നാണു നമ്മൾ നോ​ക്കേ​ണ്ടത്‌. സ്‌ക്രീ​നിൽനിന്ന്‌ വായി​ക്കു​ന്ന​തി​നെ ആവശ്യ​ത്തി​ല​ധി​കം പുകഴ്‌ത്തി​പ്പ​റ​യാൻ ആളുകൾക്കു പൊതു​വെ ഒരു ചായ്‌വുണ്ട്‌.

a ഐജെൻ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.

b ദി ഷാലോസ്‌ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.