വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാ​മോ?

നിങ്ങൾക്ക്‌ അറിയാ​മോ?

ബൈബിൾക്കാ​ല​ങ്ങ​ളിൽ ആളുകൾ എങ്ങനെ​യാ​ണു വർഷങ്ങ​ളു​ടെ​യും മാസങ്ങ​ളു​ടെ​യും തുടക്കം തീരു​മാ​നി​ച്ചി​രു​ന്നത്‌?

വാഗ്‌ദ​ത്ത​ദേ​ശത്ത്‌ താമസി​ച്ചി​രുന്ന ജൂതന്മാർ അവരുടെ കാർഷി​ക​വർഷ​ത്തി​ന്റെ തുടക്കം കണക്കാ​ക്കി​യി​രു​ന്നതു നിലം ഉഴുക​യും വിത്തു വിതയ്‌ക്കു​ക​യും ചെയ്യുന്ന കാലത്തെ അടിസ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു. നമ്മുടെ ഇപ്പോ​ഴത്തെ കലണ്ടറ​നു​സ​രിച്ച്‌ അതു സെപ്‌റ്റം​ബർ/ഒക്‌ടോ​ബർ മാസത്തിൽവ​രും.

സൂര്യനെ, അഥവാ മാറി​മാ​റി വരുന്ന കാലങ്ങളെ (seasons) അടിസ്ഥാ​ന​മാ​ക്കി​യാണ്‌ അവർ ഒരു വർഷത്തി​ന്റെ ദൈർഘ്യം നിശ്ചയി​ച്ചി​രു​ന്നത്‌. എന്നാൽ ഒരു മാസത്തി​ന്റെ ദൈർഘ്യം നിശ്ചയി​ച്ചി​രു​ന്നതു ചന്ദ്രനെ നോക്കി​യാണ്‌. ഇത്തരം മാസങ്ങൾക്ക്‌ 29-ഓ 30-ഓ ദിവസം വീതമേ കാണു​ക​യു​ള്ളൂ. അതു​കൊ​ണ്ടു​തന്നെ ഇതു​പോ​ലുള്ള 12 മാസങ്ങൾ ചേർന്നാ​ലും ഒരു വർഷം തികയാ​നുള്ള ദിവസങ്ങൾ വരില്ലാ​യി​രു​ന്നു. ആ കുറവ്‌ പരിഹ​രി​ക്കാൻവേണ്ടി അവർ ചില മാസങ്ങ​ളു​ടെ​കൂ​ടെ കൂടു​ത​ലാ​യി കുറച്ച്‌ ദിവസങ്ങൾ ചേർക്കും. അല്ലെങ്കിൽ ചില​പ്പോൾ ഒരു മാസം​തന്നെ ചേർക്കും. പലപ്പോ​ഴും പുതിയ വർഷം തുടങ്ങു​ന്ന​തി​നു മുമ്പാ​യി​ട്ടാണ്‌ അങ്ങനെ ചെയ്‌തി​രു​ന്നത്‌. അങ്ങനെ വിതയു​ടെ​യും കൊയ്‌ത്തി​ന്റെ​യും സമയവു​മാ​യി അവരുടെ കലണ്ടർ ഒത്തുവ​രു​മാ​യി​രു​ന്നു.

എന്നാൽ മോശ​യു​ടെ കാലത്ത്‌ ദൈവം ഇസ്രാ​യേ​ല്യ​രോട്‌, അവരുടെ വിശു​ദ്ധ​വർഷ​ത്തി​ന്റെ ഒന്നാം മാസം ആബീബ്‌ അല്ലെങ്കിൽ നീസാൻ ആയിരി​ക്ക​ണ​മെന്നു പറഞ്ഞി​രു​ന്നു. (പുറ. 12:2; 13:4) അതു നമ്മുടെ കലണ്ടറ​നു​സ​രിച്ച്‌ മാർച്ച്‌/ഏപ്രിൽ ആണ്‌. നീസാൻ മാസത്തിൽ ഇസ്രാ​യേ​ല്യർക്ക്‌ ഒരു ഉത്സവമു​ണ്ടാ​യി​രു​ന്നു. ആ സമയത്ത്‌ അവർ ബാർലി​യു​ടെ ആദ്യവി​ള​വിൽ കുറച്ച്‌ യഹോ​വ​യ്‌ക്കു കൊടു​ക്ക​ണ​മാ​യി​രു​ന്നു.—പുറ. 23:15, 16.

