വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവികഥ

മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു ബധിരത എനിക്കു തടസ്സമായില്ല

മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു ബധിരത എനിക്കു തടസ്സമായില്ല

ഞാൻ സ്‌നാപ്പെട്ടത്‌ 1941-ലാണ്‌, എന്‍റെ 12-‍ാ‍ം വയസ്സിൽ. എന്നാൽ 1946-ലാണു ബൈബിൾസത്യം എനിക്കു ശരിക്കും മനസ്സിലായത്‌. എന്താണു സംഭവിച്ചത്‌? എന്‍റെ കഥ ഞാൻ പറയാം.

എന്‍റെ മാതാപിതാക്കൾ ജോർജിയയിലെ ടബിലീസിയിൽനിന്ന് കാനഡയിലേക്കു കുടിയേറി. 1910-നും 1920-നും ഇടയ്‌ക്കായിരുന്നു അത്‌. അവർ പടിഞ്ഞാറൻ കാനഡയിലുള്ള സസ്‌കാച്ചിനിലെ പെലിയിൽ പുൽപ്പുറങ്ങൾ നിറഞ്ഞ ഒരു ചെറിയ കൃഷിയിത്തിൽ താമസമാക്കി. അവരുടെ ആറു മക്കളിൽ ഏറ്റവും ഇളയതായി 1928-ൽ ഞാൻ ജനിച്ചു. ഞാൻ ജനിക്കുന്നതിന്‌ ആറു മാസം മുമ്പ് പപ്പ മരിച്ചു. ഞാൻ കൈക്കുഞ്ഞായിരുന്നപ്പോൾ അമ്മയും. അധികം വൈകാതെ, 17-‍ാമത്തെ വയസ്സിൽ എന്‍റെ മൂത്ത ചേച്ചി ലൂസിയും മരിച്ചുപോയി. അതിനു ശേഷം ഞങ്ങളുടെ അമ്മയുടെ ആങ്ങളയായ നിക്ക് അങ്കിളാണ്‌ എന്നെയും കൂടപ്പിപ്പുളെയും നോക്കിളർത്തിയത്‌.

പിച്ചവെച്ച് നടക്കുന്ന കാലത്ത്‌ ഞാൻ ഒരിക്കൽ ഒരു കുതിയുടെ വാലിൽ പിടിച്ച് വലിച്ചു. കുതിര എന്നെ തൊഴിക്കുമെന്നു പേടിച്ച് എന്‍റെ വീട്ടുകാർ എന്നോടു വാലിൽനിന്ന് പിടി വിടാൻ ഉറക്കെ വിളിച്ചുറഞ്ഞു. അവർ എന്‍റെ പുറകിൽനിന്ന് എത്ര വിളിച്ചുകൂവിയിട്ടും എനിക്ക് അതു കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അന്ന് എനിക്ക് അപകടമൊന്നും പറ്റിയില്ല. പക്ഷേ എനിക്കു കേൾവിക്തിയില്ലെന്ന സത്യം എന്‍റെ വീട്ടുകാർക്കു മനസ്സിലായി.

ബധിരരായ കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ എന്നെ ചേർക്കാൻ ഞങ്ങളുടെ ഒരു കുടുംസുഹൃത്ത്‌ അഭിപ്രാപ്പെട്ടു. അതുകൊണ്ട് എന്‍റെ അങ്കിൾ എന്നെ സാസ്‌കറ്റൂണിലെ ഒരു ബധിരവിദ്യാത്തിൽ ചേർത്തു. വീട്ടിൽനിന്നും ഒരുപാട്‌ അകലെയായിരുന്നു സ്‌കൂൾ. എനിക്ക് അന്ന് അഞ്ചു വയസ്സേ ഉള്ളൂ, ശരിക്കും പേടി തോന്നി. അവധിദിങ്ങളിലും വേനലധിക്കാത്തും മാത്രമേ വീട്ടിൽ പോകാൻ കഴിയുമായിരുന്നുള്ളൂ. പതുക്കെപ്പതുക്കെ ഞാൻ ആംഗ്യഭാഷ പഠിച്ചെടുത്തു; മറ്റു കുട്ടിളുമായി ഇടപഴകാനും അവരുടെകൂടെ കളിക്കാനും തുടങ്ങി.

