വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം

വിശ്വാ​സം വീണ്ടെ​ടു​ക്കാൻ

വിശ്വാ​സം വീണ്ടെ​ടു​ക്കാൻ

സ്റ്റീഫൻ a: “ജൂഡി എന്നെ വഞ്ചിക്കു​മെന്ന്‌ സ്വപ്‌ന​ത്തിൽപ്പോ​ലും ഞാൻ ചിന്തി​ച്ചി​രു​ന്നില്ല. അവളി​ലുള്ള വിശ്വാ​സം എനിക്കു പാടേ നഷ്ടമായി. അവളോട്‌ ക്ഷമിക്കുന്ന കാര്യം എനിക്ക്‌ ചിന്തി​ക്കാ​നേ പറ്റില്ലാ​യി​രു​ന്നു.”

ജൂഡി: “അദ്ദേഹ​ത്തിന്‌ എന്റെ മേലുള്ള വിശ്വാ​സം നഷ്ടമാ​യത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ എനിക്ക​റി​യാം. അനേക​വർഷ​ങ്ങ​ളെ​ടു​ത്തു ആ വിശ്വാ​സം വീണ്ടെ​ടു​ക്കാൻ.”

ഇണ വ്യഭി​ചാ​രം ചെയ്‌താൽ ബന്ധം വേർപെ​ടു​ത്ത​ണോ വേണ്ടയോ എന്ന്‌ തീരു​മാ​നി​ക്കാ​നുള്ള സ്വാത​ന്ത്ര്യം ബൈബിൾ നൽകു​ന്നുണ്ട്‌. b (മത്തായി 19:9) നാം തുടക്ക​ത്തിൽ കണ്ട സ്റ്റീഫന്റെ തീരു​മാ​നം ഭാര്യയെ ഉപേക്ഷി​ക്കേണ്ട എന്നായി​രു​ന്നു. തങ്ങളുടെ വിവാ​ഹ​ജീ​വി​ത​വു​മാ​യി മുന്നോ​ട്ടു​പോ​കാൻ ഇരുവ​രും തീരു​മാ​നി​ച്ചു. എന്നിരു​ന്നാ​ലും ഒന്നിച്ചു ജീവി​ക്കു​ന്നത്‌ പഴയതു​പോ​ലെ അത്ര എളുപ്പ​മാ​യി​രി​ക്കി​ല്ലെന്ന്‌ വൈകാ​തെ ഇരുവ​രും മനസ്സി​ലാ​ക്കി. കാരണം, ജൂഡി​യു​ടെ അവിശ്വ​സ്‌തത അവർക്കി​ട​യി​ലുള്ള പരസ്‌പര വിശ്വാ​സം തകർത്തി​രു​ന്നു. പരസ്‌പര വിശ്വാ​സ​മാണ്‌ സന്തുഷ്ട​ദാ​മ്പ​ത്യ​ത്തി​ന്റെ ഒരു അവശ്യ​ഘ​ടകം. അതു​കൊണ്ട്‌ നഷ്ടമായ ആ വിശ്വാ​സം വീണ്ടെ​ടു​ക്കാൻ അവർ ഇരുവ​രും കഠിന​ശ്രമം ചെയ്യേ​ണ്ടി​യി​രു​ന്നു.

വ്യഭി​ചാ​രം​പോ​ലെ ഗുരു​ത​ര​മായ ഒരു പ്രശ്‌ന​ത്തി​നു ശേഷവും വിവാ​ഹ​ജീ​വി​ത​വു​മാ​യി മുന്നോ​ട്ടു​പോ​കാൻ നിങ്ങളും ഇണയും ആഗ്രഹി​ക്കു​ന്നു​ണ്ടാ​യി​രി​ക്കാം. പക്ഷേ അത്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല; വിശേ​ഷി​ച്ചും സംഭവം അറിഞ്ഞ്‌ ആദ്യത്തെ കുറെ നാളു​ക​ളിൽ. പക്ഷേ നിങ്ങൾക്കു വിജയി​ക്കാ​നാ​കും! വിശ്വാ​സം വീണ്ടെ​ടു​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? ബൈബി​ളി​ലെ ജ്ഞാന​മൊ​ഴി​കൾ നിങ്ങളെ അതിനു സഹായി​ക്കും. നാലു​നിർദേ​ശങ്ങൾ നോക്കുക.

1 സത്യസ​ന്ധ​രാ​യി​രി​ക്കുക.

‘നിങ്ങളി​പ്പോൾ വ്യാജം ഉപേക്ഷി​ച്ചി​രി​ക്കെ സത്യം സംസാ​രി​ക്കണം’ എന്ന്‌ അപ്പൊ​സ്‌ത​ല​നായ പൗലോസ്‌ എഴുതി. (എഫെസ്യർ 4:25) നുണയും അർധസ​ത്യ​ങ്ങ​ളും മിണ്ടാ​വ്ര​ത​വും ഒക്കെ വിശ്വാ​സം നശിപ്പി​ക്കും. അതു​കൊണ്ട്‌ നിങ്ങൾ ഇരുവ​രും സത്യസ​ന്ധ​മാ​യി കാര്യങ്ങൾ തുറന്നു സംസാ​രി​ക്കണം.

ആദ്യ​മൊ​ക്കെ ഇതേക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നത്‌ നിങ്ങൾക്കും ഇണയ്‌ക്കും ബുദ്ധി​മു​ട്ടാ​യി​രി​ക്കാം. എങ്കിലും അധികം താമസി​യാ​തെ സംഭവി​ച്ച​തി​നെ​ക്കു​റിച്ച്‌ പരസ്‌പരം തുറന്ന്‌ സംസാ​രി​ക്കണം. എല്ലാ വിശദാം​ശ​ങ്ങ​ളും ചർച്ച ചെയ്യേ​ണ്ടെന്ന്‌ നിങ്ങൾ തീരു​മാ​നി​ച്ചേ​ക്കാം; പക്ഷേ ആ വിഷയ​ത്തെ​ക്കു​റി​ച്ചു​തന്നെ സംസാ​രി​ക്കേണ്ട എന്നു തീരു​മാ​നി​ക്കു​ന്നത്‌ ബുദ്ധി​യാ​യി​രി​ക്കില്ല. “തുടക്ക​ത്തിൽ ആ സംഭവ​ത്തെ​ക്കു​റിച്ച്‌ എനിക്കു സംസാ​രി​ക്കാ​നേ കഴിഞ്ഞി​രു​ന്നില്ല; അത്‌ ഞാൻ വെറു​ത്തി​രു​ന്നു,” മുകളിൽ പരാമർശിച്ച ജൂഡി പറയുന്നു. “ചെയ്‌തു​പോ​യ​തിൽ എനിക്കു വളരെ മനസ്‌താ​പ​മു​ണ്ടാ​യി​രു​ന്നു. ആ അധ്യായം അടച്ചു​വെച്ച്‌ എല്ലാം മറന്നു​ക​ള​യാ​നാണ്‌ ഞാൻ ശ്രമി​ച്ചത്‌.” എന്നാൽ തുറന്നു സംസാ​രി​ക്കാ​തി​രു​ന്നത്‌ കാര്യങ്ങൾ വഷളാ​ക്കി​യ​തേ​യു​ള്ളൂ. സ്റ്റീഫൻ പറയുന്നു: “ജൂഡി ഇതേക്കു​റി​ച്ചു സംസാ​രി​ക്കാ​തി​രു​ന്ന​പ്പോൾ എന്റെ സംശയം വർധിച്ചു.” ജൂഡി​തന്നെ ഖേദപൂർവം സമ്മതി​ക്കു​ന്നു: “അദ്ദേഹ​ത്തോട്‌ കാര്യങ്ങൾ തുറന്നു സംസാ​രി​ക്കാ​തി​രു​ന്ന​തി​നാൽ എല്ലാം കലങ്ങി​ത്തെ​ളി​യാൻ ഏറെ സമയം വേണ്ടി​വന്നു.”

വിശ്വാ​സ​വ​ഞ്ച​ന​യെ​ക്കു​റിച്ച്‌ തുറന്നു ചർച്ച​ചെ​യ്യു​ന്നത്‌ അത്ര എളുപ്പമല്ല എന്നത്‌ ഒരു യാഥാർഥ്യം​ത​ന്നെ​യാണ്‌. പീറ്റർ തന്റെ സെക്ര​ട്ട​റി​യു​മാ​യി അവിഹി​ത​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ട​തി​നെ​ക്കു​റിച്ച്‌ അറിഞ്ഞ​പ്പോൾ ഭാര്യ സൂസന്‌ തോന്നി​യത്‌ ഇങ്ങനെ​യാണ്‌: “ഒരുപി​ടി ചോദ്യ​ങ്ങ​ളാ​യി​രു​ന്നു എന്റെ ഉള്ളിൽ. എങ്ങനെ ഇത്‌ സംഭവി​ച്ചു? എന്തിനാ​യി​രു​ന്നു ഇത്‌? അവരുടെ സംഭാ​ഷണം എങ്ങനെ​യാണ്‌ വഴിമാ​റി​യത്‌? ഇതേക്കു​റി​ച്ചെ​ല്ലാം ചിന്തിച്ച്‌ എനിക്കാ​കെ ഭ്രാന്തു​പി​ടി​ക്കു​മാ​യി​രു​ന്നു. ദിവസങ്ങൾ കഴിയു​ന്തോ​റും എന്റെ മനസ്സിൽ ചോദ്യ​ങ്ങൾ കൂടി​യ​തേ​യു​ള്ളൂ.” പീറ്റർ പറയുന്നു: “സംഭാ​ഷ​ണ​ത്തി​നി​ടെ പലപ്പോ​ഴും ഞങ്ങൾക്കി​ട​യിൽ വാക്കു​തർക്കങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. പക്ഷേ പിന്നീട്‌ ഞങ്ങൾ പരസ്‌പരം ക്ഷമ ചോദി​ക്കു​മാ​യി​രു​ന്നു. അങ്ങനെ സത്യസ​ന്ധ​മാ​യി തുറന്നു സംസാ​രി​ച്ച​താണ്‌ പരസ്‌പരം കൂടുതൽ അടുക്കാൻ ഞങ്ങളെ സഹായി​ച്ചത്‌.”

ഇത്തരം ചർച്ചകൾക്കി​ട​യി​ലെ പിരി​മു​റു​ക്കം കുറയ്‌ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും? ഇതു മനസ്സിൽപ്പി​ടി​ക്കുക: ഇണയെ ശിക്ഷി​ക്കുക എന്നതല്ല മറിച്ച്‌ സംഭവിച്ച ദുരന്ത​ത്തിൽനിന്ന്‌ പാഠം ഉൾക്കൊണ്ട്‌ ദാമ്പത്യം വീണ്ടും കരുത്തു​റ്റ​താ​ക്കുക എന്നതാണ്‌ നിങ്ങളു​ടെ ലക്ഷ്യം. ഉദാഹ​ര​ണ​ത്തിന്‌, മൈക്ക​ലി​ന്റെ​യും ഭാര്യ സാറയു​ടെ​യും അനുഭവം നോക്കുക. മൈക്കൽ അവിശ്വ​സ്‌തത കാണി​ച്ച​തി​നെ​ത്തു​ടർന്ന്‌ തങ്ങളുടെ ദാമ്പത്യ​ത്തിൽ ഉണ്ടായി​രുന്ന പാളി​ച്ചകൾ എന്തായി​രു​ന്നെന്ന്‌ വിശക​ലനം ചെയ്യാൻ അവർ തീരു​മാ​നി​ച്ചു. മൈക്കൽ പറയുന്നു: “എന്റെ ഇഷ്ടങ്ങൾക്കാണ്‌ ഞാൻ എപ്പോ​ഴും മുൻതൂ​ക്കം നൽകി​യി​രു​ന്നത്‌. മറ്റുള്ള​വരെ പ്രീതി​പ്പെ​ടു​ത്തു​ന്ന​തി​ലും അവരുടെ ഇഷ്ടങ്ങൾ സാധി​ച്ചു​കൊ​ടു​ക്കു​ന്ന​തി​ലും മാത്ര​മാ​യി​രു​ന്നു എന്റെ ശ്രദ്ധ മുഴുവൻ. അങ്ങനെ​യാ​യ​പ്പോൾ ഭാര്യ​യോ​ടൊ​പ്പം ചെലവ​ഴി​ക്കാൻ എനിക്കു വളരെ കുറച്ചു സമയമേ ലഭിച്ചി​രു​ന്നു​ള്ളൂ.” ഇതു തിരി​ച്ച​റി​ഞ്ഞത്‌ മൈക്ക​ലി​നെ​യും സാറ​യെ​യും വളരെ​യ​ധി​കം സഹായി​ച്ചു. വേണ്ട മാറ്റങ്ങൾ വരുത്താ​നും ക്രമേണ അവരുടെ ദാമ്പത്യം ബലിഷ്‌ഠ​മാ​ക്കാ​നും അവർക്കാ​യി.

ഇതു ശ്രമി​ച്ചു​നോ​ക്കൂ: നിങ്ങളാണ്‌ അവിശ്വ​സ്‌തത കാണി​ച്ച​തെ​ങ്കിൽ ന്യായീ​ക​ര​ണങ്ങൾ നിരത്തു​ക​യോ ഇണയു​ടെ​മേൽ കുറ്റം ആരോ​പി​ക്കു​ക​യോ ചെയ്യരുത്‌. ചെയ്‌ത തെറ്റി​ന്റെ​യും ഉളവായ ഹൃദയ​വേ​ദ​ന​യു​ടെ​യും ഉത്തരവാ​ദി​ത്വം സ്വയം ഏൽക്കുക. ഇനി, ഇണയാണ്‌ അവിശ്വ​സ്‌തത കാണി​ച്ച​തെ​ങ്കിൽ അവരുടെ നേരെ ആക്രോ​ശി​ക്കു​ക​യോ അസഭ്യം ചൊരി​യു​ക​യോ ചെയ്യരുത്‌. അത്തരം സംഭാ​ഷണം ഒഴിവാ​ക്കു​ന്നെ​ങ്കിൽ കാര്യങ്ങൾ തുറന്നു പറയാൻ ഇണയ്‌ക്ക്‌ എളുപ്പ​മാ​യി​രി​ക്കും.—എഫെസ്യർ 4:32.

2 ഒറ്റക്കെ​ട്ടാ​യി ശ്രമി​ക്കുക.

“ഒരുവ​നെ​ക്കാൾ ഇരുവർ ഏറെ നല്ലത്‌,” ബൈബിൾ പറയുന്നു. കാരണം, “അവർക്കു തങ്ങളുടെ പ്രയത്‌ന​ത്താൽ നല്ല പ്രതി​ഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറ്റേവനെ എഴു​ന്നേ​ല്‌പി​ക്കും.” (സഭാ​പ്ര​സം​ഗി 4:9, 10) വിശ്വാ​സം വീണ്ടെ​ടു​ക്കാൻ കഠിന​ശ്രമം ചെയ്യു​മ്പോൾ ഈ തത്ത്വം വിശേ​ഷാൽ സത്യമാണ്‌.

നിങ്ങൾ ഇരുവ​രും ഒറ്റക്കെ​ട്ടാ​യി ശ്രമി​ക്കു​ന്നെ​ങ്കിൽ നഷ്ടമായ ആ വിശ്വാ​സം വീണ്ടെ​ടു​ക്കാ​നാ​കും. ദാമ്പത്യം സംരക്ഷി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ഇരുവർക്കും ഉണ്ട്‌ എന്ന കാര്യം മറക്കരുത്‌. നിങ്ങൾ തനിയെ ശ്രമി​ക്കു​ക​യാ​ണെ​ങ്കിൽ കൂടുതൽ പ്രശ്‌ന​ങ്ങൾക്ക്‌ അത്‌ ഇടയാ​ക്കി​യേ​ക്കാം. ഇരുവ​രും ഇണയെ ഒരു പങ്കാളി​യാ​യി കണക്കാ​ക്കണം.

സ്റ്റീഫനും ജൂഡി​യും അതു ശരി​വെ​ക്കു​ന്നു. “സമയ​മെ​ടു​ത്തെ​ങ്കി​ലും ഞങ്ങളുടെ ബന്ധം വിളക്കി​ച്ചേർക്കാൻ ഞാനും അദ്ദേഹ​വും ഒറ്റക്കെ​ട്ടാ​യി ശ്രമിച്ചു. വീണ്ടു​മൊ​രി​ക്ക​ലും അദ്ദേഹത്തെ വേദനി​പ്പി​ക്കി​ല്ലെന്ന്‌ ഞാൻ നിശ്ചയി​ച്ചു​റച്ചു. എന്റെ പ്രവൃത്തി അദ്ദേഹത്തെ വളരെ മുറി​പ്പെ​ടു​ത്തി​യെ​ങ്കി​ലും വിവാ​ഹ​ബന്ധം ശിഥി​ല​മാ​കാൻ അദ്ദേഹം അനുവ​ദി​ച്ചില്ല. ഓരോ ദിവസ​വും അദ്ദേഹ​ത്തോ​ടുള്ള വിശ്വ​സ്‌തത കാണി​ക്കാൻ ഞാൻ ശ്രമിച്ചു; അദ്ദേഹ​മാ​കട്ടെ എന്നോ​ടുള്ള സ്‌നേ​ഹ​ത്തിൽ ഒരു കുറവും വരുത്തി​യില്ല. അതേ​പ്രതി എനിക്ക്‌ അദ്ദേഹ​ത്തോട്‌ തീർത്താൽ തീരാത്ത നന്ദിയുണ്ട്‌,” ജൂഡി പറയുന്നു.

ഇതു ശ്രമി​ച്ചു​നോ​ക്കൂ: വിവാ​ഹ​ബ​ന്ധ​ത്തി​ലെ നഷ്ടമായ വിശ്വാ​സം വീണ്ടെ​ടു​ക്കാൻ ഇരുവ​രും ഒറ്റക്കെ​ട്ടാ​യി പ്രവർത്തി​ക്കുക.

3 പഴയശീ​ലങ്ങൾ മാറ്റുക.

വ്യഭി​ചാ​ര​ത്തെ​ക്കു​റിച്ച്‌ ശ്രോ​താ​ക്കൾക്ക്‌ മുന്നറി​യി​പ്പു നൽകി​യ​തി​നു ശേഷം യേശു ഇങ്ങനെ ഉപദേ​ശി​ച്ചു: “നിന്റെ വലത്തു​കണ്ണ്‌ നിനക്ക്‌ ഇടർച്ച വരുത്തു​ന്നെ​ങ്കിൽ അത്‌ ചൂഴ്‌ന്നെ​ടുത്ത്‌ എറിഞ്ഞു​ക​ള​യുക.” (മത്തായി 5:27-29) നിങ്ങളാണ്‌ വിശ്വാ​സ​വഞ്ചന കാണി​ച്ച​തെ​ങ്കിൽ ദാമ്പത്യം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു​വേണ്ടി ഏതെങ്കി​ലും പ്രവൃ​ത്തി​യോ മനോ​ഭാ​വ​മോ ‘ചൂഴ്‌ന്നെ​ടുത്ത്‌ എറിഞ്ഞു​ക​ള​യേ​ണ്ട​തു​ണ്ടോ’ എന്നു ചിന്തി​ക്കുക.

വ്യഭി​ചാ​ര​ത്തിൽ ഉൾപ്പെട്ട മറ്റേവ്യ​ക്തി​യു​മാ​യുള്ള സകലബ​ന്ധ​വും നിങ്ങൾ വിച്ഛേ​ദി​ക്കേ​ണ്ട​തുണ്ട്‌. c (സദൃശ​വാ​ക്യ​ങ്ങൾ 6:32; 1 കൊരി​ന്ത്യർ 15:33) നേരത്തെ പരിച​യ​പ്പെട്ട പീറ്റർ മറ്റേ സ്‌ത്രീ​യു​മാ​യി വീണ്ടും ബന്ധപ്പെ​ടു​ന്ന​തി​നുള്ള സാഹച​ര്യം ഒഴിവാ​ക്കാൻ തന്റെ ജോലി സമയവും മൊ​ബൈൽ നമ്പറും മാറ്റി. എന്നാൽ അതു​കൊ​ണ്ടൊ​ന്നും എല്ലാ ബന്ധങ്ങളും അവസാ​നി​പ്പി​ക്കാൻ കഴിഞ്ഞില്ല. ഭാര്യ​യു​ടെ വിശ്വാ​സം വീണ്ടെ​ടു​ക്കാൻ പീറ്റർ അത്രകണ്ട്‌ ഉറച്ചി​രു​ന്ന​തി​നാൽ അദ്ദേഹം തന്റെ ജോലി ഉപേക്ഷി​ച്ചു. തന്റെ മൊ​ബൈൽ ഫോൺ ഉപയോ​ഗി​ക്കു​ന്ന​തി​നു പകരം അദ്ദേഹം ഭാര്യ​യു​ടെ ഫോൺ ഉപയോ​ഗി​ക്കാൻ തുടങ്ങി. ഈ ത്യാഗ​ങ്ങൾക്കൊ​ക്കെ ഫലമു​ണ്ടാ​യോ? അദ്ദേഹ​ത്തി​ന്റെ ഭാര്യ സൂസൻ പറയുന്നു: “ആറുവർഷം കഴി​ഞ്ഞെ​ങ്കി​ലും ആ സ്‌ത്രീ ഇപ്പോ​ഴും ഭർത്താ​വു​മാ​യി ബന്ധപ്പെ​ടാൻ ശ്രമി​ക്കു​ന്നു​ണ്ടാ​കും എന്ന ആശങ്ക എനിക്ക്‌ ഇപ്പോ​ഴു​മുണ്ട്‌. പക്ഷേ അദ്ദേഹത്തെ എനിക്കു വിശ്വാ​സ​മാണ്‌; ഒരു പ്രലോ​ഭ​ന​ത്തി​ലും അദ്ദേഹം വീഴില്ല.”

നിങ്ങളാണ്‌ തെറ്റു ചെയ്‌ത​തെ​ങ്കിൽ നിങ്ങളു​ടെ വ്യക്തി​ത്വ​ത്തി​ലും മാറ്റം വരു​ത്തേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ചില​പ്പോൾ ശൃംഗ​രി​ക്കുന്ന സ്വഭാവം നിങ്ങൾക്ക്‌ ഉണ്ടായി​രി​ക്കാം. മറ്റുള്ള​വ​രു​മാ​യി പ്രേമ​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾ കിനാവ്‌ കാണാ​റു​ണ്ടാ​യി​രി​ക്കാം. അങ്ങനെ​യാ​ണെ​ങ്കിൽ ‘പഴയ വ്യക്തി​ത്വം അതിന്റെ പ്രവൃ​ത്തി​ക​ളോ​ടു​കൂ​ടെ ഉരിഞ്ഞു​ക​ള​യുക.’ പഴയ ശീലങ്ങൾ ഉപേക്ഷിച്ച്‌ പുതിയ ശീലങ്ങൾ വളർത്തി​യെ​ടു​ക്കു​മ്പോൾ ഇണയ്‌ക്ക്‌ നിങ്ങളി​ലുള്ള വിശ്വാ​സം വർധി​ക്കാൻ ഇടയാ​കും. (കൊ​ലോ​സ്യർ 3:9, 10) സ്‌നേഹം തുറന്നു പ്രകടി​പ്പി​ക്കുന്ന ഒരു ശീലം ചെറുപ്പം മുതലേ നിങ്ങൾക്ക്‌ ഇല്ലെങ്കി​ലോ? ആദ്യ​മൊ​ക്കെ അൽപ്പം ബുദ്ധി​മു​ട്ടാ​യി​രി​ക്കു​മെ​ങ്കി​ലും ഭാര്യ​യോട്‌ സ്‌നേഹം കാണി​ക്കു​ന്ന​തിൽ പിശുക്കു കാണി​ക്ക​രുത്‌. സ്റ്റീഫൻ പറയുന്നു: “വാക്കി​ലൂ​ടെ​യും മൃദു​വായ സ്‌പർശ​ന​ത്തി​ലൂ​ടെ​യും ഒക്കെ ജൂഡി കൂടെ​ക്കൂ​ടെ തന്റെ സ്‌നേഹം കാണി​ക്കു​മാ​യി​രു​ന്നു.”

