വിവരങ്ങള്‍ കാണിക്കുക

പ്രവചനം എന്നാൽ എന്താണ്‌?

പ്രവചനം എന്നാൽ എന്താണ്‌?

ബൈബി​ളി​ന്റെ ഉത്തരം

 ദൈവ​നി​ശ്ശ്വ​സ്‌ത സന്ദേശ​ത്തെ​യാണ്‌ പ്രവചനം എന്നു പറയു​ന്നത്‌. അത്‌ ഒരു ദിവ്യ​വെ​ളി​പാ​ടാണ്‌. പ്രവാചകന്മാർ “പരിശു​ദ്ധാ​ത്മാ​വി​നാൽ പ്രചോ​ദി​ത​രാ​യി ദൈവ​ത്തിൽനി​ന്നു​ള്ള അരുള​പ്പാ​ടു​കൾ . . . പ്രസ്‌താ​വി​ച്ച​ത​ത്രേ” എന്നു ബൈബിൾ പറയുന്നു. (2 പത്രോസ്‌ 1:20, 21) അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ സന്ദേശം സ്വീക​രി​ക്കു​ക​യും അതു മറ്റുള്ളവർക്കു കൈമാ​റു​ക​യും ചെയ്യുന്ന വ്യക്തി​യാണ്‌ ഒരു പ്രവാചകൻ.—പ്രവൃത്തികൾ 3:18.

പ്രവാചകന്മാർക്കു ദൈവത്തിൽനിന്നുള്ള സന്ദേശം ലഭിക്കു​ന്നത്‌ എങ്ങനെ​യാണ്‌?

 തന്റെ സന്ദേശം പ്രവാ​ച​ക​ന്മാ​രി​ലേക്ക്‌ എത്തിക്കാൻ ദൈവം പല വഴികൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌:

  •   എഴുതി​ക്കൊ​ടു​ത്തു​കൊണ്ട്‌. പത്ത്‌ കല്‌പനകൾ മോശ​യ്‌ക്കു നേരിട്ട്‌ എഴുതി നൽകിക്കൊണ്ട്‌ ഒരു സന്ദർഭത്തിലെങ്കിലും ദൈവം ഈ രീതി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—പുറപ്പാട്‌ 31:18.

  •   ദൂതന്മാ​രി​ലൂ​ടെ സംസാ​രി​ച്ചു​കൊണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഈജി​പ്‌തി​ലെ ഫറവോ​നോ​ടു പറയേണ്ട സന്ദേശ​ത്തെ​ക്കു​റിച്ച്‌ ദൈവം ഒരു ദൂതനെ ഉപയോ​ഗിച്ച്‌ മോശയെ പഠിപ്പി​ച്ചു. (പുറപ്പാട്‌ 3:2-4, 10) കൃത്യ​മാ​യ വാക്കുകൾ ഉപയോ​ഗി​ക്കേണ്ട സാഹചര്യങ്ങളിൽ ദൈവം ദൂതന്മാ​രി​ലൂ​ടെ ഓരോ വാക്കും പറഞ്ഞു​കൊ​ടു​ത്തു​കൊണ്ട്‌ എഴുതി​ച്ചു. “ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാര​മാ​ക്കി ഞാൻ നി​ന്നോ​ടും യിസ്രാ​യേ​ലി​നോ​ടും നിയമം ചെയ്‌തി​രി​ക്കു​ന്നു” എന്ന്‌ ദൈവം മോശ​യോ​ടു പറഞ്ഞപ്പോൾ ഈ രീതി​യാണ്‌ അവലം​ബി​ച്ചത്‌.—പുറപ്പാട്‌ 34:27. a

