വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചെറുപ്പത്തിലേ ഞാൻ അത്‌ തിരഞ്ഞെടുത്തു

ചെറുപ്പത്തിലേ ഞാൻ അത്‌ തിരഞ്ഞെടുത്തു

കുട്ടിയായിരുന്നപ്പോൾ

എനിക്ക് പത്തു വയസ്സുള്ള​പ്പോൾ, 1985-ൽ, യു.എസ്‌.എ-യിൽ ഒഹാ​യോ​യിലെ കൊളം​ബസി​ലുള്ള എന്‍റെ സ്‌കൂ​ളി​ലേക്ക് കമ്പോ​ഡിയ​യിൽനി​ന്നുള്ള ചില കുട്ടികൾ എത്തി​ച്ചേർന്നു. അതിൽ ഒരു കുട്ടിക്ക് കുറച്ച് ഇംഗ്ലീഷ്‌ വാക്കുകൾ അറി​യാമാ​യി​രുന്നു. ഘോരപീഡനത്തിന്‍റെയും അരു​ങ്കൊല​കളു​ടെയും രക്ഷ​പെടലു​കളു​ടെയും ഭയാന​കമായ കഥകൾ ചിത്രങ്ങ​ളുടെ സഹായ​ത്തോടെ അവൻ എന്നോടു വിവരി​ക്കാൻ തുടങ്ങി. ഈ കുട്ടി​ക​ളെക്കു​റിച്ച് ഓർത്ത്‌ രാത്രി​യിൽ കിടന്ന് ഞാൻ കരയു​മായി​രുന്നു. എനിക്ക് അവ​രോട്‌ പറുദീ​സ​യെയും പുന​രുത്ഥാ​ന​ത്തെയും കുറി​ച്ചൊക്കെ പറയണ​മെന്നുണ്ടാ​യി​രുന്നു. പക്ഷേ എന്തു ചെയ്യാൻ, അവർക്ക് എന്‍റെ ഭാഷ മനസ്സിലാ​യില്ല. ഒരു ചെറിയ കുട്ടിയാ​യിരു​ന്നെങ്കി​ലും യഹോ​വ​യെക്കു​റിച്ച് എന്‍റെ സഹപാ​ഠിക​ളോട്‌ സംസാ​രിക്കാ​നായി കമ്പോ​ഡിയൻ ഭാഷ പഠിക്കാൻ ഞാൻ തീരു​മാ​നിച്ചു. ആ തീരു​മാനം എന്‍റെ ഭാവി​യെത്തന്നെ രൂപ​പ്പെടു​ത്തു​മെന്ന് അന്ന് ഞാൻ തിരി​ച്ചറി​ഞ്ഞിരു​ന്നില്ല.

കമ്പോഡിയൻ ഭാഷ പഠി​ച്ചെടു​ക്കാൻ ഞാൻ നന്നേ ബുദ്ധി​മുട്ടി. രണ്ടുവട്ടം ഞാൻ പഠനം നിറു​ത്തി​ക്കളഞ്ഞ​താണ്‌, പക്ഷേ പി​ന്നെയും മാതാ​പിതാ​ക്കളി​ലൂടെ യഹോവ എനിക്ക് പ്രോ​ത്സാഹന​മേകി. അതി​നിടെ, എന്‍റെ അധ്യാപ​കരും സഹപാ​ഠി​കളും കൈനി​റയെ പണം ലഭിക്കുന്ന ഏതെങ്കി​ലും ജോലി​ക്കായി ലക്ഷ്യം​വെക്കാൻ എന്നെ നിർബ​ന്ധിച്ചു. പക്ഷേ എനിക്ക് ഒരു പയനിയ​റായി​ത്തീരാ​നായി​രുന്നു ആഗ്രഹം. ആ ലക്ഷ്യത്തിൽ ഒരു അംശകാ​ല​ജോലി കണ്ടെത്താൻ എന്നെ സഹായി​ക്കുന്ന ചില ഹൈസ്‌കൂൾ-കോഴ്‌സുകൾ ഞാൻ തിരഞ്ഞെ​ടുത്തു. സ്‌കൂൾ വിട്ട​ശേഷം ചില പയനിയർമാ​രോ​ടൊപ്പം ഞാൻ സമയം ചെലവ​ഴിക്കു​കയും ശു​ശ്രൂഷ​യ്‌ക്കു പോകു​കയും ചെയ്യു​മായി​രുന്നു. ഇംഗ്ലീഷ്‌ രണ്ടാം​ഭാഷ​യായി പഠിക്കുന്ന ചില കുട്ടി​കൾക്ക് ഞാൻ സൗജ​ന്യട്യൂ​ഷൻ നൽകി​യി​രുന്നു. ഇത്‌ പിൽക്കാ​ലത്ത്‌ കുറ​ച്ചൊ​ന്നുമല്ല എന്നെ സഹായി​ച്ചത്‌.