കുറച്ചു കാല​ത്തേ​ക്കെ​ങ്കി​ലും നിങ്ങളു​ടെ മുഴു​ദി​ന​ച​ര്യ​യെ​ക്കു​റി​ച്ചും ഇണയോട്‌ പറയു​ന്നത്‌ നന്നായി​രി​ക്കും. നേരത്തെ കണ്ട സാറ പറയുന്നു: “ഒരോ ദിവസ​വും നടന്ന എല്ലാകാ​ര്യ​ങ്ങ​ളും മൈക്കൽ എന്നോടു പറയു​മാ​യി​രു​ന്നു, എന്തിന്‌ നിസ്സാര കാര്യങ്ങൾ പോലും. എന്നിൽനിന്ന്‌ അദ്ദേഹ​ത്തിന്‌ ഒന്നും ഒളിക്കാ​നില്ല എന്ന്‌ അതിൽനിന്ന്‌ വ്യക്തമാ​യി​രു​ന്നു.”

ഇതു ശ്രമി​ച്ചു​നോ​ക്കൂ: വിശ്വാ​സം വീണ്ടെ​ടു​ക്കാൻ എന്താണ്‌ ചെയ്യേ​ണ്ട​തെന്ന്‌ പരസ്‌പരം ചോദി​ക്കുക. അതു മനസ്സി​ലാ​ക്കി അതിനു ചേർച്ച​യിൽ പ്രവർത്തി​ക്കുക. ഇരുവ​രും ഒരുമി​ച്ചു ചെയ്യാൻ ഇഷ്ടപ്പെ​ടുന്ന ചില കാര്യങ്ങൾ ദിനച​ര്യ​യിൽ ഉൾപ്പെ​ടു​ത്താ​വു​ന്ന​താണ്‌.

4 തിടു​ക്കം​കൂ​ട്ടാ​തി​രി​ക്കുക.

എല്ലാം ശരിയാ​യി എന്നു ചിന്തിച്ച്‌ പഴയതു​പോ​ലെ ജീവി​ക്കാൻ തിടു​ക്കം​കൂ​ട്ട​രുത്‌. “ബദ്ധപ്പാ​ടു​കാ​രൊ​ക്കെ​യും ബുദ്ധി​മു​ട്ടി​ലേ​ക്ക​ത്രേ ബദ്ധപ്പെ​ടു​ന്നത്‌” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 21:5 മുന്നറി​യി​പ്പു തരുന്നു. നഷ്ടമായ വിശ്വാ​സം വീണ്ടെ​ടു​ക്കാൻ സമയം എടു​ത്തേ​ക്കാം, ഒരുപക്ഷേ വർഷങ്ങൾ പോലും.

നിങ്ങളാണ്‌ വഞ്ചിക്ക​പ്പെ​ട്ട​തെ​ങ്കിൽ, എല്ലാം മറക്കാ​നും പൊറു​ക്കാ​നും വേണ്ടത്ര സമയം എടുക്കുക. സാറ ഓർക്കു​ന്നു: “വിശ്വാ​സ​വഞ്ചന കാണിച്ച ഭർത്താ​വി​നോട്‌ ഭാര്യ ക്ഷമിക്കു​ന്നത്‌ സാധാരണ കാര്യ​മാ​യി​ട്ടാണ്‌ ഞാൻ കരുതി​യി​രു​ന്നത്‌. എന്തിനാണ്‌ അവർ ഇത്ര​യേ​റെ​ക്കാ​ലം കോപം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെന്ന്‌ എനിക്ക്‌ മനസ്സി​ലാ​യി​രു​ന്നില്ല. എന്നാൽ എന്റെ ഭർത്താവ്‌ എന്നെ വഞ്ചിച്ച​പ്പോ​ഴാണ്‌ ക്ഷമിക്കു​ന്നത്‌ അത്ര എളുപ്പ​മ​ല്ലെന്ന്‌ ഞാൻ മനസ്സി​ലാ​ക്കി​യത്‌.” ക്ഷമിക്കാ​നും വിശ്വാ​സം നേടി​യെ​ടു​ക്കാ​നും സമയം ആവശ്യ​മാണ്‌.

എന്നിരു​ന്നാ​ലും “സൌഖ്യ​മാ​ക്കു​വാൻ ഒരു കാലം” ഉണ്ടെന്ന്‌ സഭാ​പ്ര​സം​ഗി 3:1-3 പറയുന്നു. ഇണയോട്‌ മനസ്സു​തു​റ​ക്കാ​തെ എല്ലാം ഉള്ളി​ലൊ​തു​ക്കു​ന്ന​താണ്‌ നല്ലതെന്ന്‌ ആദ്യ​മൊ​ക്കെ നിങ്ങൾക്ക്‌ തോന്നി​യേ​ക്കാം. എന്നാൽ അങ്ങനെ ചെയ്‌താൽ നിങ്ങളു​ടെ വിശ്വാ​സം നേടി​യെ​ടു​ക്കാൻ ഇണയ്‌ക്ക്‌ സാധി​ക്കു​ക​യില്ല. അറ്റു​പോയ ബന്ധം വിളക്കി​ച്ചേർക്കു​ന്ന​തിന്‌ ഇണയോട്‌ ക്ഷമിക്കു​ക​യും നിങ്ങളു​ടെ വികാ​ര​വി​ചാ​രങ്ങൾ അവരു​മാ​യി പങ്കു​വെ​ച്ചു​കൊണ്ട്‌ ആ ക്ഷമ പ്രകടി​പ്പി​ക്കു​ക​യും ചെയ്യുക. സങ്കടങ്ങ​ളും സന്തോ​ഷ​ങ്ങ​ളും തുറന്നു പറയാൻ ഇണയെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

