വിവരങ്ങള്‍ കാണിക്കുക

“സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ” എന്താണ്‌?

“സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ” എന്താണ്‌?

ബൈബി​ളി​ന്റെ ഉത്തരം

 ‘ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്ന​തിന്‌’ വഴി തുറന്നു​കൊ​ടു​ക്കാ​നുള്ള അധികാ​ര​ത്തെ​യാണ്‌ “സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ” അർഥമാ​ക്കു​ന്നത്‌. (മത്തായി 16:19; പ്രവൃ​ത്തി​കൾ 14:22) a “സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ” യേശു പത്രോ​സി​നാ​ണു നൽകി​യത്‌. ഇതിന്‌ അർഥം, വിശ്വ​സ്‌ത​രാ​യ മനുഷ്യർക്ക്‌ സ്വർഗ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കാ​നാ​കു​ന്നത്‌ എങ്ങനെ​യെന്ന്‌ വിശദീ​ക​രിച്ച്‌ കൊടു​ക്കാ​നു​ള്ള അധികാ​രം പത്രോ​സിന്‌ കിട്ടി എന്നാണ്‌. അവർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​ന്ന​തും അതിൽ ഉൾപ്പെ​ട്ടി​രു​ന്നു.

ആർക്കു​വേ​ണ്ടി​യാണ്‌ താക്കോ​ലു​കൾ ഉപയോ​ഗി​ച്ചത്‌?

 സ്വർഗ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കു​ന്ന​തി​നു മൂന്നു കൂട്ടം ആളുകൾക്ക്‌ വഴി തുറന്നു​കൊ​ടു​ക്കാൻ ദൈവ​ത്തിൽനി​ന്നു​ള്ള അധികാ​രം പത്രോസ്‌ ഉപയോ​ഗി​ച്ചു:

  1.   ജൂതന്മാ​രും ജൂതമതം സ്വീക​രി​ച്ച​വ​രും. യേശു മരിച്ച്‌ അധികം വൈകാ​തെ പത്രോസ്‌ ആ താക്കോൽ ഉപയോ​ഗി​ച്ചു. ദൈവ​രാ​ജ്യ​ത്തിൽ ഭരിക്കാൻ ദൈവം തിര​ഞ്ഞെ​ടു​ത്ത വ്യക്തി യേശു​വാണ്‌ എന്ന കാര്യം ആയിര​ക്ക​ണ​ക്കി​നു​വ​രു​ന്ന ഒരു കൂട്ടം ജൂതവി​ശ്വാ​സി​ക​ളോട്‌ പത്രോസ്‌ പറഞ്ഞു. രക്ഷ പ്രാപി​ക്കാൻ അവർ ചെയ്യേ​ണ്ടത്‌ എന്താ​ണെ​ന്നും അവർക്ക്‌ വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു. അങ്ങനെ, ആയിരങ്ങൾ പത്രോ​സി​ന്റെ ‘ഉപദേശം സ്വീക​രി​ച്ചു.’—പ്രവൃ​ത്തി​കൾ 2:38-41.

  2.   ശമര്യ​ക്കാർ. പിന്നീട്‌ പത്രോ​സി​നെ ശമര്യ​ക്കാ​രു​ടെ അടു​ത്തേക്ക്‌ അയച്ചു. b അപ്പോ​സ്‌ത​ല​നാ​യ യോഹ​ന്നാ​നും പത്രോ​സും അവരുടെ അടുത്തു​ചെന്ന്‌ അവർക്കു ‘പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കാൻവേ​ണ്ടി പ്രാർഥി​ച്ച​പ്പോൾ,’ പത്രോസ്‌ വീണ്ടും സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോൽ ഉപയോ​ഗി​ച്ചു. (പ്രവൃത്തികൾ 8:14-17) അങ്ങനെ ശമര്യ​ക്കാർക്കും സ്വർഗ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കാ​നു​ള്ള വഴി തുറന്നു​കി​ട്ടി.

  3.   ജനതക​ളിൽപ്പെ​ട്ട​വർ. യേശു മരിച്ച്‌ മൂന്നര വർഷം കഴിഞ്ഞ്‌, ജനതക​ളിൽപ്പെ​ട്ട​വർക്കും (ജൂതന്മാ​ര​ല്ലാ​ത്ത​വർ) സ്വർഗ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കാൻ അവസര​മുണ്ട്‌ എന്ന കാര്യം ദൈവം പത്രോ​സിന്‌ വെളി​പ്പെ​ടു​ത്തി. അതനു​സ​രിച്ച്‌ ജനതക​ളിൽപ്പെ​ട്ട​വ​രോട്‌ സുവി​ശേ​ഷം അറിയി​ച്ചു​കൊണ്ട്‌ പത്രോസ്‌ ആ താക്കോ​ലു​ക​ളിൽ ഒന്ന്‌ ഉപയോ​ഗി​ച്ചു. അങ്ങനെ അവർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കാ​നും ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രാ​നും ഭാവി​യിൽ സ്വർഗ​രാ​ജ്യ​ത്തി​ന്റെ അംഗങ്ങ​ളാ​കാ​നും ഉള്ള അവസരം ലഭിച്ചു.—പ്രവൃ​ത്തി​കൾ 10:30-35, 44, 45.

‘ദൈവ​രാ​ജ്യ​ത്തിൽ കടക്കുക’ എന്നു പറഞ്ഞാൽ എന്താണ്‌ അർഥം?

