വിവരങ്ങള്‍ കാണിക്കുക

പിശാ​ചി​നെ സൃഷ്ടി​ച്ചത്‌ ദൈവ​മാ​ണോ?

പിശാ​ചി​നെ സൃഷ്ടി​ച്ചത്‌ ദൈവ​മാ​ണോ?

ബൈബി​ളി​ന്റെ ഉത്തരം

 പിശാ​ചി​നെ സൃഷ്ടി​ച്ചത്‌ ദൈവമല്ല എന്ന്‌ ബൈബിൾ പറയുന്നു. ദൈവം സൃഷ്ടിച്ച ഒരു ആത്മവ്യക്തി പിന്നീട്‌ പിശാച്‌ ആയിത്തീ​രു​ക​യാ​യി​രു​ന്നു. ദൈവ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു: “ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ അത്യുത്തമം, ദൈവ​ത്തി​ന്റെ വഴിക​ളെ​ല്ലാം നീതിയുള്ളവ. ദൈവം വിശ്വസ്‌തൻ, അനീതിയില്ലാത്തവൻ; നീതി​യും നേരും ഉള്ളവൻതന്നെ.” (ആവർത്തനം 32:3-5) ഈ പ്രസ്‌താ​വ​ന​യിൽനി​ന്നും ഒരു കാര്യം വ്യക്തമാണ്‌. പിന്നീട്‌ പിശാ​ചാ​യ സാത്താൻ ആയിത്തീർന്ന വ്യക്തി ഒരിക്കൽ ദൈവ​ദൂ​ത​ന്മാ​രു​ടെ ഗണത്തിൽപ്പെട്ട പൂർണ​ത​യു​ള്ള, നീതി​മാ​നാ​യ ഒരു ദൂതനാ​യി​രു​ന്നു.

 പിശാച്‌ “സത്യത്തിൽ ഉറച്ചു​നി​ന്നി​ല്ല” എന്ന്‌ യോഹ​ന്നാൻ 8:44-ൽ യേശു പറഞ്ഞു. സാത്താൻ, ഒരിക്കൽ സത്യസ​ന്ധ​നും കുറ്റമി​ല്ലാ​ത്ത​വ​നും ആയിരു​ന്നു എന്ന്‌ ഇത്‌ സൂചി​പ്പി​ക്കു​ന്നു.

 സാത്താ​നാ​യി​ത്തീർന്ന ഈ ദൂതനും യഹോ​വ​യു​ടെ ബുദ്ധി​ശ​ക്തി​യു​ള്ള മറ്റ്‌ സൃഷ്ടി​ക​ളെ​പ്പോ​ലെ തെറ്റും ശരിയും തിര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നു. ദൈവ​ത്തോ​ടു​ള്ള ഒരു മത്സരഗതി തിര​ഞ്ഞെ​ടു​ക്കു​ക​യും ആദ്യമ​നു​ഷ്യ​ജോ​ഡി​കളെ അതിനാ​യി പ്രേരി​പ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ അവൻ “എതിരാ​ളി” എന്നർഥ​മു​ള്ള സാത്താ​നാ​യി​ത്തീർന്നു.—ഉൽപത്തി 3:1-5; വെളിപാട്‌ 12:9.