വിവരങ്ങള്‍ കാണിക്കുക

“സത്യസന്ധതയുടെ ഒരു ചെറിയ പ്രവൃത്തി”

“സത്യസന്ധതയുടെ ഒരു ചെറിയ പ്രവൃത്തി”

 സൗത്ത്‌ ആഫ്രി​ക്ക​യി​ലെ ഒരു യഹോ​വ​യു​ടെ സാക്ഷി​യായ ഡാനി​യേ​ല​യ്‌ക്ക്‌ ഒരു കോഫി​ഷോ​പ്പിൽനിന്ന്‌ ഒരു ബാഗ്‌ കളഞ്ഞു​കി​ട്ടി. ആ ബാഗിൽ പൈസ​യും ക്രെഡിറ്റ്‌ കാർഡു​ക​ളും അടങ്ങിയ ഒരു പേഴ്‌സു​ണ്ടാ​യി​രു​ന്നു. ഉടമസ്ഥനു ബാഗ്‌ തിരി​ച്ചു​കൊ​ടു​ക്കാൻ തീരു​മാ​നിച്ച ഡാനി​യേല ഫോൺ നമ്പറും അഡ്രസ്സും ഒക്കെ തിര​ഞ്ഞെ​ങ്കി​ലും ഒരു പേര്‌ മാത്രമേ കണ്ടെത്താൻ കഴിഞ്ഞു​ള്ളൂ. ആ വ്യക്തിയെ ബാങ്ക്‌ വഴി ബന്ധപ്പെ​ടാൻ ശ്രമി​ച്ചെ​ങ്കി​ലും അതു വിജയി​ച്ചില്ല. ശ്രമം ഉപേക്ഷി​ക്കാ​തെ ഡാനി​യേല ബാഗിൽനിന്ന്‌ കിട്ടിയ ഒരു ഡോക്ട​റു​ടെ ചീട്ടിലെ ഫോൺ നമ്പറി​ലേക്കു വിളിച്ചു. ഫോൺ എടുത്ത റിസപ്‌ഷ​നിസ്റ്റ്‌ ഡാനി​യേ​ല​യു​ടെ നമ്പർ ബാഗിന്റെ ഉടമസ്ഥനു കൊടു​ക്കാ​മെന്നു സമ്മതിച്ചു.

 ഡാനി​യേ​ല​യു​ടെ കൈവശം കളഞ്ഞു​പോയ ബാഗ്‌ കിട്ടി​യെ​ന്നും അതു തിരികെ ഏൽപ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ന്നും പറഞ്ഞു​കൊണ്ട്‌ ഡോക്ട​റു​ടെ ഓഫീ​സിൽനിന്ന്‌ ഫോൺ വന്നപ്പോൾ ഉടമസ്ഥൻ ശരിക്കും അതിശ​യി​ച്ചു​പോ​യി. ബാഗ്‌ വാങ്ങി​ക്കാൻ വന്ന ഉടമസ്ഥൻ ഡാനി​യേ​ല​യും ഡാനി​യേ​ല​യു​ടെ പപ്പയെ​യും പരിച​യ​പ്പെട്ടു. ബാഗ്‌ തിരികെ ഉടമസ്ഥ​നു​തന്നെ നൽകു​ന്ന​തി​നു​വേണ്ടി ഇത്ര ശ്രമം ചെയ്‌ത​തി​ന്റെ കാരണം അവർ അദ്ദേഹ​ത്തോ​ടു വിശദീ​ക​രി​ച്ചു. യഹോ​വ​യു​ടെ സാക്ഷികൾ ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ ശ്രമി​ക്കു​ന്ന​വ​രാ​ണെന്ന്‌ അവർ അദ്ദേഹ​ത്തോ​ടു പറഞ്ഞു. അതു​കൊ​ണ്ടാണ്‌ അവർ എപ്പോ​ഴും സത്യസ​ന്ധ​രാ​യി​രി​ക്കാൻ ശ്രമി​ക്കു​ന്നത്‌.​—എബ്രായർ 13:18.

