വിവരങ്ങള്‍ കാണിക്കുക

എസ്‌റ്റോ​ണി​യ “ഒരു മഹത്തായ നേട്ടം” കൈവ​രി​ക്കു​ന്നു

എസ്‌റ്റോ​ണി​യ “ഒരു മഹത്തായ നേട്ടം” കൈവ​രി​ക്കു​ന്നു

എസ്റ്റോ​ണി​യൻ ഭാഷയി​ലു​ള്ള രചനയ്‌ക്കാ​യി ഏർപ്പെ​ടു​ത്തി​യ അവാർഡിന്‌ 2014-ൽ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​രം നാമനിർദേ​ശം ചെയ്യ​പ്പെ​ട്ടു. 18 നാമനിർദേ​ശ​ങ്ങ​ളിൽനിന്ന്‌ അവസാന റൗണ്ട്‌ വോ​ട്ടെ​ടു​പ്പിൽ ഇത്‌ മൂന്നാം സ്ഥാനത്ത്‌ എത്തി.

2014 ആഗസ്റ്റ്‌ 8-ന്‌ പ്രകാ​ശ​നം ചെയ്‌ത ബൈബിൾപ​രി​ഭാ​ഷ, അവാർഡിന്‌ നാമനിർദേ​ശം ചെയ്‌തത്‌ എസ്റ്റോ​ണി​യൻ ഭാഷാ ഇൻസ്റ്റി​റ്റ്യൂ​ട്ടി​ലെ വിദഗ്‌ധ​യാ​യ ക്രിസ്റ്റീന റോസ്‌ ആയിരു​ന്നു. പുതിയ ലോക ഭാഷാ​ന്ത​ര​ത്തെ “വായി​ക്കാൻ എളുപ്പ​മു​ള്ള​തും ആസ്വാ​ദ്യ​ക​ര​വും” എന്ന്‌ അവർ വിശേ​ഷി​പ്പി​ച്ചു. “ഈ പരിഭാ​ഷ​യു​ടെ പിന്നിലെ കഠിനാ​ധ്വാ​നം എസ്റ്റോ​ണി​യൻ പരിഭാ​ഷാ​മേ​ഖ​ല​യെ ശ്രദ്ധേ​യ​മാ​യ വിധത്തിൽ സ്വാധീ​നി​ച്ചി​ട്ടുണ്ട്‌” എന്നും അവർ കൂട്ടി​ച്ചേർത്തു. എസ്റ്റോ​ണി​യൻ സാഹി​ത്യ​വും സംസ്‌കാ​ര​വും വകുപ്പി​ലെ ഒരു പ്രൊ​ഫ​സ​റാ​യ റെയ്‌ൻ വെയ്‌ഡ്‌മാൻ ഈ പരിഭാ​ഷ​യെ “ഒരു മഹത്തായ നേട്ടം” എന്നാണ്‌ വിളി​ച്ചത്‌.

എസ്റ്റോ​ണി​യൻ ഭാഷയി​ലു​ള്ള സമ്പൂർണ​ബൈ​ബിൾ 1739-ലാണ്‌ ആദ്യമാ​യി പ്രസി​ദ്ധീ​ക​രി​ച്ചത്‌. അന്നുമു​തൽ മറ്റ്‌ പരിഭാ​ഷ​ക​ളും ധാരാളം ഉണ്ടായി​ട്ടുണ്ട്‌. എങ്കിൽ പിന്നെ പുതിയ ലോക ഭാഷാ​ന്ത​ര​ത്തെ “ഒരു മഹത്തായ നേട്ടം” എന്നു വിളി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌?

കൃത്യത. 1988-ൽ പ്രസി​ദ്ധീ​ക​രി​ച്ച ജനപ്രീ​തി​യാർജി​ച്ച ഒരു എസ്റ്റോ​ണി​യൻ ബൈബിൾ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ (പഴയനി​യ​മം) ദൈവ​നാ​മം “ജെഹൂവാ” (യഹോവ) എന്ന്‌ 6,800-ലധികം പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​രു​ന്നത്‌ പ്രശം​സ​നീ​യ​മാണ്‌. a എന്നാൽ എസ്റ്റോ​ണി​യൻ പുതിയ ലോക ഭാഷാ​ന്ത​രം ഇതിൽ ഏറെ ചെയ്യുന്നു. വ്യക്തമായ അടിസ്ഥാ​നം ഉള്ളിടത്ത്‌ എല്ലാം പുതിയ ലോക ഭാഷാ​ന്ത​രം ക്രിസ്‌തീ​യ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളി​ലും (പുതി​യ​നി​യ​മം) ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.