പണ്ഡിത​നാ​യ ഏമിൽ ഷ്യൂറർ യേശു​ക്രി​സ്‌തു​വി​ന്റെ കാലത്തെ ജൂതന്മാ​രു​ടെ ചരിത്രം, (ബി.സി. 175-എ.ഡി. 135) (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ ഇങ്ങനെ പറയുന്നു: “എപ്പോ​ഴാണ്‌ ഒരു വർഷ​ത്തോ​ടു കൂടു​ത​ലായ ഒരു മാസം ചേർക്കേ​ണ്ട​തെന്നു കണ്ടുപി​ടി​ക്കാൻ ബുദ്ധി​മു​ട്ടി​ല്ലാ​യി​രു​ന്നു. വസന്തത്തിൽ പകലി​നും രാത്രി​ക്കും തുല്യ​ദൈർഘ്യം വരുന്ന ദിവസ​ത്തി​നു (വസന്തവി​ഷു​വം) ശേഷം പൂർണ​ച​ന്ദ്രനെ കാണുന്ന, നീസാൻ മാസത്തി​ലെ ദിവസ​മാണ്‌ (നീസാൻ 14-ന്‌) അവർ പെസഹ ആചരി​ക്കേ​ണ്ടി​യി​രു​ന്നത്‌. . . . അതു​കൊണ്ട്‌ ഒരു വർഷത്തി​ന്റെ അവസാ​ന​മെ​ത്തു​മ്പോ​ഴേ​ക്കും, വസന്തവി​ഷു​വ​ത്തി​നു മുമ്പ്‌ പെസഹ​യു​ടെ തീയതി വരു​മെന്നു കണ്ടാൽ നീസാനു മുമ്പായി 13-ാമത്‌ ഒരു മാസം ചേർക്കു​മാ​യി​രു​ന്നു.”

ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം ആചരി​ക്കു​ന്നത്‌ എബ്രായ കലണ്ടറി​ലെ നീസാൻ 14-നാണ്‌. അത്‌ എപ്പോ​ഴാ​യി​രി​ക്കും എന്നു കണ്ടുപി​ടി​ക്കാൻ മുമ്പ്‌ ജൂതന്മാർ പിൻപ​റ്റി​യി​രുന്ന അതേ രീതി​ത​ന്നെ​യാ​ണു നമ്മളും ഉപയോ​ഗി​ക്കു​ന്നത്‌. നമ്മുടെ കലണ്ടറ​നു​സ​രിച്ച്‌ മാർച്ച്‌/ഏപ്രിൽ മാസത്തി​ലാ​യി​രി​ക്കും അത്‌. ആ തീയതി കണ്ടെത്തി​ക്ക​ഴി​ഞ്ഞാൽ ലോക​മെ​ങ്ങു​മുള്ള സഭകളെ നേര​ത്തേ​തന്നെ അത്‌ അറിയി​ക്കും. *

ഒരു മാസം എപ്പോൾ അവസാ​നി​ക്കു​ന്നു, പുതി​യത്‌ എപ്പോൾ തുടങ്ങു​ന്നു എന്നൊക്കെ അറിയാൻ ബൈബിൾക്കാലങ്ങളിൽ അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു. കാരണം നമ്മു​ടേ​തു​പോ​ലുള്ള അച്ചടിച്ച കലണ്ടറോ ഇലക്‌​ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളി​ലെ ആപ്ലി​ക്കേ​ഷ​നോ അന്നുണ്ടാ​യി​രു​ന്നില്ല.