മനസ്സിൽ നീരസം വെച്ചു​കൊ​ണ്ടി​രി​ക്ക​രുത്‌; എത്ര ശ്രമം ചെയ്‌താ​ണെ​ങ്കി​ലും അതു മനസ്സിൽനി​ന്നു കളയുക. (എഫെസ്യർ 4:32) ദൈവം ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നത്‌ നിങ്ങൾക്ക്‌ പ്രയോ​ജനം ചെയ്‌തേ​ക്കാം. പുരാതന ഇസ്രാ​യേ​ലി​ലെ ആരാധകർ ദൈവത്തെ ഉപേക്ഷി​ച്ച​പ്പോൾ അത്‌ അവനെ വളരെ ദുഃഖി​പ്പി​ച്ചു. വഞ്ചിക്ക​പ്പെട്ട ഒരു ഇണയോ​ടാണ്‌ യഹോവ തന്നെ താരത​മ്യ​പ്പെ​ടു​ത്തി​യത്‌. (യിരെ​മ്യാ​വു 3:8, 9; 9:2) പക്ഷേ അവൻ അവരോട്‌ “എന്നേക്കും കോപം” വെച്ചു​കൊ​ണ്ടി​രു​ന്നില്ല. (യിരെ​മ്യാ​വു 3:12) യഥാർഥ മനസ്‌താ​പ​ത്തോ​ടെ അവർ മടങ്ങി​വ​ന്ന​പ്പോൾ അവൻ അവരോട്‌ ക്ഷമിച്ചു.

നിങ്ങൾ ഇരുവ​രും ദാമ്പത്യ​ബന്ധം സുദൃ​ഢ​മാ​ക്കു​ന്ന​തിന്‌ ആവശ്യ​മായ മാറ്റങ്ങൾ വരുത്തി​ക്ക​ഴി​യു​മ്പോൾ കാല​ക്ര​മേണ നിങ്ങൾക്ക്‌ സുരക്ഷി​ത​ത്വം അനുഭ​വ​പ്പെ​ടും. ഇനിയി​പ്പോൾ, നിങ്ങളു​ടെ വിവാ​ഹ​ബന്ധം സംരക്ഷി​ക്കു​ന്ന​തിൽ മാത്രം ശ്രദ്ധി​ക്കാ​തെ മറ്റുചില ലക്ഷ്യങ്ങൾ കൈവ​രി​ക്കാ​നും നിങ്ങൾക്ക്‌ ഒരുമിച്ച്‌ ശ്രമി​ക്കാ​വു​ന്ന​താണ്‌. അപ്പോൾപ്പോ​ലും നിങ്ങളു​ടെ പുരോ​ഗതി ക്രമമാ​യി പരി​ശോ​ധി​ക്കു​ന്നത്‌ നല്ലതാ​യി​രി​ക്കും. ഇക്കാര്യ​ത്തിൽ ഉദാസീ​ന​ഭാ​വം കാണി​ക്ക​രുത്‌. ചെറിയ പിഴവു​കൾപോ​ലും പരിഹ​രി​ച്ചു​കൊണ്ട്‌ പരസ്‌പ​ര​മുള്ള പ്രതി​ബദ്ധത കാത്തു​സൂ​ക്ഷി​ക്കുക.—ഗലാത്യർ 6:9.

ഇതു ശ്രമി​ച്ചു​നോ​ക്കൂ: നിങ്ങളു​ടെ ദാമ്പത്യ​ജീ​വി​തം പഴയരീ​തി​യി​ലേക്കു കൊണ്ടു​വ​രാൻ ശ്രമി​ക്കു​ന്ന​തി​നു പകരം നിങ്ങൾ ഇരുവ​രും പുതിയ ഒരു ബന്ധമാണ്‌ കെട്ടി​പ്പ​ടു​ക്കേ​ണ്ടത്‌, കൂടുതൽ ദൃഢമായ ഒന്ന്‌.

നിങ്ങൾക്ക്‌ വിജയിക്കാനാകും

വിജയി​ക്കാ​നാ​വി​ല്ലെന്ന ആശങ്കയു​ണ്ടെ​ങ്കിൽ ഇക്കാര്യം ഓർക്കുക: ദൈവ​മാണ്‌ വിവാ​ഹ​ക്ര​മീ​ക​രണം ഏർപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. (മത്തായി 19:4-6) അതു​കൊണ്ട്‌ അവന്റെ സഹായ​മു​ണ്ടെ​ങ്കിൽ നിങ്ങളു​ടെ വിവാ​ഹ​ജീ​വി​തം വിജയി​പ്പി​ക്കാ​നാ​കും. മുകളിൽ പരിച​യ​പ്പെട്ട ദമ്പതി​ക​ളെ​ല്ലാം ബൈബി​ളി​ലെ ജ്ഞാന​മൊ​ഴി​കൾക്ക്‌ ചെവി​കൊ​ടു​ത്തു; ദാമ്പത്യം തകർന്നു​പോ​കാ​തെ പരിര​ക്ഷി​ക്കാൻ അത്‌ അവരെ സഹായി​ച്ചു.

