വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണർന്നിരിക്കുക!

മാന്യ​തയെ മാനി​ക്കാത്ത ഒരു ലോകം—ബൈബി​ളി​നു പറയാ​നു​ള്ളത്‌

മാന്യ​തയെ മാനി​ക്കാത്ത ഒരു ലോകം—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 മാന്യ​ത​യു​ടെ നിലവാ​രങ്ങൾ ഇന്നു തകർന്ന​ടി​യു​ക​യാണ്‌. മര്യാ​ദ​യി​ല്ലാത്ത രോഗി​കൾ ഡോക്ടർമാ​രോ​ടു തട്ടിക്ക​യ​റു​ന്നു. ഹോട്ട​ലിൽ ഭക്ഷണം കഴിക്കാൻ വരുന്ന ആളുകൾ വെയി​റ്റർമാ​രോട്‌ അപമര്യാ​ദ​യോ​ടെ സംസാ​രി​ക്കു​ന്നു. ചില യാത്ര​ക്കാർ എയർഹോ​സ്റ്റ​സി​നെ​യും മറ്റും കൈ​യേറ്റം ചെയ്യുന്നു. അച്ചടക്ക​മി​ല്ലാത്ത കുട്ടികൾ അധ്യാ​പ​കരെ കളിയാ​ക്കു​ന്നു, ഭീഷണി​പ്പെ​ടു​ത്തു​ന്നു, ഉപദ്ര​വി​ക്കു​ക​പോ​ലും ചെയ്യുന്നു. ഇനി, ചില രാഷ്‌ട്രീ​യ​ക്കാർ വിവാ​ദ​പ​ര​മായ കാര്യ​ങ്ങ​ളിൽ ഉൾപ്പെ​ടു​ന്നു; എന്നാൽ മറ്റു ചിലർ തങ്ങൾ വലിയ മാന്യ​ന്മാ​രാ​ണെന്നു വരുത്തി​ത്തീർക്കു​ന്നു.

 ശരിക്കും മാന്യ​മായ പെരു​മാ​റ്റം എന്താണ്‌ എന്നതി​നുള്ള ആശ്രയ​യോ​ഗ്യ​മായ ഒരു വഴികാ​ട്ടി​യാ​ണു ബൈബിൾ. ഇന്ന്‌ ആളുക​ളു​ടെ മര്യാദ കുറഞ്ഞു​വ​രു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും അതു വിശദീ​ക​രി​ക്കു​ന്നു.

മാന്യ​മായ പെരു​മാ​റ്റ​ത്തിന്‌ എന്തു സംഭവി​ച്ചു?

 മാന്യ​ത​യോ​ടെ​യുള്ള പെരു​മാ​റ്റം ഇന്നു ലോക​മെ​ങ്ങും കുറഞ്ഞു​വ​രു​ക​യാണ്‌. ഒരു കാലത്ത്‌ സ്വീകാ​ര്യ​മാ​യി കണ്ടിരുന്ന, ഉയർന്ന ധാർമി​ക​നി​ല​വാ​ര​മുള്ള നല്ല പെരു​മാ​റ്റ​രീ​തി​കൾ ഇന്ന്‌ ഏതാണ്ട്‌ ഇല്ലാതാ​യി​രി​ക്കു​ന്നു.

  •   അടുത്ത കാലത്ത്‌ ഐക്യ​നാ​ടു​ക​ളിൽ നടന്ന ഒരു അഭി​പ്രാ​യ​വോ​ട്ടെ​ടു​പ്പു കാണി​ക്കു​ന്നത്‌, കഴിഞ്ഞ 22 വർഷ​ത്തോ​ടുള്ള താരത​മ്യ​ത്തിൽ അവി​ടെ​യുള്ള ആളുക​ളു​ടെ ധാർമി​ക​നി​ല​വാ​രം തീരെ താണു​പോ​യി​രി​ക്കു​ന്നു എന്നാണ്‌.

