വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വിജനഭൂമിയിൽവെച്ച്‌ ഇസ്രാ​യേ​ല്യർക്കു മന്നയും കാടപ്പ​ക്ഷി​ക​ളും അല്ലാതെ മറ്റെ​ന്തെ​ങ്കി​ലും കഴിക്കാ​നു​ണ്ടാ​യി​രു​ന്നോ?

വിജന​ഭൂ​മി​യി​ലാ​യി​രുന്ന 40 വർഷവും ഇസ്രാ​യേ​ല്യ​രു​ടെ പ്രധാ​ന​ഭ​ക്ഷണം മന്നയാ​യി​രു​ന്നു. (പുറ. 16:35) രണ്ടു തവണ യഹോവ അവർക്കു കാടപ്പ​ക്ഷി​ക​ളെ​യും കൊടു​ത്തു. (പുറ. 16:12, 13; സംഖ്യ 11:31) പക്ഷേ ചെറിയ അളവി​ലാ​ണെ​ങ്കി​ലും മറ്റു ഭക്ഷണസാ​ധ​ന​ങ്ങ​ളും ആ സമയത്ത്‌ അവർക്കു കഴിക്കാൻ കിട്ടി​യി​ട്ടുണ്ട്‌.

ഉദാഹ​ര​ണ​ത്തിന്‌, യഹോവ ചില​പ്പോ​ഴൊ​ക്കെ തന്റെ ജനത്തെ ‘ഒരു വിശ്ര​മ​സ്ഥ​ല​ത്തേക്കു’ നയിച്ചു. (സംഖ്യ 10:33) അവിടെ അവർക്കു കുടി​ക്കാൻ വെള്ളവും കഴിക്കാൻ ഭക്ഷണവും ഒക്കെ കിട്ടി​യി​രു​ന്നു. അത്തരത്തി​ലുള്ള ഒരു സ്ഥലമാ​യി​രു​ന്നു ഏലിം. “അവിടെ 12 നീരു​റ​വ​ക​ളും 70 ഈന്തപ്പ​ന​ക​ളും” ഉണ്ടായി​രു​ന്നു. (പുറ. 15:27) ബൈബി​ളി​ലെ സസ്യങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഈന്തപ്പ​ന​യെ​ക്കു​റിച്ച്‌ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “വിജന​ഭൂ​മി​യിൽ പലയി​ട​ങ്ങ​ളി​ലും ഇതു വളരുന്നു. ഭക്ഷണത്തി​നാ​യി ആളുകൾ ഏറ്റവും കൂടുതൽ ആശ്രയി​ക്കുന്ന ഒരു മരമാണ്‌ ഇത്‌. അവ ലക്ഷക്കണ​ക്കിന്‌ ആളുകൾക്കു ഭക്ഷണവും എണ്ണയും തണലും നൽകുന്നു.”

സീനായ്‌ ഉപദ്വീ​പി​ലെ ഒരു പ്രധാന മരുപ്പ​ച്ച​യാ​ണു ഫെയ്‌റൻ. ഫെയ്‌റൻ a നീർച്ചാ​ലി​ന്റെ ഭാഗമായ ആ മരുപ്പ​ച്ച​യി​ലും ഇസ്രാ​യേ​ല്യർ താമസി​ച്ചി​ട്ടു​ണ്ടാ​കണം. ബൈബി​ളി​ലെ ലോക​ത്തേക്ക്‌ ഒരു എത്തി​നോ​ട്ടം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയു​ന്ന​ത​നു​സ​രിച്ച്‌, “ഈ നീർച്ചാ​ലിന്‌ 81 മൈൽ (130 കിലോ​മീ​റ്റർ) നീളമുണ്ട്‌. സീനായ്‌ ഉപദ്വീ​പി​ലെ ഏറ്റവും നീളമു​ള്ള​തും ഭംഗി​യു​ള്ള​തും പേരു​കേ​ട്ട​തും ആയ നീർച്ചാ​ലാണ്‌ ഇത്‌. . . . ഈ നീർച്ചാ​ലി​ന്റെ വായ്‌ഭാ​ഗ​ത്തു​നിന്ന്‌ ഏതാണ്ട്‌ 28 മൈൽ (45 കിലോ​മീ​റ്റർ) ഉള്ളി​ലേക്കു ചെല്ലു​മ്പോൾ 3 മൈൽ (4.8 കിലോ​മീ​റ്റർ) നീളത്തിൽ നല്ല ഭംഗി​യുള്ള, ഈന്തപ്പ​നകൾ നിറഞ്ഞ ഫെയ്‌റൻ മരുപ്പച്ച കാണാം. അതു സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ ഏതാണ്ട്‌ 2,000 അടി ഉയരത്തി​ലാണ്‌. സീനാ​യി​ലെ ഏദെൻ എന്നാണ്‌ അതിനെ വിളി​ക്കു​ന്നത്‌. പണ്ടുകാ​ലം മുതലേ അവിടത്തെ ആയിര​ക്ക​ണ​ക്കിന്‌ ഈന്തപ്പ​നകൾ ആളുകളെ അങ്ങോട്ട്‌ ആകർഷി​ച്ചി​ട്ടുണ്ട്‌.”