ബൈബിൾസത്യം പഠിക്കുന്നു

എന്‍റെ രണ്ടാമത്തെ ചേച്ചി മെറിയൻ 1939-ൽ ബിൽ ഡാനിയേൽചുക്കിനെ വിവാഹം കഴിച്ചു. അതിനു ശേഷം, അവർ രണ്ടു പേരുമാണു എന്നെയും എന്‍റെ ചേച്ചി ഫ്രാൻസസിനെയും നോക്കിയത്‌. എന്‍റെ കുടുംത്തിൽ യഹോയുടെ സാക്ഷിളുമായി ആദ്യം സംസാരിച്ചത്‌ അവരായിരുന്നു. വേനലധിക്കു ഞാൻ വീട്ടിൽ ചെല്ലുമ്പോൾ, ബൈബിളിൽനിന്ന് പഠിക്കുന്ന കാര്യങ്ങൾ അവർ അവരെക്കൊണ്ടാകുന്ന വിധത്തിൽ എന്നോടു പറയുമായിരുന്നു. അവർക്ക് ആംഗ്യഭാഷ അറിയില്ലായിരുന്നതുകൊണ്ട് അവർ പറയുന്നത്‌ എനിക്കു മുഴുനായി മനസ്സിലായിരുന്നില്ല എന്നതാണു സത്യം. പക്ഷേ ആത്മീയകാര്യങ്ങളോട്‌ എനിക്കു നല്ല താത്‌പര്യമുണ്ടെന്ന് അവർക്കു മനസ്സിലായി. ബൈബിൾ പറയുന്ന കാര്യങ്ങളാണ്‌ അവർ ചെയ്യുന്നതെന്നു ബോധ്യമാപ്പോൾ ഞാൻ അവരുടെകൂടെ പ്രസംപ്രവർത്തത്തിനു പോയി. അധികം വൈകാതെ, 1941 സെപ്‌റ്റംബർ 5-നു ഞാൻ സ്‌നാപ്പെട്ടു. കിണറ്റിൽനിന്ന് വെള്ളം പമ്പു ചെയ്‌ത്‌ കയറ്റിയ, സ്റ്റീലുകൊണ്ടുള്ള ഒരു വലിയ പാത്രത്തിലാണു ബിൽ എന്നെ സ്‌നാപ്പെടുത്തിയത്‌. വെള്ളത്തിനു ഭയങ്കര തണുപ്പായിരുന്നു!

1946-ൽ ഒഹായോയിലെ ക്ലിവ്‌ലാൻഡിൽവെച്ച് നടന്ന കൺവെൻനിൽ ബധിരരുടെ ഒരു കൂട്ടത്തോടൊപ്പം

1946-ലെ വേനലധിക്കു ഞാൻ വീട്ടിൽ വന്നപ്പോൾ, ഞങ്ങൾ ഒരുമിച്ച് യു.എസ്‌.എ-യിലെ ഒഹായോയിലുള്ള ക്ലിവ്‌ലാൻഡിൽവെച്ച് നടന്ന കൺവെൻഷനു പോയി. കൺവെൻഷന്‍റെ ആദ്യദിവസം, പരിപാടിളിൽ പറയുന്ന കാര്യങ്ങൾ ചേച്ചിമാർ മാറിമാറി എന്നെ എഴുതിക്കാണിച്ചു. എന്നാൽ, ബധിരരാരുടെ ഒരു കൂട്ടം അവിടെയുണ്ടെന്നും അവർക്കുവേണ്ടി ആംഗ്യഭായിൽ പരിഭാപ്പെടുത്തുന്ന ഒരാളുണ്ടെന്നും രണ്ടാമത്തെ ദിവസം എനിക്കു മനസ്സിലായി. എനിക്കു വളരെ സന്തോഷം തോന്നി. അവരോടൊപ്പം ഇരുന്ന് ഞാൻ പരിപാടി നന്നായി ആസ്വദിച്ചു; ബൈബിൾസത്യം വ്യക്തമായി മനസ്സിലാക്കാനും അങ്ങനെ എനിക്കു കഴിഞ്ഞു.

ബൈബിൾസത്യം പഠിപ്പിക്കുന്നു

രണ്ടാം ലോകഹായുദ്ധം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ദേശീവികാരം ആളിപ്പടർന്നുകൊണ്ടിരുന്ന സമയം. വിശ്വാത്തിനുവേണ്ടി സ്‌കൂളിൽ ഒരു ഉറച്ച നിലപാടെടുക്കുമെന്ന ദൃഢനിശ്ചത്തോടെയാണു ഞാൻ കൺവെൻഷൻ സ്ഥലത്തുനിന്ന് മടങ്ങിയത്‌. പതാകന്ദത്തിലും ദേശീഗാത്തിലും പങ്കെടുക്കുന്നതു ഞാൻ നിറുത്തി. അതുപോലെ, വിശേദിങ്ങളിലെ ആഘോങ്ങളിൽനിന്നും നിർബന്ധമായി പങ്കെടുക്കേണ്ടിയിരുന്ന പള്ളിപ്പരിപാടിളിൽനിന്നും ഞാൻ മാറിനിന്നു. ഇതു സ്‌കൂൾ അധികാരികൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഭീഷണിപ്പെടുത്തിയും നുണകൾ പറഞ്ഞും ഒക്കെ എന്‍റെ മനസ്സു മാറ്റാൻ അവർ ശ്രമിച്ചു. സ്‌കൂളിലെ മറ്റു കുട്ടികൾ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്‍റെ നിലപാട്‌ അവർക്കിയിൽ ഒരു ചർച്ചാവിമായി. അതുകൊണ്ടുതന്നെ സാക്ഷ്യം കൊടുക്കാനുള്ള ധാരാളം അവസരങ്ങൾ എനിക്കു കിട്ടി. ഒടുവിൽ സഹപാഠിളായ ലാറി ആൻഡ്രേസോഫ്‌, നോർമൻ ഡിട്രിക്‌, എമിൽ ഷ്‌നൈഡർ എന്നിവർ സത്യം പഠിച്ചു. ഇന്നും അവർ വിശ്വസ്‌തമായി യഹോവയെ സേവിക്കുന്നു.

മറ്റു നഗരങ്ങൾ സന്ദർശിക്കുമ്പോൾ, ബധിരരാരോടു സന്തോവാർത്ത അറിയിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കുമായിരുന്നു. ഉദാഹത്തിന്‌, മോൺട്രിലിൽ ബധിരർക്കുവേണ്ടിയുള്ള ഒരു ക്ലബിൽവെച്ച് ഞാൻ ഒരു ഗുണ്ടാസംഘത്തിലെ അംഗമായിരുന്ന എഡീ റ്റെയ്‌ഗർ എന്ന യുവാവിനോടു സാക്ഷീരിച്ചു. കഴിഞ്ഞ വർഷം മരിക്കുന്നതുവരെ അദ്ദേഹം ക്യുബെക്കിലെ ലവാലിലുള്ള ഒരു ആംഗ്യഭാഷായിൽ സേവിക്കുയായിരുന്നു. ക്വാൻ ആർഡെനാസ്‌ എന്ന യുവാവിനോടും ഞാൻ സത്യം പങ്കുവെച്ചു. ബൈബിൾസന്ദേത്തിന്‍റെ സത്യത മനസ്സിലാക്കാൻ ഗവേഷണം ചെയ്‌ത്‌ പഠിച്ച ബരോവക്കാരെപ്പോലെയായിരുന്നു അദ്ദേഹം. (പ്രവൃ. 17:10, 11) അദ്ദേഹവും സത്യത്തിൽ വന്നു; മരിക്കുന്നതുവരെ ഒണ്ടേറിയോയിലെ ഓട്ടവയിൽ ഒരു മൂപ്പനായി സേവിക്കുയും ചെയ്‌തു.