  •   28 രാജ്യ​ങ്ങ​ളിൽനി​ന്നുള്ള 32,000-ത്തിലേറെ ആളുകളെ ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌ നടത്തിയ മറ്റൊരു സർവേ​യിൽ, 65 ശതമാനം പേരും അഭി​പ്രാ​യ​പ്പെ​ട്ടതു മുമ്പെ​ന്ന​ത്തെ​ക്കാൾ അധിക​മാ​യി ആളുകൾ ഇന്നു സാമാ​ന്യ​മ​രാദ കാണി​ക്കാൻ പരാജ​യ​പ്പെ​ടു​ന്നു എന്നാണ്‌.

 എന്നാൽ ഇന്നു കാണുന്ന ഈ പെരു​മാ​റ്റ​രീ​തി​യെ​ക്കു​റിച്ച്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു.

  •   “അവസാ​ന​നാ​ളു​ക​ളിൽ അനേകം കഷ്ടങ്ങളു​ണ്ടാ​കും. ആ കാലത്ത്‌ ജനം തങ്ങളെ​ത്ത​ന്നെ​യും പണത്തെ​യും മാത്രമേ സ്‌നേ​ഹി​ക്കൂ. അവർ അഹങ്കാ​രി​ക​ളും പൊങ്ങ​ച്ച​ക്കാ​രും ആകും. ആളുകൾ നിന്ദക​രും മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വ​രും നന്ദിയി​ല്ലാ​ത്ത​വ​രും . . . ദയയി​ല്ലാ​ത്ത​വ​രും അക്രമ​സ്വ​ഭാ​വ​മു​ള്ള​വ​രും ആയിരി​ക്കും.”—2 തിമൊ​ഥെ​യൊസ്‌ 3:1-3, ഗുഡ്‌ന്യൂസ്‌ ട്രാൻസ്ലേഷൻ.

 ഈ പ്രവചനം ഇന്ന്‌ എങ്ങനെ​യാ​ണു നിറ​വേ​റു​ന്നത്‌ എന്നതി​നെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യി അറിയാൻ “ഇന്നത്തെ ആളുകൾ എങ്ങനെ​യു​ള്ള​വ​രാ​യി​രി​ക്കു​മെന്ന്‌ ബൈബി​ളിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടു​ണ്ടോ?” എന്ന ലേഖനം വായി​ക്കുക.

മാന്യ​മായ പെരു​മാ​റ്റ​ത്തി​നുള്ള ആശ്രയ​യോ​ഗ്യ​മായ വഴികാ​ട്ടി

 മാന്യ​ത​യു​ടെ നിലവാ​രങ്ങൾ ഇന്നു തകർന്ന​ടി​യു​മ്പോൾ നല്ല പെരു​മാ​റ്റ​ത്തി​നുള്ള മികച്ച വഴികാ​ട്ടി​യാ​ണു ബൈബി​ളെന്നു ലക്ഷക്കണ​ക്കിന്‌ ആളുകൾ കണ്ടെത്തി​യി​രി​ക്കു​ന്നു. അതിലെ ഉപദേ​ശ​ങ്ങളെ “എപ്പോ​ഴും ആശ്രയി​ക്കാം, ഇന്നും എന്നും.” (സങ്കീർത്തനം 111:8) ചില ഉദാഹ​ര​ണങ്ങൾ കാണുക:

  •   ബൈബിൾ പറയു​ന്നത്‌: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തു​ത​ര​ണ​മെന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം അവർക്കും ചെയ്‌തു​കൊ​ടു​ക്കണം.”—മത്തായി 7:12.

     അർഥം: മറ്റുള്ളവർ നമ്മളോട്‌ ഇടപെ​ടാൻ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ​തന്നെ ദയയോ​ടെ​യും ആദര​വോ​ടെ​യും അവരോ​ടും ഇടപെ​ടുക.

  •   ബൈബിൾ പറയു​ന്നത്‌: “അതു​കൊണ്ട്‌, വഞ്ചന ഉപേക്ഷി​ച്ചി​രി​ക്കുന്ന നിങ്ങൾ ഓരോ​രു​ത്ത​രും അയൽക്കാ​ര​നോ​ടു സത്യം സംസാ​രി​ക്കണം.”—എഫെസ്യർ 4:25.

     അർഥം: നമ്മൾ പറയു​ന്ന​തും ചെയ്യു​ന്ന​തും ആയ എല്ലാ കാര്യ​ങ്ങ​ളി​ലും സത്യസ​ന്ധ​രാ​യി​രി​ക്കണം.

 ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ: