വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

യിരെമ്യ 11:11-ന്റെ വിശദീ​ക​രണം—“ഒരനർത്ഥം ഞാൻ അവർക്കു വരുത്തും”

യിരെമ്യ 11:11-ന്റെ വിശദീ​ക​രണം—“ഒരനർത്ഥം ഞാൻ അവർക്കു വരുത്തും”

“അതു​കൊണ്ട്‌, യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ഇതാ, ഞാൻ അവരുടെ മേൽ ദുരന്തം വരുത്തു​ന്നു; അവർ അതിൽനിന്ന്‌ രക്ഷപ്പെ​ടില്ല. സഹായ​ത്തി​നു​വേണ്ടി അവർ എന്നെ വിളി​ക്കും; പക്ഷേ ഞാൻ വിളി കേൾക്കില്ല.”—യിരെമ്യ 11:11, പുതിയ ലോക ഭാഷാ​ന്തരം.

“അതു​കൊ​ണ്ടു യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: ഒഴിഞ്ഞു​പോ​കു​വാൻ കഴിയാത്ത ഒരനർത്ഥം ഞാൻ അവർക്കു വരുത്തും; അവർ എന്നോടു നിലവി​ളി​ച്ചാ​ലും ഞാൻ കേൾക്ക​യില്ല.”—യിരെമ്യ 11:11, സത്യ​വേ​ദ​പു​സ്‌തകം.

യിരെമ്യ 11:11-ന്റെ അർഥം

 യിരെമ്യ പ്രവാ​ച​കന്റെ കാലത്ത്‌ ജീവി​ച്ചി​രുന്ന ജൂതന്മാ​രെ ഉദ്ദേശി​ച്ചാണ്‌ ദൈവം ഈ വാക്കുകൾ പറഞ്ഞത്‌. യഹോവയുടെ a നീതി​യുള്ള നിയമ​ങ്ങ​ളും പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ കൊടുത്ത സ്‌നേ​ഹ​പൂർവ​മായ തിരു​ത്ത​ലു​ക​ളും അവർ അവഗണി​ച്ചു. അതു​കൊണ്ട്‌ അവരുടെ തെറ്റായ ജീവി​ത​രീ​തി​യു​ടെ മോശം ഭവിഷ്യ​ത്തു​ക​ളിൽനിന്ന്‌ ദൈവം അവരെ സംരക്ഷി​ക്കി​ല്ലാ​യി​രു​ന്നു.—സുഭാ​ഷി​തങ്ങൾ 1:24-32.

 “അതു​കൊണ്ട്‌, യഹോവ പറയു​ന്നത്‌ ഇതാണ്‌. മുൻവാ​ക്യ​ങ്ങ​ളു​ടെ തുടർച്ച​യാ​യാണ്‌ “അതു​കൊണ്ട്‌” എന്ന വാക്ക്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. യിരെമ്യ 11:1-10 വരെയുള്ള വാക്യങ്ങൾ നോക്കു​ക​യാ​ണെ​ങ്കിൽ, തങ്ങളുടെ പൂർവി​കർ യഹോ​വ​യു​മാ​യി ചെയ്‌ത ഉടമ്പടി അഥവാ കരാർ ജൂതന്മാർ ലംഘി​ച്ച​താ​യി യഹോവ പറയുന്നു. (പുറപ്പാട്‌ 24:7) തങ്ങളുടെ സ്രഷ്ടാ​വി​നെ ആരാധി​ക്കു​ന്ന​തി​നു പകരം ജൂതന്മാർ വിഗ്ര​ഹ​ങ്ങളെ ആരാധി​ച്ചു. ഈ വിശ്വാ​സ​ത്യാ​ഗം സ്വന്തം മക്കളെ ബലി അർപ്പി​ക്കു​ന്നത്‌ ഉൾപ്പെ​ടെ​യുള്ള വലിയ ദുഷ്ടതകൾ ചെയ്യു​ന്ന​തി​ലേക്ക്‌ അവരെ കൊ​ണ്ടെ​ത്തി​ച്ചു!—യിരെമ്യ 7:31.

 “ഇതാ, ഞാൻ അവരുടെ മേൽ ദുരന്തം വരുത്തു​ന്നു.” ബൈബി​ളിൽ പലപ്പോ​ഴും ദൈവം ഒരു കാര്യം ചെയ്‌തു എന്നു പറയു​മ്പോൾ അതിന്റെ അർഥം ദൈവം അത്‌ അനുവ​ദി​ച്ചു എന്നാണ്‌. ഈ സാഹച​ര്യ​ത്തി​ലും അത്‌ അങ്ങനെ​ത​ന്നെ​യാ​ണെന്നു പറയാ​നാ​കും. എന്തു​കൊണ്ട്‌? ജൂതന്മാർ യഹോ​വ​യു​ടെ മികച്ച നിലവാ​രങ്ങൾ അവഗണി​ച്ചു​കൊ​ണ്ടും വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ച്ചു​കൊ​ണ്ടും തങ്ങൾക്കു​തന്നെ ദുരന്തങ്ങൾ വരുത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. ദൈവ​ത്തി​ന്റെ സംരക്ഷ​ണ​വും അവർക്കു നഷ്ടപ്പെട്ടു. അതിന്റെ ഫലമായി, ശക്തനായ ശത്രു​വായ ബാബി​ലോൺ രാജാവ്‌ യരുശ​ലേം കീഴട​ക്കു​ക​യും അതിലെ നിവാ​സി​കളെ അടിമ​ക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​കു​ക​യും ചെയ്‌തു. അവർ വിശ്വാ​സം അർപ്പിച്ച വ്യാജ​ദൈ​വ​ങ്ങൾക്ക്‌ അതിൽനിന്ന്‌ അവരെ സംരക്ഷി​ക്കാ​നാ​യില്ല.—യിരെമ്യ 11:12; 25:8, 9.

