വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക് അറിയാ​മോ?

നിങ്ങൾക്ക് അറിയാ​മോ?

ആരെങ്കിലും വേറൊ​രാ​ളു​ടെ വയലിൽ കളകൾ വിതയ്‌ക്കും എന്നു പറയു​ന്നതു പുരാ​ത​ന​നാ​ളു​ക​ളിൽ സംഭവി​ച്ചി​രുന്ന ഒരു കാര്യ​മാ​ണോ?

പുരാതനകാലത്തെ നിയമ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചുള്ള വിശദാം​ശങ്ങൾ നൽകുന്ന ചില രേഖക​ളിൽ ഒന്നാണു ജസ്റ്റീനി​യൻ ചക്രവർത്തി​യു​ടെ ഗ്രന്ഥത്തി​ന്‍റെ (Digest) 1468-ൽ തയ്യാറാ​ക്കിയ ഈ പകർപ്പ്

മത്തായി 13-ന്‍റെ 24 മുതൽ 26 വരെ യേശു ഇങ്ങനെ പറഞ്ഞതാ​യി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു: “സ്വർഗ​രാ​ജ്യം, തന്‍റെ വയലിൽ നല്ല വിത്തു വിതച്ച ഒരു മനുഷ്യ​നോ​ടു സദൃശം. ആളുകൾ ഉറക്കമാ​യ​പ്പോൾ അവന്‍റെ ശത്രു വന്ന് ഗോത​മ്പി​ന്‍റെ ഇടയിൽ കള വിതച്ചി​ട്ടു പൊയ്‌ക്ക​ളഞ്ഞു. ഗോതമ്പു മുളച്ചു​വ​ളർന്നു കതിരാ​യ​പ്പോൾ കളയും പ്രത്യ​ക്ഷ​പ്പെട്ടു.” വാസ്‌ത​വ​ത്തിൽ സംഭവി​ക്കുന്ന കാര്യ​ങ്ങ​ളാ​ണോ ഈ ദൃഷ്ടാ​ന്ത​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന​തെന്നു പല എഴുത്തു​കാ​രും സംശയം ഉന്നയി​ച്ചി​ട്ടുണ്ട്. എന്നാൽ പുരാ​ത​ന​കാ​ലത്തെ റോമൻ നിയമ​രേ​ഖകൾ പറയു​ന്നത്‌ ഇതു സത്യമാ​ണെ​ന്നാണ്‌.

ഒരു ബൈബിൾനി​ഘണ്ടു പറയുന്നു: “പ്രതി​കാ​രം ചെയ്യു​ന്ന​തി​നാ​യി മറ്റൊ​രാ​ളു​ടെ വയലിൽ കള വിതയ്‌ക്കു​ന്നതു റോമൻ നിയമ​ത്തിൽ ഒരു കുറ്റമാ​യി കണക്കാ​ക്കി​യി​രു​ന്നു. അങ്ങനെ ഒരു നിയമ​മു​ണ്ടാ​യി​രു​ന്നു എന്നതു കാണി​ക്കു​ന്നതു അത്തരം കാര്യങ്ങൾ ഇടയ്‌ക്കൊ​ക്കെ നടന്നി​രു​ന്നു എന്നാണ്‌.” റോമൻ ചക്രവർത്തി​യായ ജസ്റ്റീനി​യൻ എ. ഡി. 533-ൽ, റോമൻ നിയമ​ങ്ങ​ളു​ടെ സുവർണ​കാ​ല​മായ എ.ഡി. 100 മുതൽ 250 വരെയുള്ള കാലഘ​ട്ട​ത്തി​ലെ റോമൻ നിയമ​ങ്ങ​ളും നിയമ​വി​ദ​ഗ്‌ധ​രു​ടെ ഉദ്ധരണി​ക​ളും അടങ്ങുന്ന ഒരു ഗ്രന്ഥം (Digest, 9.2.27.14) തയ്യാറാ​ക്കി​യെന്നു നിയമ​വി​ദ​ഗ്‌ധ​നായ അലെസ്റ്റാർ കെർ പറയുന്നു. ഈ ഗ്രന്ഥം പറയു​ന്ന​ത​നു​സ​രിച്ച്, റോമൻ നിയമ​ജ്ഞ​നായ സെൽസ​സി​ന്‍റെ മുമ്പാകെ ഹാജരാ​ക്ക​പ്പെട്ട ഒരു കേസി​നെ​ക്കു​റിച്ച് രണ്ടാം നൂറ്റാ​ണ്ടി​ലെ നിയമ​വി​ദ​ഗ്‌ധ​നായ ഉൾപിയൻ പരാമർശി​ച്ചി​ട്ടുണ്ട്. മറ്റൊ​രാ​ളു​ടെ വയലിൽ കളകൾ വിതച്ച് വിള നശിപ്പി​ച്ച​താ​യി​രു​ന്നു കേസ്‌. ഉടമസ്ഥന്‌ അല്ലെങ്കിൽ സ്ഥലം പാട്ടത്തി​നെ​ടുത്ത കർഷകന്‌ ഉണ്ടായ നാശത്തി​നു നഷ്ടപരി​ഹാ​രം കുറ്റവാ​ളി​യിൽനിന്ന് ഈടാ​ക്കു​ന്ന​തി​നുള്ള നിയമ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ആ ഗ്രന്ഥം പറയുന്നു.

