വിവരങ്ങള്‍ കാണിക്കുക

മരണത്തി​ന്റെ വക്കോളം എത്തിയ അനുഭവങ്ങൾ—അത്‌ എന്ത്‌ അർഥമാ​ക്കു​ന്നി​ല്ല?

മരണത്തി​ന്റെ വക്കോളം എത്തിയ അനുഭവങ്ങൾ—അത്‌ എന്ത്‌ അർഥമാ​ക്കു​ന്നി​ല്ല?

ബൈബിളിന്റെ ഉത്തരം

 മരണത്തിന്റെ വക്കോളം പോയ ചില ആളുകൾ, അതിമ​നോ​ഹ​ര​മാ​യ ഒരു സ്ഥലമോ ശോഭ​യു​ള്ള ഒരു വെളി​ച്ച​മോ കണ്ടു എന്നോ ശരീര​ത്തിൽനിന്ന്‌ തങ്ങൾ വേർപെ​ട്ടു​പോ​കു​ന്ന​താ​യി തോന്നി എന്നോ ഒക്കെ പറയാ​റുണ്ട്‌. ‘മറ്റൊരു ലോക​ത്തി​ലേ​ക്കു എത്തി​നോ​ക്കാൻ ലഭിച്ച ഒരു അപൂർവ അവസര​മാ​യി​ട്ടാണ്‌ ചിലർ ആ അനുഭ​വ​ത്തെ കാണു​ന്നത്‌’ എന്ന്‌ മരണത്തി​ന്റെ ഓർമകൾ എന്ന പുസ്‌ത​കം പറയുന്നു. മരണത്തി​ന്റെ വക്കോളം എത്തിയ ഇത്തരം അനുഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും ബൈബിൾ പറയു​ന്നി​ല്ലെ​ങ്കി​ലും അങ്ങനെ​യു​ള്ള കാഴ്‌ച​കൾ മറ്റേതോ ലോക​ത്തി​ന്റെ ദൃശ്യ​ങ്ങ​ളല്ല എന്നു തെളി​യി​ക്കു​ന്ന ഒരു അടിസ്ഥാ​ന​സ​ത്യം ബൈബി​ളി​ലുണ്ട്‌.

 മരിച്ചവർ അബോ​ധാ​വ​സ്ഥ​യി​ലാണ്‌.

“മരിച്ചവർ ഒന്നും അറിയു​ന്നി​ല്ല” എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗകൻ 9:5) മരിക്കു​മ്പോൾ നമ്മൾ ആസ്‌തി​ക്യ​ത്തി​ന്റെ​യോ ബോധ​മ​ണ്ഡ​ല​ത്തി​ന്റെ​യോ മറ്റൊരു തലത്തി​ലേ​ക്കു കടക്കു​ന്നി​ല്ല. പകരം നമ്മൾ ആസ്‌തി​ക്യ​ത്തിൽനി​ന്നു​തന്നെ ഇല്ലാതാ​കു​ന്നു. നമ്മുടെ ശരീര​ത്തി​ന്റെ മരണത്തെ അതിജീ​വി​ക്കു​ന്ന അമർത്യ​മാ​യ ഒരു ആത്മാവു​ണ്ടെ​ന്നു​ള്ള ഉപദേശം ബൈബി​ളിൽനിന്ന്‌ വന്നതല്ല. (യഹസ്‌കേൽ 18:4) അതു​കൊണ്ട്‌ മരണത്തി​ന്റെ വക്കി​ലെ​ത്തി​യ​വർക്കു​ണ്ടാ​യെന്നു പറയുന്ന ഈ അനുഭ​വ​ങ്ങൾ സ്വർഗ​ത്തി​ന്റെ​യോ നരകത്തി​ന്റെ​യോ മരണാ​ന​ന്ത​ര​ജീ​വി​ത​ത്തി​ന്റെ​യോ ദൃശ്യ​ങ്ങ​ളല്ല.

 മരണാനന്തരജീവിതത്തെക്കുറിച്ച്‌ ലാസർ എന്തെങ്കി​ലും പറഞ്ഞോ?

ലാസറി​നെ​ക്കു​റി​ച്ചു​ള്ള ബൈബിൾവി​വ​ര​ണം മരണത്തി​ന്റെ ഒരു യഥാർഥ അനുഭ​വ​മാണ്‌: മരിച്ച്‌ നാലു ദിവസം കഴിഞ്ഞ ലാസറി​നെ യേശു ഉയിർപ്പി​ച്ചു. (യോഹന്നാൻ 11:38-44) ലാസർ ഏതെങ്കി​ലും തരത്തി​ലു​ള്ള മരണാ​ന​ന്ത​ര​ജീ​വി​തം ആസ്വദിച്ച്‌ കഴിയു​ക​യാ​യി​രു​ന്നെ​ങ്കിൽ, യേശു അദ്ദേഹത്തെ ഭൂമി​യി​ലെ ജീവി​ത​ത്തി​ലേ​ക്കു തിരികെ കൊണ്ടു​വ​ന്നത്‌ ഒരു മഹാ​ക്രൂ​ര​ത​യാ​യേ​നെ! പക്ഷേ മരണാ​ന​ന്ത​ര​ജീ​വി​ത​ത്തെ​ക്കു​റിച്ച്‌ ലാസർ എന്തെങ്കി​ലും പറഞ്ഞതാ​യി ബൈബിൾരേ​ഖ​യി​ലി​ല്ല. അങ്ങനെ എന്തെങ്കി​ലും ഉണ്ടായി​രു​ന്നെ​ങ്കിൽ ഉറപ്പാ​യും ലാസർ അതെക്കു​റിച്ച്‌ പറയു​മാ​യി​രു​ന്നു. ശ്രദ്ധേ​യ​മാ​യ മറ്റൊരു കാര്യം, ലാസറി​ന്റെ മരണം ഒരു ഉറക്കമാ​യി​ട്ടാണ്‌ യേശു പരാമർശി​ച്ചത്‌. അതു സൂചി​പ്പി​ക്കു​ന്നത്‌ മരിച്ച ലാസർ ഒന്നും അറിയു​ന്നി​ല്ലാ​യി​രു​ന്നു എന്നാണ്‌.—യോഹ​ന്നാൻ 11:11-14.