എനിക്ക് 16 വയസ്സുള്ള​പ്പോൾ യു.എസ്‌.എ-യിൽ കാലി​ഫോർണിയ​യിലെ ലോങ്‌ ബീച്ചിൽ ഒരു കമ്പോ​ഡിയൻ ഭാഷാ​ക്കൂ​ട്ടമു​ണ്ടെന്ന് ഞാൻ കേട്ടു. ഞാൻ അവരെ സന്ദർശി​ക്കു​കയും കമ്പോ​ഡിയൻ വായി​ക്കാൻ പഠിക്കു​കയും ചെയ്‌തു. സ്‌കൂൾ പഠനം പൂർത്തിയാ​ക്കിയ ഉടനെ ഞാൻ പയനിയ​റിങ്‌ ചെയ്യാൻ ആരം​ഭിച്ചു. എന്‍റെ വീടിന്‌ അടുത്തുള്ള കമ്പോഡി​യക്കാ​രോ​ടാണ്‌ ഞാൻ മുഖ്യമാ​യും പ്രസംഗി​ച്ചത്‌. 18 വയസ്സാ​യ​പ്പോ​ഴേക്കും കമ്പോ​ഡി​യയി​ലേക്ക് താമസം മാറ്റിയാ​ലോ എന്ന് ഞാൻ ചിന്തിച്ചു തുടങ്ങി. കമ്പോ​ഡിയ അന്നും അപക​ടംപി​ടിച്ച ഒരു ദേശമാ​യിരു​ന്നെങ്കി​ലും ഒരു കോ​ടി​യോളം വരുന്ന അവിടത്തെ ജനങ്ങളിൽ അധി​കം​പേരൊ​ന്നും രാജ്യ​സു​വാർത്ത കേട്ടിരു​ന്നില്ല എന്ന് എനിക്കറി​യാമാ​യി​രുന്നു. അന്ന് 13 പ്രസാധ​കരുള്ള ഒരു സഭ മാത്ര​മായി​രുന്നു ആ രാജ്യത്ത്‌ ആകെയു​ണ്ടാ​യിരു​ന്നത്‌. 19 വയസ്സു​ള്ളപ്പോ​ഴാണ്‌ ഞാൻ ആദ്യ​മായി കമ്പോ​ഡിയ സന്ദർശി​ച്ചത്‌. രണ്ടു വർഷ​ത്തിനു ശേഷം അവി​ടേക്ക് മാറി​ത്താമസി​ക്കാൻ ഞാൻ തീരു​മാ​നിച്ചു. ശുശ്രൂ​ഷയിൽ തുടരാ​നായി ഒരു ഉപജീ​വനമാർഗം ഞാൻ അന്വേ​ഷിച്ചു. പരിഭാഷ നടത്തു​കയും ഇംഗ്ലീഷ്‌ പഠിപ്പി​ക്കു​കയും ചെയ്യുന്ന ഒരു അംശകാ​ല​ജോലി എനിക്ക് കണ്ടെത്താ​നായി. പിന്നീട്‌, എന്‍റെ അതേ ലക്ഷ്യ​ങ്ങളുള്ള ഒരു പെൺകു​ട്ടിയെ ഞാൻ വിവാഹം കഴിച്ചു. തങ്ങളുടെ ജീവിതം ദൈവ​ത്തിന്‌ സമർപ്പി​ക്കാൻ അനേകം കമ്പോ​ഡിയ​ക്കാരെ സഹാ​യിക്കാ​നാ​യതിൽ ഞങ്ങൾക്കി​രുവർക്കും അതിയായ ചാരി​താർഥ്യ​മുണ്ട്.

യഹോവ ‘എന്‍റെ ഹൃദയത്തിലെ ആഗ്ര​ഹങ്ങളെ’ എനിക്ക് നൽകി​യിരി​ക്കുന്നു. (സങ്കീ. 37:4) ശിഷ്യരെ ഉളവാ​ക്കുന്ന വേല​യെക്കാൾ സംതൃപ്‌തി പകരുന്ന മറ്റേത്‌ ജീവിതവൃത്തിയാണുള്ളത്‌! ഞാൻ കമ്പോ​ഡി​യയിൽ സേവിച്ച ഈ 16 വർഷം​കൊണ്ട് യഹോവ​യുടെ ദാസ​രുടെ 13 പേര​ടങ്ങിയ ആ ചെറിയ കൂട്ടം 12 സഭകളും നാല്‌ ഒറ്റപ്പെട്ട കൂട്ട​ങ്ങളും ആയി പെരു​കിയി​രി​ക്കുന്നു!—ജാസൻ ബ്ലാക്‌വെൽ പറഞ്ഞപ്ര​കാരം.