തെരുവ്‌ സാക്ഷീരണം, 1950-കളുടെ തുടക്കത്തിൽ

1950-ൽ ഞാൻ വാൻകൂറിലേക്കു മാറിത്താസിച്ചു. ബധിരരോടു പ്രസംഗിക്കുന്നത്‌ എനിക്കു വലിയ ഇഷ്ടമായിരുന്നെങ്കിലും, കേൾവിക്തിയുള്ള ഒരു സ്‌ത്രീയോടു സംസാരിച്ച ഒരു അനുഭവം എനിക്കു മറക്കാനാകില്ല. ക്രിസ്‌ സ്‌പൈസർ എന്ന ആ സ്‌ത്രീയോടു ഞാൻ വഴിയിൽവെച്ചാണു സംസാരിച്ചത്‌. ക്രിസ്‌ നമ്മുടെ മാസിയുടെ വരിസംഖ്യ സ്വീകരിച്ചു. ഭർത്താവായ ഗാരിയെ വന്ന് കാണാമോ എന്നു ചോദിക്കുയും ചെയ്‌തു. ഞാൻ അവരുടെ വീട്ടിൽ പോയി. പരസ്‌പരം എഴുതിക്കാണിച്ച് ഞങ്ങൾ കുറെ നേരം ബൈബിൾവിയങ്ങൾ ചർച്ച ചെയ്‌തു. പക്ഷേ അവരുമായി പിന്നീട്‌ എനിക്കു ബന്ധപ്പെടാൻ കഴിഞ്ഞില്ല. വർഷങ്ങൾക്കു ശേഷം ഒണ്ടേറിയോയിലെ ടൊറൊന്‍റോയിൽ നടന്ന ഒരു കൺവെൻനിൽവെച്ച് അവർ എന്‍റെ അടുത്ത്‌ വന്നപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി! ഗാരി അന്നു സ്‌നാപ്പെടാൻപോകുയായിരുന്നു. ആ അനുഭവം എന്നെ വളരെ പ്രധാപ്പെട്ട ഒരു സത്യം ഓർമിപ്പിച്ചു: ബൈബിൾസത്യം എപ്പോൾ, എങ്ങനെയാണ്‌ ഒരു വ്യക്തിയിൽ നാമ്പെടുക്കുന്നതെന്നു നമുക്ക് അറിയില്ല. അതുകൊണ്ട് നമ്മൾ എപ്പോഴും പ്രസംഗിക്കണം.

പിന്നീട്‌ ഞാൻ സാസ്‌കറ്റൂണിലേക്കു താമസം മാറി. അവിടെ ഞാൻ ഒരു സ്‌ത്രീയെ കണ്ടുമുട്ടി. അവരുടെ ബധിരരായ രണ്ടു പെൺമക്കളെ, ഇരട്ടകളായ ജെൻ റോതൻബെർഗറെയും ജോൻ റോതൻബെർഗറെയും, ബൈബിൾ പഠിപ്പിക്കാമോ എന്ന് ആ സ്‌ത്രീ എന്നോടു ചോദിച്ചു. ഞാൻ മുമ്പ് പഠിച്ചിരുന്ന ബധിരവിദ്യാത്തിലെ വിദ്യാർഥിളായിരുന്നു അവർ. ബൈബിളിൽനിന്ന് പഠിക്കുന്ന കാര്യങ്ങൾ ആ പെൺകുട്ടികൾ സഹപാഠിളുമായി പങ്കുവെക്കാൻ തുടങ്ങി. താമസിയാതെ അവരുടെ ക്ലാസിലെ അഞ്ചു പേർ യഹോയുടെ സാക്ഷിളായി. അവരിൽ ഒരാളായിരുന്നു യൂനിസ്‌ കോളിൻ. സ്‌കൂളിലെ എന്‍റെ അവസാവർഷം ഞാൻ യൂനിസിനെ പരിചപ്പെട്ടിട്ടുണ്ടായിരുന്നു. അന്ന് അവൾ എനിക്ക് ഒരു മിഠായി തന്നിട്ട് എന്‍റെ സുഹൃത്താകാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു. ഞാൻ അറിഞ്ഞിരുന്നില്ല, വർഷങ്ങൾക്കു ശേഷം യൂനിസ്‌ എന്‍റെ ജീവിത്തിലെ പ്രധാപ്പെട്ട ഒരാളാകുമെന്ന്—എന്‍റെ ഭാര്യയാകുമെന്ന്!

യൂനിസിനോടൊപ്പം, 1960-ലും 1989-ലും

യൂനിസ്‌ ബൈബിൾ പഠിക്കുന്ന കാര്യം അവളുടെ അമ്മ അറിഞ്ഞു. അമ്മയുടെ ആവശ്യപ്രകാരം, അവളുടെ സ്‌കൂൾ പ്രിൻസിപ്പൽ പലതും പറഞ്ഞ് അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹം യൂനിസിന്‍റെ കൈയിലുള്ള ബൈബിൾപ്രസിദ്ധീങ്ങൾപോലും എടുത്തുകൊണ്ടുപോയി. എന്നാൽ യഹോവയെ സേവിക്കാൻതന്നെയായിരുന്നു യൂനിസിന്‍റെ തീരുമാനം. സ്‌നാമേൽക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ മാതാപിതാക്കൾ യൂനിസിനോടു പറഞ്ഞു: “യഹോയുടെ സാക്ഷിയായിക്കോ, പക്ഷേ പിന്നെ നിന്നെ ഈ വീട്ടിൽ കാണരുത്‌!” അങ്ങനെ, 17-‍ാമത്തെ വയസ്സിൽ യൂനിസ്‌ വീടു വിട്ടിറങ്ങി. അടുത്തുള്ള ഒരു സഹോകുടുംബം യൂനിസിനെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. യൂനിസ്‌ പഠനം തുടരുയും പിന്നീടു സ്‌നാപ്പെടുയും ചെയ്‌തു. 1960-ൽ ഞങ്ങൾ വിവാഹിരായി. ഞങ്ങളുടെ വിവാത്തിനു യൂനിസിന്‍റെ മാതാപിതാക്കൾ വന്നില്ല. എന്നാൽ വർഷങ്ങൾ കടന്നുപോപ്പോൾ, ഞങ്ങൾ കുട്ടികളെ വളർത്തിക്കൊണ്ടുവന്ന വിധത്തെക്കുറിച്ചും നമ്മുടെ വിശ്വാത്തെക്കുറിച്ചും അവർക്കു മതിപ്പു തോന്നിത്തുടങ്ങി.

