വിവരങ്ങള്‍ കാണിക്കുക

ലൈം​ഗി​ക​ദു​ഷ്‌പെ​രു​മാ​റ്റ​ത്തിൽനിന്ന്‌ എനിക്ക്‌ എങ്ങനെ രക്ഷപ്പെ​ടാം?

ലൈം​ഗി​ക​ദു​ഷ്‌പെ​രു​മാ​റ്റ​ത്തിൽനിന്ന്‌ എനിക്ക്‌ എങ്ങനെ രക്ഷപ്പെ​ടാം?

ബൈബിളിന്റെ ഉത്തരം

 ബൈബിളിൽ കാണുന്ന ജ്ഞാനത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള ചില പ്രാ​യോ​ഗി​ക നിർദേ​ശ​ങ്ങൾ നോക്കാം.

  1.   കാര്യ​ഗൗ​ര​വ​മു​ള്ള​വ​രാ​യി​രി​ക്കുക. സഹജോ​ലി​ക്കാ​രോട്‌ ഹൃദ്യ​മാ​യും ആദര​വോ​ടെ​യും ഇടപെ​ടു​ക. എന്നാൽ അവരുടെ ലൈം​ഗി​ക​താ​ത്‌പ​ര്യ​ങ്ങൾ അംഗീ​ക​രി​ക്കു​ന്നെന്ന്‌ സൂചി​പ്പി​ക്കു​ന്ന തരത്തി​ലു​ള്ള സൗഹൃ​ദ​ഭാ​വം ഒഴിവാ​ക്കു​ക.—മത്തായി 10:16; കൊ​ലോ​സ്യർ 4:6.

  2.   അന്തസ്സോ​ടെ വസ്‌ത്രം ധരിക്കുക. ലൈം​ഗി​ക​വി​കാ​രം ഉണർത്തുന്ന തരത്തി​ലു​ള്ള വസ്‌ത്രം ധരിച്ചാൽ അതു തെറ്റായ സന്ദേശ​മാ​യി​രി​ക്കും നൽകു​ന്നത്‌. “സുബോ​ധ​ത്തോ​ടെ, അന്തസ്സുള്ള” വസ്‌ത്രം ധരിക്കാൻ ബൈബിൾ പറയുന്നു.—1 തിമൊ​ഥെ​യൊസ്‌ 2:9.

  3.   കൂട്ടു​കാ​രെ ബുദ്ധി​പൂർവം തിര​ഞ്ഞെ​ടു​ക്കു​ക. ശൃംഗാ​ര​മോ ലൈം​ഗി​ക​മാ​യ മുന്നേ​റ്റ​ങ്ങ​ളോ അനുവ​ദി​ച്ചു​കൊ​ടു​ക്കുന്ന അല്ലെങ്കിൽ അത്‌ ഇഷ്ടപ്പെ​ടു​ന്ന ആളുക​ളു​മാ​യി സമയം ചെലവി​ടു​ന്നെ​ങ്കിൽ ആളുകൾ അവരോട്‌ ഇടപെ​ടു​ന്ന അതേ രീതി​യിൽ നിങ്ങ​ളോ​ടും ഇടപെ​ടാൻ സാധ്യത കൂടു​ത​ലാണ്‌.—സുഭാ​ഷി​ത​ങ്ങൾ 13:20.

  4.   ചീത്ത സംസാരം ഒഴിവാ​ക്കു​ക. “മൗഢ്യ​സം​സാ​രം, അശ്ലീല​ഫ​ലി​തം” എന്നിങ്ങ​നെ​യു​ള്ള രീതി​യി​ലേക്ക്‌ സംസാരം തിരി​യു​ന്നെ​ങ്കിൽ അവി​ടെ​നിന്ന്‌ ഒഴിഞ്ഞു​മാ​റു​ക.—എഫെസ്യർ 5:4.