പുരാതനനാളുകളിൽ റോമൻ സാമ്രാ​ജ്യ​ത്തിൽ ഇത്തരം പ്രതി​കാ​ര​ന​ട​പ​ടി​കൾ അരങ്ങേ​റി​യി​രു​ന്നു എന്നതു കാണി​ക്കു​ന്നതു യേശു പറഞ്ഞ ദൃഷ്ടാന്തം യഥാർഥ​ജീ​വി​ത​ത്തിൽ സംഭവി​ച്ചി​രു​ന്നു എന്നാണ്‌.

ഒന്നാം നൂറ്റാ​ണ്ടിൽ യഹൂദ്യ​യി​ലെ ജൂത അധികാ​രി​കൾക്കു റോം എത്ര​ത്തോ​ളം സ്വാത​ന്ത്ര്യം അനുവ​ദി​ച്ചു?

ഈ സമയത്ത്‌, യഹൂദ്യ​യെ ഭരിച്ചി​രു​ന്നതു റോമാ​ക്കാ​രാ​യി​രു​ന്നു. റോമി​നെ പ്രതി​നി​ധീ​ക​രി​ച്ചു​കൊണ്ട് ഒരു ഗവർണ​റും അദ്ദേഹ​ത്തി​ന്‍റെ കീഴിൽ സൈനി​ക​രും അവി​ടെ​യു​ണ്ടാ​യി​രു​ന്നു. റോമി​നു​വേണ്ടി നികുതി പിരി​ക്കുക, സമാധാ​ന​വും അച്ചടക്ക​വും കാത്തു​സൂ​ക്ഷി​ക്കുക ഇവയൊ​ക്കെ​യാ​യി​രു​ന്നു ഒരു ഗവർണ​റു​ടെ ഉത്തരവാ​ദി​ത്വ​ങ്ങൾ. നിയമ​വി​രു​ദ്ധ​പ്ര​വർത്ത​ന​ങ്ങളെ റോം അടിച്ച​മർത്തി​യി​രു​ന്നു. പ്രശ്‌നങ്ങൾ ഉണ്ടാക്കു​ന്ന​വരെ നിയമ​ത്തി​നു മുമ്പിൽ കൊണ്ടു​വ​രു​മാ​യി​രു​ന്നു. ഇതെല്ലാം മാറ്റി​നി​റു​ത്തി​യാൽ പ്രവി​ശ്യ​യു​ടെ ദൈനം​ദിന ഭരണകാ​ര്യ​ങ്ങൾ റോം അവിടത്തെ പ്രാ​ദേ​ശിക നേതാ​ക്കൾക്ക് വിട്ടു​കൊ​ടു​ത്തു.

