വിവരങ്ങള്‍ കാണിക്കുക

കുടും​ബ​ങ്ങൾക്കു​വേണ്ടി

എന്റെ കുട്ടി ചട്ടമ്പി​ത്ത​ര​ത്തിന്‌ ഇരയാ​യാൽ

എന്റെ കുട്ടി ചട്ടമ്പി​ത്ത​ര​ത്തിന്‌ ഇരയാ​യാൽ

 സ്‌കൂ​ളിൽ എപ്പോ​ഴും ഒരു കുട്ടി ഉപദ്ര​വി​ക്കു​ന്നെന്നു നിങ്ങളു​ടെ മകൻ പറഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും? സ്‌കൂൾ അധികൃ​തർ ആ ചട്ടമ്പിയെ ശിക്ഷി​ക്ക​ണ​മെന്നു നിങ്ങൾ ആവശ്യ​പ്പെ​ടു​മോ? അതോ ആ ചട്ടമ്പിയെ തിരി​ച്ച​ടി​ക്കാ​നുള്ള വഴി മകനു പറഞ്ഞു​കൊ​ടു​ക്കു​മോ? ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ ചില കാര്യങ്ങൾ മനസ്സി​ലാ​ക്കൂ. a

 ചട്ടമ്പി​ത്ത​ര​ത്തെ​ക്കു​റിച്ച്‌ ഞാൻ എന്ത്‌ അറിയണം?

 എന്താണ്‌ ചട്ടമ്പി​ത്തരം? സ്ഥിരമാ​യി, മനഃപൂർവം ശാരീ​രി​ക​മാ​യോ മാനസി​ക​മാ​യോ ഉപദ്ര​വി​ക്കു​ന്ന​തി​നെ​യാ​ണു ചട്ടമ്പി​ത്തരം എന്നു പറയു​ന്നത്‌. അതു​കൊണ്ട്‌ എല്ലാ പരിഹാ​സ​ങ്ങ​ളും ദേഷ്യ​പ്ര​ക​ട​ന​ങ്ങ​ളും ചട്ടമ്പി​ത്ത​ര​ത്തിൽ വരുന്നില്ല.

 ചട്ടമ്പി​ത്ത​രം എന്താ​ണെന്ന്‌ അറിഞ്ഞി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? വിഷമി​പ്പി​ക്കുന്ന ഏതു ചെറിയ കാര്യ​വും ചട്ടമ്പി​ത്ത​ര​മാ​ണെന്നു ചിലർ വിചാ​രി​ക്കു​ന്നു. ഓരോ ചെറിയ പ്രശ്‌ന​ങ്ങ​ളും വലിയ സംഭവ​മാ​ക്കി മാറ്റി​യാൽ പ്രശ്‌നങ്ങൾ സ്വയം പരിഹ​രി​ക്കാ​നുള്ള കുട്ടി​യു​ടെ കഴിവി​നെ അറിയാ​തെ​തന്നെ നിങ്ങൾ നശിപ്പി​ക്കു​ക​യാ​യി​രി​ക്കും. ആ കഴിവ്‌ ഇപ്പോ​ഴും ഭാവി​യി​ലും അവനു വേണ്ടതാണ്‌.

 ബൈബിൾത​ത്ത്വം: “പെട്ടെന്നു നീരസ​പ്പെ​ട​രുത്‌.”—സഭാ​പ്ര​സം​ഗകൻ 7:9.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: ചില കേസു​ക​ളിൽ നിങ്ങൾ ഇടപെ​ടേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. മറ്റു സാഹച​ര്യ​ങ്ങ​ളിൽ സ്വയം കാര്യങ്ങൾ പരിഹ​രി​ക്കാ​നും മറ്റുള്ള​വ​രോട്‌ എങ്ങനെ​യാണ്‌ ഇടപെ​ടേ​ണ്ട​തെന്നു പഠിക്കാ​നും ഉള്ള അവസരം കുട്ടിക്കു കൊടു​ക്കുക.—കൊ​ലോ​സ്യർ 3:13.

 എന്നാൽ സ്ഥിരമാ​യി, മനഃപൂർവം ആരെങ്കി​ലും തന്നെ ഉപദ്ര​വി​ക്കു​ന്ന​താ​യി കുട്ടി നിങ്ങ​ളോ​ടു പറയു​ന്നെ​ങ്കി​ലോ?

 എങ്ങനെ സഹായി​ക്കാം?

