വിവരങ്ങള്‍ കാണിക്കുക

കുടും​ബ​ങ്ങൾക്കു​വേണ്ടി | മക്കളെ വളർത്തൽ

സ്‌മാർട്ട്‌ഫോ​ണും കുട്ടി​ക​ളും—ഭാഗം 2: വിവേ​ക​ത്തോ​ടെ സ്‌മാർട്ട്‌ഫോൺ ഉപയോ​ഗി​ക്കാൻ മക്കളെ പരിശീ​ലി​പ്പി​ക്കുക

സ്‌മാർട്ട്‌ഫോ​ണും കുട്ടി​ക​ളും—ഭാഗം 2: വിവേ​ക​ത്തോ​ടെ സ്‌മാർട്ട്‌ഫോൺ ഉപയോ​ഗി​ക്കാൻ മക്കളെ പരിശീ​ലി​പ്പി​ക്കുക

 സ്‌മാർട്ട്‌ഫോൺ ഒരു മൂർച്ച​യുള്ള കത്തി​പോ​ലെ​യാണ്‌. ഉപയോ​ഗി​ക്കുന്ന വിധം അനുസ​രിച്ച്‌ അതിന്‌ ഗുണം ചെയ്യാ​നോ അപകടം വരുത്താ​നോ കഴിയും. ഈ ‘മൂർച്ച​യുള്ള’ ഉപകരണം വിവേ​ക​ത്തോ​ടെ ഉപയോ​ഗി​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കുട്ടി​കളെ പരിശീ​ലി​പ്പി​ക്കാം? ഉദാഹ​ര​ണ​ത്തിന്‌, എത്രസ​മയം ഫോൺ ഉപയോ​ഗി​ക്കാൻ നിങ്ങൾക്ക്‌ കുട്ടി​കളെ അനുവ​ദി​ക്കാ​നാ​കും? a

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

  •   സ്‌മാർട്ട്‌ഫോൺ ഉപയോ​ഗി​ക്കു​ന്ന​വ​രു​ടെ മുന്നിൽ മറഞ്ഞി​രി​ക്കുന്ന പല അപകട​ങ്ങ​ളു​മുണ്ട്‌. “സ്‌മാർട്ട്‌ഫോ​ണും കുട്ടി​ക​ളും—ഭാഗം 1: എന്റെ കുട്ടിക്ക്‌ ഒരു സ്‌മാർട്ട്‌ഫോൺ ആവശ്യ​മാ​ണോ?” എന്ന ലേഖന​ത്തിൽ പറയു​ന്ന​തു​പോ​ലെ സ്‌മാർട്ട്‌ഫോ​ണിന്‌ ഇൻറ്റർനെ​റ്റി​ലുള്ള നല്ലതോ ചീത്തയോ ആയതെ​ല്ലാം നിങ്ങളു​ടെ വിരൽത്തു​മ്പിൽ എത്തിക്കാൻ കഴിയും.

     “കുട്ടി​ക​ളു​ടെ കൈയിൽ സ്‌മാർട്ട്‌ഫോൺ കൊടു​ക്കു​മ്പോൾ, അവരെ ചൂഷണം ചെയ്യുന്ന ആളുക​ളും വഴി​തെ​റ്റി​ക്കുന്ന ആശയങ്ങ​ളും സ്വാധീ​നി​ക്കാ​നി​ട​യുണ്ട്‌. ഇക്കാര്യം നമ്മൾ പലപ്പോ​ഴും മറന്നു​പോ​യേ​ക്കാം.”—ബ്രൻഡ.

  •   കുട്ടി​കൾക്ക്‌ പക്വത കുറവാണ്‌. ഇന്ന്‌ കുട്ടികൾ ജനിച്ചു​വീ​ഴു​ന്നതേ സ്‌മാർട്ട്‌ഫോ​ണി​ന്റെ പുറത്താണ്‌ എന്നു വേണ​മെ​ങ്കിൽ പറയാം. എന്നാൽ പല മാതാ​പി​താ​ക്ക​ളും ഈ അടുത്ത കാലത്താ​യി​രി​ക്കാം ഇതൊക്കെ ഉപയോ​ഗി​ക്കാൻ തുടങ്ങി​യത്‌. എന്നു​വെച്ച്‌ മാതാ​പി​താ​ക്കൾക്ക്‌ ഈ ടെക്‌നോ​ള​ജി​യെ​ക്കു​റിച്ച്‌ ഒന്നും അറിയാൻ പാടി​ല്ലെ​ന്നോ, സ്‌മാർട്ട്‌ഫോൺ ഉപയോ​ഗി​ക്കുന്ന കാര്യ​ത്തിൽ കുട്ടി​കൾക്കാണ്‌ ശരിയായ തീരു​മാ​നം എടുക്കാൻ പറ്റുന്ന​തെ​ന്നോ അതിന്‌ അർഥമില്ല.