നോഹ​യു​ടെ കാലത്ത്‌ ഒരു മാസത്തി​നു 30 ദിവസം എന്ന രീതി​യി​ലാ​ണു കണക്കു​കൂ​ട്ടി​യി​രു​ന്നത്‌. (ഉൽപ. 7:11, 24; 8:3, 4) എന്നാൽ പിൽക്കാ​ലത്തെ എബ്രായ കലണ്ടറിൽ ഒരു മാസത്തിന്‌ എപ്പോ​ഴും 30 ദിവസം കാണി​ല്ലാ​യി​രു​ന്നു. കാരണം ആ കലണ്ടറ​നു​സ​രിച്ച്‌ ഒരു പുതിയ മാസം തുടങ്ങു​ന്നതു പുതു​ച​ന്ദ്രനെ നേരി​യ​താ​യി കണ്ടുതു​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു. അതു ചില​പ്പോൾ ഒരു മാസം തുടങ്ങി 29 ദിവസം കഴിയു​മ്പോൾത്തന്നെ സംഭവി​ക്കു​മാ​യി​രു​ന്നു.

ഒരിക്കൽ ദാവീ​ദും യോനാ​ഥാ​നും “നാളെ കറുത്ത വാവാണ്‌” എന്നു പറഞ്ഞു​കൊണ്ട്‌ പുതിയ ഒരു മാസ​ത്തെ​ക്കു​റിച്ച്‌ പരാമർശി​ക്കു​ന്ന​താ​യി ബൈബി​ളിൽ നമ്മൾ വായി​ക്കു​ന്നുണ്ട്‌. (1 ശമു. 20:5, 18) അതു കാണി​ക്കു​ന്നത്‌ ബി.സി. 11-ാം നൂറ്റാണ്ട്‌ ആയപ്പോ​ഴേ​ക്കും മാസം കൃത്യ​മാ​യി നേര​ത്തേ​തന്നെ കണക്കാ​ക്കുന്ന രീതി​യു​ണ്ടാ​യി​രു​ന്നു എന്നാണ്‌. എന്നാൽ സാധാ​ര​ണ​ക്കാർ എങ്ങനെ​യാ​ണു പുതിയ മാസം എപ്പോൾ തുടങ്ങു​മെന്ന്‌ അറിഞ്ഞി​രു​ന്നത്‌? വാമൊ​ഴി​യാ​യുള്ള ജൂതനി​യ​മ​ങ്ങ​ളും പാരമ്പ​ര്യ​ങ്ങ​ളും അടങ്ങുന്ന മിഷ്‌നാ​യിൽ അതെക്കു​റിച്ച്‌ ചില കാര്യങ്ങൾ പറയു​ന്നുണ്ട്‌. അതിൽ പറയു​ന്ന​ത​നു​സ​രിച്ച്‌ ജൂതന്മാർ ബാബി​ലോ​ണിൽനിന്ന്‌ മടങ്ങി വന്നതിനു ശേഷം സൻഹെ​ദ്രി​നാണ്‌ (ജൂതന്മാ​രു​ടെ പരമോ​ന്നത കോടതി) ഇക്കാര്യ​ത്തിൽ ഒരു തീരു​മാ​ന​മെ​ടു​ത്തി​രു​ന്നത്‌. വർഷത്തിൽ ഏഴു മാസം, ആ ഓരോ മാസത്തി​ന്റെ​യും 30-ാം ദിവസ​ത്തി​ന്റെ തുടക്ക​ത്തിൽത്തന്നെ കോടതി കൂടി​വ​രു​മാ​യി​രു​ന്നു. എന്നിട്ട്‌ അവരാണ്‌ അടുത്ത മാസം എപ്പോൾ തുടങ്ങു​മെന്നു തീരു​മാ​നി​ച്ചി​രു​ന്നത്‌. എങ്ങനെ​യാണ്‌ അവർ അതു ചെയ്‌തി​രു​ന്നത്‌?

