വിവരങ്ങള്‍ കാണിക്കുക

“എന്നെ​ക്കൊണ്ട്‌ പറ്റുന്ന​തു​പോ​ലെ ഞാൻ ചെയ്യുന്നു”

“എന്നെ​ക്കൊണ്ട്‌ പറ്റുന്ന​തു​പോ​ലെ ഞാൻ ചെയ്യുന്നു”

 ജർമനി​യിൽ താമസി​ക്കുന്ന ഇർമയ്‌ക്കു 90 വയസ്സി​ന​ടുത്ത്‌ പ്രായ​മുണ്ട്‌. രണ്ടു വലിയ അപകട​ങ്ങൾക്കും പല ശസ്‌ത്ര​ക്രി​യ​കൾക്കും ശേഷം, മുമ്പ്‌ ചെയ്‌തി​രു​ന്ന​തു​പോ​ലെ വീടുകൾ തോറും പോയി സുവി​ശേഷം അറിയി​ക്കാൻ ഇർമയ്‌ക്കു പറ്റുന്നില്ല. അതു​കൊണ്ട്‌ കുടും​ബാം​ഗ​ങ്ങൾക്കും പരിച​യ​ക്കാർക്കും കത്തുകൾ എഴുതി​ക്കൊ​ണ്ടാണ്‌ ഇർമ ഇപ്പോൾ തന്റെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയു​ന്നത്‌. പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ​യും അനു​ശോ​ച​ന​ത്തി​ന്റെ​യും കത്തുകൾ ആളുകൾ വളരെ നല്ല രീതി​യിൽത്ത​ന്നെ​യാ​ണു സ്വീക​രി​ച്ചി​രി​ക്കു​ന്നത്‌. മിക്ക​പ്പോ​ഴും, എന്നാണ്‌ അടുത്ത കത്ത്‌ വരുന്ന​തെന്നു ചോദി​ച്ചു​കൊ​ണ്ടുള്ള ഫോൺ കോളു​കൾവരെ വരാറുണ്ട്‌. ഇനിയും കത്ത്‌ എഴുതണം എന്ന്‌ അറിയി​ച്ചു​കൊ​ണ്ടുള്ള പല നന്ദിക്ക​ത്തു​ക​ളും ലഭിക്കാ​റുണ്ട്‌. ഇർമ പറയുന്നു: “ഇതൊ​ക്കെ​യാണ്‌ എനിക്കു സന്തോഷം തരുന്ന​തും ആത്മീയ​കാ​ര്യ​ങ്ങ​ളിൽ മുഴു​കാൻ സഹായി​ക്കു​ന്ന​തും.”

 ഇർമ വൃദ്ധസ​ദ​ന​ങ്ങ​ളി​ലു​ള്ള​വർക്കും കത്ത്‌ എഴുതാ​റുണ്ട്‌. ഇർമ പറയുന്നു: “ഒരിക്കൽ പ്രായ​മുള്ള ഒരു സ്‌ത്രീ എന്നെ ഫോൺ വിളി​ച്ചിട്ട്‌, അവരുടെ ഭർത്താവ്‌ മരിച്ച​പ്പോൾ എന്റെ കത്തുകൾ അവർക്ക്‌ ഒരുപാട്‌ ആശ്വാസം നൽകി​യെന്നു പറഞ്ഞു. ബൈബി​ളിൽ സൂക്ഷി​ച്ചു​വെ​ച്ചി​രി​ക്കുന്ന ആ കത്തുകൾ അവർ മിക്ക വൈകു​ന്നേ​ര​ങ്ങ​ളി​ലും വായി​ക്കും. ഇയ്യടുത്ത്‌ ഭർത്താവ്‌ മരിച്ച വേറൊ​രു സ്‌ത്രീ പറഞ്ഞത്‌, പുരോ​ഹി​തന്റെ പ്രസം​ഗ​ത്തെ​ക്കാൾ അവരെ ആശ്വസി​പ്പി​ച്ചത്‌ എന്റെ കത്തുക​ളാ​യി​രു​ന്നെ​ന്നാണ്‌. അവർക്കു ധാരാളം ചോദ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അതിന്റെ ഉത്തരം അറിയാൻ എന്നെ വന്നു കണ്ടോട്ടേ എന്ന്‌ അവർ ചോദി​ച്ചു.”

 മറ്റൊരു സ്ഥലത്തേക്കു താമസം മാറിയ, ഇർമയു​ടെ ഒരു പരിച​യ​ക്കാ​രി തനിക്കും കത്ത്‌ എഴുത​ണ​മെന്ന്‌ ഇർമ​യോ​ടു പറഞ്ഞി​രു​ന്നു. ഇർമ പറയുന്നു: “ആ സ്‌ത്രീ എന്റെ എല്ലാ കത്തുക​ളും സൂക്ഷി​ച്ചു​വെച്ചു. അവർ മരിച്ച​പ്പോൾ അവരുടെ മകൾ എനിക്ക്‌ ഫോൺ ചെയ്‌തു. അമ്മയ്‌ക്ക്‌ എഴുതിയ കത്തുക​ളെ​ല്ലാം വായി​ച്ചെ​ന്നും ബൈബിൾവി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയുന്ന അതു​പോ​ലുള്ള കത്തുകൾ തനിക്കും അയച്ചു​ത​രാ​മോ എന്നും ആ മകൾ ചോദി​ച്ചു.”

 ഇർമ ശുശ്രൂഷ നന്നായി ആസ്വദി​ക്കു​ന്നു. ഇർമ പറയു​ന്നത്‌ ഇതാണ്‌: “യഹോ​വയെ സേവി​ക്കാ​നുള്ള ശക്തി തുടർന്നും തരണേ എന്ന്‌ ഞാൻ യഹോ​വ​യോട്‌ അപേക്ഷി​ക്കാ​റുണ്ട്‌. എനിക്കു വീടുകൾ തോറും പോയി പ്രസം​ഗി​ക്കാൻ കഴിയില്ല. എങ്കിലും എന്നെ​ക്കൊണ്ട്‌ പറ്റുന്ന​തു​പോ​ലെ ഞാൻ ചെയ്യുന്നു.”