വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവരാജ്യഭരണത്തിൽ ആളുകൾ ‘സമാധാനസമൃദ്ധിയിൽ അത്യധികം ആനന്ദിക്കും.’—സങ്കീർത്തനം 37:11.

ബൈബിൾ എന്താണ്‌ പറയുന്നത്‌?

ബൈബിൾ എന്താണ്‌ പറയുന്നത്‌?

ഉത്‌കണ്‌ഠകൾ കുറയ്‌ക്കാൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകുമോ?

നിങ്ങൾ എന്തു പറയുന്നു?

  • ഉവ്വ്

  • ഇല്ല

  • ചിലപ്പോൾ

ബൈബിൾ പറയുന്നത്‌

“ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട് നിങ്ങളുടെ എല്ലാ ഉത്‌കണ്‌ഠകളും ദൈവത്തിന്‍റെ മേൽ ഇടുക.” (1 പത്രോസ്‌ 5:7) നിങ്ങൾ അനുഭവിക്കുന്ന ഉത്‌കണ്‌ഠകളിൽ നിന്ന് ആശ്വാസം നേടാൻ ദൈവത്തിനു നിങ്ങളെ സഹായിക്കാൻ കഴിയുമെന്ന് ബൈബിൾ ഉറപ്പു നൽകുന്നു.

ബൈബിൾ പറയുന്ന കൂടുതലായ കാര്യങ്ങൾ

  • പ്രാർഥിക്കുമ്പോൾ കിട്ടുന്ന “ദൈവസമാധാനം” ഉത്‌കണ്‌ഠകളെ കുറയ്‌ക്കുന്നു.—ഫിലിപ്പിയർ 4:6, 7.

  • സമ്മർദം വരുമ്പോൾ അതുമായി ഒത്തുപോകാൻ ദൈവവചനത്തിന്‍റെ വായന സഹായിക്കും.—മത്തായി 11:28-30.

ഉത്‌കണ്‌ഠകൾ ഇല്ലാത്ത ഒരു കാലം ഉണ്ടാകുമോ?

ചിലർ വിശ്വസിക്കുന്നത്‌. . . ഉത്‌കണ്‌ഠകളും സമ്മർദങ്ങളും മനുഷ്യജീവിതത്തിന്‍റെ ഭാഗമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. മറ്റു ചിലർ വിശ്വസിക്കുന്നത്‌ മരണശേഷം മാത്രമേ അതിൽനിന്നു മോചനം ഉണ്ടാകൂ എന്നാണ്‌. നിങ്ങൾ എന്തു വിചാരിക്കുന്നു?

ബൈബിൾ പറയുന്നത്‌

ഉത്‌കണ്‌ഠയ്‌ക്കുള്ള കാരണങ്ങൾ നീക്കും എന്ന് ദൈവം ഉറപ്പു നൽകുന്നു. “മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.”—വെളിപാട്‌ 21:4.

ബൈബിൾ പറയുന്ന കൂടുതലായ കാര്യങ്ങൾ