സ്റ്റീഫ​ന്റെ​യും ജൂഡി​യു​ടെ​യും ബന്ധത്തെ തകർത്തെ​റി​യാൻപോന്ന ആ കൊടു​ങ്കാറ്റ്‌ വീശി​യിട്ട്‌ ഇപ്പോൾ 20 വർഷത്തി​ലേ​റെ​യാ​യി​രി​ക്കു​ന്നു. അതിന്റെ കെടു​തി​യിൽനിന്ന്‌ കരകയ​റാൻ ചെയ്‌ത ശ്രമങ്ങ​ളെ​ക്കു​റിച്ച്‌ സ്റ്റീഫൻ ഇങ്ങനെ പറയുന്നു: “യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ തുടങ്ങി​യ​തി​നു ശേഷമാണ്‌ ഞങ്ങൾ ജീവി​ത​ത്തിൽ പ്രകട​മായ മാറ്റങ്ങൾ വരുത്തി​യത്‌. അത്‌ ഞങ്ങളെ സഹായി​ച്ചത്‌ എങ്ങനെ​യെന്ന്‌ വാക്കു​ക​ളി​ലൂ​ടെ പറയാ​നാ​കില്ല. ദുഷ്‌ക​ര​മായ ആ സാഹച​ര്യ​ത്തെ അതിജീ​വി​ക്കാൻ ഞങ്ങൾക്കു സാധി​ച്ചത്‌ അതു​കൊ​ണ്ടു മാത്ര​മാണ്‌.” ജൂഡി പറയുന്നു: “ആ പ്രയാ​സ​ഘ​ട്ട​ങ്ങ​ളിൽനിന്ന്‌ കരകയ​റാ​നാ​യത്‌ ഏറ്റവും വലിയ അനു​ഗ്ര​ഹ​മാ​യി എനിക്കു തോന്നു​ന്നു. ഒരുമി​ച്ചുള്ള ബൈബിൾ പഠനവും ചെയ്‌ത കഠിന​ശ്ര​മ​വും നിമിത്തം ഞങ്ങൾക്ക്‌ ഇപ്പോൾ ഒരു സന്തുഷ്ട​ദാ​മ്പ​ത്യ​മുണ്ട്‌.”

a പേരുകൾ മാറ്റി​യി​രി​ക്കു​ന്നു.

b ഈ വിഷയ​ത്തിൽ ഒരു തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സഹായ​ത്തി​നാ​യി 1999 ഏപ്രിൽ 22 ലക്കം ഉണരുക!-യുടെ പേജ്‌ 6, 1995 ആഗസ്റ്റ്‌ 8 ലക്കം ഉണരുക!-യുടെ പേജ്‌ 10, 11 കാണുക.

c (ജോലി​യു​മാ​യി ബന്ധപ്പെ​ട്ടോ മറ്റോ) കുറച്ചു​കാ​ല​ത്തേക്ക്‌ മറ്റേ വ്യക്തി​യു​മാ​യുള്ള ബന്ധം തീർത്തും ഒഴിവാ​ക്കാ​നാ​വി​ല്ലെ​ങ്കിൽ അത്‌ പരമാ​വധി കുറയ്‌ക്കുക. ഇണയുടെ പൂർണ അറി​വോ​ടെ​യും മറ്റാരു​ടെ​യെ​ങ്കി​ലും സാന്നി​ധ്യ​ത്തി​ലും മാത്രം മറ്റേ വ്യക്തി​യു​മാ​യി ഇടപെ​ടുക.

സ്വയം ചോദിക്കുക

  • ഇണ വിശ്വാ​സ​വഞ്ചന കാണി​ച്ചെ​ങ്കി​ലും വേർപി​രി​യാ​തി​രി​ക്കാൻ എന്നെ പ്രേരി​പ്പി​ച്ചത്‌ എന്തെല്ലാ​മാണ്‌?

  • എന്തെല്ലാം നല്ല ഗുണങ്ങ​ളാണ്‌ പങ്കാളി​യിൽ ഇപ്പോ​ഴു​ള്ളത്‌?

  • ആദ്യനാ​ളു​ക​ളിൽ ചെറിയ വിധങ്ങ​ളിൽപ്പോ​ലും ഞാൻ ഇണയോ​ടു സ്‌നേഹം പ്രകടി​പ്പി​ച്ചി​രു​ന്നത്‌ എങ്ങനെ​യാണ്‌, അത്‌ എനിക്ക്‌ ഇപ്പോൾ എങ്ങനെ ചെയ്യാ​നാ​കും?