  •   ദർശനങ്ങൾ നൽകിക്കൊണ്ട്‌. ഉണർന്നിരിക്കുകയും പൂർണസുബോധത്തോടിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ പ്രവാ​ച​കന്‌ ചില​പ്പോ​ഴൊ​ക്ക ദർശനങ്ങൾ ലഭിച്ചി​ട്ടുണ്ട്‌. (യശയ്യ 1:1; ഹബക്കൂക്ക്‌ 1:1) ചിലതു സ്വീകർത്താവുപോലും സജീവ​മാ​യി ഉൾപ്പെട്ടുകൊണ്ടുള്ള വിശദ​മാ​യ ദർശനങ്ങളായിരുന്നു. (ലൂക്കോസ്‌ 9:28-36; വെളി​പാട്‌ 1:10-17) എന്നാൽ സ്വീകർത്താവ്‌ പാതിമയക്കത്തിലായിരിക്കുമ്പോൾ ദർശനങ്ങൾ ലഭിച്ച മറ്റു ചില സന്ദർഭങ്ങളും ഉണ്ട്‌. (പ്രവൃത്തികൾ 10:10, 11; 22:17-21) ഇനിയും, പ്രവാചകന്മാർ രാത്രി ഉറക്കത്തി​ലാ​യി​രി​ക്കു​മ്പോ​ഴും സ്വപ്‌ന​ങ്ങ​ളി​ലൂ​ടെ ദൈവം തന്റെ സന്ദേശങ്ങൾ കൈമാ​റി​യി​ട്ടുണ്ട്‌.—ദാനിയേൽ 7:1; പ്രവൃത്തികൾ 16:9, 10.

  •   ചിന്തകളെ വഴിന​യി​ച്ചു​കൊണ്ട്‌. തന്റെ സന്ദേശങ്ങൾ പ്രവാ​ച​ക​ന്മാ​രു​ടെ മനസ്സു​ക​ളി​ലേക്ക്‌ എത്തിക്കാൻ ദൈവം അവരുടെ ചിന്തകളെ നയിച്ചി​ട്ടുണ്ട്‌. “എല്ലാ തിരു​വെ​ഴു​ത്തും ദൈവനിശ്വസ്‌തമാണ്‌” എന്നു പറയുമ്പോൾ ബൈബിൾ അതാണ്‌ അർഥമാക്കുന്നത്‌. “ദൈവ​നി​ശ്വ​സ്‌തം” എന്ന പദപ്ര​യോ​ഗ​ത്തിന്‌ ‘ദൈവ​ശ്വാ​സീ​യം,’ ദൈവ​ത്തി​ന്റെ ശ്വാസത്താൽ എന്നൊക്കെ അർഥമുണ്ട്‌. (2 തിമൊ​ഥെ​യൊസ്‌ 3:16; സത്യ​വേ​ദ​പു​സ്‌ത​കം) ഈ സന്ദർഭങ്ങളിൽ ദൈവം പരിശു​ദ്ധാ​ത്മാവ്‌, അതായത്‌ പ്രവർത്തനനിരതമായ ശക്തി, ഉപയോ​ഗിച്ച്‌ തന്റെ ദാസന്മാ​രു​ടെ മനസ്സു​ക​ളി​ലേക്ക്‌ ആശയങ്ങൾ ‘നിശ്ശ്വ​സി​ച്ചു.’ അതിലെ സന്ദേശം ദൈവ​ത്തി​ന്റേ​താണ്‌. എന്നാൽ ഉപയോ​ഗി​ക്കേണ്ട വാക്കുകൾ പ്രവാചകൻ സ്വയം തിര​ഞ്ഞെ​ടു​ത്തു.—2 ശമുവേൽ 23:1, 2.

പ്രവചനത്തിൽ എല്ലായ്‌പോ​ഴും ഭാവിമുൻകൂട്ടിപ്പറയുന്നത്‌ മാത്ര​മാ​ണോ ഉൾപ്പെടുന്നത്‌?

 അല്ല. എന്നിരു​ന്നാ​ലും മിക്ക സന്ദേശ​ങ്ങ​ളും നേരിട്ടല്ലെങ്കിൽപോലും ഭാവി മുൻകൂട്ടി പറയു​ന്ന​തു​മാ​യി ബന്ധപ്പെ​ട്ടാ​ണി​രി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, പുരാതന ഇസ്രായേൽ ജനതയ്‌ക്കു തങ്ങളുടെ മോശ​മാ​യ വഴികൾ വിട്ടുപിന്മാറാൻ പ്രവാചകന്മാർ ആവർത്തിച്ച്‌ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്‌. ആ മുന്നറിയിപ്പുകൾക്ക്‌ ചെവികൊടുക്കുന്നെങ്കിൽ അവർക്കു ലഭിക്കാൻപോകുന്ന ഭാവി അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചും അതിനെ തള്ളിക്കളഞ്ഞാൽ വരാൻപോകുന്ന നാശ​ത്തെ​ക്കു​റി​ച്ചും വിവരി​ച്ചി​ട്ടുണ്ട്‌. (യിരെമ്യ 25:4-6) ഇസ്രായേല്യർ തിരഞ്ഞെടുക്കാൻ പോകുന്ന ഗതിയെ ആശ്രയി​ച്ചാ​യി​രു​ന്നു അവരുടെ ഭാവി.—ആവർത്തനം 30:19, 20.