ഫെയ്‌റൻ മരുപ്പ​ച്ച​യി​ലെ ഈന്തപ്പനകൾ

ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ പോന്ന​പ്പോൾ മാവ്‌ കുഴയ്‌ക്കാ​നുള്ള പാത്ര​വും കുഴച്ച മാവും കൂടാതെ, സാധ്യ​ത​യ​നു​സ​രിച്ച്‌ കുറച്ച്‌ ധാന്യ​വും എണ്ണയും കൂടെ കൊണ്ടു​പോ​ന്നു. പക്ഷേ അതൊ​ന്നും അധികം ദിവസ​ത്തേക്ക്‌ ഉണ്ടായി​രു​ന്നി​രി​ക്കില്ല. ‘ആടുമാ​ടു​കൾ ഉൾപ്പെടെ വലി​യൊ​രു കൂട്ടം മൃഗങ്ങ​ളെ​യും’ അവർ അവി​ടെ​നിന്ന്‌ കൊണ്ടു​പോ​ന്നു. (പുറ. 12:34-39) വിജന​ഭൂ​മി​യി​ലെ മോശ​മായ കാലാ​വ​സ്ഥ​യൊ​ക്കെ കാരണം പല മൃഗങ്ങ​ളും ചത്തു​പോ​യി​ട്ടു​ണ്ടാ​കണം. ഇനി, ചിലതി​നെ അവർ ഭക്ഷണത്തി​നു​വേണ്ടി ഉപയോ​ഗി​ച്ചി​ട്ടു​ണ്ടാ​കും. മറ്റു ചിലതി​നെ ബലിയർപ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കാം, ചില​പ്പോൾ വ്യാജ​ദൈ​വ​ങ്ങൾക്കു​പോ​ലും. b (പ്രവൃ. 7:39-43) എങ്കിലും അപ്പോ​ഴും അവർക്കു കുറെ ആടുമാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇസ്രാ​യേ​ല്യർ അനുസ​ര​ണ​ക്കേടു കാണി​ച്ച​പ്പോൾ യഹോവ അവരോ​ടു പറഞ്ഞ വാക്കു​ക​ളിൽനിന്ന്‌ ഇതു വ്യക്തമാണ്‌. യഹോവ പറഞ്ഞു: “നിങ്ങളു​ടെ മക്കൾ 40 വർഷം ഈ വിജന​ഭൂ​മി​യിൽ ഇടയന്മാ​രാ​യി​രി​ക്കും.” (സംഖ്യ 14:33) അതു​കൊണ്ട്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ ഇസ്രാ​യേ​ല്യർക്ക്‌ അവയിൽനിന്ന്‌ പാലും ഇടയ്‌ക്കൊ​ക്കെ ഇറച്ചി​യും കിട്ടി​യി​ട്ടുണ്ട്‌. പക്ഷേ 40 വർഷ​ത്തേക്ക്‌ 30 ലക്ഷത്തോ​ളം വരുന്ന ആളുകൾക്കു കഴിക്കാൻ എന്തായാ​ലും അതു മതിയാ​കു​മാ​യി​രു​ന്നില്ല. c

