വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സ്ഥാപകൻ ആരാണ്‌?

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സ്ഥാപകൻ ആരാണ്‌?

 19-ാം നൂറ്റാ​ണ്ടി​ന്റെ അന്ത്യപാ​ദ​ത്തി​ലാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആധുനി​ക​സം​ഘ​ടന നിലവിൽ വന്നത്‌. ആ സമയമാ​യ​പ്പോ​ഴേ​ക്കും യു.എസ്‌.എ.-യിൽ പെൻസിൽവേ​നി​യ​യിൽ പിറ്റ്‌സ്‌ബർഗി​ന​ടു​ത്തുള്ള ഒരു കൂട്ടം ബൈബിൾ വിദ്യാർഥി​കൾ തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ പഠിക്കാൻ തുടങ്ങി. സഭയുടെ പഠിപ്പി​ക്ക​ലു​ക​ളെ അവർ ബൈബി​ളു​പ​ദേ​ശ​ങ്ങ​ളു​മാ​യി താരത​മ്യം ചെയ്‌തു. പഠിച്ച കാര്യങ്ങൾ അവർ പുസ്‌ത​ക​ങ്ങ​ളി​ലും വർത്തമാ​ന​പ്പ​ത്ര​ങ്ങ​ളി​ലും വീക്ഷാ​ഗോ​പു​രം-യഹോ​വ​യു​ടെ രാജ്യത്തെ പ്രസി​ദ്ധ​മാ​ക്കു​ന്നു എന്ന പേരിൽ ഇപ്പോൾ അറിയ​പ്പെ​ടു​ന്ന പത്രി​ക​യി​ലും പ്രസി​ദ്ധീ​ക​രി​ച്ചു.

 സത്യാ​ന്വേ​ഷി​ക​ളായ ആ ബൈബിൾ വിദ്യാർഥി​ക​ളു​ടെ കൂട്ടത്തിൽ ചാൾസ്‌ റ്റെയ്‌സ്‌ റസ്സലും ഉണ്ടായി​രു​ന്നു. അന്ന്‌ ബൈബിൾ വിദ്യാ​ഭ്യാ​സ​വേ​ല​യ്‌ക്ക്‌ നേതൃ​ത്വ​മെ​ടു​ത്ത അദ്ദേഹ​മാ​യി​രു​ന്നു വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ആദ്യത്തെ എഡിറ്റർ. പക്ഷേ അദ്ദേഹം ഒരു പുതിയ മതത്തിന്‌ തുടക്ക​മി​ടു​ക​യാ​യി​രു​ന്നില്ല. യേശു​ക്രി​സ്‌തു​വി​ന്റെ ഉപദേ​ശ​ങ്ങൾ ഉന്നമി​പ്പി​ക്കു​ക​യും ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീ​യ​സ​ഭ​യു​ടെ പ്രവർത്ത​ന​രേഖ പിൻപ​റ്റു​ക​യും ചെയ്യുക എന്നതാ​യി​രു​ന്നു റസ്സലി​ന്റെ​യും മറ്റു ബൈബിൾ വിദ്യാർഥി​ക​ളു​ടെ​യും (ആ പേരി​ലാണ്‌ അവർ അറിയ​പ്പെ​ട്ടി​രു​ന്നത്‌.) ലക്ഷ്യം. ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ സ്ഥാപകൻ യേശു​വാ​യ​തി​നാൽ, അവനെ​യാണ്‌ ഞങ്ങളുടെ സംഘട​ന​യു​ടെ സ്ഥാപക​നാ​യി ഞങ്ങൾ കാണു​ന്നത്‌.—കൊ​ലോ​സ്യർ 1:18-20.