യഹോവ എന്നെ അനുഗ്രഹിച്ചിരിക്കുന്നു

മകൻ നിക്കോളാസും ഭാര്യ ഡബൊയും ലണ്ടൻ ബഥേലിൽ സേവിക്കുന്നു

ഞങ്ങൾക്കു കേൾവിക്തിയുള്ള ഏഴ്‌ ആൺമക്കൾ ഉണ്ടായി. ഞങ്ങൾ ബധിരരായിരുന്നതുകൊണ്ട് അവരെ വളർത്തുന്നത്‌ ഒരു വെല്ലുവിളിയായിരുന്നു. അവരുമായി ആശയവിനിമയം ചെയ്യാനും അവരെ സത്യം പഠിപ്പിക്കാനും വേണ്ടി ആദ്യം ഞങ്ങൾ അവരെ ആംഗ്യഭാഷ പഠിപ്പിച്ചു. സഭയിലെ സഹോങ്ങളും ഞങ്ങളെ സഹായിച്ചു. ഉദാഹത്തിന്‌, ഞങ്ങളുടെ ഒരു മകൻ രാജ്യഹാളിൽവെച്ച് മോശമായ വാക്കുകൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ സഭയിലെ ഒരാൾ അക്കാര്യം ഞങ്ങളെ എഴുതിക്കാണിച്ചു. അപ്പോൾത്തന്നെ ഞങ്ങൾ അതു കൈകാര്യം ചെയ്‌തു. ഞങ്ങളുടെ നാലു മക്കളായ ജയിംസ്‌, ജെറി, നിക്കോളാസ്‌, സ്റ്റീവൻ എന്നിവർ അവരുടെ ഭാര്യമാരോടും കുടുംത്തോടും ഒപ്പം യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നു. നാലു പേരും മൂപ്പന്മാരാണ്‌. നിക്കോളാസും ഭാര്യ ഡബൊയും ബ്രിട്ടൻ ബ്രാഞ്ചിനു കീഴിലെ ആംഗ്യഭാഷാ പരിഭാഷാസംത്തോടൊത്ത്‌ സേവിക്കുന്നു. സ്റ്റീവനും ഭാര്യ ഷാനനും ഐക്യനാടുളിലെ ബ്രാഞ്ചിലുള്ള ആംഗ്യഭാഷാ പരിഭാഷാസംത്തിലാണു പ്രവർത്തിക്കുന്നത്‌.

മക്കളായ ജയിംസ്‌, ജെറി, സ്റ്റീവൻ എന്നിവർ അവരുടെ ഭാര്യമാരോടൊപ്പം ആംഗ്യഭായിലെ പ്രസംപ്രവർത്തനത്തെ പല വിധത്തിൽ പിന്തുയ്‌ക്കുന്നു

ഞങ്ങളുടെ 40-‍ാമത്തെ വിവാവാർഷിത്തിന്‌ ഒരു മാസം മുമ്പ് യൂനിസ്‌ ക്യാൻസറിനു കീഴടങ്ങി. രോഗിയായിരുന്ന കാലത്ത്‌ ഒരിക്കലും യൂനിസ്‌ ധൈര്യം കൈവിട്ടില്ല. പുനരുത്ഥാത്തിലുള്ള വിശ്വാമാണു സഹിച്ചുനിൽക്കാൻ യൂനിസിനെ സഹായിച്ചത്‌. യൂനിസിനെ വീണ്ടും കാണുന്ന ആ ദിവസത്തിനായി ഞാൻ നോക്കിയിരിക്കുയാണ്‌.