സൻഹെദ്രിന്‍റെ ഒരു വിചാ​ര​ണ​വേള

സൻഹെ​ദ്രി​നാ​യി​രു​ന്നു ജൂതന്മാ​രു​ടെ സുപ്രീം​കോ​ടതി. ജൂതനി​യ​മങ്ങൾ നടപ്പി​ലാ​ക്കി​യി​രു​ന്ന​തും സൻഹെ​ദ്രി​നാ​യി​രു​ന്നു. യഹൂദ്യ​യി​ലു​ട​നീ​ളം കീഴ്‌ക്കോ​ട​തി​കൾ വേറെ​യു​ണ്ടാ​യി​രു​ന്നു. ഒട്ടുമിക്ക ക്രിമി​നൽ കേസു​ക​ളും സിവിൽ കേസു​ക​ളും കൈകാ​ര്യം ചെയ്‌തി​രു​ന്നത്‌ ഇത്തരം കോട​തി​ക​ളാ​യി​രു​ന്നു. അതിൽ റോമാ​ക്കാർ ഇടപെ​ട്ടി​രു​ന്നില്ല. എന്നാൽ വധശിക്ഷ വിധി​ക്കാ​നുള്ള അധികാ​രം യഹൂദ്യ കോട​തി​കൾക്കി​ല്ലാ​യി​രു​ന്നു. അതു റോമാ​ക്കാർത​ന്നെ​യാ​യി​രു​ന്നു ചെയ്‌തി​രു​ന്നത്‌. ഇതിന്‌ ഒരു ശ്രദ്ധേ​യ​മായ മാറ്റം കാണു​ന്നതു സൻഹെ​ദ്രിൻ സ്‌തെ​ഫാ​നൊ​സി​നെ വിചാരണ ചെയ്‌ത കാര്യ​ത്തി​ലാണ്‌. വിചാ​ര​ണ​യെ​ത്തു​ടർന്ന് സ്‌തെ​ഫാ​നൊ​സി​നെ കല്ലെറി​ഞ്ഞു​കൊ​ന്നു.—പ്രവൃ. 6:8-15; 7:54-60.

അതു​കൊണ്ട് സൻഹെ​ദ്രി​ന്‍റെ അധികാ​ര​പ​രി​ധി വളരെ വലുതാ​യി​രു​ന്നു എന്നു​വേണം മനസ്സി​ലാ​ക്കാൻ. എന്നാൽ “റോമാ​ക്കാർ ഏതു നിമി​ഷ​വും അധികാ​രം കൈയി​ലെ​ടുത്ത്‌ അവരുടെ നിയമങ്ങൾ നടപ്പി​ലാ​ക്കു​മാ​യി​രു​ന്നു. അതുത​ന്നെ​യാ​യി​രു​ന്നു ഏറ്റവും വലിയ നിയ​ന്ത്ര​ണ​വും. ഒരു രാഷ്‌ട്രീയ നിയമ​ലം​ഘനം നടന്നെന്നു സംശയം തോന്നി​യ​പ്പോൾ അവർ ചെയ്‌തത്‌ അതാണ്‌” എന്നു പണ്ഡിത​നായ ഏമിൽ ഷ്യൂറർ പറയുന്നു. അങ്ങനെ​യൊ​രു കേസിന്‌ ഉദാഹ​ര​ണ​മാ​ണു സൈനിക ഉദ്യോ​ഗ​സ്ഥ​നാ​യി​രുന്ന ക്ലൗദ്യൊസ്‌ ലുസി​യാസ്‌ റോമൻ പൗരനാ​യി​രുന്ന അപ്പോ​സ്‌ത​ല​നായ പൗലോ​സി​നെ കസ്റ്റഡി​യി​ലെ​ടു​ത്തത്‌.—പ്രവൃ. 23:26-30.