വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാസൊരിറ്റുകൾ വളരെ ശ്രദ്ധ​യോ​ടെ തിരു​വെ​ഴു​ത്തു​കൾ പകർത്തി​യെ​ഴു​തി

മുഖ്യലേഖനം | ബൈബിൾ​—പിന്നിട്ട വഴികളിലൂടെ

ആശയങ്ങൾക്ക്‌ മാറ്റം വരുത്താ​നുള്ള ശ്രമങ്ങളെ അതിജീ​വി​ക്കു​ന്നു

ആശയങ്ങൾക്ക്‌ മാറ്റം വരുത്താ​നുള്ള ശ്രമങ്ങളെ അതിജീ​വി​ക്കു​ന്നു

പ്രശ്‌നം: കീടങ്ങ​ളു​ടെ ആക്രമ​ണ​വും ശത്രു​ക്ക​ളു​ടെ എതിർപ്പും ആയിരു​ന്നു പുറ​മേ​നിന്ന്‌ ബൈബിൾ നേരിട്ട രണ്ടു ഭീഷണി​കൾ. അതു​കൊ​ണ്ടൊ​ന്നും ബൈബി​ളി​നെ നശിപ്പി​ക്കാൻ കഴിഞ്ഞില്ല. ഇനി ചില പകർപ്പെ​ഴു​ത്തു​കാ​രും പരിഭാ​ഷ​ക​രും ബൈബി​ളി​ലെ സന്ദേശ​ത്തി​നു ചില മാറ്റങ്ങൾ വരുത്താൻ നോക്കി. അവരുടെ സിദ്ധാ​ന്തങ്ങൾ ബൈബി​ളിൽ തിരു​കി​ക്ക​യ​റ്റാ​നാണ്‌ ശ്രമി​ച്ചത്‌, അല്ലാതെ ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ അനുസ​രിച്ച്‌ അവരുടെ സിദ്ധാ​ന്ത​ങ്ങ​ളിൽ മാറ്റം വരുത്തു​കയല്ല ചെയ്‌തത്‌. നമുക്ക്‌ ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

  • ആരാധ​ന​യ്‌ക്ക്‌ കൂടി​വ​രാ​നുള്ള സ്ഥലം: ബി. സി. രണ്ടാം നൂറ്റാ​ണ്ടി​നും നാലാം നൂറ്റാ​ണ്ടി​നും ഇടയി​ലുള്ള സമയത്ത്‌ ശമര്യ പഞ്ചഗ്രന്ഥി എഴുത്തു​കാർ പുറപ്പാട്‌ 20:17-നു ശേഷം “ഗരീസിം പർവത​ത്തിൽ ഒരു യാഗപീ​ഠം പണിയുക” എന്ന വാക്കുകൾ അവർ ഉൾപ്പെ​ടു​ത്തി. ഇതുവഴി “ഗരീസിം” പർവത​ത്തിൽ അവർ പണിയുന്ന ആലയത്തി​ന്റെ നിർമാ​ണത്തെ ബൈബിൾ പിന്തു​ണ​യ്‌ക്കു​ന്നു​ണ്ടെന്നു കാണി​ക്കാ​മെന്ന്‌ അവർ കരുതി. ശമര്യ​ക്കാർ അംഗീ​ക​രിച്ച ബൈബി​ളി​ലെ ആദ്യത്തെ അഞ്ചു പുസ്‌ത​ക​ങ്ങ​ളാണ്‌ ഇവ.

  • ത്രിത്വം എന്ന പഠിപ്പി​ക്കൽ: ബൈബിൾ പൂർത്തി​യാ​യി 300 വർഷം കഴിഞ്ഞില്ല അതിനു മുമ്പ്‌ ത്രിത്വ​വാ​ദി​യായ ഒരു എഴുത്തു​കാ​രൻ 1 യോഹ​ന്നാൻ 5:7 നോട്‌ ‘സ്വർഗ​ത്തിൽ പിതാവ്‌, വചനം, പരിശു​ദ്ധാ​ത്മാവ്‌ അവർ മൂന്നു പേരും ഒന്നാണ്‌’ എന്നീ വാക്കുകൾ കൂട്ടി​ച്ചേർത്തു. എന്നാൽ ഈ പ്രസ്‌താ​വന ബൈബി​ളി​ന്റെ ആദ്യകാ​ല​എ​ഴു​ത്തു​ക​ളിൽ കാണു​ന്നില്ല. ഈ വാക്കുകൾ “ആറാം നൂറ്റാണ്ടു മുതലാണ്‌ (ലത്തീൻ) വൾഗേ​റ്റി​ന്റെ​യും പഴയ ലത്തീൻ പരിഭാ​ഷ​ക​ളു​ടെ​യും കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ കൂടെ​ക്കൂ​ടെ കണ്ടു തുടങ്ങി​യത്‌” എന്ന്‌ ബ്രൂസ്‌ മെറ്റ്‌സഗർ എന്ന ബൈബിൾ പണ്ഡിതൻ പറയുന്നു.