     നിങ്ങ​ളെ​ക്കാൾ നന്നായി സ്‌മാർട്ട്‌ഫോൺ ഉപയോ​ഗിച്ച്‌ കാര്യങ്ങൾ ചെയ്യാൻ കുട്ടി​കൾക്ക്‌ അറിയാം എന്നതു ശരിയാ​യി​രി​ക്കാം. എന്നാൽ അത്‌ ഉപയോ​ഗി​ക്കാൻ അറിയു​ന്ന​തും പക്വത​യോ​ടെ ഉപയോ​ഗി​ക്കു​ന്ന​തും, രണ്ടും രണ്ടാണ്‌. എത്ര നന്നായി സ്‌മാർട്ട്‌ഫോൺ ഉപയോ​ഗി​ക്കാൻ അറിയാ​വുന്ന കുട്ടി​യാ​ണെ​ങ്കി​ലും അത്‌ ഉത്തരവാ​ദി​ത്വ​ത്തോ​ടെ ഉപയോ​ഗി​ക്കാൻ മാതാ​പി​താ​ക്ക​ളു​ടെ പരിശീ​ലനം കൂടി​യേ​തീ​രൂ.

     “നിങ്ങളു​ടെ കുട്ടിയെ ഡ്രൈ​വിങ്‌ പഠിപ്പി​ക്കാ​തെ, കാറിന്റെ ഡ്രൈ​വിങ്‌ സീറ്റിൽ ഇരുത്തി വണ്ടിയും സ്റ്റാർട്ട്‌ ചെയ്‌തു​കൊ​ടു​ത്തിട്ട്‌, ‘സൂക്ഷിച്ച്‌ ഓടി​ക്കണം കേട്ടോ മോനെ’ എന്നു പറഞ്ഞാൽ എങ്ങനെ​യി​രി​ക്കും? അതു​പോ​ലെ​യാണ്‌ വേണ്ട വിധത്തിൽ പരിശീ​ലി​പ്പി​ക്കാ​തെ കുട്ടിക്കു സ്‌മാർട്ട്‌ഫോൺ കൊടു​ക്കു​ന്നത്‌.”—സേത്ത്‌.

 നിങ്ങൾക്ക്‌ ചെയ്യാ​നാ​കു​ന്നത്‌

  •   നിങ്ങളു​ടെ കുട്ടി​യു​ടെ ഫോണി​ലെ സെറ്റി​ങ്ങു​ക​ളൊ​ക്കെ അറിഞ്ഞി​രി​ക്കുക. ഫോണി​ന്റെ ഉപയോ​ഗം നിയ​ന്ത്രി​ക്കാൻ കുട്ടിയെ സഹായി​ക്കുന്ന സെറ്റി​ങ്ങു​കൾ മനസ്സി​ലാ​ക്കുക. ചില ഉദാഹ​ര​ണങ്ങൾ നോക്കാം:

     ഫോണി​ന്റെ ഉപയോ​ഗം നിയ​ന്ത്രി​ക്കുന്ന എന്തെല്ലാം സെറ്റി​ങ്ങു​കൾ (പേരന്റൽ കൺ​ട്രോൾസ്‌) ആണ്‌ കുട്ടി​യു​ടെ ഫോണി​ലു​ള്ളത്‌?

     മോശം വിവരങ്ങൾ ഫോണി​ലേക്ക്‌ വരുന്നത്‌ ബ്ലോക്ക്‌ ചെയ്യുന്ന സെറ്റി​ങ്ങു​കളെ കണ്ണുമ​ടച്ച്‌ വിശ്വ​സി​ക്കാ​നാ​കി​ല്ലെന്ന്‌ നിങ്ങൾക്ക്‌ അറിയാ​മോ?

