വിവരങ്ങള്‍ കാണിക്കുക

കൊടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

കൊടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ബൈബി​ളി​ന്റെ ഉത്തരം

 സ്വമന​സ്സാ​ലെ, നല്ല ഉദ്ദേശ്യ​ത്തോ​ടെ കൊടു​ക്കു​ന്ന​തി​നെ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അതു സ്വീക​രി​ക്കു​ന്ന​യാൾക്കു മാത്രമല്ല, കൊടു​ക്കു​ന്ന​യാൾക്കും പ്രയോ​ജനം ചെയ്യു​മെന്നു ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 11:25; ലൂക്കോസ്‌ 6:38) “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌”എന്നു യേശു പറഞ്ഞു.—പ്രവൃ​ത്തി​കൾ 20:35.

 എങ്ങനെ കൊടു​ക്കണം?

 മനസ്സോ​ടെ കൊടു​ക്കു​ന്ന​താ​ണു പ്രയോ​ജനം ചെയ്യു​ന്നത്‌. ബൈബിൾ പറയുന്നു: “ഓരോ​രു​ത്ത​രും ഹൃദയ​ത്തിൽ നിശ്ചയി​ച്ച​തു​പോ​ലെ ചെയ്യട്ടെ. വിമു​ഖ​ത​യോ​ടെ​യോ നിർബ​ന്ധ​ത്താ​ലോ അരുത്‌. സന്തോ​ഷ​ത്തോ​ടെ കൊടു​ക്കു​ന്ന​വ​രെ​യാ​ണു ദൈവം സ്‌നേ​ഹി​ക്കു​ന്നത്‌.”—2 കൊരി​ന്ത്യർ 9:7, അടിക്കു​റിപ്പ്‌.

 ദൈവം അംഗീ​ക​രി​ക്കുന്ന ‘ആരാധ​ന​യു​ടെ’ ഒരു സവി​ശേ​ഷ​ത​യാ​ണു മനസ്സോ​ടെ കൊടു​ക്കു​ന്നത്‌. (യാക്കോബ്‌ 1:27) ആവശ്യ​മു​ള്ള​വർക്ക്‌ ഉദാര​മാ​യി കൊടു​ക്കുന്ന വ്യക്തി ദൈവ​ത്തോ​ടൊ​പ്പം പ്രവർത്തി​ക്കു​ക​യാണ്‌. അങ്ങനെ കാണി​ക്കുന്ന ഉദാര​തയെ തനിക്കു തരുന്ന കടമാ​യി​ട്ടാ​ണു ദൈവം കാണു​ന്നത്‌. (സുഭാ​ഷി​തങ്ങൾ 19:17) ദൈവം​തന്നെ അതിനു പ്രതി​ഫലം കൊടു​ക്കു​മെ​ന്നാ​ണു ബൈബിൾ പഠിപ്പി​ക്കു​ന്നത്‌.—ലൂക്കോസ്‌ 14:12-14.

 എങ്ങനെ കൊടു​ക്ക​രുത്‌?

 സ്വാർഥ​ല​ക്ഷ്യ​ങ്ങ​ളോ​ടെ കൊടു​ക്ക​രുത്‌. ഉദാഹ​ര​ണ​മാ​യി:

 ദൈവം കുറ്റം വിധി​ക്കുന്ന പ്രവൃ​ത്തി​ക​ളെ​യോ മനോ​ഭാ​വ​ങ്ങ​ളെ​യോ പിന്താ​ങ്ങു​ന്നെ​ങ്കിൽ. ഉദാഹ​ര​ണ​ത്തിന്‌ ആർക്കെ​ങ്കി​ലും ചൂതു കളിക്കാ​നോ മദ്യമോ മയക്കു​മ​രു​ന്നോ ഉപയോ​ഗി​ക്കാ​നോ എന്തെങ്കി​ലും കൊടു​ക്കു​ന്നതു തെറ്റാണ്‌. (1 കൊരി​ന്ത്യർ 6:9, 10; 2 കൊരി​ന്ത്യർ 7:1) സ്വന്തം കാര്യം നോക്കാൻ കഴിവു​ണ്ടാ​യി​ട്ടും മനഃപൂർവം അങ്ങനെ ചെയ്യാ​തി​രി​ക്കു​ന്ന​വർക്കു കൊടു​ക്കു​ന്ന​തും ഉചിതമല്ല.—2 തെസ്സ​ലോ​നി​ക്യർ 3:10.

 ദൈവം ഏൽപ്പിച്ച ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യു​ന്ന​തി​നു തടസ്സമാ​കു​ന്നെ​ങ്കിൽ. കുടും​ബ​നാ​ഥൻ കുടും​ബ​ത്തി​നു​വേണ്ടി കരുത​ണ​മെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 5:8) സ്വന്തം കുടും​ബം നോക്കാ​തെ മറ്റുള്ള​വർക്കു വാരി​ക്കോ​രി കൊടു​ക്കു​ന്നത്‌ ഒരു കുടും​ബ​നാ​ഥനു യോജിച്ച കാര്യമല്ല. ഇതു​പോ​ലെ, പ്രായം ചെന്ന മാതാ​പി​താ​ക്കളെ നോക്കാ​തി​രു​ന്നു​കൊണ്ട്‌ തങ്ങൾക്കു​ള്ള​തെ​ല്ലാം “ദൈവ​ത്തി​നു നേർന്ന​താണ്‌” എന്നു പറയു​ന്ന​വരെ യേശു കുറ്റ​പ്പെ​ടു​ത്തി.—മർക്കോസ്‌ 7:9-13.