  • ദൈവ​ത്തി​ന്റെ പേര്‌: ജൂതന്മാ​രു​ടെ ഒരു അന്ധവി​ശ്വാ​സം അടിസ്ഥാ​ന​മാ​ക്കി മിക്ക ബൈബിൾ പരിഭാ​ഷ​ക​രും തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ദൈവ​ത്തി​ന്റെ പേര്‌ ഒഴിവാ​ക്കാൻ തീരു​മാ​നി​ച്ചു. എന്നിട്ട്‌ ആ പേര്‌ വരുന്ന സ്ഥലങ്ങളി​ലെ​ല്ലാം “ദൈവം” “കർത്താവ്‌” എന്നതു​പോ​ലുള്ള സ്ഥാന​പ്പേ​രു​കൾ ചേർത്തു. എന്നാൽ ബൈബി​ളിൽ സ്രഷ്ടാ​വി​നെ കുറി​ക്കാൻ മാത്രമല്ല ഈ സ്ഥാന​പ്പേ​രു​കൾ ഉപയോ​ഗി​ച്ചി​ട്ടു​ള്ളത്‌. പലസ്ഥല​ങ്ങ​ളി​ലും മനുഷ്യ​രെ​യും വ്യാജാ​രാ​ധ​ന​യ്‌ക്കു​വേ​ണ്ടി​യുള്ള വസ്‌തു​ക്ക​ളെ​യും എന്തിന്‌ പിശാ​ചി​നെ​പ്പോ​ലും സൂചി​പ്പി​ക്കാൻ ഇവ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—യോഹ​ന്നാൻ 10:34, 35; 1 കൊരി​ന്ത്യർ 8:5, 6; 2 കൊരി​ന്ത്യർ 4:4. *

ബൈബിളിന്റെ അതിജീ​വനം: ഒന്ന്‌, ചില ബൈബിൾ പകർപ്പെ​ഴു​ത്തു​കാർ അവരുടെ ജോലി അശ്രദ്ധ​മാ​യാണ്‌ ചെയ്‌തത്‌. ഇനി ചിലർ അതിൽ സ്വന്തം ആശയം തിരു​കി​ക്ക​യ​റ്റാൻപോ​ലും ശ്രമിച്ചു. എന്നാൽ മിക്കവ​രും വൈദ​ഗ്‌ധ്യം ഉള്ളവരും അതിസൂ​ക്ഷ്‌മ​മാ​യി കാര്യങ്ങൾ പകർത്തി​യെ​ഴു​തു​ന്ന​വ​രും ആയിരു​ന്നു. മാസൊ​രി​റ്റു​കൾ എ.ഡി. ആറാം നൂറ്റാ​ണ്ടി​നും എ.ഡി. പത്താം നൂറ്റാ​ണ്ടി​നും ഇടയി​ലുള്ള കാലത്ത്‌, എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ പകർത്തി​യെ​ഴു​തി ഉണ്ടാക്കിയ ബൈബിൾപാ​ഠ​ങ്ങ​ളെ​യാണ്‌ മാസൊ​രി​റ്റിക്‌ പാഠം എന്നു വിളി​ക്കു​ന്നത്‌. തങ്ങളുടെ എഴുത്തു​ക​ളിൽ ഒരു തെറ്റും കടന്നു​കൂ​ടാ​തി​രി​ക്കാൻ അവർ വാക്കു​ക​ളും അക്ഷരങ്ങ​ളും എണ്ണി​നോ​ക്കി. ഇനി മൂലപാ​ഠ​വു​മാ​യി എന്തെങ്കി​ലും വ്യത്യാ​സം കണ്ടാൽ അവർ അവ മാർജി​നിൽ എഴുതി​വെ​ക്കു​മാ​യി​രു​ന്നു. മാസൊ​രി​റ്റു​കൾ അവരുടെ പകർപ്പു​ക​ളിൽ മൂലപാ​ഠ​ത്തോ​ടു പറ്റിനി​ന്നു. അതിൽ ഒരു മാറ്റവും വരുത്തി​യില്ല. “മനഃപൂർവം മാറ്റങ്ങൾ വരുത്തു​ന്നത്‌ ഏറ്റവും വലിയ പാപമാ​യി​ട്ടാണ്‌ അവർ കണ്ടിരു​ന്നത്‌” എന്നാണ്‌ പ്രൊ​ഫസ്സർ മോഷെ ഗോശെൻ ഗോസ്‌ററൻ പറയു​ന്നത്‌.

