വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ കുടും​ബ​ബ​ന്ധ​ങ്ങൾ തകർക്കു​ക​യാ​ണോ അതോ ശക്തി​പ്പെ​ടു​ത്തു​ക​യാ​ണോ?

യഹോ​വ​യു​ടെ സാക്ഷികൾ കുടും​ബ​ബ​ന്ധ​ങ്ങൾ തകർക്കു​ക​യാ​ണോ അതോ ശക്തി​പ്പെ​ടു​ത്തു​ക​യാ​ണോ?

 തങ്ങളു​ടെ​യും അയൽക്കാ​രു​ടെ​യും കുടും​ബ​ബ​ന്ധ​ങ്ങൾ ശക്തി​പ്പെ​ടു​ത്താൻ യഹോ​വ​യു​ടെ സാക്ഷികൾ ശ്രമി​ക്കു​ന്നു. കുടും​ബം എന്ന ക്രമീ​ക​ര​ണ​ത്തിന്‌ തുടക്കം​കു​റി​ച്ച ദൈവത്തെ ഞങ്ങൾ ആദരി​ക്കു​ന്നു. (ഉല്‌പത്തി 2:21-24; എഫെസ്യർ 3:14, 15) ദൈവം ബൈബി​ളി​ലൂ​ടെ പഠിപ്പി​ക്കു​ന്ന തത്ത്വങ്ങൾ, ശക്തവും സന്തുഷ്ട​വും ആയ വിവാ​ഹ​ജീ​വി​തം നയിക്കാൻ ലോക​മെ​ങ്ങു​മു​ള്ള അനേകരെ സഹായി​ച്ചി​ട്ടുണ്ട്‌.

യഹോ​വ​യു​ടെ സാക്ഷികൾ കുടും​ബ​ബ​ന്ധ​ങ്ങൾ ശക്തി​പ്പെ​ടു​ത്തു​ന്ന വിധം

 ബൈബി​ളി​ലെ ബുദ്ധി​യു​പ​ദേ​ശ​ങ്ങൾ പാലി​ക്കാൻ ഞങ്ങൾ കഠിന​ശ്ര​മം ചെയ്യുന്നു, അങ്ങനെ ചെയ്യു​ന്നത്‌ കൂടുതൽ മെച്ചപ്പെട്ട ഭാര്യാ​ഭർത്താ​ക്ക​ന്മാ​രോ മാതാ​പി​താ​ക്ക​ളോ ആകാൻ ഞങ്ങളെ സഹായി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 31:10-31; എഫെസ്യർ 5:22–6:4; 1 തിമൊ​ഥെ​യൊസ്‌ 5:8) വ്യത്യസ്‌ത​വി​ശ്വാ​സ​ങ്ങ​ളുള്ള കുടും​ബ​ങ്ങ​ളിൽപ്പോ​ലും പ്രശ്‌ന​ങ്ങൾ കൈകാ​ര്യം ചെയ്യാൻ ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്ന ജ്ഞാന​മൊ​ഴി​കൾ സഹായി​ക്കു​ന്നു. (1 പത്രോസ്‌ 3:1, 2) സാക്ഷി​ക​ള​ല്ലാ​ത്ത ചിലരു​ടെ (ഇവരുടെ ഇണകൾ യഹോ​വ​യു​ടെ സാക്ഷികളാണ്‌.) അഭി​പ്രാ​യ​ങ്ങൾ പരിചി​ന്തി​ക്കു​ക:

  •   “ഞങ്ങൾ ഒരുമി​ച്ചു​ള്ള ആദ്യത്തെ ആറ്‌ വർഷങ്ങൾ വഴക്കും നിരാ​ശ​യും നിറഞ്ഞ​താ​യി​രു​ന്നു. എന്നാൽ, ഈവെറ്റീ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യ​പ്പോൾ അവൾ കൂടുതൽ സ്‌നേ​ഹ​ത്തോ​ടെ​യും ക്ഷമയോ​ടെ​യും ഇടപെ​ടാൻ തുടങ്ങി. അവൾ വരുത്തിയ മാറ്റങ്ങൾ ഞങ്ങളുടെ വിവാ​ഹ​ജീ​വി​തം മെച്ച​പ്പെ​ടു​ത്തി.”—ബ്രസീ​ലിൽനി​ന്നു​ള്ള ക്ലോവീർ.

  •   “എന്റെ ഭർത്താവ്‌ ചാൻസാ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ തുടങ്ങി​യ​പ്പോൾ ഞാൻ എതിർത്തു. കാരണം, അവർ കുടും​ബം കലക്കു​ന്ന​വ​രാ​ണെ​ന്നാണ്‌ ഞാൻ കരുതി​യത്‌. എന്നാൽ, ബൈബിൾ ഞങ്ങളുടെ കുടും​ബ​ജീ​വി​ത​ത്തിൽ പ്രയോ​ജ​നം ചെയ്‌തെന്ന്‌ അന്നുമു​തൽ ഞാൻ അനുഭ​വി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു.”—സാംബി​യ​യിൽ നിന്നും ആഗ്നസ്‌.

 ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്ന ജ്ഞാന​മൊ​ഴി​കൾ പ്രാവർത്തി​ക​മാ​ക്കു​ന്നത്‌ പിൻവ​രു​ന്ന കാര്യ​ങ്ങ​ളിൽ എങ്ങനെ സഹായി​ക്കു​മെന്ന്‌ ഞങ്ങൾ പ്രസം​ഗ​വേ​ല​യിൽ അയൽക്കാർക്ക്‌ കാണി​ച്ചു​കൊ​ടു​ക്കു​ന്നു:

ഇണ മതം മാറു​ന്നത്‌ വിവാ​ഹ​ജീ​വി​ത​ത്തിൽ പ്രശ്‌ന​ങ്ങൾ സൃഷ്ടി​ക്കു​മോ?

 ചില​പ്പോ​ഴൊ​ക്കെ അങ്ങനെ സംഭവി​ക്കു​മെ​ന്നത്‌ ശരിയാണ്‌. ഉദാഹ​ര​ണ​ത്തിന്‌, സോ​ഫ്രെസ്‌ എന്ന കമ്പനി 1998-ൽ പുറത്തി​റ​ക്കി​യ ഗവേഷണ റിപ്പോർട്ട്‌ പ്രകാരം, ദമ്പതി​ക​ളിൽ ഒരാൾ മാത്രം സാക്ഷി​യാ​യി​ട്ടു​ള്ള ഇരുപതു വിവാ​ഹ​ങ്ങ​ളിൽ ഒന്നിന്‌, ഇണ യഹോ​വ​യു​ടെ സാക്ഷി​യാ​യ​പ്പോൾ കടുത്ത പ്രശ്‌ന​ങ്ങൾ നേരി​ടേ​ണ്ടി വന്നിട്ടുണ്ട്‌.

 തന്റെ ഉപദേ​ശ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​വർക്ക്‌ ചില​പ്പോ​ഴൊ​ക്കെ കുടും​ബ​ത്തിൽ പ്രശ്‌ന​ങ്ങൾ നേരി​ടേ​ണ്ടി​വ​രു​മെന്ന്‌ യേശു മുൻകൂ​ട്ടി പറഞ്ഞി​ട്ടുണ്ട്‌. (മത്തായി 10:32-36) റോമൻ സാമ്രാ​ജ്യ​ത്തിൻകീ​ഴിൽ, “ക്രിസ്‌ത്യാ​നി​ത്വം കുടും​ബം തകർക്കുന്ന ഒന്നാ​ണെന്ന്‌ ആരോ​പി​ക്ക​പ്പെ​ട്ടി​രു​ന്ന”തായി ചരി​ത്ര​കാ​ര​നാ​യ വിൽ ഡ്യൂറന്റ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. a ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ചിലരും ഈ ആരോ​പ​ണം നേരി​ടു​ന്നു. എന്നാൽ പ്രശ്‌ന​ങ്ങൾക്കു കാരണം സാക്ഷി​ക​ളാ​ണെ​ന്നാ​ണോ അതിന്റെ അർഥം?

യൂറോപ്യൻ മനുഷ്യാവകാശ കോടതി

 യഹോ​വ​യു​ടെ സാക്ഷികൾ കുടും​ബം തകർക്കു​ന്നു​വെന്ന ആരോ​പ​ണ​ത്തി​ന്മേൽ യൂറോ​പ്യൻ മനുഷ്യാ​വ​കാ​ശ കോടതി, വിധി പ്രസ്‌താ​വി​ക്കു​ക​യു​ണ്ടാ​യി. സാക്ഷി​ക​ള​ല്ലാ​ത്ത കുടും​ബാം​ഗ​ങ്ങൾ, “മതവി​ശ്വാ​സി​യാ​യ തങ്ങളുടെ ബന്ധുവിന്‌ തന്റെ മതം അനുസ​രിച്ച്‌ പ്രവർത്തി​ക്കാ​നു​ള്ള സ്വാത​ന്ത്ര്യ​മു​ണ്ടെന്ന്‌ അംഗീ​ക​രി​ക്കാ​നോ ആദരി​ക്കാ​നോ” തയ്യാറാ​കാ​ത്ത​താണ്‌ പലപ്പോ​ഴും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തെന്ന്‌ കോടതി നിരീ​ക്ഷി​ച്ചു. കോടതി ഇങ്ങനെ കൂട്ടി​ച്ചേർത്തു: “വ്യത്യസ്‌ത വിശ്വാ​സ​ങ്ങ​ളു​ള്ള കുടും​ബ​ങ്ങ​ളി​ലെ​ല്ലാം സാധാ​ര​ണ​മാ​യി​രി​ക്കുന്ന ഈ സ്ഥിതി​വി​ശേ​ഷം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കാര്യ​ത്തി​ലും സംഭവി​ക്കു​ന്നു.” b വ്യത്യസ്‌ത വിശ്വാ​സ​ങ്ങൾമൂ​ലം പ്രശ്‌ന​ങ്ങൾ നേരി​ടു​മ്പോ​ഴും യഹോ​വ​യു​ടെ സാക്ഷികൾ ബൈബി​ളി​ന്റെ പിൻവ​രു​ന്ന ബുദ്ധി​യു​പ​ദേ​ശം പ്രാവർത്തി​ക​മാ​ക്കാൻ ശ്രമി​ക്കു​ന്നു. “ആർക്കും തിന്മയ്‌ക്കു പകരം തിന്മ ചെയ്യരുത്‌. . . . സകല മനുഷ്യ​രോ​ടും സമാധാ​ന​ത്തിൽ വർത്തി​ക്കാൻ പരമാ​വ​ധി ശ്രമി​ക്കു​വിൻ.”—റോമർ 12:17, 18.