ഫേയും ജയിംസും, ജെറിയും ഈവ്‌ലിനും, ഷാനനും സ്റ്റീവനും

2012 ഫെബ്രുരിയിൽ ഞാനൊന്നു വീണ്‌ എന്‍റെ ഇടുപ്പെല്ല് ഒടിഞ്ഞു. പരസഹായം ആവശ്യമായിന്നതുകൊണ്ട് ഞാൻ എന്‍റെയൊരു മകന്‍റെ വീട്ടിലേക്കു താമസം മാറി. മകനോടും കുടുംത്തോടും ഒപ്പം ഇപ്പോൾ ഞാൻ കാൽഗറിയിലെ ആംഗ്യഭാഷായോടൊത്ത്‌ സേവിക്കുയാണ്‌. ഞാൻ ഒരു മൂപ്പനായി ഇപ്പോഴും തുടരുന്നു. വാസ്‌തത്തിൽ, ആദ്യമായിട്ടാണു ഞാൻ ഒരു ആംഗ്യഭാഷായുടെകൂടെ പ്രവർത്തിക്കുന്നത്‌. ഒന്ന് ഓർത്തുനോക്കൂ: 1946 മുതൽ ഞാൻ ഇംഗ്ലീഷ്‌ സഭയോടൊത്താണു സേവിച്ചത്‌! ആത്മീയമായി ശക്തനായി നിൽക്കാൻ എനിക്ക് എങ്ങനെ കഴിഞ്ഞെന്ന് അറിയാമോ? അനാഥരെ പരിപാലിക്കുമെന്ന വാഗ്‌ദാനം യഹോവ ഇന്നോളം പാലിച്ചിരിക്കുന്നു. (സങ്കീ. 10:14) കുറിപ്പുകൾ എഴുതിക്കാണിക്കുയും, ആംഗ്യഭാഷ പഠിക്കുയും, മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ തങ്ങളെക്കൊണ്ടാകുന്ന വിധത്തിൽ എനിക്ക് ആംഗ്യഭായിൽ വിശദീരിച്ചുരുയും ചെയ്‌ത എല്ലാവരോടും എനിക്ക് അങ്ങേയറ്റം നന്ദിയുണ്ട്.

79-‍ാ‍ം വയസ്സിൽ അമേരിക്കൻ ആംഗ്യഭായിലുള്ള മുൻനിസേസ്‌കൂളിൽ പങ്കെടുക്കുന്നു

സത്യം പറഞ്ഞാൽ, മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ മനസ്സിലാകാത്തപ്പോഴും ബധിരരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നില്ലെന്നു തോന്നുമ്പോഴും ഒക്കെ എനിക്കു ചിലപ്പോൾ അസ്വസ്ഥത തോന്നിയിട്ടുണ്ട്. ദൈവസേവനം നിറുത്തിയാലോ എന്നും ചിന്തിച്ചിട്ടുണ്ട്. ആ സമയത്ത്‌ യേശുവിനോടു പത്രോസ്‌ പറഞ്ഞ ഈ വാക്കുളെക്കുറിച്ച് ഞാൻ ചിന്തിക്കും: “കർത്താവേ, ഞങ്ങൾ വേറെ ആരുടെ അടുത്തേക്കു പോകാനാണ്‌? നിത്യജീവന്‍റെ വചനങ്ങൾ അങ്ങയുടെ പക്കലല്ലേ ഉള്ളത്‌!” (യോഹ. 6:66-68) എന്‍റെ തലമുയിൽപ്പെട്ട പല ബധിരഹോങ്ങളെയുംപോലെ ഞാനും ക്ഷമ കാണിക്കാൻ പഠിച്ചു. യഹോയ്‌ക്കും സംഘടയ്‌ക്കും വേണ്ടി കാത്തിരിക്കാനും പഠിച്ചത്‌ എനിക്കു ശരിക്കും പ്രയോജനം ചെയ്‌തു. ഇപ്പോൾ എന്‍റെ സ്വന്തം ഭാഷയിൽ ആത്മീയാഹാത്തിന്‍റെ വലിയൊരു കലവറന്നെയുണ്ട്. അമേരിക്കൻ ആംഗ്യഭായിൽ നടക്കുന്ന മീറ്റിങ്ങുളിലും കൺവെൻനുളിലും സഹോങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നതു ഞാൻ ആസ്വദിക്കുന്നു. നമ്മുടെ മഹാദൈമായ യഹോവയെ സേവിച്ചത്‌ എന്‍റെ ജീവിതം ധന്യമാക്കി.