രണ്ട്‌, ഒരുപാട്‌ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ഇപ്പോൾ ലഭ്യമാ​യ​തു​കൊണ്ട്‌ ബൈബി​ളെ​ഴു​ത്തു​കാർക്ക്‌ തെറ്റുകൾ കണ്ടുപി​ടി​ക്കുക വളരെ എളുപ്പ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, നൂറ്റാ​ണ്ടു​ക​ളാ​യി പല മതനേ​താ​ക്ക​ളും പറയു​ന്നത്‌, തങ്ങളുടെ ലത്തീൻ പരിഭാ​ഷ​യി​ലാണ്‌ ബൈബി​ളി​ലെ കാര്യങ്ങൾ ചോർന്നു​പോ​കാ​തെ കൊടു​ത്തി​ട്ടു​ള്ളത്‌ എന്നാണ്‌. ഈ ലേഖന​ത്തിൽ നമ്മൾ കണ്ടതു​പോ​ലെ 1 യോഹ​ന്നാൻ 5:7-ൽ ഒറ്റനോ​ട്ട​ത്തിൽ ശരിയാ​ണെന്നു തോന്നുന്ന ആ വാക്കുകൾ കൂട്ടി​ച്ചേർത്ത​വ​യാണ്‌. ജനങ്ങൾക്കി​ട​യിൽ പ്രചാരം നേടിയ ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തിൽ പോലും ഈ തെറ്റ്‌ കടന്നു​കൂ​ടി​യി​ട്ടുണ്ട്‌! മറ്റ്‌ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ കണ്ടെടു​ത്ത​പ്പോൾ എന്തൊക്കെ മനസ്സി​ലാ​ക്കാൻ സാധിച്ചു? ബൈബിൾ പണ്ഡിത​നായ ബ്രൂസ്‌ മെറ്റ്‌സ്‌ഗർ 1 യോഹ​ന്നാൻ 5:7-ലെ വാക്കു​ക​ളെ​ക്കു​റിച്ച്‌ ഇങ്ങനെ​യാണ്‌ എഴുതി​യത്‌: “ഈ ഭാഗങ്ങൾ ലത്തീൻ പരിഭാഷ ഒഴിച്ച്‌ മറ്റു പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളായ (സുറി​യാ​നി, കോപ്‌ടിക്‌, അർമേനിയൻ, അറബി, എത്യോ​പിക്‌, സ്ലെവോ​നിക്‌) എന്നിവ​യിൽ ഒന്നും കാണു​ന്നില്ല.” ഇതിന്റെ ഫലമായി ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം പരിഷ്‌ക​രിച്ച പതിപ്പി​ലും മറ്റു ബൈബി​ളു​ക​ളു​ടെ പരിഷ്‌ക​രിച്ച പതിപ്പി​ലും ഈ തെറ്റുകൾ നീക്കം ചെയ്‌തി​ട്ടുണ്ട്‌.

രണ്ടാം നൂറ്റാ​ണ്ടി​ലെ പപ്പൈ​റസ്‌ താളു​ക​ളി​ലുള്ള ബൈബിൾ കൈ​യെ​ഴു​ത്തു​പ​കർപ്പു​കൾ ചെസ്റ്റർ ബീറ്റി പി46

ബൈബിളിലെ സന്ദേശ​ത്തി​നു മാറ്റം വന്നിട്ടി​ല്ലെന്ന്‌ പുരാ​ത​ന​കൈ​യെ​ഴു​ത്തു​പ്ര​തി​കൾ തെളി​യി​ക്കു​ന്നു​ണ്ടോ? 1947-ൽ ചാവു​കടൽ ചുരു​ളു​കൾ കണ്ടെടു​ത്തു. അങ്ങനെ ബൈബിൾ പണ്ഡിത​ന്മാർക്ക്‌ അവരുടെ കൈവശം ഉണ്ടായി​രുന്ന എബ്രായ മാസൊ​രി​റ്റിക്‌ പാഠത്തി​നെ​ക്കാൾ 1000-ത്തിലധി​കം വർഷം പഴക്കമു​ണ്ടാ​യി​രുന്ന ചാവു​കടൽ ചുരു​ളു​മാ​യി അവ താരത​മ്യം ചെയ്‌തു​നോ​ക്കാൻ കഴിഞ്ഞു. ആയിര​ത്തി​ല​ധി​കം വർഷം പഴക്കമുള്ള ചാവു​കടൽ ചുരു​ളു​കൾ നോക്കി​യ​പ്പോൾ “ജൂതപ​കർപ്പെ​ഴു​ത്തു​കാർ എത്ര ശ്രദ്ധ​യോ​ടെ​യും വിശ്വ​സ്‌ത​ത​യോ​ടെ​യും ആണ്‌ ബൈബി​ളി​ന്റെ മൂലപാ​ഠം കൃത്യ​മാ​യി പകർത്തി​യത്‌” എന്ന്‌ മനസ്സി​ലാ​ക്കാ​നാ​യി എന്ന്‌ ചാവു​കടൽ ചുരു​ളു​കൾ പരി​ശോ​ധിച്ച സംഘത്തി​ലെ ഒരു വ്യക്തി അഭി​പ്രാ​യ​പ്പെട്ടു.