     എത്രയ​ധി​കം നിങ്ങൾ കുട്ടി​യു​ടെ ഫോണി​നെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കു​ന്നു​വോ അത്ര നന്നായി ഉത്തരവാ​ദി​ത്വ​ത്തോ​ടെ ആ ഫോൺ ഉപയോ​ഗി​ക്കാൻ നിങ്ങൾക്ക്‌ കുട്ടിയെ സഹായി​ക്കാ​നാ​കും.

     ബൈബിൾ തത്ത്വം: “അറിവ്‌ ഒരുവന്റെ ശക്തി വർധി​പ്പി​ക്കു​ന്നു.”—സുഭാ​ഷി​തങ്ങൾ 24:5.

  •   പരിധി​കൾ വെക്കുക. എന്തൊക്കെ അനുവ​ദി​ക്കാ​മെ​ന്നും എന്തെല്ലാം അനുവ​ദി​ക്കാൻ പാടി​ല്ലെ​ന്നും മുൻകൂ​ട്ടി തീരു​മാ​നി​ക്കുക. ചില ഉദാഹ​ര​ണങ്ങൾ നോക്കാം:

     ഭക്ഷണം കഴിക്കുന്ന സമയത്തോ ഒരു കുടും​ബ​സു​ഹൃ​ത്തി​നെ സന്ദർശി​ക്കുന്ന അവസര​ത്തി​ലോ ഫോൺ ഉപയോ​ഗി​ക്കാൻ നിങ്ങൾ കുട്ടിയെ അനുവ​ദി​ക്കു​മോ?

     രാത്രി​യിൽ തനിച്ച്‌ കിടക്കാൻ പോകു​മ്പോൾ കുട്ടി ഫോൺ കൈവശം വെക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ എന്തു തോന്നു​ന്നു?

     ഏതെല്ലാം ആപ്പുകൾ ഉപയോ​ഗി​ക്കാൻ നിങ്ങൾ കുട്ടിയെ അനുവ​ദി​ക്കും?

     എത്ര സമയം ഫോൺ ഉപയോ​ഗി​ക്കാൻ നിങ്ങൾ അനുവാ​ദം കൊടു​ക്കും?

     നിങ്ങൾ എന്തെല്ലാം നിയ​ന്ത്ര​ണ​ങ്ങ​ളാണ്‌ വെക്കു​ന്ന​തെന്ന്‌ കുട്ടി​യോട്‌ മുന്ന​മേ​തന്നെ പറയുക.

     പരിധി​കൾ ലംഘി​ച്ചാൽ കുട്ടിയെ തിരു​ത്താൻ മടി വിചാ​രി​ക്കേണ്ട.

     ബൈബിൾ തത്ത്വം: “കുട്ടിക്കു ശിക്ഷണം നൽകാ​തി​രി​ക്ക​രുത്‌.”—സുഭാ​ഷി​തങ്ങൾ 23:13.

  •   പരി​ശോ​ധി​ക്കുക. കുട്ടി​യു​ടെ പാസ്‌വേഡ്‌ അറിഞ്ഞി​രി​ക്കുക. ടെക്‌സ്റ്റ്‌ മെസേ​ജു​ക​ളും ചിത്ര​ങ്ങ​ളും ആപ്പുക​ളും കുട്ടി നോക്കിയ വെബ്‌​സൈ​റ്റു​ക​ളും ഉൾപ്പെടെ ഫോണി​ലെ വിവരങ്ങൾ പരി​ശോ​ധി​ക്കു​ന്നത്‌ നല്ലതാണ്‌.

     എപ്പോൾ വേണമ​ങ്കി​ലും ഞങ്ങൾ അവളുടെ ഫോൺ പരി​ശോ​ധി​ക്കു​മെന്ന്‌ മോ​ളോ​ടു പറഞ്ഞി​ട്ടുണ്ട്‌. ഫോണിൽ ശരിയ​ല്ലാ​ത്ത​താ​യി എന്തെങ്കി​ലും കണ്ടാൽ കൂടുതൽ നിയ​ന്ത്ര​ണങ്ങൾ വെക്കാൻ സാധ്യ​ത​യു​ണ്ടെ​ന്നും അവൾക്ക്‌ അറിയാം.”—ലോ​റെ​യ്‌ൻ

     കുട്ടി സ്‌മാർട്ട്‌ഫോൺ എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌ എന്നറി​യാ​നുള്ള അവകാശം മാതാ​പി​താ​ക്ക​ളായ നിങ്ങൾക്കുണ്ട്‌.

