വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാ​മോ?

നിങ്ങൾക്ക്‌ അറിയാ​മോ?

ഫിലിപ്പോസ്‌ വന്ന സമയത്ത്‌ ഷണ്ഡൻ യാത്ര ചെയ്‌തി​രുന്ന രഥം എങ്ങനെ​യു​ള്ള​താ​യി​രു​ന്നു?

പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ “രഥം” എന്നു പരിഭാഷ ചെയ്‌തി​രി​ക്കുന്ന മൂലഭാ​ഷാ​പ​ദ​ത്തിന്‌, പല വലുപ്പ​ത്തി​ലും രൂപത്തി​ലും ഉള്ള രഥങ്ങളെ അർഥമാ​ക്കാ​നാ​കും. (പ്രവൃ. 8:28, 29, 38) എന്നാൽ എത്യോ​പ്യ​ക്കാ​രൻ യാത്ര ചെയ്‌തി​രു​ന്നത്‌ യുദ്ധത്തി​നോ മത്സര​യോ​ട്ട​ത്തി​നോ ഉപയോ​ഗി​ച്ചി​രുന്ന രഥത്തെ​ക്കാ​ളും വലുപ്പം​കൂ​ടിയ ഒന്നിലാ​യി​രി​ക്കാം. അങ്ങനെ പറയാ​നുള്ള ചില കാരണങ്ങൾ ഇതാണ്‌:

വളരെ ദൂരം യാത്ര ചെയ്‌ത ഒരു ഉന്നതാ​ധി​കാ​രി​യാ​യി​രു​ന്നു ഈ എത്യോ​പ്യ​ക്കാ​രൻ. “എത്യോ​പ്യ​ക്കാ​രു​ടെ രാജ്ഞി​യായ കന്ദക്കയു​ടെ കീഴി​ലുള്ള” ഈ ഉദ്യോ​ഗസ്ഥൻ “രാജ്ഞി​യു​ടെ ധനകാ​ര്യ​വി​ചാ​ര​ക​നാ​യി​രു​ന്നു.” (പ്രവൃ. 8:27) പുരാതന എത്യോ​പ്യ​യിൽ, ഇന്നത്തെ സുഡാ​നും ആധുനിക ഈജി​പ്‌തി​ന്റെ തെക്കേ അറ്റവും ഉൾപ്പെ​ട്ടി​രു​ന്നു. അദ്ദേഹം തന്റെ യാത്ര മുഴുവൻ നടത്തി​യത്‌ ഒരേ വാഹന​ത്തിൽത്തന്നെ ആയിരി​ക്കാൻ സാധ്യ​ത​യി​ല്ലെ​ങ്കി​ലും ഈ നീണ്ട യാത്ര​യ്‌ക്കു​വേണ്ട ധാരാളം സാധനങ്ങൾ അദ്ദേഹ​ത്തി​ന്റെ കൈയിൽ ഉണ്ടായി​രു​ന്നി​രി​ക്കാം. എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ യാത്ര​ക്കാ​രെ കൊണ്ടു​പോ​കാ​നാ​യി ഉപയോ​ഗി​ച്ചി​രുന്ന രഥങ്ങളിൽ ചിലത്‌ നാലു ചക്രങ്ങ​ളുള്ള, മുകൾഭാ​ഗം മൂടി​ക്കെ​ട്ടിയ രഥങ്ങളാ​യി​രു​ന്നു. “അത്തരം വണ്ടിക​ളിൽ കൂടുതൽ സാധനങ്ങൾ കയറ്റാ​നും സുഖക​ര​മാ​യി യാത്ര ചെയ്യാ​നും പറ്റിയി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അതിൽ ആളുകൾക്കു കൂടുതൽ ദൂരം പോകാൻ സാധി​ച്ചി​ട്ടു​ണ്ടാ​കണം” എന്ന്‌ പ്രവൃ​ത്തി​കൾ—ഒരു സ്‌പഷ്ട​മായ വ്യാഖ്യാ​നം എന്ന പുസ്‌തകം പറയുന്നു.

ഫിലി​പ്പോസ്‌ വരുന്ന സമയത്ത്‌ എത്യോ​പ്യ​ക്കാ​രൻ വായി​ക്കു​ക​യാ​യി​രു​ന്നു. വിവരണം പറയു​ന്നത്‌, “ഫിലി​പ്പോസ്‌ രഥത്തിന്‌ അടു​ത്തേക്ക്‌ ഓടി​യെ​ത്തി​യ​പ്പോൾ ഷണ്ഡൻ യശയ്യ പ്രവാ​ച​കന്റെ പുസ്‌തകം ഉറക്കെ വായി​ക്കു​ന്നതു കേട്ടു” എന്നാണ്‌. (പ്രവൃ. 8:30) യാത്ര​ക്കാ​രെ കൊണ്ടു​പോ​കാ​നാ​യി ഉപയോ​ഗി​ച്ചി​രുന്ന രഥങ്ങൾ പൊതു​വേ വേഗത്തിൽ ഓടി​ക്കു​ന്ന​വ​യാ​യി​രു​ന്നില്ല. ഇങ്ങനെ പതി​യെ​പ്പോ​കുന്ന ഒരു രഥം ആയിരു​ന്ന​തു​കൊ​ണ്ടാണ്‌ എത്യോ​പ്യ​ക്കാ​രന്‌ അതിനു​ള്ളിൽ ഇരുന്ന്‌ വായി​ക്കാ​നും ഫിലി​പ്പോ​സിന്‌ രഥത്തി​നൊ​പ്പം ഓടി​യെ​ത്താ​നും പറ്റിയത്‌.

എത്യോ​പ്യ​ക്കാ​രൻ, “രഥത്തി​ലേക്കു കയറി തന്റെകൂ​ടെ ഇരിക്കാൻ ഫിലി​പ്പോ​സി​നെ ക്ഷണിച്ചു.” (പ്രവൃ. 8:31) സാധാരണ, മത്സരത്തിന്‌ ഉപയോ​ഗി​ക്കുന്ന രഥത്തിൽ ഒരാൾക്കു നിൽക്കാ​നുള്ള സ്ഥലം മാത്രമേ ഉണ്ടാകാ​റു​ള്ളൂ. എന്നാൽ യാത്ര​ക്കാർക്കുള്ള രഥത്തിൽ ഷണ്ഡനും ഫിലി​പ്പോ​സി​നും ഇരിക്കാ​നുള്ള സ്ഥലം ഉണ്ടായി​ട്ടു​ണ്ടാ​കും.

പ്രവൃ​ത്തി​കൾ 8-ാം അധ്യാ​യ​ത്തി​ലെ വിവര​ണ​വും ചരിത്ര തെളി​വു​ക​ളും വെച്ച്‌ ഇപ്പോൾ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ എത്യോ​പ്യ​ക്കാ​രന്റെ രഥം കാണി​ക്കു​മ്പോൾ യുദ്ധത്തി​നോ മത്സര​യോ​ട്ട​ത്തി​നോ ഉപയോ​ഗി​ക്കുന്ന ചെറിയ രഥത്തെ​ക്കാ​ളും വലുപ്പ​മു​ള്ള​വ​യാണ്‌ നമ്മൾ കാണി​ക്കാ​റു​ള്ളത്‌.