വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗലീലയിലെ ബിറീയ വനം (താഴെ)

നിങ്ങൾക്ക് അറിയാമോ?

നിങ്ങൾക്ക് അറിയാമോ?

പുരാതന ഇസ്രായേൽ, ബൈബിളിൽ സൂചിപ്പിച്ചിരിക്കുന്നത്ര വനനിബിമായിരുന്നോ?

വാഗ്‌ദത്തദേത്തിലെ ചില സ്ഥലങ്ങൾ വനനിബിമായിരുന്നെന്നും അവിടെ ‘സമൃദ്ധമായി’ മരങ്ങളുണ്ടായിരുന്നെന്നും ബൈബിൾ പറയുന്നു. (1 രാജാ. 10:27, പി.ഒ.സി.; യോശു. 17:15, 18) എങ്കിലും അവിടെ അങ്ങനെയായിരുന്നോ എന്ന്, വിസ്‌തൃമായ ആ പ്രദേത്തിന്‍റെ ഇന്നത്തെ അവസ്ഥ കണ്ട് പല സന്ദേഹവാദിളും സംശയം പ്രകടിപ്പിക്കുന്നു.

ഒരു വലിയ സിക്ക്മൂർ അത്തിപ്പക്കു

ബൈബിൾക്കാങ്ങളിൽ ഇസ്രായേലിലെ ജീവിതം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം “പുരാതന ഇസ്രായേലിലെ വനപ്രദേശങ്ങൾ ഇന്നത്തേതിലും വളരെ വിസ്‌തൃമായിരുന്നു” എന്ന് പറയുന്നു. അവിടത്തെ ഉയർന്ന പ്രദേങ്ങളിൽ അലെപോ പൈൻ (പൈനസ്‌ ഹേയ്‌ൽപെൻസിസ്‌), നിത്യരിത ഓക്ക് (ക്വെർക്കസ്‌ കാലിപ്രിനോസ്‌), ടെറബിന്ദ് (പിസ്റ്റേഷ്യ പലെസ്റ്റീന) എന്നിങ്ങനെയുള്ള വൃക്ഷങ്ങൾ ഇടതൂർന്ന് നിൽക്കുന്നു. മധ്യപർവനികൾക്കും മധ്യധണ്യാഴിയുടെ തീരത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന, അടിവാക്കുന്നുകൾ നിറഞ്ഞ ഷെഫീയിൽ സിക്ക്മൂർ അത്തിമങ്ങളും (ഫിക്കസ്‌ സൈക്കോമോറസ്‌) ധാരാമുണ്ടായിരുന്നു.

ബൈബിളിലെ സസ്യങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇസ്രായേലിലെ ചില പ്രദേങ്ങളിൽ ഇപ്പോൾ ഒട്ടുംതന്നെ മരങ്ങളില്ലെന്ന് പറയുന്നു. എന്തായിരിക്കാം കാരണം? അത്‌ പതുക്കെപ്പതുക്കെയുള്ള ഒരു പ്രക്രിയായിരുന്നെന്ന് വിശദീരിച്ചുകൊണ്ട് ആ പുസ്‌തകം ഇങ്ങനെ പറയുന്നു: “കൃഷിയിത്തിനും മേച്ചിൽപ്പുങ്ങൾക്കും ആയി ആളുകൾ അവിടെയുള്ള വൃക്ഷലതാദികൾ സ്ഥിരം നശിപ്പിച്ചുകൊണ്ടിരുന്നു. കൂടാതെ നിർമാപ്രവർത്തത്തിന്‌ ആവശ്യമായ വസ്‌തുക്കൾക്കുവേണ്ടിയും ഇന്ധനത്തിനുവേണ്ടിയും അവർ വനപ്രദേശങ്ങൾ കൈയടക്കി.”