വ്യക്തത. കൃത്യ​ത​യും ഒപ്പം വായനാ​സു​ഖ​വും നൽകുക എന്ന വെല്ലു​വി​ളി പുതിയ ലോക ഭാഷാ​ന്ത​രം എങ്ങനെ​യാണ്‌ കൈകാ​ര്യം ചെയ്‌തത്‌? ആദരണീ​യ​നാ​യ ബൈബിൾപ​രി​ഭാ​ഷ​കൻ റ്റൂമസ്‌ പോൾ എസ്റ്റോ​ണി​യ​യി​ലെ സഭ (Eesti Kirik) എന്ന പത്രത്തിൽ പുതിയ ലോക ഭാഷാ​ന്ത​രം പരിഭാ​ഷ​യെ​ക്കു​റിച്ച്‌ ഇങ്ങനെ എഴുതു​ക​യു​ണ്ടാ​യി. ഇത്‌, “ഒഴുക്കുള്ള എസ്‌റ്റോ​ണി​യൻ ഭാഷയി​ലേക്ക്‌ പരിഭാഷ ചെയ്യുക എന്ന ലക്ഷ്യം തീർച്ച​യാ​യും നേടി​യി​ട്ടുണ്ട്‌. ഈ ലക്ഷ്യം നേടിയ ആദ്യ പരിഭാഷ ഇതാ​ണെന്ന്‌ എനിക്ക്‌ ഉറപ്പിച്ചു പറയാൻ കഴിയും.“

എസ്റ്റോണിയൻ പരിഭാഷയിൽനിന്ന്‌ പ്രയോജനം നേടുന്നു

പുതിയ ലോക ഭാഷാ​ന്ത​ര​ത്തോട്‌ എസ്റ്റോ​ണി​യ​ക്കാർ വളരെ നല്ല രീതി​യിൽ പ്രതി​ക​രി​ച്ചു. ഒരു ദേശീയ റേഡി​യോ സ്റ്റേഷൻ ഒരു 40 മിനിട്ട്‌ പരിപാ​ടി തന്നെ ഈ പുതിയ ബൈബി​ളി​നു​വേ​ണ്ടി മാറ്റി​വെ​ച്ചു. പുരോ​ഹി​ത​ന്മാ​രും ഇടവക​ക്കാ​രും ഒരു​പോ​ലെ ഈ ബൈബി​ളി​ന്റെ കോപ്പി​കൾക്കാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളെ ബന്ധപ്പെട്ടു. ടാലി​നി​ലെ ഒരു പേരു​കേട്ട സ്‌കൂൾ പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ 20 കോപ്പി​കൾ അവരുടെ ഒരു ക്ലാസ്സി​നു​വേ​ണ്ടി ആവശ്യ​പ്പെ​ട്ടു. എസ്റ്റോ​ണി​യ​ക്കാർ പുസ്‌ത​ക​ങ്ങൾ ഇഷ്ടപ്പെ​ടു​ന്ന​വ​രാണ്‌. അതു​കൊ​ണ്ടു​ത​ന്നെ, ഏതുകാ​ല​ത്തെ​യും ഏറ്റവും നല്ല പുസ്‌ത​ക​ത്തി​ന്റെ കൃത്യ​വും വ്യക്തവും ആയ ഒരു പരിഭാഷ അവർക്കു നൽകാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്കു സന്തോ​ഷ​മേ​യു​ള്ളൂ!

a എസ്റ്റോണിയക്കാർ ദൈവ​നാ​മം “ജെഹൂവാ” എന്ന്‌ ഉച്ചരി​ക്കാൻ ഇടയാ​യത്‌ എങ്ങനെ​യെന്ന്‌ വിവരി​ച്ച​തി​നു ശേഷം ടാർറ്റൂ യൂണി​വേഴ്‌സി​റ്റി​യു​ടെ പുതി​യ​നി​യമ പഠനം വിഭാ​ഗ​ത്തി​ലെ തലവൻ ഐൻ റിസ്റ്റാൻ ഇങ്ങനെ നിഗമനം ചെയ്‌തു: “ജെഹൂവാ എന്ന പേര്‌ ഇക്കാലത്ത്‌ വളരെ ചേരു​ന്ന​താ​ണെന്ന്‌ ഞാൻ കരുതു​ന്നു. ഉത്ഭവത്തെ അപേക്ഷിച്ച്‌ . . . അതിന്‌ തലമു​റ​ക​ളോ​ളം ആഴമേ​റി​യ അർഥ​വും പ്രാധാ​ന്യ​വും ഉണ്ട്‌—മനുഷ്യ​വർഗ​ത്തെ രക്ഷിക്കാൻ തന്റെ പുത്രനെ അയച്ച ദൈവ​ത്തി​ന്റെ പേരാണ്‌ ജെഹൂവാ.