ഭാവി​യെ​ക്കു​റിച്ച്‌ മുൻകൂട്ടിപ്പറയാത്ത പ്രവച​ന​ങ്ങ​ളു​ടെ ഉദാഹരണങ്ങൾ

  •   ഒരു സന്ദർഭത്തിൽ ഇസ്രായേല്യർ ദൈവ​ത്തോ​ടു സഹായ​ത്തി​നാ​യി അഭ്യർഥിച്ചപ്പോൾ, തന്റെ കല്‌പനകൾ അനുസ​രി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടാണ്‌ അവരെ സഹായി​ക്കാ​ഞ്ഞ​തെന്ന്‌ ഒരു പ്രവാചകൻ മുഖാ​ന്ത​രം ദൈവം അവർക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു.—ന്യായാധിപന്മാർ 6:6-10.

  •   ഒരു ശമര്യ​സ്‌ത്രീ​യോ​ടു യേശു സംസാരിച്ചപ്പോൾ അവളുടെ കഴിഞ്ഞ​കാ​ല ജീവി​ത​ത്തെ​ക്കു​റിച്ച്‌ യേശു വെളി​പ്പെ​ടു​ത്തി. ദൈവത്തിൽനിന്നുള്ള സഹായ​ത്താ​ലാണ്‌ യേശു​വിന്‌ അത്‌ സാധി​ച്ചത്‌. ആ സന്ദർഭത്തിൽ ഭാവി​യെ​ക്കു​റിച്ച്‌ യേശു ഒന്നും പ്രവചി​ച്ചി​ല്ലെ​ങ്കി​ലും യേശു​വി​നെ ഒരു പ്രവാ​ച​ക​നാ​യി​ട്ടാണ്‌ അവൾ വീക്ഷി​ച്ചത്‌.—യോഹന്നാൻ 4:17-19.

  •   യേശു ഉപദ്ര​വ​ത്തിന്‌ ഇരയായ സമയത്ത്‌ ശത്രുക്കൾ അവന്റെ മുഖം മൂടി​കെ​ട്ടി “നിന്നെ അടിച്ച​ത്‌ ആർ എ​ന്നു പ്രവചി​ക്കു​ക” എന്നു പറഞ്ഞു. അപ്പോൾ അവർ ഭാവി​യെ​ക്കു​റിച്ച്‌ പ്രവചി​ക്കാ​നല്ല പകരം തന്നെ അടിച്ചത്‌ ആരാ​ണെന്ന്‌ ദിവ്യശക്തിയാൽ തിരിച്ചറിയാൻ യേശു​വി​നോ​ടു ആവശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.—ലൂക്കോസ്‌ 22:63, 64.

a മോശയോട്‌ സംസാ​രി​ച്ച​തി​നെ​ക്കു​റി​ച്ചുള്ള വിവരണത്തിൽ ദൈവം നേരിട്ട്‌ സംസാ​രി​ക്കു​ക​യാ​യി​രു​ന്നെന്ന്‌ പ്രഥമ​ദൃ​ഷ്ട്യാ തോന്നു​മെ​ങ്കി​ലും, ദൂതന്മാ​രെ ഉപയോ​ഗി​ച്ചു​കൊ​ണ്ടാണ്‌ ന്യായ​പ്ര​മാ​ണം മോശ​യ്‌ക്കു കൈമാ​റി​യ​തെ​ന്നു ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു.—പ്രവൃത്തികൾ 7:53; ഗലാത്യർ 3:19.