 ‘ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്ന​വർ’ എന്ന്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്നത്‌ യേശു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ ഭരിക്കാൻ പോകു​ന്ന​വ​രെ​ക്കു​റി​ച്ചാണ്‌. അവർ ‘സിംഹാ​സ​ന​ങ്ങ​ളിൽ ഇരുന്ന്‌’ “രാജാ​ക്ക​ന്മാ​രാ​യി ഭൂമിയെ ഭരിക്കും” എന്ന്‌ ബൈബി​ളിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നു.—ലൂക്കോസ്‌ 22:29, 30; വെളി​പാട്‌ 5:9, 10.

സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​ക​ളെ​ക്കു​റി​ച്ചുള്ള ചില തെറ്റി​ദ്ധാ​ര​ണ​കൾ

 തെറ്റി​ദ്ധാ​രണ: ആര്‌ സ്വർഗ​ത്തിൽ പോക​ണ​മെന്ന്‌ പത്രോ​സാണ്‌ തീരു​മാ​നി​ക്കു​ന്നത്‌.

 വസ്‌തുത: ‘ജീവി​ച്ചി​രി​ക്കു​ന്ന​വ​രെ​യും മരിച്ച​വ​രെ​യും ന്യായം വിധി​ക്കു​ന്നത്‌’ യേശു​ക്രി​സ്‌തു​വാണ്‌ എന്നാണ്‌ ബൈബിൾ പറയു​ന്നത്‌, അല്ലാതെ പത്രോസ്‌ അല്ല. (2 തിമൊ​ഥെ​യൊസ്‌ 4:1, 8; യോഹ​ന്നാൻ 5:22) ഇനി, “ജീവി​ച്ചി​രി​ക്കു​ന്ന​വർക്കും മരിച്ച​വർക്കും ന്യായാ​ധി​പ​നാ​യി ദൈവം നിയോ​ഗി​ച്ചി​രി​ക്കു​ന്നത്‌”യേശു​വി​നെ​യാ​ണെന്ന്‌ പത്രോ​സു​ത​ന്നെ ഒരിക്കൽ പറഞ്ഞു.—പ്രവൃ​ത്തി​കൾ 10:34, 42.

 തെറ്റി​ദ്ധാ​രണ: സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ എപ്പോൾ ഉപയോ​ഗി​ക്ക​ണ​മെ​ന്നു പത്രോസ്‌ തീരു​മാ​നി​ക്കു​ന്ന​തു​വരെ സ്വർഗം കാത്തി​രി​ക്കും.

 വസ്‌തുത: സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​ക​ളെ​ക്കു​റിച്ച്‌ യേശു പത്രോ​സി​നോ​ടു സംസാ​രി​ച്ച​പ്പോൾ ഇങ്ങനെ പറഞ്ഞു: “നീ ഭൂമി​യിൽ കെട്ടു​ന്ന​തെ​ല്ലാം സ്വർഗ​ത്തി​ലും കെട്ട​പ്പെ​ട്ടി​രി​ക്കും. നീ ഭൂമി​യിൽ അഴിക്കു​ന്ന​തെ​ല്ലാം സ്വർഗ​ത്തി​ലും അഴിക്ക​പ്പെ​ട്ടി​രി​ക്കും.” (മത്തായി 16:19, പി.ഒ.സി.) ഈ പ്രസ്‌താ​വ​ന​യെ ചിലർ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നത്‌, പത്രോസ്‌ തീരു​മാ​ന​ങ്ങൾ എടുത്ത്‌ സ്വർഗത്തെ അറിയി​ക്കും എന്നാണ്‌. എന്നാൽ ഈ വാക്യ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന ഗ്രീക്ക്‌ ക്രിയാ​പ​ദ​ങ്ങ​ളു​ടെ അർഥം, പത്രോസ്‌ തീരു​മാ​നം എടുക്കു​ന്ന​തി​നു മുമ്പേ സ്വർഗ​ത്തിൽ തീരു​മാ​നം എടുത്തി​രി​ക്കും എന്നാണ്‌.

 പത്രോസ്‌ സ്വർഗ​ത്തിൽനി​ന്നു​ള്ള നിർദേ​ശ​ങ്ങൾ അനുസ​രി​ച്ചു​കൊ​ണ്ടാണ്‌ സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ ഉപയോ​ഗി​ക്കു​ന്ന​തെന്ന്‌ മറ്റുപല ബൈബിൾവാ​ക്യ​ങ്ങ​ളും കാണി​ച്ചു​ത​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, മൂന്നാ​മ​ത്തെ താക്കോൽ ഉപയോ​ഗി​ക്കു​ന്ന സമയത്ത്‌ ദൈവ​ത്തി​ന്റെ നിർദേ​ശ​ങ്ങൾക്കു ചേർച്ച​യിൽ അദ്ദേഹം പ്രവർത്തി​ച്ചു.—പ്രവൃ​ത്തി​കൾ 10:19, 20.

a “താക്കോൽ” എന്ന പ്രയോ​ഗം അധികാ​ര​ത്തി​ന്റെ​യും ഉത്തരവാ​ദി​ത്വ​ത്തി​ന്റെ​യും ചിഹ്നമാ​യി ബൈബിൾ ഉപയോ​ഗി​ക്കാ​റുണ്ട്‌.—യശയ്യ 22:20-22; വെളി​പാട്‌ 3:7, 8.

b ശമര്യക്കാരുടെ മതം ജൂതന്മാ​രു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രു​ന്നു. എന്നാൽ മോശ​യി​ലൂ​ടെ കൊടുത്ത നിയമ​ത്തി​ലെ ചില രീതി​ക​ളും പഠിപ്പി​ക്ക​ലു​ക​ളും അവർ പിൻപ​റ്റി​യി​രു​ന്നു.