 “സഹായ​ത്തി​നു​വേണ്ടി അവർ എന്നെ വിളി​ക്കും; പക്ഷേ ഞാൻ വിളി കേൾക്കില്ല.” ‘കൈക​ളിൽ രക്തം നിറഞ്ഞി​രി​ക്കു​ന്ന​വ​രു​ടെ​യും’ വ്യാജ​ദൈ​വ​ങ്ങ​ളിൽ ആശ്രയി​ക്കു​ന്ന​വ​രു​ടെ​യും പ്രാർഥ​നകൾ യഹോവ കേൾക്കില്ല. (യശയ്യ 1:15; 42:17) എന്നാൽ തങ്ങളുടെ തെറ്റായ ജീവി​ത​രീ​തി​യെ ഓർത്ത്‌ ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​ക​യും താഴ്‌മ​യോ​ടെ ദൈവ​ത്തി​ലേക്ക്‌ തിരിഞ്ഞ്‌ വരുക​യും ചെയ്യു​ന്ന​വ​രു​ടെ പ്രാർഥ​നകൾ ദൈവം കേൾക്കും.—യശയ്യ 1:16-19; 55:6, 7.

യിരെമ്യ 11:11-ന്റെ സന്ദർഭം

 ബി.സി. 647-ൽ യഹോവ യിരെ​മ്യ​യെ തന്റെ പ്രവാ​ച​ക​നാ​യി നിയമി​ച്ചു. 40 വർഷ​ത്തോ​ളം യിരെമ്യ യഹൂദ​യി​ലെ ജനത്തോട്‌ ദൈവ​ത്തി​ന്റെ വരാൻപോ​കുന്ന ന്യായ​വി​ധി​യെ​ക്കു​റിച്ച്‌ മുന്നറി​യി​പ്പു നൽകി. എന്നാൽ ആ ജനം അതു കേൾക്കാൻ മനസ്സു കാണി​ച്ചില്ല. ആ സമയത്ത്‌ പ്രവാ​ചകൻ എഴുതിയ വാക്കു​ക​ളാണ്‌ യിരെമ്യ 11:11-ൽ കാണു​ന്നത്‌. ഒടുവിൽ ബി.സി. 607-ൽ ബാബി​ലോൺകാർ യരുശ​ലേം നശിപ്പി​ച്ച​പ്പോൾ ആ ന്യായ​വി​ധി മുന്നറി​യി​പ്പു​കൾ നിറ​വേറി.—യിരെമ്യ 6:6-8; 39:1, 2, 8, 9.

 യിരെ​മ്യ​യു​ടെ പുസ്‌ത​ക​ത്തിൽ പ്രത്യാ​ശ​യു​ടെ ഒരു സന്ദേശ​വും ഉണ്ട്‌. യഹോവ പറഞ്ഞു: “ബാബി​ലോ​ണിൽ ചെന്ന്‌ 70 വർഷം തികയു​മ്പോൾ . . . നിങ്ങളെ ഇവി​ടേക്കു (ജൂതന്മാ​രു​ടെ സ്വദേ​ശ​ത്തേക്ക്‌) തിരികെ കൊണ്ടു​വ​ന്നു​കൊണ്ട്‌ ഞാൻ എന്റെ വാഗ്‌ദാ​നം പാലി​ക്കും.” (യിരെമ്യ 29:10) മേദ്യ​രും പേർഷ്യ​ക്കാ​രും ബാബി​ലോൺ പിടി​ച്ച​ട​ക്കി​യ​തി​നെ​ത്തു​ടർന്ന്‌, ബി.സി. 537-ൽ യഹോ​വ​യു​ടെ ആ വാഗ്‌ദാ​നം നിറ​വേറി. മുമ്പ്‌ ബാബി​ലോ​ണി​ന്റെ നിയ​ന്ത്ര​ണ​ത്തി​ലാ​യി​രുന്ന ദേശത്ത്‌ ചിതറി​പ്പാർത്തി​രുന്ന തന്റെ ജനത്തെ യഹോവ സ്വദേ​ശ​ത്തേക്കു കൊണ്ടു​വ​രു​ക​യും അവിടെ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാൻ അവരെ അനുവ​ദി​ക്കു​ക​യും ചെയ്‌തു.—2 ദിനവൃ​ത്താ​ന്തം 36:22, 23; യിരെമ്യ 29:14.

 യിരെമ്യ എന്ന പുസ്‌ത​ക​ത്തി​ന്റെ ചുരുക്കം മനസ്സി​ലാ​ക്കാൻ ഈ വീഡി​യോ കാണുക.

a ദൈവത്തിന്റെ പേരിന്റെ നാല്‌ എബ്രാ​യ​യ​ക്ഷ​ര​ങ്ങ​ളു​ടെ പൊതു​വെ​യുള്ള മലയാള പരിഭാഷ യഹോവ എന്നാണ്‌. എന്തു​കൊ​ണ്ടാണ്‌ പല ബൈബിൾ പരിഭാ​ഷ​ക​ളി​ലും ദൈവ​ത്തി​ന്റെ പേരിനു പകരം “കർത്താവ്‌” എന്ന സ്ഥാന​പ്പേര്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എന്നറി​യാൻ “യഹോവ ആരാണ്‌?” എന്ന ലേഖനം കാണുക.