യരുശ​ലേ​മി​ലെ​യും ചുറ്റു​മുള്ള പ്രദേ​ശ​ങ്ങ​ളി​ലെ​യും ഏറ്റവും ഉയരമുള്ള മലയി​ലും​മ​റ്റും കാവൽ നിന്നി​രുന്ന ആളുകൾ, രാത്രി​യിൽ ആദ്യമാ​യി ചന്ദ്രക്കല കാണു​മ്പോൾ ഉടനെ അതു സൻഹെ​ദ്രി​നെ അറിയി​ക്കു​മാ​യി​രു​ന്നു. പുതു​ച​ന്ദ്രനെ കണ്ടു എന്നതിനു മതിയായ തെളി​വു​ക​ളു​ണ്ടെ​ങ്കിൽ പുതിയ മാസം തുടങ്ങി​യ​താ​യി ആ കോടതി അറിയി​ക്കും. എന്നാൽ മേഘം കാരണ​മോ കോട​മഞ്ഞു കാരണ​മോ ചന്ദ്രനെ കാണാൻ പറ്റുന്നി​ല്ലെ​ങ്കി​ലോ? അപ്പോ​ഴത്തെ ആ മാസത്തി​നു 30 ദിവസം ഉള്ളതായി കണക്കാ​ക്കി​യിട്ട്‌ അടുത്ത ദിവസത്തെ 1-ാം തീയതി​യാ​യി പ്രഖ്യാ​പി​ക്കു​മാ​യി​രു​ന്നു.

യരുശ​ലേ​മിന്‌ അടുത്തുള്ള ഒലിവ്‌ മലയിൽ തീകൊണ്ട്‌ ഒരു അടയാളം കാണി​ച്ചു​കൊ​ണ്ടാണ്‌ സൻഹെ​ദ്രി​ന്റെ തീരു​മാ​നം അറിയി​ച്ചി​രു​ന്ന​തെന്നു മിഷ്‌നാ പറയുന്നു. ഈ വാർത്ത ഇസ്രാ​യേ​ലി​ലെ മറ്റു പ്രദേ​ശ​ങ്ങ​ളിൽ എത്തിക്കു​ന്ന​തിന്‌ അതതു പ്രദേ​ശത്തെ ഉയർന്ന ഏതെങ്കി​ലും സ്ഥലത്ത്‌ തീ കത്തിക്കു​മാ​യി​രു​ന്നു. പിൽക്കാ​ലത്ത്‌ സന്ദേശ​വാ​ഹ​കരെ ഉപയോ​ഗി​ച്ചാണ്‌ ഈ വിവരം എല്ലായി​ട​ത്തും എത്തിച്ചി​രു​ന്നത്‌. അങ്ങനെ യരുശ​ലേ​മി​ലും മറ്റു സ്ഥലങ്ങളി​ലും താമസി​ച്ചി​രുന്ന ജൂതന്മാർക്കു പുതിയ മാസം തുടങ്ങുന്ന സമയം കൃത്യ​മാ​യി അറിയാ​നാ​കു​മാ​യി​രു​ന്നു. അതിലൂ​ടെ എല്ലാവർക്കും ഒരേ സമയത്ത്‌ അവരുടെ ഉത്സവങ്ങൾ ആഘോ​ഷി​ക്കാ​നും കഴിഞ്ഞു.

ജൂതന്മാ​രു​ടെ മാസങ്ങ​ളും ആഘോ​ഷ​ങ്ങ​ളും കാലങ്ങ​ളും എങ്ങനെ​യാ​ണു പരസ്‌പരം ബന്ധപ്പെ​ട്ടി​രു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ ഇതി​ന്റെ​കൂ​ടെ കൊടു​ത്തി​രി​ക്കുന്ന കലണ്ടർ കാണുക.

^ 1991 ഫെബ്രു​വരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ 25-ാം പേജും 1977 ജൂൺ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ (ഇംഗ്ലീഷ്‌) “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” എന്നതും കാണുക.