അയർലൻഡിലെ ഡബ്ലിനി​ലുള്ള ചെസ്റ്റർ ബീറ്റി ലൈ​ബ്ര​റി​യിൽ പപ്പൈ​റ​സു​ക​ളു​ടെ ഒരു ശേഖരം​ത​ന്നെ​യുണ്ട്‌. ക്രിസ്‌തീ​യ​ഗ്രീ​ക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ മിക്കവാ​റും എല്ലാ പുസ്‌ത​ക​ങ്ങ​ളു​ടെ​യും ഭാഗങ്ങൾ അതിൽ ഉണ്ട്‌. അതിൽ എ.ഡി. രണ്ടാം നൂറ്റാ​ണ്ടിൽ എഴുതിയ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും കാണാം. അതായത്‌, ബൈബിൾ എഴുതി പൂർത്തി​യാ​യി 100 വർഷങ്ങൾക്കു ശേഷമു​ള്ളത്‌. ഈ “പപ്പൈ​റ​സു​കൾ ബൈബി​ളി​ന്റെ മൂലപാ​ഠ​ത്തെ​ക്കു​റിച്ച്‌ ധാരാളം പുതിയ വിവരങ്ങൾ നൽകുന്നു.” കൂടാതെ, “കാലാ​കാ​ല​ങ്ങ​ളിൽ ബൈബിൾ പകർത്തി​യെ​ഴു​തി​യ​പ്പോൾ ബൈബി​ളി​ന്റെ മൂലപാ​ഠ​ത്തോട്‌ അത്‌ വളരെ​യ​ധി​കം പറ്റിനി​ന്നു” എന്ന്‌ ഒരു ബൈബിൾ നിഘണ്ടു പറയുന്നു.

“മറ്റ്‌ ഒരു പുരാ​ത​ന​ഗ്ര​ന്ഥ​വും ഇത്ര കൃത്യ​മാ​യി പകർത്തി​യെ​ഴു​ത​പ്പെ​ട്ടി​ട്ടില്ല എന്നു ധൈര്യ​മാ​യി പറയാം”

പ്രയോജനം: വളരെ പഴക്കം​ചെന്ന ധാരാളം ബൈബിൾ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ലഭ്യമാ​ണെന്ന വസ്‌തുത സൂചി​പ്പി​ക്കു​ന്നത്‌, ബൈബി​ളി​ന്റെ പരിഭാഷ മൂലപാ​ഠ​ത്തോട്‌ ചേർന്നു നിൽക്കു​ന്നു എന്നാണ്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ സർ ഫ്രെഡ​റിക്‌ കെന്യൺ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “മറ്റ്‌ ഏതൊരു പുസ്‌ത​ക​വും ബൈബി​ളി​ന്റെ അത്ര കൃത്യ​മാ​യി പകർത്തി​യെ​ഴു​തി​യി​ട്ടില്ല, ഇത്രയ​ധി​കം അംഗീ​കാ​രം കിട്ടി​യി​ട്ടും ഇല്ല. നമ്മുടെ കൈവശം എത്തിയി​രി​ക്കുന്ന ബൈബി​ളിൽ അടിസ്ഥാ​ന​പ​ര​മാ​യി കലർപ്പൊ​ന്നും സംഭവി​ച്ചി​ട്ടില്ല എന്നത്‌ മുൻവി​ധി​യി​ല്ലാത്ത ഏതൊരു പണ്ഡിത​നും നിഷേ​ധി​ക്കാ​നാ​കാത്ത ഒരു കാര്യ​മാണ്‌.” പണ്ഡിത​നായ വില്യം ഹെൻറി ഗ്രീൻ, എബ്രായ തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ പറയുന്നു: “മറ്റ്‌ ഒരു പുരാ​ത​ന​ഗ്ര​ന്ഥ​വും ഇത്ര കൃത്യ​മാ​യി പകർത്തി​യെ​ഴു​ത​പ്പെ​ട്ടി​ട്ടില്ല എന്നു ധൈര്യ​മാ​യി പറയാം.”

^ ഖ. 6 വിശുദ്ധ തിരുവെഴുത്തുകൾ​പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ അനുബന്ധം എ4, എ5 എന്നിവ കാണുക. ഇവ www.pr418.com-ൽ ലഭ്യമാണ്‌.