  •   കുട്ടി പറയു​ന്നതു ക്ഷമയോ​ടെ കേൾക്കുക. (1) എന്താണു സംഭവം, (2) എന്തു​കൊ​ണ്ടാണ്‌ അവർ മകനെ നോട്ട​പ്പു​ള്ളി​യാ​ക്കി​യി​രി​ക്കു​ന്നത്‌ എന്നീ കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. എല്ലാം അറിയു​ന്ന​തി​നു മുമ്പ്‌ ഒരു നിഗമ​ന​ത്തി​ലെ​ത്ത​രുത്‌. സ്വയം ചോദി​ക്കുക: ‘ഞാൻ ഈ കേൾക്കു​ന്ന​തിന്‌ എന്തെങ്കി​ലും മറുവ​ശ​മു​ണ്ടോ?’ കാര്യ​ങ്ങ​ളു​ടെ ഒരു ആകമാ​ന​ചി​ത്രം ലഭിക്കാൻ ഒരുപക്ഷേ ടീച്ച​റോ​ടോ ഉപദ്ര​വി​ച്ചെന്നു മകൻ പറയുന്ന കുട്ടി​യു​ടെ മാതാ​പി​താ​ക്ക​ളോ​ടോ സംസാ​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം.

     ബൈബിൾത​ത്ത്വം: “വസ്‌തു​ത​ക​ളെ​ല്ലാം കേൾക്കും​മു​മ്പേ മറുപടി പറയു​ന്നതു വിഡ്‌ഢി​ത്തം; അതു മനുഷ്യന്‌ അപമാ​ന​കരം.”—സുഭാ​ഷി​തങ്ങൾ 18:13.

  •   നിങ്ങളു​ടെ മകൻ ശരിക്കും ഉപദ്ര​വ​ത്തിന്‌ ഇരയാ​കു​ന്നു​ണ്ടെ​ങ്കിൽ, കാര്യങ്ങൾ മെച്ചമാ​കു​ന്ന​തും മോശ​മാ​കു​ന്ന​തും അവന്റെ പ്രതി​ക​ര​ണത്തെ ആശ്രയി​ച്ചി​രി​ക്കും എന്ന കാര്യം അവനു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, “സൗമ്യ​മായ മറുപടി ഉഗ്ര​കോ​പം ശമിപ്പി​ക്കു​ന്നു; എന്നാൽ പരുഷ​മായ വാക്കുകൾ കോപം ആളിക്ക​ത്തി​ക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 15:1) തിരി​ച്ച​ടി​ക്കു​ന്നത്‌ എരിതീ​യിൽ എണ്ണ ഒഴിക്കു​ന്ന​തു​പോ​ലെ​യാണ്‌. അതു ചട്ടമ്പി​ത്തരം കുറയാ​നല്ല കൂടാനേ ഉപകരി​ക്കൂ.

     ബൈബിൾത​ത്ത്വം: ‘ദ്രോ​ഹി​ക്കു​ന്ന​വരെ ദ്രോ​ഹി​ക്കു​ക​യോ അപമാ​നി​ക്കു​ന്ന​വരെ അപമാ​നി​ക്കു​ക​യോ ചെയ്യരുത്‌.’—1 പത്രോസ്‌ 3:9.

  •   തിരി​ച്ച​ടി​ക്കാ​തി​രി​ക്കു​ന്നതു കഴിവു​കേ​ട​ല്ലെന്നു കുട്ടിക്കു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കുക. പകരം പ്രകോ​പി​പ്പി​ക്കു​ന്ന​വ​രു​ടെ കൈയി​ലെ കളിപ്പാ​വ​യാ​കാ​തി​രി​ക്കാ​നുള്ള കരുത്താണ്‌ അതിലൂ​ടെ നിങ്ങളു​ടെ കുട്ടിക്കു കിട്ടു​ന്നത്‌. ഒരർഥ​ത്തിൽ, ഒരു ചട്ടമ്പി​യാ​കാ​തെ​തന്നെ ചട്ടമ്പിയെ തിരി​ച്ച​ടി​ക്കു​ക​യാ​ണു നിങ്ങളു​ടെ കുട്ടി.

     ഓൺ​ലൈ​നി​ലൂ​ടെ​യുള്ള ചട്ടമ്പി​ത്ത​ര​ത്തി​നാണ്‌ ഇരയാ​കു​ന്ന​തെ​ങ്കിൽ കുട്ടി ഇക്കാര്യം മനസ്സിൽപ്പി​ടി​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. ഓൺലൈൻ വാഗ്വാ​ദ​ത്തിൽ ഏർപ്പെ​ടു​ക​യാ​ണെ​ങ്കിൽ ഗുണ്ടാ​യി​സം തുടർന്നു​പോ​കാൻ അതു സൈബർഗു​ണ്ടയെ പ്രേരി​പ്പി​ക്കും. നിങ്ങളു​ടെ കുട്ടി​തന്നെ ഒരു സൈബർഗു​ണ്ട​യാ​യി​ത്തീ​രാ​നും സാധ്യ​ത​യുണ്ട്‌. അതു​കൊണ്ട്‌ ചില സമയത്ത്‌ എറ്റവും നല്ല പ്രതി​ക​രണം മിണ്ടാ​തി​രി​ക്കു​ന്ന​താണ്‌. ആ വിദ്യ ചട്ടമ്പി​യു​ടെ വായട​പ്പി​ക്കാ​നും നിയ​ന്ത്രണം നിങ്ങളു​ടെ കുട്ടി​യു​ടെ കൈയി​ലാ​ക്കാ​നും സഹായി​ച്ചേ​ക്കും.