     ബൈബിൾ തത്ത്വം: “ഒരു കൊച്ചു​കു​ഞ്ഞു​പോ​ലും അവന്റെ പ്രവൃ​ത്തി​കൾകൊണ്ട്‌ താൻ നിഷ്‌ക​ള​ങ്ക​നും നേരു​ള്ള​വ​നും ആണോ എന്നു വെളി​പ്പെ​ടു​ത്തു​ന്നു.”—സുഭാ​ഷി​തങ്ങൾ 20:11.

  •   മൂല്യങ്ങൾ പഠിപ്പി​ക്കുക. ശരി ചെയ്യാ​നുള്ള ആഗ്രഹം കുട്ടി​യിൽ വളർത്തുക. ഇതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം, മാതാ​പി​താ​ക്കൾ എന്തൊക്കെ നിയ​ന്ത്ര​ണ​ങ്ങൾവെ​ച്ചാ​ലും കുട്ടിക്ക്‌ ശരി ചെയ്യാൻ ആഗ്രഹ​മി​ല്ലെ​ങ്കിൽ അതു​കൊണ്ട്‌ വലിയ പ്രയോ​ജ​ന​മു​ണ്ടാ​കില്ല. എങ്ങനെ​യെ​ങ്കി​ലും മാതാ​പി​താ​ക്ക​ളു​ടെ കണ്ണു​വെ​ട്ടിച്ച്‌ ഇഷ്ടമു​ള്ളതു ചെയ്യാൻ അവൻ ശ്രമി​ക്കും. b

     അതു​കൊണ്ട്‌ സത്യസന്ധത, ആത്മനി​യ​ന്ത്രണം, ഉത്തരവാ​ദി​ത്വ​ബോ​ധം പോലുള്ള നല്ല ഗുണങ്ങൾ വളർത്താൻ കുട്ടിയെ പരിശീ​ലി​പ്പി​ക്കുക. ഉള്ളിൽ ധാർമി​ക​മൂ​ല്യ​ങ്ങൾ ഉള്ള ഒരു കുട്ടി ഫോൺ നല്ല രീതി​യിൽ ഉപയോ​ഗി​ക്കാൻ കൂടുതൽ സാധ്യ​ത​യുണ്ട്‌.

     ബൈബിൾ തത്ത്വം: ‘പക്വത​യു​ള്ളവർ ശരിയും തെറ്റും വേർതി​രി​ച്ച​റി​യാ​നാ​യി തങ്ങളുടെ വിവേ​ച​നാ​പ്രാ​പ്‌തി​യെ പരിശീ​ലി​പ്പി​ച്ച​വ​രാണ്‌’—എബ്രായർ 5:14; അടിക്കു​റിപ്പ്‌.

a ഇൻറ്റർനെറ്റ്‌ ഉപയോ​ഗി​ക്കാൻ പറ്റുന്ന മൊ​ബൈൽ ഫോണി​നെ​യാണ്‌ ഈ ലേഖന​ത്തിൽ “സ്‌മാർട്ട്‌ഫോൺ” എന്ന്‌ പറഞ്ഞി​രി​ക്കു​ന്നത്‌. അതൊരു ചെറിയ കമ്പ്യൂട്ടർ തന്നെയാണ്‌.

b ഉദാഹരണത്തിന്‌, ഫോ​ട്ടോ​ക​ളും വീഡി​യോ​ക​ളും മാതാ​പി​താ​ക്ക​ളിൽനിന്ന്‌ മറച്ചു​വെ​ക്കാൻ ചിലർ “ഗോസ്റ്റ്‌ ആപ്പുകൾ” ഉപയോ​ഗി​ക്കു​ന്നു. ഒറ്റനോ​ട്ട​ത്തിൽ കണ്ടാൽ അതു കാൽക്കു​ലേ​റ്റ​റോ മറ്റോ ആണെന്നേ തോന്നൂ.