വിവരങ്ങള്‍ കാണിക്കുക

ക്രിസ്‌ത്യാ​നി​കൾ ഗർഭനി​രോ​ധ​ന​മാർഗങ്ങൾ സ്വീക​രി​ക്കു​ന്നത്‌ ഉചിത​മാ​ണോ?

ക്രിസ്‌ത്യാ​നി​കൾ ഗർഭനി​രോ​ധ​ന​മാർഗങ്ങൾ സ്വീക​രി​ക്കു​ന്നത്‌ ഉചിത​മാ​ണോ?

ബൈബി​ളി​ന്റെ ഉത്തരം

 കുട്ടികൾ വേണ​മെ​ന്നോ വേണ്ടെ​ന്നോ ഒന്നും യേശു ശിഷ്യ​ന്മാ​രോട്‌ പറഞ്ഞില്ല. യേശു​വി​ന്റെ ശിഷ്യ​ന്മാ​രിൽ ആരും അത്തരത്തി​ലൊ​രു നിർദേ​ശം മുന്നോ​ട്ടു​വെ​ച്ചി​ല്ല. ജനനനി​യ​ന്ത്ര​ണം തെറ്റാ​ണെന്ന്‌ ബൈബി​ളിൽ ഒരിട​ത്തും പറഞ്ഞി​ട്ടി​ല്ല. ഇക്കാര്യ​ത്തിൽ റോമർ 14:12-ൽ പറഞ്ഞി​രി​ക്കു​ന്ന തത്ത്വമാണ്‌ നമുക്ക്‌ പ്രാവർത്തി​ക​മാ​ക്കാ​നു​ള്ളത്‌: “നമ്മൾ ഓരോ​രു​ത്ത​രും ദൈവ​ത്തോ​ടു കണക്കു​ബോ​ധി​പ്പി​ക്കേ​ണ്ടി​വ​രും.”

 കുട്ടികൾ വേണമോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാ​നു​ള്ള സ്വാത​ന്ത്ര്യം ദമ്പതി​കൾക്കാണ്‌. കുട്ടികൾ എപ്പോൾ വേണ​മെ​ന്നും എത്ര പേർ വേണ​മെന്നും തീരു​മാ​നി​ക്കു​ന്ന​തും അവരാണ്‌. ഗർഭച്ഛി​ദ്രം നടക്കാത്ത വിധത്തി​ലു​ള്ള ഗർഭനി​രോ​ധ​ന​മാർഗങ്ങൾ ഉപയോ​ഗി​ക്കാൻ ഭാര്യാ​ഭർത്താ​ക്ക​ന്മാർ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ അത്‌ അവരുടെ സ്വന്തം തീരു​മാ​ന​വും ഉത്തരവാ​ദി​ത്വ​വും ആണ്‌. ആരും അവരെ കുറ്റ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല.—റോമർ 14:4, 10-13.