 ഏതാനും മണിക്കൂ​റു​കൾക്കു ശേഷം ബാഗും പേഴ്‌സും തിരി​ച്ചു​നൽകി​യ​തി​നു വീണ്ടും നന്ദി പറഞ്ഞു​കൊണ്ട്‌ ഡാനി​യേ​ല​യ്‌ക്കും പപ്പയ്‌ക്കും ഉടമസ്ഥൻ ഒരു സന്ദേശം അയച്ചു. അതിൽ ഇങ്ങനെ എഴുതി​യി​രു​ന്നു: “എന്നെ കണ്ടെത്താൻ നിങ്ങൾ ഒത്തിരി കഷ്ടപ്പെ​ട്ട​തിന്‌ ഒരുപാട്‌ നന്ദി. നിങ്ങ​ളെ​യും കുടും​ബ​ത്തെ​യും പരിച​യ​പ്പെ​ടാൻ കഴിഞ്ഞ​തിൽ വളരെ സന്തോഷം. നിങ്ങളു​ടെ ആ സൗഹൃ​ദ​ഭാ​വ​വും നല്ല മനസ്സും ഞാൻ എന്നും സ്‌നേ​ഹ​ത്തോ​ടെ ഓർക്കും. എന്റെ സന്തോ​ഷ​ത്തിന്‌, നിങ്ങൾക്ക്‌ ഒരു സമ്മാന​മാ​യിട്ട്‌ ഒരു ചെറിയ തുക തരാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. ദൈവത്തെ സേവി​ക്കു​ന്ന​തി​നു​വേണ്ടി നിങ്ങൾ വ്യക്തി​പ​ര​മാ​യി ഒരുപാട്‌ ത്യാഗങ്ങൾ ചെയ്യു​ന്നു​ണ്ടെന്ന്‌ എനിക്ക്‌ അറിയാം. നിങ്ങളു​ടെ പ്രവർത്തനം നിങ്ങൾ ഏതുതരം ആളുക​ളാ​ണെന്ന കാര്യം വ്യക്തമാ​ക്കു​ന്നു. ഡാനി​യേ​ല​യു​ടെ സത്യസ​ന്ധ​ത​യിൽനി​ന്നും വിശ്വ​സ്‌ത​ത​യിൽനി​ന്നും എനിക്ക്‌ അത്‌ മനസ്സി​ലാ​യി. ഒരിക്കൽ കൂടി നിങ്ങളെ ഞാൻ നന്ദി അറിയി​ക്കു​ന്നു. നിങ്ങളു​ടെ ശുശ്രൂ​ഷയെ ദൈവം അനുഗ്രഹിക്കട്ടെ.”

 ഏതാനും മാസങ്ങൾക്കു ശേഷം ഡാനി​യേ​ല​യു​ടെ പപ്പ ആ വ്യക്തി​യോ​ടു വീണ്ടും സംസാ​രി​ച്ചു. അപ്പോൾ ആ വ്യക്തി തനിക്കു​ണ്ടായ ഒരു അനുഭ​വ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞു. അദ്ദേഹം അടുത്തി​ടെ കടയിൽ പോയ​പ്പോൾ ഒരു പേഴ്‌സ്‌ കളഞ്ഞു​കി​ട്ടി. അദ്ദേഹം അത്‌ ഉടമസ്ഥ​യ്‌ക്കു തിരികെ നൽകി. മറ്റൊ​രാ​ളു​ടെ സത്യസ​ന്ധ​ത​കൊണ്ട്‌ തനിക്കും അടുത്തി​ടെ പ്രയോ​ജ​ന​മു​ണ്ടാ​യെ​ന്നും അതാണു പേഴ്‌സ്‌ തിരികെ നൽകാൻ തന്നെ പ്രേരി​പ്പി​ച്ച​തെ​ന്നും അദ്ദേഹം അവരോ​ടു പറഞ്ഞു. അദ്ദേഹ​ത്തി​ന്റെ​തന്നെ വാക്കുകൾ കേൾക്കൂ: “സത്യസ​ന്ധ​ത​യു​ടെ​യും ദയയു​ടെ​യും ഒരു ചെറിയ പ്രവൃത്തി മറ്റൊരു നന്മപ്ര​വൃ​ത്തി​യി​ലേക്കു നയിക്കും. അങ്ങനെ എല്ലാവ​രും ചെയ്യാൻ തുടങ്ങി​യാൽ അതു നാടിന്‌ എത്ര നല്ലതാ​യി​രി​ക്കും.”