     ബൈബിൾത​ത്ത്വം: “വിറകി​ല്ലെ​ങ്കിൽ തീ കെട്ടു​പോ​കും.”—സുഭാ​ഷി​തങ്ങൾ 26:20.

  •   ചില കേസു​ക​ളിൽ, ചട്ടമ്പി​ക​ളിൽനി​ന്നും ചട്ടമ്പി​ത്ത​ര​ത്തിന്‌ ഇരയാ​കു​മെന്നു തോന്നുന്ന സ്ഥലങ്ങളിൽനി​ന്നും കുട്ടിക്കു മാറി​പ്പോ​കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, ഒരാളോ ഒരു കൂട്ടം ആളുക​ളോ പ്രശ്‌ന​മു​ണ്ടാ​ക്കാൻ സാധ്യ​ത​യു​ണ്ടെന്ന്‌ അറിയാ​മെ​ങ്കിൽ വേറൊ​രു വഴിയി​ലൂ​ടെ പോകാ​വു​ന്ന​താണ്‌.

     ബൈബിൾത​ത്ത്വം: “വിവേ​ക​മു​ള്ളവൻ ആപത്തു കണ്ട്‌ ഒളിക്കു​ന്നു; എന്നാൽ അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ നേരെ അതിൽ ചെന്ന്‌ ചാടി ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കു​ന്നു.”—സുഭാ​ഷി​തങ്ങൾ 22:3.

ടീച്ചറോടോ ഉപദ്ര​വി​ച്ചെന്നു മകൻ പറയുന്ന കുട്ടി​യു​ടെ മാതാ​പി​താ​ക്ക​ളോ​ടോ സംസാ​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം

 ഇതു പരീക്ഷി​ക്കൂ: പ്രശ്‌നം പരിഹ​രി​ക്കാൻവേണ്ടി ചെയ്യാ​വുന്ന കാര്യ​ങ്ങ​ളു​ടെ ഗുണവും ദോഷ​വും ചിന്തി​ക്കാൻ അവനെ സഹായി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌:

  •  ചട്ടമ്പിയെ മൈൻഡ്‌ ചെയ്യാ​തി​രു​ന്നാൽ എന്തു സംഭവി​ച്ചേ​ക്കാം?

  •  ചട്ടമ്പി​ത്ത​രം നിറു​ത്താൻ ധൈര്യ​ത്തോ​ടെ പറഞ്ഞാ​ലോ?

  •  ചട്ടമ്പി​യെ​ക്കു​റിച്ച്‌ സ്‌കൂൾ അധികൃ​ത​രോ​ടു പറഞ്ഞാ​ലോ?

  •  ചട്ടമ്പി​ത്ത​ര​ത്തെ തമാശ​യാ​യി കണ്ടോ ചട്ടമ്പി​യോ​ടു സൗഹൃ​ദ​ത്തോ​ടെ ഇടപെ​ട്ടു​കൊ​ണ്ടോ ചട്ടമ്പിയെ ശാന്തനാ​ക്കാൻ കഴിയു​മോ?

 ഓരോ ചട്ടമ്പി​ത്ത​ര​വും വ്യത്യ​സ്‌ത​മാണ്‌, അതു നേരി​ട്ടാ​യാ​ലും ഓൺ​ലൈ​നി​ലൂ​ടെ ആയാലും. അതു​കൊണ്ട്‌ ഓരോ സാഹച​ര്യ​ത്തി​ലും എന്തു ചെയ്യാ​മെന്നു മനസ്സി​ലാ​ക്കാൻ കുട്ടിയെ സഹായി​ക്കുക. ആ പ്രശ്‌ന​ത്തി​ലു​ട​നീ​ളം നിങ്ങൾ അവരോ​ടൊ​പ്പ​മു​ണ്ടെന്ന്‌ അവർക്കു ഉറപ്പ്‌ കൊടു​ക്കുക.

 ബൈബിൾത​ത്ത്വം: “യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു; കഷ്ടതക​ളു​ടെ സമയത്ത്‌ അവൻ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു.”—സുഭാ​ഷി​തങ്ങൾ 17:17.

a ഈ ലേഖന​ത്തിൽ ആൺകു​ട്ടി​ക​ളെ​ക്കു​റി​ച്ചാ​ണു പറയു​ന്ന​തെ​ങ്കി​ലും ചർച്ച ചെയ്യുന്ന തത്ത്വങ്ങൾ പെൺകു​ട്ടി​കൾക്കും ബാധക​മാണ്‌.