വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രമേഹം—അതു വരാനുള്ള സാധ്യത കുറയ്‌ക്കാ​നാ​കു​മോ?

പ്രമേഹം—അതു വരാനുള്ള സാധ്യത കുറയ്‌ക്കാ​നാ​കു​മോ?

പ്രമേ​ഹ​ത്തി​ന്‍റെ ഒരു വകഭേ​ദ​മാ​യ ഡയബെ​റ്റിസ്‌ മെല്ലി​റ്റസ്‌ എന്ന രോഗാ​വസ്ഥ അത്യധി​കം വർധിച്ച് ഇപ്പോൾ ഒരു ആഗോ​ള​പ്ര​ശ്‌ന​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. പ്രധാ​ന​മാ​യും രണ്ടു തരത്തി​ലു​ള്ള പ്രമേ​ഹ​മാ​ണു​ള്ളത്‌. ഇതിൽ ആദ്യത്തെ വിഭാ​ഗ​മാ​യ ടൈപ്പ് 1 മുഖ്യ​മാ​യും കുട്ടി​ക്കാ​ല​ത്താണ്‌ ആരംഭി​ക്കു​ന്നത്‌. ഇതു വരാതെ തടയേ​ണ്ടത്‌ എങ്ങനെ​യെന്ന് ഇതുവരെ ഡോക്‌ടർമാർക്ക് കണ്ടുപി​ടി​ക്കാൻ കഴിഞ്ഞി​ട്ടി​ല്ല. ഈ ലേഖനം രണ്ടാമത്തെ വിഭാ​ഗ​മാ​യ ടൈപ്പ് 2-നെക്കു​റി​ച്ചു​ള്ള​താണ്‌. 90 ശതമാ​ന​ത്തോ​ളം വരുന്ന പ്രമേ​ഹ​രോ​ഗ​ങ്ങൾ ഈ വിഭാ​ഗ​ത്തി​ലാണ്‌ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

കഴിഞ്ഞ കാലഘ​ട്ട​ങ്ങ​ളിൽ ടൈപ്പ് 2 പ്രമേഹം പ്രായ​പൂർത്തി​യാ​യ​വ​രിൽ മാത്ര​മാ​യി​രു​ന്നു കണ്ടുവ​ന്നി​രു​ന്ന​തെ​ങ്കിൽ, ഈ അടുത്ത കാലത്ത്‌ കുട്ടി​ക​ളെ​യും അതു ബാധി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്‌ക്കാ​നാ​കു​മെന്ന് വിദഗ്‌ധർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. പതിയി​രുന്ന് ആക്രമി​ക്കു​ന്ന ഈ രോഗ​ത്തെ​ക്കു​റിച്ച് അല്‌പം അറിവു​ണ്ടാ​യി​രി​ക്കു​ന്നത്‌ നിങ്ങളെ സഹായി​ച്ചേ​ക്കാം. *

എന്താണ്‌ പ്രമേഹം?

രക്തത്തിലെ പഞ്ചസാ​ര​യു​ടെ അളവ്‌ കൂടി​യി​രി​ക്കു​ന്ന അവസ്ഥയാണ്‌ പ്രമേഹം. സാധാ​ര​ണ​ഗ​തി​യിൽ, രക്തത്തി​ലു​ള്ള പഞ്ചസാര കോശ​ങ്ങ​ളിൽ എത്തു​മ്പോ​ഴാണ്‌ അവയ്‌ക്കു​വേണ്ട ഊർജം ലഭിക്കു​ന്നത്‌. എന്നാൽ സ്വാഭാ​വി​ക​മാ​യി നടക്കുന്ന ഈ പ്രക്രി​യ​യെ പ്രമേ​ഹ​രോ​ഗം താറു​മാ​റാ​ക്കു​ന്നു. അതിന്‍റെ ഫലമായി ശരീര​ത്തി​ലെ പ്രധാ​ന​പ്പെട്ട അവയവങ്ങൾ തകരാ​റി​ലാ​കു​ന്നു, രക്തപ്ര​വാ​ഹ​ത്തെ​യും ബാധി​ക്കു​ന്നു. ചില​പ്പോൾ കാലോ കാൽവി​ര​ലു​ക​ളോ മുറിച്ചു മാറ്റേ​ണ്ടി​വ​ന്നേ​ക്കാം. കൂടാതെ, അന്ധതയ്‌ക്കോ വൃക്കക​ളു​ടെ തകരാ​റി​നോ പ്രമേഹം കാരണ​മാ​യേ​ക്കാം. പ്രമേ​ഹ​രോ​ഗി​ക​ളിൽ ഭൂരി​ഭാ​ഗ​വും ഹൃദയാ​ഘാ​ത​മോ പക്ഷാഘാ​ത​മോ നിമി​ത്ത​മാണ്‌ മരിക്കു​ന്നത്‌.

ശരീര​ത്തി​ലെ അമിത​മാ​യ കൊഴുപ്പ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകു​ന്ന​തി​നു​ള്ള ഒരു പ്രധാ​ന​ഘ​ട​ക​മാണ്‌. വയറി​ലും അരക്കെ​ട്ടി​ലും അടിഞ്ഞു​കൂ​ടി​യി​രി​ക്കുന്ന കൊഴുപ്പ് പ്രമേഹം വരാനുള്ള സാധ്യത വർധി​പ്പി​ക്കു​ന്നു​വെന്ന് വിദഗ്‌ധർ വിശ്വ​സി​ക്കു​ന്നു. കൃത്യ​മാ​യി പറഞ്ഞാൽ, പാൻക്രി​യാ​സി​ലും കരളി​ലും ഉള്ള അമിത​കൊ​ഴുപ്പ് രക്തത്തിലെ പഞ്ചസാ​ര​യു​ടെ അളവ്‌ നിയ​ന്ത്രി​ക്കു​ന്ന സംവി​ധാ​ന​ത്തെ തകരാ​റി​ലാ​ക്കു​ന്ന​താ​യി കാണുന്നു. അങ്ങനെ​യെ​ങ്കിൽ, പ്രമേഹം വരാനുള്ള സാധ്യത കുറയ്‌ക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാ​നാ​കും?

 പ്രമേ​ഹ​സാ​ധ്യ​ത കുറയ്‌ക്കാ​നാ​കു​ന്ന മൂന്നു പടികൾ

1. പ്രമേസാധ്യത കൂടിയ വിഭാത്തിലാണ്‌ നിങ്ങളെങ്കിൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസായുടെ അളവ്‌ പരിശോധിച്ചറിയുക. പ്രീഡബെറ്റിസ്‌ എന്ന് അറിയ​പ്പെ​ടു​ന്ന ശാരീ​രി​ക​പ്ര​ശ്‌നം—രക്തത്തിലെ പഞ്ചസാ​ര​യു​ടെ അളവ്‌ സാധാ​ര​ണ​യി​ലും കൂടു​ത​ലാ​യി​രി​ക്കു​ന്ന അവസ്ഥ—മിക്ക​പ്പോ​ഴും ടൈപ്പ് 2 പ്രമേ​ഹ​ത്തി​നു മുമ്പായി ഉണ്ടാകു​ന്നു. ടൈപ്പ് 2 പ്രമേ​ഹ​വും പ്രീഡ​യ​ബെ​റ്റി​സും അനാ​രോ​ഗ്യ​ക​ര​മാ​ണെ​ങ്കി​ലും ഇവ തമ്മിൽ ഒരു വ്യത്യാ​സ​മുണ്ട്: പ്രമേഹം നിയ​ന്ത്രി​ക്കാ​നേ കഴിയൂ, പൂർണ​മാ​യി സുഖ​പ്പെ​ടു​ത്തു​ക സാധ്യമല്ല. എന്നാൽ നേരെ​മ​റിച്ച് പ്രീഡ​യ​ബെ​റ്റി​സു​ള്ള ചില ആളുക​ളു​ടെ രക്തത്തിലെ പഞ്ചസാ​ര​യു​ടെ അളവ്‌ സാധാ​ര​ണ​ഗ​തി​യി​ലാ​ക്കാൻ കഴിഞ്ഞി​ട്ടുണ്ട്. പ്രീഡ​യ​ബെ​റ്റി​സിന്‌ വ്യക്തമായ ലക്ഷണങ്ങൾ കണ്ടെന്നു​വ​രി​ല്ല. അതു​കൊണ്ട് ഇത്‌ നമ്മുടെ ശ്രദ്ധയിൽപ്പെ​ടാ​തെ പോ​യേ​ക്കാം. ഏകദേശം 32 കോടി​യോ​ളം ആളുകൾക്ക് പ്രീഡ​യ​ബെ​റ്റി​സു​ള്ള​താ​യി ഒരു റിപ്പോർട്ട് പറയുന്നു. എന്നാൽ അവരിൽ അനേക​രും ഇത്‌ തിരി​ച്ച​റി​യു​ന്നി​ല്ല. ഉദാഹ​ര​ണ​ത്തിന്‌, ഐക്യ​നാ​ടു​ക​ളിൽ മാത്രം പ്രീഡ​യ​ബെ​റ്റിസ്‌ ഉള്ളവരിൽ 90 ശതമാ​ന​ത്തോ​ളം ആളുക​ളും അതി​നെ​ക്കു​റിച്ച് ബോധ​വാ​ന്മാ​രല്ല.