  5.   വിട്ടു​വീ​ഴ്‌ച ചെയ്യാ​നി​ട​യു​ള്ള സാഹച​ര്യ​ങ്ങൾ ഒഴിവാ​ക്കു​ക. ഉദാഹ​ര​ണ​ത്തിന്‌, ജോലി​സ​മ​യം കഴിഞ്ഞ്‌ തക്കതായ കാരണ​മി​ല്ലാ​തെ ജോലി​സ്ഥ​ലത്ത്‌ നിൽക്കാ​നു​ള്ള അവസരങ്ങൾ ഒഴിവാ​ക്കു​ക.—സുഭാ​ഷി​ത​ങ്ങൾ 22:3.

  6.   ഉറച്ചനി​ല​പാട്‌ എടുക്കുക. അനുചി​ത​മാ​യ ലൈം​ഗി​ക​മു​ന്നേ​റ്റ​ങ്ങൾക്ക്‌ ആരെങ്കി​ലും ശ്രമി​ച്ചാൽ അവളുടെ അല്ലെങ്കിൽ അവന്റെ പെരു​മാ​റ്റം ഇഷ്ടപ്പെ​ടു​ന്നി​ല്ലെന്ന്‌ തുറന്നു​പ​റ​യു​ക. (1 കൊരി​ന്ത്യർ 14:9) ഒരുപക്ഷേ നിങ്ങൾക്ക്‌ ഇങ്ങനെ പറയാം: “നിന്റെ ഈ തട്ടലും മുട്ടലും എനിക്ക്‌ തീരെ ഇഷ്ടമാ​കു​ന്നി​ല്ല. മേലാൽ ഇത്‌ ആവർത്തി​ക്ക​രുത്‌.” സംഭവി​ച്ചത്‌ എന്താ​ണെ​ന്നും അതു നിങ്ങളെ എത്ര​ത്തോ​ളം അസ്വസ്ഥ​നാ​ക്കി​യെ​ന്നും ഇനി ആ വ്യക്തി എങ്ങനെ പെരു​മാ​റാ​നാ​ണു പ്രതീ​ക്ഷി​ക്കു​ന്ന​തെ​ന്നും എഴുതി കൊടു​ക്കാ​നും കഴിയും. നിങ്ങളു​ടെ നിലപാട്‌ നിങ്ങളു​ടെ ധാർമി​ക​വും മതപര​വും ആയ ബോധ്യ​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാ​ണെ​ന്നും വ്യക്തമാ​ക്കു​ക.—1 തെസ്സ​ലോ​നി​ക്യർ 4:3-5.

  7.   സഹായം സ്വീക​രി​ക്കു​ക. ദുഷ്‌പെ​രു​മാ​റ്റം തുടരു​ക​യാ​ണെ​ങ്കിൽ ആശ്രയി​ക്കാൻ കഴിയുന്ന ഒരു സുഹൃ​ത്തി​നോ​ടോ കുടും​ബാം​ഗ​ത്തോ​ടോ സഹജോ​ലി​ക്കാ​ര​നോ​ടോ അല്ലെങ്കിൽ ഇത്തരം ഉപദ്ര​വ​ത്തിന്‌ ഇരയാ​യ​വ​രെ സഹായിച്ച്‌ പരിച​യ​മു​ള്ള​വ​രോ​ടോ കാര്യങ്ങൾ തുറന്നു​പ​റ​യു​ക. (സുഭാഷിതങ്ങൾ 27:9) ലൈം​ഗി​ക​ദു​ഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയായ പലരെ​യും പ്രാർഥന ഒരുപാട്‌ സഹായി​ച്ചി​ട്ടുണ്ട്‌. ഇതെക്കു​റിച്ച്‌ മുമ്പ്‌ പ്രാർഥി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ‘ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന ദൈവ​മാ​യ’ യഹോ​വ​യിൽനിന്ന്‌ ലഭിക്കുന്ന സഹായത്തെ വിലകു​റച്ച്‌ കാണരുത്‌.—2 കൊരി​ന്ത്യർ 1:3.

 ലൈംഗികദുഷ്‌പെരുമാറ്റം നേരി​ടു​ന്ന ലക്ഷക്കണ​ക്കിന്‌ ആളുകൾക്ക്‌ തങ്ങളുടെ ജോലി​സ്ഥ​ലം പേടി​പ്പെ​ടു​ത്തു​ന്ന ഒരിട​മാണ്‌. എങ്കിലും ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാ​നാ​കും.