യഹോ​വ​യു​ടെ സാക്ഷികൾ സ്വന്തം മതത്തി​ലു​ള്ള​വ​രെ മാത്രം വിവാഹം കഴിക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 “കർത്താ​വിൽ മാത്രമേ വിവാഹം കഴിക്കാ​വൂ,” അതായത്‌ തങ്ങളുടെ അതേ വിശ്വാ​സ​ത്തിൽപ്പെട്ട ഒരാളെ മാത്രമേ വിവാഹം കഴിക്കാ​വൂ എന്ന ബൈബിൾബു​ദ്ധി​യു​പ​ദേശം സാക്ഷികൾ പിൻപ​റ്റു​ന്നു. (1 കൊരി​ന്ത്യർ 7:39) ഈ കല്‌പന തിരു​വെ​ഴു​ത്തു​പ​ര​വും പ്രാ​യോ​ഗി​ക​വും ആണ്‌. ഉദാഹ​ര​ണ​ത്തിന്‌, വിവാ​ഹ​ത്തെ​യും കുടും​ബ​ത്തെ​യും കുറി​ച്ചു​ള്ള ഒരു പ്രസിദ്ധീകരണത്തിന്റെ c 2010-ൽ വന്ന ഒരു ലേഖന​ത്തിൽ പറയുന്ന പ്രകാരം, “ഒരേ മതവും ആചാര​ങ്ങ​ളും വിശ്വാ​സ​ങ്ങ​ളും ഉള്ള വിവാ​ഹ​ദ​മ്പ​തി​കൾ” കൂടുതൽ ദൃഢമായ കുടും​ബ​ബ​ന്ധം ആസ്വദി​ക്കാൻ സാധ്യ​ത​യുണ്ട്‌.

 എന്നിരു​ന്നാ​ലും, സാക്ഷി​യ​ല്ലാ​ത്ത ഇണയിൽനിന്ന്‌ വേർപെ​ട്ടി​രി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നില്ല. ബൈബിൾ പറയുന്നു: “ഒരു സഹോ​ദ​രന്‌ അവിശ്വാ​സി​യാ​യ ഭാര്യ ഉണ്ടായി​രി​ക്കു​ക​യും അവൾക്ക്‌ അവനോ​ടു​കൂ​ടെ പാർക്കാൻ മനസ്സാ​യി​രി​ക്കു​ക​യും ചെയ്‌താൽ അവൻ അവളെ ഉപേക്ഷി​ക്ക​രുത്‌. ഒരു സ്‌ത്രീക്ക്‌ അവിശ്വാ​സി​യാ​യ ഭർത്താവ്‌ ഉണ്ടായി​രി​ക്കു​ക​യും അവന്‌ അവളോ​ടു​കൂ​ടെ പാർക്കാൻ മനസ്സാ​യി​രി​ക്കു​ക​യും ചെയ്‌താൽ അവൾ തന്റെ ഭർത്താ​വി​നെ ഉപേക്ഷി​ക്ക​രുത്‌.” (1 കൊരി​ന്ത്യർ 7:12, 13) യഹോ​വ​യു​ടെ സാക്ഷികൾ ഈ കല്‌പന അനുസ​രി​ക്കു​ന്നു.

a കൈസ​റും ക്രിസ്‌തു​വും (ഇംഗ്ലീഷ്‌), പേജ്‌ 647 കാണുക.

b മോസ്‌കോ​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളും മറ്റുള്ള​വ​രും v. റഷ്യ എന്ന കോടതി കേസിന്റെ വിധി​പ്രസ്‌താ​വ​ന​യു​ടെ പേജ്‌ 26-27, ഖണ്ഡിക 111 കാണുക.

c Journal of Marriage and Family, വാല്യം 72, നമ്പർ 4, (2010 ആഗസ്റ്റ്‌), പേജ്‌ 963 കാണുക.