വിവരങ്ങള്‍ കാണിക്കുക

യേശു​വി​നെ​ക്കു​റി​ച്ചുള്ള വിവര​ണ​ങ്ങൾ എഴുതി​യത്‌ എപ്പോ​ഴാ​യി​രു​ന്നു?

യേശു​വി​നെ​ക്കു​റി​ച്ചുള്ള വിവര​ണ​ങ്ങൾ എഴുതി​യത്‌ എപ്പോ​ഴാ​യി​രു​ന്നു?

ബൈബി​ളി​ന്റെ ഉത്തരം

 യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ അപ്പോസ്‌ത​ല​നാ​യ യോഹ​ന്നാൻ ഇങ്ങനെ എഴുതി: “ഇതു നേരിട്ട്‌ കണ്ടയാളാണ്‌ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്‌. അയാളുടെ വാക്കുകൾ സത്യമാണ്‌. താൻ പറയുന്നതു സത്യമാണെന്ന്‌ അയാൾക്ക്‌ അറിയാം. അതുകൊണ്ട്‌ നിങ്ങൾക്കും അതു വിശ്വസിക്കാം.”—യോഹ​ന്നാൻ 19:35.

 മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹ​ന്നാൻ എന്നീ സുവി​ശേ​ഷ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന കാര്യങ്ങൾ വിശ്വ​സി​ക്കാൻ കഴിയു​ന്ന​തി​ന്റെ ഒരു കാരണം അവർ എഴുതിയ സംഭവ​ങ്ങ​ളു​ടെ ദൃക്‌സാ​ക്ഷി​കൾ അന്ന്‌ ജീവി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നു എന്നതാണ്‌. ചില വിവരങ്ങൾ അനുസ​രിച്ച്‌ മത്തായി​യു​ടെ സുവി​ശേ​ഷം എഴുത​പ്പെ​ട്ടത്‌ യേശു മരിച്ച്‌ എട്ടു വർഷത്തി​നു ശേഷം, അതായത്‌ ഏകദേശം എ.ഡി. 41-ൽ ആയിരു​ന്നു. മിക്ക പണ്ഡിത​ന്മാ​രും ഇതിനു​ശേ​ഷ​മു​ള്ള ഒരു തീയതി​യെ​ക്കു​റിച്ച്‌ പറയു​ന്നു​ണ്ടെ​ങ്കി​ലും ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗമായ എല്ലാ പുസ്‌ത​ക​ങ്ങ​ളും എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽത്ത​ന്നെ എഴുത​പ്പെ​ട്ട​താ​യി പൊതു​വെ അംഗീ​ക​രി​ക്കു​ന്നു.

 ഭൂമി​യിൽ ജീവി​ച്ചി​രു​ന്ന​പ്പോൾ യേശു​വി​നെ കണ്ട ആളുകൾ യേശു​വി​ന്റെ മരണത്തി​നും പുനരു​ത്ഥാ​ന​ത്തി​നും സാക്ഷി​ക​ളാ​യി​രു​ന്നു എന്ന വസ്‌തുത സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങൾക്ക്‌ ആധികാ​രി​കത നൽകുന്നു. ഇതിൽ എന്തെങ്കി​ലും പിശകു​കൾ ഉണ്ടായി​രു​ന്നെ​ങ്കിൽ അവർക്ക്‌ അത്‌ എളുപ്പ​ത്തിൽ കണ്ടു പിടി​ക്കാ​നാ​കു​മാ​യി​രു​ന്നു. പ്രൊ​ഫ​സർ എഫ്‌. എഫ്‌. ബ്രൂസ്‌ ഇങ്ങനെ പറയുന്നു: “ശ്രോ​താ​ക്കൾക്ക്‌ അറിയാ​വു​ന്ന വസ്‌തു​ത​ക​ളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാണ്‌ അപ്പോസ്‌ത​ല​ന്മാർ പലപ്പോ​ഴും പ്രസം​ഗി​ച്ചി​രു​ന്നത്‌. ഇത്‌ അവരുടെ വാക്കു​കൾക്ക്‌ ആധികാ​രി​കത പകർന്നി​രു​ന്നു. ‘ഞങ്ങൾ ഇതിന്‌ സാക്ഷി​ക​ളാ​കു​ന്നു’ എന്ന്‌ മാത്രമല്ല, ‘നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തു​പോ​ലെ’ എന്നും അവർ പറഞ്ഞി​രി​ക്കു​ന്നു (പ്രവൃ​ത്തി​കൾ 2:22).”