എന്നിരു​ന്നാ​ലും, പ്രീഡ​യ​ബെ​റ്റിസ്‌ അപകട​കാ​രി​ത​ന്നെ​യാണ്‌. ടൈപ്പ് 2 പ്രമേഹം വരുന്ന​തിന്‌ ഇതൊരു മുന്നോ​ടി​യാ​ണെ​ന്ന​തു കൂടാതെ, ഇത്തരക്കാർക്കു മറവി​രോ​ഗം വരുന്ന​തി​നു സാധ്യ​ത​യു​ള്ള​താ​യി കരുതു​ന്നു. നിങ്ങൾ അമിത​വ​ണ്ണ​മു​ള്ള ആളോ കായി​കാ​ധ്വാ​ന​മി​ല്ലാത്ത ആളോ പാരമ്പ​ര്യ​മാ​യി പ്രമേഹം ഉള്ള ഒരു കുടും​ബ​ത്തി​ലെ അംഗമോ ആണെങ്കിൽ, നിങ്ങൾക്ക് ഇപ്പോൾത​ന്നെ പ്രീഡ​യ​ബെ​റ്റിസ്‌ ഉണ്ടായി​രി​ക്കാൻ സാധ്യ​ത​യുണ്ട്. ഒരു രക്തപരി​ശോ​ധ​ന​യി​ലൂ​ടെ നിങ്ങൾക്ക് അത്‌ കണ്ടെത്താ​വു​ന്ന​താണ്‌.

2. ആരോഗ്യമായ ഭക്ഷണം കഴിക്കുക. സാധി​ക്കു​മ്പോ​ഴൊ​ക്കെ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യു​ന്നത്‌ നിങ്ങൾക്കു പ്രയോ​ജ​നം ചെയ്‌തേ​ക്കാം: നിങ്ങളു​ടെ ഭക്ഷണത്തി​ന്‍റെ അളവ്‌ സാധാ​ര​ണ​യി​ലും കുറയ്‌ക്കു​ക. അധികം പഞ്ചസാ​ര​യി​ട്ട ജ്യൂസ്‌, സോഡ പോലെ കാർബൺ ഡൈ ഓക്‌​സൈ​ഡു​ള്ള പാനീ​യ​ങ്ങൾ എന്നിവ ഒഴിവാ​ക്കു​ക. പകരം വെള്ളം, ചായ, കാപ്പി തുടങ്ങി​യവ കുടി​ക്കു​ക. സംസ്‌ക​രി​ച്ചെ​ടു​ത്ത ഭക്ഷണസാ​ധ​ന​ങ്ങൾ കഴിക്കു​ന്ന​തി​നു പകരം അരി, ഗോതമ്പ് എന്നിവ​കൊ​ണ്ടു​ള്ള ആഹാരം; ധാന്യ​ങ്ങൾകൊ​ണ്ടു​ള്ള ബ്രഡ്‌ എന്നിവ മിതമായ അളവിൽ കഴിക്കുക. കൊഴു​പ്പു​കു​റഞ്ഞ ഇറച്ചി​യും മീനും കടലയും പയറും കഴിക്കാ​വു​ന്ന​താണ്‌.

3. ഊർജസ്വരായിരിക്കുക. വ്യായാ​മ​ത്തിന്‌ നിങ്ങളു​ടെ രക്തത്തിലെ പഞ്ചസാ​ര​യു​ടെ അളവ്‌ കുറയ്‌ക്കാ​നും ഉചിത​മാ​യ ശരീര​ഭാ​രം നിലനി​റു​ത്താ​നും കഴിയും. വ്യായാ​മം ചെയ്യു​ന്ന​തി​നാ​യി ടി.വി കാണു​ന്ന​തു​പോ​ലു​ള്ള സമയം അല്‌പം കുറയ്‌ക്കു​ക.

നിങ്ങളു​ടെ ജനിത​ക​ഘ​ട​ന​യ്‌ക്കു മാറ്റം വരുത്താൻ നിങ്ങൾക്കാ​വി​ല്ല, എന്നാൽ നിങ്ങൾക്ക് നിങ്ങളു​ടെ ജീവി​ത​ശൈ​ലി മാറ്റാ​നാ​കും. നമ്മുടെ ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്താൻ നമ്മാലാ​കു​ന്ന​തു ചെയ്യു​മ്പോൾ അത്‌ തീർച്ച​യാ​യും പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കും. ▪ (g14-E 09)

^ ഖ. 3 ഉണരുക! ഏതെങ്കി​ലും ഒരു പ്രത്യേക ഭക്ഷണ​ക്ര​മ​മോ വ്യായാ​മ​രീ​തി​യോ ശുപാർശ ചെയ്യു​ന്നി​ല്ല. ആരോ​ഗ്യ​സം​ബ​ന്ധ​മാ​യ തീരു​മാ​നം എടുക്കു​മ്പോൾ ഓരോ വ്യക്തി​യും ശ്രദ്ധാ​പൂർവം കാര്യങ്ങൾ വിലയി​രു​ത്തു​ക​യും, ആവശ്യ​മെ​ങ്കിൽ പരിച​യ​സ​മ്പ​ന്ന​നാ​യ ഒരു ഡോക്‌ട​റോട്‌ അഭി​പ്രാ​യ​ങ്ങൾ ചോദി​ച്ച​റി​യു​ക​യും വേണം.