വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹുൽദ തന്റെ ലക്ഷ്യത്തി​ലെത്തി

ഹുൽദ തന്റെ ലക്ഷ്യത്തി​ലെത്തി

ഇന്തൊ​നീ​ഷ്യ​യി​ലെ ഒരു ചെറിയ ദ്വീപായ സാങ്കിർ ബസാറിൽ നമ്മുടെ മൂന്നു സഹോ​ദ​രി​മാർ താമസി​ച്ചി​രു​ന്നു. ബൈബിൾ പഠിക്കാൻ ആളുകളെ സഹായി​ക്കു​ന്ന​വ​രെന്ന നിലയിൽ ആ ദ്വീപി​ലു​ള്ള​വർക്കെ​ല്ലാം പരിച​യ​മു​ള്ള​വ​രാ​യി​രു​ന്നു അവർ. പക്ഷേ കുറച്ച്‌ വർഷങ്ങൾക്കു മുമ്പ്‌ നിങ്ങൾ അവിടെ ചെന്നി​രു​ന്നെ​ങ്കിൽ അവർ മറ്റൊരു കാര്യം ചെയ്യു​ന്നതു കാണാ​മാ​യി​രു​ന്നു, മൂന്നു പേരും കടൽത്തീ​രത്ത്‌ ഇരുന്ന്‌ ജോലി ചെയ്യു​ന്നത്‌.

വടക്കൻ ഇന്തൊ​നീ​ഷ്യ​യി​ലെ സാങ്കിർ ബസാർ ദ്വീപ്‌

ആദ്യം അവർ വെള്ളത്തി​ലേക്ക്‌ ഇറങ്ങി​ച്ചെന്ന്‌ വലിയ കല്ലുകൾ പെറു​ക്കി​യെ​ടുത്ത്‌ തീര​ത്തേക്കു കൊണ്ടു​വ​രും. ചില കല്ലുകൾക്കു ഫുട്‌ബോ​ളി​ന്റെ അത്ര വലുപ്പം കാണും. എന്നിട്ട്‌ അവർ ചെറിയ കൊര​ണ്ടി​പ്പ​ല​ക​യിൽ ഇരുന്ന്‌ ചുറ്റി​ക​കൊണ്ട്‌ ആ കല്ലുകൾ കോഴി​മു​ട്ട​യെ​ക്കാൾ ചെറിയ കഷണങ്ങ​ളാ​യി പൊട്ടി​ക്കും. അതു കഴിഞ്ഞ്‌ ആ കല്ലുകൾ ബക്കറ്റു​ക​ളിൽ ചുമന്ന്‌ സ്റ്റെപ്പുകൾ കയറി അവർ താമസി​ക്കു​ന്നി​ട​ത്തേക്കു കൊണ്ടു​പോ​കും. എന്നിട്ട്‌ അവയെ​ല്ലാം ട്രക്കു​ക​ളിൽ കയറ്റാൻ പാകത്തി​നു വലിയ ബാഗു​ക​ളി​ലാ​ക്കി വെക്കും. റോഡു​പ​ണി​ക്കു​വേ​ണ്ടി​യാണ്‌ അവ ഉപയോ​ഗി​ക്കു​ന്നത്‌.

ഹുൽദ കടൽത്തീ​ര​ത്തു​നിന്ന്‌ കല്ലുകൾ പെറുക്കുന്നു

ആ സഹോ​ദ​രി​മാ​രിൽ ഒരാളു​ടെ പേര്‌ ഹുൽദ എന്നാണ്‌. മറ്റേ രണ്ടു പേരെ​ക്കാൾ കൂടുതൽ സമയം ഈ ജോലി ചെയ്യാൻ പറ്റുന്ന​താ​യി​രു​ന്നു സഹോ​ദ​രി​യു​ടെ സാഹച​ര്യം. സാധാരണ ഇങ്ങനെ കിട്ടുന്ന പണമെ​ല്ലാം കുടും​ബ​ത്തി​ന്റെ ആവശ്യ​ങ്ങൾക്കു​വേ​ണ്ടി​യാ​ണു സഹോ​ദരി ഉപയോ​ഗി​ക്കാറ്‌. പക്ഷേ, ഇപ്പോൾ സഹോ​ദ​രി​യു​ടെ മനസ്സിൽ വേറൊ​രു ലക്ഷ്യം​കൂ​ടെ​യുണ്ട്‌. JW ലൈ​ബ്രറി ആപ്ലി​ക്കേഷൻ ഉപയോ​ഗി​ക്കാൻ പറ്റുന്ന ഒരു ടാബ്‌ വാങ്ങണം. JW ലൈ​ബ്ര​റി​യി​ലുള്ള വീഡി​യോ​ക​ളും മറ്റു വിവര​ങ്ങ​ളും, കൂടുതൽ നന്നായി ശുശ്രൂഷ ചെയ്യാ​നും ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള തന്റെ അറിവ്‌ വർധി​പ്പി​ക്കാ​നും സഹായി​ക്കു​മെന്നു സഹോ​ദ​രിക്ക്‌ അറിയാ​മാ​യി​രു​ന്നു.

ഒന്നര മാസ​ത്തോ​ളം ഹുൽദ പതിവി​ലും കൂടുതൽ ജോലി ചെയ്‌തു, അതായത്‌ ദിവസ​വും രാവിലെ രണ്ടു മണിക്കൂർ വീതം അധികം ജോലി. അങ്ങനെ ചെറിയ ട്രക്ക്‌ നിറയുന്ന അത്രയും കല്ലു പൊട്ടി​ക്കാൻ സഹോ​ദ​രി​ക്കാ​യി. അതുവഴി ടാബ്‌ വാങ്ങാ​നുള്ള പണം സഹോ​ദ​രി​ക്കു കിട്ടി.

ടാബും പിടിച്ച്‌ നിൽക്കുന്ന ഹുൽദ

ഹുൽദ പറയുന്നു: “കല്ലു പൊട്ടി​ച്ചു​പൊ​ട്ടിച്ച്‌ ശരീര​മാ​കെ വേദന​യും ക്ഷീണവും ഒക്കെ ഉണ്ടാ​യെ​ങ്കി​ലും പുതിയ ടാബ്‌ കിട്ടി​യ​പ്പോൾ ആ വേദന​യെ​ല്ലാം ഞാൻ മറന്നു. കാരണം അത്‌ ഉപയോ​ഗിച്ച്‌ എനിക്ക്‌ ഇപ്പോൾ ശുശ്രൂഷ നന്നായി ചെയ്യാ​നും മീറ്റി​ങ്ങു​കൾക്ക്‌ എളുപ്പം തയ്യാറാ​കാ​നും പറ്റുന്നുണ്ട്‌.” ഇനി, മഹാമാ​രി​യു​ടെ സമയത്തും തനിക്ക്‌ അത്‌ ഒരുപാട്‌ ഉപകാ​ര​പ്പെ​ട്ടെന്നു സഹോ​ദരി പറയുന്നു. കാരണം ആ സമയത്ത്‌ ക്രിസ്‌തീ​യ​പ്ര​വർത്ത​ന​ങ്ങ​ളെ​ല്ലാം ഓൺ​ലൈ​നാ​യി​ട്ടാ​യി​രു​ന്ന​ല്ലോ. ഒരു ലക്ഷ്യം വെച്ച്‌ അതിൽ എത്തി​ച്ചേർന്ന ഹുൽദ​യോ​ടൊ​പ്പം നമ്മളും സന്തോ​ഷി​ക്കു​ന്നു.