ഇസ്രാ​യേ​ല്യ​രു​ടെ മൃഗങ്ങൾക്ക്‌ എവി​ടെ​നി​ന്നാ​ണു ഭക്ഷണവും വെള്ളവും ഒക്കെ കിട്ടി​യത്‌? d ആ സമയത്ത്‌ കൂടുതൽ മഴ കിട്ടി​യി​രു​ന്ന​തു​കൊണ്ട്‌ വിജന​ഭൂ​മി​യിൽ ധാരാളം ചെടി​ക​ളു​ണ്ടാ​യി​രു​ന്നി​രി​ക്കാം. തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) വാല്യം 1 പറയു​ന്ന​ത​നു​സ​രിച്ച്‌, “3,500 വർഷം മുമ്പ്‌ ഇസ്രാ​യേ​ല്യർ ഉണ്ടായി​രുന്ന ആ സ്ഥലത്ത്‌ ഇന്നത്തെ അപേക്ഷിച്ച്‌ ധാരാളം വെള്ളമു​ണ്ടാ​യി​രു​ന്നു. ഇന്ന്‌ അവിടെ നല്ല ആഴമുള്ള, വരണ്ടു​ണ​ങ്ങിയ പല നീർച്ചാ​ലു​ക​ളും കാണാം. അതു കാണി​ക്കു​ന്നതു മുമ്പ്‌ എപ്പോ​ഴോ അവിടെ ധാരാളം മഴ കിട്ടി​യി​രു​ന്നെ​ന്നും അതുവഴി വെള്ളം ഒഴുകി​യി​രു​ന്നെ​ന്നും ആണ്‌.” എങ്കിലും ആൾത്താ​മ​സ​മി​ല്ലാത്ത ആ വിജന​ഭൂ​മി വരണ്ടു​ണ​ങ്ങിയ, വളരെ പേടി​പ്പെ​ടു​ത്തുന്ന ഒരു സ്ഥലമാ​യി​രു​ന്നു. (ആവ. 8:14-16) യഹോവ അത്ഭുത​ക​ര​മാ​യി വെള്ളം കൊടു​ത്തി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഇസ്രാ​യേ​ല്യ​രും അവരുടെ മൃഗങ്ങ​ളും എല്ലാം ഉറപ്പാ​യി​ട്ടും ചത്തു​പോ​യേനെ.—പുറ. 15:22-25; 17:1-6; സംഖ്യ 20:2, 11.

‘മനുഷ്യൻ അപ്പം​കൊണ്ട്‌ മാത്രമല്ല, യഹോ​വ​യു​ടെ വായിൽനിന്ന്‌ വരുന്ന എല്ലാ വചനങ്ങൾകൊ​ണ്ടു​മാ​ണു ജീവി​ക്കു​ന്ന​തെന്ന്‌ അവർ അറി​യേ​ണ്ട​തിന്‌’ ആണ്‌ യഹോവ അവർക്കു മന്ന കൊടു​ത്ത​തെന്നു മോശ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞു.—ആവ. 8:3.

a 1992 ആഗസ്റ്റ്‌ 1 ലക്കം വീക്ഷാ​ഗോ​പു​രം, പേ. 24-25 കാണുക.

b വിജനഭൂമിയിൽവെച്ച്‌ മൃഗങ്ങളെ യഹോ​വ​യ്‌ക്കു ബലിയർപ്പിച്ച രണ്ടു സന്ദർഭ​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു. ആദ്യ​ത്തേത്‌, പൗരോ​ഹി​ത്യ​ക്ര​മീ​ക​രണം നിലവിൽവ​ന്ന​പ്പോ​ഴാണ്‌. രണ്ടാമ​ത്തേത്‌, പെസഹ​യു​ടെ സമയത്തും. അതു രണ്ടും നടന്നതു ബി.സി. 1512-ലായി​രു​ന്നു, അതായത്‌ ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ പോന്ന​തി​ന്റെ രണ്ടാമത്തെ വർഷം.—ലേവ്യ 8:14–9:24; സംഖ്യ 9:1-5.

c വിജനഭൂമിയിലെ 40 വർഷത്തെ ജീവി​ത​ത്തി​ന്റെ അവസാ​ന​ത്തോട്‌ അടുത്ത്‌ യുദ്ധത്തി​നു പോയ​പ്പോൾ ഇസ്രാ​യേ​ല്യർക്കു ലക്ഷക്കണ​ക്കി​നു മൃഗങ്ങളെ കൊള്ള​മു​ത​ലാ​യി കിട്ടി. (സംഖ്യ 31:32-34) എങ്കിലും വാഗ്‌ദ​ത്ത​ദേ​ശത്ത്‌ കടക്കു​ന്ന​തു​വരെ ഇസ്രാ​യേ​ല്യർ തുടർന്നും മന്ന കഴിച്ചു.—യോശു. 5:10-12.

d മൃഗങ്ങൾ മന്ന കഴിച്ച​തി​ന്റെ യാതൊ​രു സൂചന​യു​മില്ല. കാരണം ഓരോ​രു​ത്തർക്കും കഴിക്കാൻ പറ്റുന്നത്ര മന്ന മാത്രം ശേഖരി​ക്കാ​നാണ്‌ യഹോവ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞത്‌.—പുറ. 16:15, 16.